This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അമാത്യന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = അമാത്യന്‍ = പുരാതനഭാരതത്തിലെ രാജനീതിയനുസരിച്ച് ഭരണകാര്യത്തില്‍ രാ...) |
|||
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 3: | വരി 3: | ||
പുരാതനഭാരതത്തിലെ രാജനീതിയനുസരിച്ച് ഭരണകാര്യത്തില്‍ രാജാവിനെ ഹിതാനുസരണം ഉപദേശിക്കുവാനും സഹായിക്കുവാനും രാജാവിന്റെ ആജ്ഞ നിര്‍വഹിക്കുവാനും ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍. 'അമാ സഹ വിദ്യതേ' അതായത്, കൂടെക്കഴിയുന്നവന്‍-രാജാവിന്റെ കൂടെക്കഴിയുന്നവന്‍-എന്നാണ് അമാത്യപദത്തിനര്‍ഥം. സചിവന്‍, മന്ത്രി എന്നീ പേരുകളും ഉണ്ട്. ഒരു രാജ്യത്തിന്റെ നിലനില്പിനും ശ്രേയസ്സിനും അനേകം ഘടകങ്ങളുള്ളതില്‍ അതിപ്രധാനമായ ഒന്നാണ് അമാത്യന്‍. രാജാവിനെ സംബന്ധിച്ചിടത്തോളം അമാത്യനാശം ഗൌരവത്തില്‍ ആത്മനാശത്തിനു മീതെയും സ്ഥിതി ചെയ്യുന്നു. | പുരാതനഭാരതത്തിലെ രാജനീതിയനുസരിച്ച് ഭരണകാര്യത്തില്‍ രാജാവിനെ ഹിതാനുസരണം ഉപദേശിക്കുവാനും സഹായിക്കുവാനും രാജാവിന്റെ ആജ്ഞ നിര്‍വഹിക്കുവാനും ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍. 'അമാ സഹ വിദ്യതേ' അതായത്, കൂടെക്കഴിയുന്നവന്‍-രാജാവിന്റെ കൂടെക്കഴിയുന്നവന്‍-എന്നാണ് അമാത്യപദത്തിനര്‍ഥം. സചിവന്‍, മന്ത്രി എന്നീ പേരുകളും ഉണ്ട്. ഒരു രാജ്യത്തിന്റെ നിലനില്പിനും ശ്രേയസ്സിനും അനേകം ഘടകങ്ങളുള്ളതില്‍ അതിപ്രധാനമായ ഒന്നാണ് അമാത്യന്‍. രാജാവിനെ സംബന്ധിച്ചിടത്തോളം അമാത്യനാശം ഗൌരവത്തില്‍ ആത്മനാശത്തിനു മീതെയും സ്ഥിതി ചെയ്യുന്നു. | ||
- | + | 'സ്വാമ്യമാത്യൌ പുരം രാഷ്ട്രം | |
- | + | കോശദണ്ഡൌ സുഹൃത്തഥാ | |
- | + | സപ്ത പ്രകൃതയോ ഹ്യേതാ | |
- | + | സപ്താംഗം രാജ്യമുച്യതേ | |
- | + | സപ്താനാം പ്രകൃതീനാം തു | |
- | + | രാജ്യസ്യാസാം യഥാക്രമം | |
- | + | പൂര്‍വം പൂര്‍വം ഗുരുതരം | |
- | + | ജാനീയാദ് വ്യസനം മഹത്' | |
- | + | (മനുസ്മൃതി 9: 294, 295) | |
എന്ന മനുവചനത്തില്‍ ഈ കാര്യം തന്നെയാണ് പ്രസ്താവിച്ചിട്ടുള്ളത്. | എന്ന മനുവചനത്തില്‍ ഈ കാര്യം തന്നെയാണ് പ്രസ്താവിച്ചിട്ടുള്ളത്. | ||
വരി 25: | വരി 25: | ||
രാജാവ് ഏഴോ എട്ടോ അമാത്യന്‍മാരെ ഏര്‍പ്പാടു ചെയ്യണമെന്ന് ശാസ്ത്രം പറയുന്നു. അമാത്യന്‍മാര്‍ പിതൃപിതാമഹക്രമത്തില്‍ സേവകന്‍മാരും ശാസ്ത്രവേദികളും ശൂരന്‍മാരും അസ്ത്രവിദ്യാവിശാരദന്‍മാരും വിശുദ്ധകുലജാതന്‍മാരും പരീക്ഷിച്ചറിയപ്പെട്ടവരും ആയിരിക്കണം. കൌടല്യന്റെ അര്‍ഥശാസ്ത്രത്തില്‍ അമാത്യസഹായമില്ലാതെ രാജാവിന് രാജ്യപരിപാലനം സാധ്യമല്ല എന്നു പ്രസ്താവിച്ചിട്ടുണ്ട്. അമാത്യസഹായമില്ലാത്ത രാജ്യഭരണം ഒറ്റച്ചക്രം പോലെയാണെന്ന് കൌടല്യന്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. ഒരു യന്ത്രത്തിന്റെ പ്രവര്‍ത്തനത്തിന് ഒന്നിലധികം ചക്രം വേണമല്ലോ. | രാജാവ് ഏഴോ എട്ടോ അമാത്യന്‍മാരെ ഏര്‍പ്പാടു ചെയ്യണമെന്ന് ശാസ്ത്രം പറയുന്നു. അമാത്യന്‍മാര്‍ പിതൃപിതാമഹക്രമത്തില്‍ സേവകന്‍മാരും ശാസ്ത്രവേദികളും ശൂരന്‍മാരും അസ്ത്രവിദ്യാവിശാരദന്‍മാരും വിശുദ്ധകുലജാതന്‍മാരും പരീക്ഷിച്ചറിയപ്പെട്ടവരും ആയിരിക്കണം. കൌടല്യന്റെ അര്‍ഥശാസ്ത്രത്തില്‍ അമാത്യസഹായമില്ലാതെ രാജാവിന് രാജ്യപരിപാലനം സാധ്യമല്ല എന്നു പ്രസ്താവിച്ചിട്ടുണ്ട്. അമാത്യസഹായമില്ലാത്ത രാജ്യഭരണം ഒറ്റച്ചക്രം പോലെയാണെന്ന് കൌടല്യന്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. ഒരു യന്ത്രത്തിന്റെ പ്രവര്‍ത്തനത്തിന് ഒന്നിലധികം ചക്രം വേണമല്ലോ. | ||
- | + | 'സഹായസാധ്യം രാജത്വം | |
- | + | ചക്രമേകം ന വര്‍ത്തതേ' | |
- | + | (അര്‍ഥശാസ്ത്രം - അമാത്യോത്പത്തി) | |
ആരെയാണ് അമാത്യനായി തിരഞ്ഞെടുക്കേണ്ടത് എന്ന വിഷയത്തെ പുരസ്കരിച്ച് ഭരദ്വാജന്‍, വിശാലാക്ഷന്‍, പരാശരന്‍ എന്നിങ്ങനെ അനേകം പൂര്‍വാചാര്യന്മാര്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും ഉദ്ധരിച്ച് അവയെ സമന്വയിപ്പിച്ച് കൌടല്യന്‍ സ്വമതം സമര്‍ഥിച്ചിട്ടുണ്ട്. കൂടാതെ അമാത്യനുവേണ്ട 25 ഗുണങ്ങള്‍ ഓരോ വിശേഷണങ്ങളിലൂടെ ഇദ്ദേഹം സൂചിപ്പിച്ചിട്ടും ഉണ്ട്. | ആരെയാണ് അമാത്യനായി തിരഞ്ഞെടുക്കേണ്ടത് എന്ന വിഷയത്തെ പുരസ്കരിച്ച് ഭരദ്വാജന്‍, വിശാലാക്ഷന്‍, പരാശരന്‍ എന്നിങ്ങനെ അനേകം പൂര്‍വാചാര്യന്മാര്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും ഉദ്ധരിച്ച് അവയെ സമന്വയിപ്പിച്ച് കൌടല്യന്‍ സ്വമതം സമര്‍ഥിച്ചിട്ടുണ്ട്. കൂടാതെ അമാത്യനുവേണ്ട 25 ഗുണങ്ങള്‍ ഓരോ വിശേഷണങ്ങളിലൂടെ ഇദ്ദേഹം സൂചിപ്പിച്ചിട്ടും ഉണ്ട്. | ||
+ | |||
+ | [[Category:ഭരണം-ഉദ്യോഗസ്ഥന്‍]] |
Current revision as of 07:46, 9 ഏപ്രില്‍ 2008
അമാത്യന്‍
പുരാതനഭാരതത്തിലെ രാജനീതിയനുസരിച്ച് ഭരണകാര്യത്തില്‍ രാജാവിനെ ഹിതാനുസരണം ഉപദേശിക്കുവാനും സഹായിക്കുവാനും രാജാവിന്റെ ആജ്ഞ നിര്‍വഹിക്കുവാനും ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍. 'അമാ സഹ വിദ്യതേ' അതായത്, കൂടെക്കഴിയുന്നവന്‍-രാജാവിന്റെ കൂടെക്കഴിയുന്നവന്‍-എന്നാണ് അമാത്യപദത്തിനര്‍ഥം. സചിവന്‍, മന്ത്രി എന്നീ പേരുകളും ഉണ്ട്. ഒരു രാജ്യത്തിന്റെ നിലനില്പിനും ശ്രേയസ്സിനും അനേകം ഘടകങ്ങളുള്ളതില്‍ അതിപ്രധാനമായ ഒന്നാണ് അമാത്യന്‍. രാജാവിനെ സംബന്ധിച്ചിടത്തോളം അമാത്യനാശം ഗൌരവത്തില്‍ ആത്മനാശത്തിനു മീതെയും സ്ഥിതി ചെയ്യുന്നു.
'സ്വാമ്യമാത്യൌ പുരം രാഷ്ട്രം
കോശദണ്ഡൌ സുഹൃത്തഥാ
സപ്ത പ്രകൃതയോ ഹ്യേതാ
സപ്താംഗം രാജ്യമുച്യതേ
സപ്താനാം പ്രകൃതീനാം തു
രാജ്യസ്യാസാം യഥാക്രമം
പൂര്‍വം പൂര്‍വം ഗുരുതരം
ജാനീയാദ് വ്യസനം മഹത്'
(മനുസ്മൃതി 9: 294, 295)
എന്ന മനുവചനത്തില്‍ ഈ കാര്യം തന്നെയാണ് പ്രസ്താവിച്ചിട്ടുള്ളത്.
രാജാവ് ഏഴോ എട്ടോ അമാത്യന്‍മാരെ ഏര്‍പ്പാടു ചെയ്യണമെന്ന് ശാസ്ത്രം പറയുന്നു. അമാത്യന്‍മാര്‍ പിതൃപിതാമഹക്രമത്തില്‍ സേവകന്‍മാരും ശാസ്ത്രവേദികളും ശൂരന്‍മാരും അസ്ത്രവിദ്യാവിശാരദന്‍മാരും വിശുദ്ധകുലജാതന്‍മാരും പരീക്ഷിച്ചറിയപ്പെട്ടവരും ആയിരിക്കണം. കൌടല്യന്റെ അര്‍ഥശാസ്ത്രത്തില്‍ അമാത്യസഹായമില്ലാതെ രാജാവിന് രാജ്യപരിപാലനം സാധ്യമല്ല എന്നു പ്രസ്താവിച്ചിട്ടുണ്ട്. അമാത്യസഹായമില്ലാത്ത രാജ്യഭരണം ഒറ്റച്ചക്രം പോലെയാണെന്ന് കൌടല്യന്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. ഒരു യന്ത്രത്തിന്റെ പ്രവര്‍ത്തനത്തിന് ഒന്നിലധികം ചക്രം വേണമല്ലോ.
'സഹായസാധ്യം രാജത്വം
ചക്രമേകം ന വര്‍ത്തതേ'
(അര്‍ഥശാസ്ത്രം - അമാത്യോത്പത്തി)
ആരെയാണ് അമാത്യനായി തിരഞ്ഞെടുക്കേണ്ടത് എന്ന വിഷയത്തെ പുരസ്കരിച്ച് ഭരദ്വാജന്‍, വിശാലാക്ഷന്‍, പരാശരന്‍ എന്നിങ്ങനെ അനേകം പൂര്‍വാചാര്യന്മാര്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും ഉദ്ധരിച്ച് അവയെ സമന്വയിപ്പിച്ച് കൌടല്യന്‍ സ്വമതം സമര്‍ഥിച്ചിട്ടുണ്ട്. കൂടാതെ അമാത്യനുവേണ്ട 25 ഗുണങ്ങള്‍ ഓരോ വിശേഷണങ്ങളിലൂടെ ഇദ്ദേഹം സൂചിപ്പിച്ചിട്ടും ഉണ്ട്.