This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അമാവാസി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = അമാവാസി = ചലം ങീീി വെളുത്തവാവു കഴിഞ്ഞ് വരുന്ന 15-ാമത്തെ ചാന്ദ്രദിനം (ത...) |
Mksol (സംവാദം | സംഭാവനകള്‍) (→അമാവാസി) |
||
(ഇടക്കുള്ള 4 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
= അമാവാസി = | = അമാവാസി = | ||
+ | New Moon | ||
- | + | വെളുത്തവാവു കഴിഞ്ഞ് വരുന്ന 15-ാമത്തെ ചാന്ദ്രദിനം (തിഥി). ഈ തിഥിയിലാണ് ചന്ദ്രനില്‍ പ്രതിഫലിച്ചെത്തുന്ന സൂര്യപ്രകാശം നിശ്ശേഷം ദൃശ്യമല്ലാതാകുന്നത്. സ്വയം പ്രകാശമില്ലാത്ത ചന്ദ്രന് സൂര്യനില്‍നിന്നും 180° അകലെ വരുമ്പോള്‍ ചന്ദ്രഗോളാര്ധം സമഗ്രമായി സൂര്യനഭിമുഖമായിത്തീരുകയും തന്മൂലം ഭൂമിയിലുള്ളവര്‍ക്ക് പൂര്‍ണമായ ചന്ദ്രപ്രകാശം ദൃശ്യമാവുകയും ചെയ്യുന്നു. ഇതാണ് പൌര്‍ണമി അഥവാ വെളുത്തവാവ്. വെളുത്തവാവുകഴിഞ്ഞ് വീണ്ടും സൂര്യന്റെ ദിശയിലേക്കടുക്കുംതോറും ചന്ദ്രന് തിഥിതോറും 1/16 വീതം പ്രകാശം കുറഞ്ഞുവരുകയും ചെയ്യും. അമാവാസികഴിഞ്ഞ്, ചന്ദ്രന് മുന്‍പ് ക്ഷയിച്ചുവന്ന കണക്കിനുതന്നെ വര്‍ധിച്ച് പൌര്‍ണമിയില്‍ പൂര്‍ണതയിലെത്തുന്നു. അമാവാസി കഴിഞ്ഞ് 15 തിഥി ശുക്ളപക്ഷവും പൌര്‍ണമിക്കുശേഷം 15 തിഥി കൃഷ്ണപക്ഷവുമായി പറയപ്പെടുന്നു. അതുകൊണ്ട് കൃഷ്ണപക്ഷത്തിലെ 15-ാമത്തെ തിഥിയാണ് അമാവാസി (അമാവാസ്യ). | |
- | + | ||
- | + | ||
- | വെളുത്തവാവു കഴിഞ്ഞ് വരുന്ന 15-ാമത്തെ ചാന്ദ്രദിനം (തിഥി). ഈ തിഥിയിലാണ് ചന്ദ്രനില്‍ പ്രതിഫലിച്ചെത്തുന്ന സൂര്യപ്രകാശം നിശ്ശേഷം ദൃശ്യമല്ലാതാകുന്നത്. സ്വയം പ്രകാശമില്ലാത്ത ചന്ദ്രന് സൂര്യനില്‍നിന്നും | + | |
വരി 10: | വരി 8: | ||
(പ്രൊഫ. എസ്.കെ. പെരിനാട്) | (പ്രൊഫ. എസ്.കെ. പെരിനാട്) | ||
+ | |||
+ | [[Category:ജ്യോതി:ശാസ്ത്രം]] |
Current revision as of 06:51, 28 നവംബര്‍ 2014
അമാവാസി
New Moon
വെളുത്തവാവു കഴിഞ്ഞ് വരുന്ന 15-ാമത്തെ ചാന്ദ്രദിനം (തിഥി). ഈ തിഥിയിലാണ് ചന്ദ്രനില്‍ പ്രതിഫലിച്ചെത്തുന്ന സൂര്യപ്രകാശം നിശ്ശേഷം ദൃശ്യമല്ലാതാകുന്നത്. സ്വയം പ്രകാശമില്ലാത്ത ചന്ദ്രന് സൂര്യനില്‍നിന്നും 180° അകലെ വരുമ്പോള്‍ ചന്ദ്രഗോളാര്ധം സമഗ്രമായി സൂര്യനഭിമുഖമായിത്തീരുകയും തന്മൂലം ഭൂമിയിലുള്ളവര്‍ക്ക് പൂര്‍ണമായ ചന്ദ്രപ്രകാശം ദൃശ്യമാവുകയും ചെയ്യുന്നു. ഇതാണ് പൌര്‍ണമി അഥവാ വെളുത്തവാവ്. വെളുത്തവാവുകഴിഞ്ഞ് വീണ്ടും സൂര്യന്റെ ദിശയിലേക്കടുക്കുംതോറും ചന്ദ്രന് തിഥിതോറും 1/16 വീതം പ്രകാശം കുറഞ്ഞുവരുകയും ചെയ്യും. അമാവാസികഴിഞ്ഞ്, ചന്ദ്രന് മുന്‍പ് ക്ഷയിച്ചുവന്ന കണക്കിനുതന്നെ വര്‍ധിച്ച് പൌര്‍ണമിയില്‍ പൂര്‍ണതയിലെത്തുന്നു. അമാവാസി കഴിഞ്ഞ് 15 തിഥി ശുക്ളപക്ഷവും പൌര്‍ണമിക്കുശേഷം 15 തിഥി കൃഷ്ണപക്ഷവുമായി പറയപ്പെടുന്നു. അതുകൊണ്ട് കൃഷ്ണപക്ഷത്തിലെ 15-ാമത്തെ തിഥിയാണ് അമാവാസി (അമാവാസ്യ).
അമാവാസി ഭാരതത്തില്‍, പ്രത്യേകിച്ച് കേരളത്തിലും തമിഴ്നാട്ടിലും, സാംസ്കാരിക പ്രാധാന്യമുള്ള ദിനമാണ്. അമാവാസി ദിനത്തില്‍ ചാന്ദ്രപ്രകാശം മുഴുവന്‍ മണ്മറഞ്ഞവരുടെ ആത്മാക്കള്‍ക്ക് ലഭിക്കുന്നതാണെന്നും അതുകൊണ്ട് ആഹ്ളാദഭരിതരായി അവര്‍ സന്താനങ്ങളെ അനുഗ്രഹിക്കുമെന്നും ഉള്ള സങ്കല്പമായിരിക്കണം പിതൃകര്‍മങ്ങള്‍ ആ ദിവസം നടത്തുന്നതിന്റെ അടിസ്ഥാനം. ശ്രാദ്ധാദികര്മങ്ങളും അര്ശോരോഗചികിത്സയും ഒഴികെ മറ്റെല്ലാറ്റിനും അമാവാസിദിനം വര്‍ജ്യമാണെന്നു വിശ്വസിക്കപ്പെടുന്നു. നോ: പൌര്‍ണമി
(പ്രൊഫ. എസ്.കെ. പെരിനാട്)