This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടെനസി നദി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→ടെനസി നദി) |
|||
വരി 4: | വരി 4: | ||
ദക്ഷിണ പൂര്‍വ യു.എസ്സിലെ ഒരു നദി. ഒഹായോനദിയുടെ പോഷകനദിയാണിത്. അപ്പലേച്ചിയനില് നിന്നുദ്ഭവിക്കുന്ന ഹോള്സ്സ്റ്റണ്, ഫ്രഞ്ച് ബ്രോഡ് (Holston, French Broad) എന്നീ രണ്ടു നദികളുടെ സംഗമഫലമായിട്ടാണ് ടെനസി നദി രൂപം കൊള്ളുന്നത്. മൊത്തം നീളം 1043 കി.മീ.; ഇതില്‍ 1005 കി.മീ. ഗതാഗത യോഗ്യമാണ്. നോക്സ്വീലിനു തൊട്ടുവടക്കാണ് ഹോള്സ്റ്റണ്, ഫ്രഞ്ച് ബ്രോഡ് നദികളുടെ സംഗമസ്ഥാനം. ഇവിടെനിന്നു വളഞ്ഞുതിരിഞ്ഞൊഴുകുന്ന ടെനസി നദി അലബാമ, ടെനസി, കെന്റക്കി സംസ്ഥാനങ്ങള്‍ കടന്ന് ഇല്ലിനോയ്യുടെ തെക്കേയറ്റത്തുള്ള പദൂകായില് വച്ച് ഒഹായോ നദിയുമായി ചേരുന്നു. ഏഴു സംസ്ഥാന പ്രദേശങ്ങളെ ഈ നദി ജലസേചിതമാക്കുന്നുണ്ട്. പകുതിയിലധികം പ്രദേശങ്ങളും ടെനസി സംസ്ഥാനത്തിലും ബാക്കി വിര്‍ജീനിയ, നോര്‍ത്ത് കരോലിന, ജോര്‍ജിയ, അലബാമ, മിസിസിപ്പി, കെന്റക്കി സംസ്ഥാനങ്ങളിലുമാണ്. ക്ലിഞ്ച്, ലിറ്റില്‍ ടെനസി, ഹിവാസീ, എല്‍ക്, ഡക്റിവര്സ് എന്നിവയാണ് പ്രധാന പോഷകനദികള്‍. ടെനസി സംസ്ഥാനത്തുള്ള നോക്സ്വീല്‍, ചാറ്റനൂഗ തുടങ്ങിയവ നദിക്കരയിലെ പ്രധാന നഗരങ്ങളാണ്. | ദക്ഷിണ പൂര്‍വ യു.എസ്സിലെ ഒരു നദി. ഒഹായോനദിയുടെ പോഷകനദിയാണിത്. അപ്പലേച്ചിയനില് നിന്നുദ്ഭവിക്കുന്ന ഹോള്സ്സ്റ്റണ്, ഫ്രഞ്ച് ബ്രോഡ് (Holston, French Broad) എന്നീ രണ്ടു നദികളുടെ സംഗമഫലമായിട്ടാണ് ടെനസി നദി രൂപം കൊള്ളുന്നത്. മൊത്തം നീളം 1043 കി.മീ.; ഇതില്‍ 1005 കി.മീ. ഗതാഗത യോഗ്യമാണ്. നോക്സ്വീലിനു തൊട്ടുവടക്കാണ് ഹോള്സ്റ്റണ്, ഫ്രഞ്ച് ബ്രോഡ് നദികളുടെ സംഗമസ്ഥാനം. ഇവിടെനിന്നു വളഞ്ഞുതിരിഞ്ഞൊഴുകുന്ന ടെനസി നദി അലബാമ, ടെനസി, കെന്റക്കി സംസ്ഥാനങ്ങള്‍ കടന്ന് ഇല്ലിനോയ്യുടെ തെക്കേയറ്റത്തുള്ള പദൂകായില് വച്ച് ഒഹായോ നദിയുമായി ചേരുന്നു. ഏഴു സംസ്ഥാന പ്രദേശങ്ങളെ ഈ നദി ജലസേചിതമാക്കുന്നുണ്ട്. പകുതിയിലധികം പ്രദേശങ്ങളും ടെനസി സംസ്ഥാനത്തിലും ബാക്കി വിര്‍ജീനിയ, നോര്‍ത്ത് കരോലിന, ജോര്‍ജിയ, അലബാമ, മിസിസിപ്പി, കെന്റക്കി സംസ്ഥാനങ്ങളിലുമാണ്. ക്ലിഞ്ച്, ലിറ്റില്‍ ടെനസി, ഹിവാസീ, എല്‍ക്, ഡക്റിവര്സ് എന്നിവയാണ് പ്രധാന പോഷകനദികള്‍. ടെനസി സംസ്ഥാനത്തുള്ള നോക്സ്വീല്‍, ചാറ്റനൂഗ തുടങ്ങിയവ നദിക്കരയിലെ പ്രധാന നഗരങ്ങളാണ്. | ||
- | + | [[Image:TennasyRiver.png|left|200px|thumb|ടെനസി നദി]] | |
മുമ്പ് ഇടയ്ക്കിടെ കരകവിഞ്ഞൊഴുകിയിരുന്ന ടെനസി നദി സ്വത്തിനും ജീവനും വന്‍ ഭീഷണി ഉയര്‍ത്തിയിരുന്നു. 1933-ല്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ 'ടെനസി വാലി അതോറിറ്റി' എന്ന ബഹുകാര്യ പദ്ധതി ഈ പ്രശ്നങ്ങള്‍ക്കെല്ലാം ശാശ്വത പരിഹാരം കണ്ടെത്തിയിരിക്കുന്നു. വെള്ളപ്പൊക്ക നിയന്ത്രണം, ജലഗതാഗതം, ജലവൈദ്യുതോത്പാദനം എന്നിവയും ഈ പദ്ധതി സാധ്യമാക്കിയിട്ടുണ്ട്. | മുമ്പ് ഇടയ്ക്കിടെ കരകവിഞ്ഞൊഴുകിയിരുന്ന ടെനസി നദി സ്വത്തിനും ജീവനും വന്‍ ഭീഷണി ഉയര്‍ത്തിയിരുന്നു. 1933-ല്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ 'ടെനസി വാലി അതോറിറ്റി' എന്ന ബഹുകാര്യ പദ്ധതി ഈ പ്രശ്നങ്ങള്‍ക്കെല്ലാം ശാശ്വത പരിഹാരം കണ്ടെത്തിയിരിക്കുന്നു. വെള്ളപ്പൊക്ക നിയന്ത്രണം, ജലഗതാഗതം, ജലവൈദ്യുതോത്പാദനം എന്നിവയും ഈ പദ്ധതി സാധ്യമാക്കിയിട്ടുണ്ട്. |
Current revision as of 07:21, 7 നവംബര്‍ 2008
ടെനസി നദി
Tennessee river
ദക്ഷിണ പൂര്‍വ യു.എസ്സിലെ ഒരു നദി. ഒഹായോനദിയുടെ പോഷകനദിയാണിത്. അപ്പലേച്ചിയനില് നിന്നുദ്ഭവിക്കുന്ന ഹോള്സ്സ്റ്റണ്, ഫ്രഞ്ച് ബ്രോഡ് (Holston, French Broad) എന്നീ രണ്ടു നദികളുടെ സംഗമഫലമായിട്ടാണ് ടെനസി നദി രൂപം കൊള്ളുന്നത്. മൊത്തം നീളം 1043 കി.മീ.; ഇതില്‍ 1005 കി.മീ. ഗതാഗത യോഗ്യമാണ്. നോക്സ്വീലിനു തൊട്ടുവടക്കാണ് ഹോള്സ്റ്റണ്, ഫ്രഞ്ച് ബ്രോഡ് നദികളുടെ സംഗമസ്ഥാനം. ഇവിടെനിന്നു വളഞ്ഞുതിരിഞ്ഞൊഴുകുന്ന ടെനസി നദി അലബാമ, ടെനസി, കെന്റക്കി സംസ്ഥാനങ്ങള്‍ കടന്ന് ഇല്ലിനോയ്യുടെ തെക്കേയറ്റത്തുള്ള പദൂകായില് വച്ച് ഒഹായോ നദിയുമായി ചേരുന്നു. ഏഴു സംസ്ഥാന പ്രദേശങ്ങളെ ഈ നദി ജലസേചിതമാക്കുന്നുണ്ട്. പകുതിയിലധികം പ്രദേശങ്ങളും ടെനസി സംസ്ഥാനത്തിലും ബാക്കി വിര്‍ജീനിയ, നോര്‍ത്ത് കരോലിന, ജോര്‍ജിയ, അലബാമ, മിസിസിപ്പി, കെന്റക്കി സംസ്ഥാനങ്ങളിലുമാണ്. ക്ലിഞ്ച്, ലിറ്റില്‍ ടെനസി, ഹിവാസീ, എല്‍ക്, ഡക്റിവര്സ് എന്നിവയാണ് പ്രധാന പോഷകനദികള്‍. ടെനസി സംസ്ഥാനത്തുള്ള നോക്സ്വീല്‍, ചാറ്റനൂഗ തുടങ്ങിയവ നദിക്കരയിലെ പ്രധാന നഗരങ്ങളാണ്.
മുമ്പ് ഇടയ്ക്കിടെ കരകവിഞ്ഞൊഴുകിയിരുന്ന ടെനസി നദി സ്വത്തിനും ജീവനും വന്‍ ഭീഷണി ഉയര്‍ത്തിയിരുന്നു. 1933-ല്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ 'ടെനസി വാലി അതോറിറ്റി' എന്ന ബഹുകാര്യ പദ്ധതി ഈ പ്രശ്നങ്ങള്‍ക്കെല്ലാം ശാശ്വത പരിഹാരം കണ്ടെത്തിയിരിക്കുന്നു. വെള്ളപ്പൊക്ക നിയന്ത്രണം, ജലഗതാഗതം, ജലവൈദ്യുതോത്പാദനം എന്നിവയും ഈ പദ്ധതി സാധ്യമാക്കിയിട്ടുണ്ട്.