This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടിഷന്‍ഡോഫ്, കോണ്‍സ്റ്റാന്റിന്‍ ഫോണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
വരി 6: വരി 6:
5-ാം ശ.-ല്‍ എഴുതപ്പെട്ടതായി കരുതുന്ന ''കൊഡെക്സ് എഫ്രേമി (Codex Ephraemi)'' എന്ന ഗ്രീക്ക് ബൈബിളിന് ഇദ്ദേഹം 1843-ല്‍ ഭാഷ്യം രചിച്ചു. 1844-ല്‍ സിനായി'ലെ സെന്റ് കാതറീന്‍മഠത്തിന്റെ ഗ്രന്ഥശേഖരത്തില്‍ നിന്ന് ഒരു പുരാതന ബൈബിള്‍ കൈയെഴുത്തു പ്രതി കണ്ടെടുക്കുകയും ഇതിന്റെ കുറേ ഭാഗങ്ങള്‍ ലീപ്സിഗിലേക്കു കൊണ്ടുവന്ന് പ്രസിദ്ധീകരിക്കുകയും ചെയ്തു. 1859-ല്‍ റഷ്യന്‍ ഭരണാധികാരികളുടെ സഹായത്തോടെ ബാക്കി ഭാഗങ്ങള്‍ കൂടി ലഭ്യമാക്കി. കൊഡെക്സ് സിനായിറ്റിക്സ് (codex Sinaiticus) എന്ന് അറിയപ്പെടുന്ന ഈ കൈയെഴുത്തുപ്രതി ബ്രിട്ടീഷ് മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നു. ഗ്രീക്കു ഭാഷയിലുള്ള കൈയെഴുത്തു പ്രതികളില്‍ വളരെ പ്രാധാന്യമുള്ള ഇത് 4-ാം ശ.-ല്‍ ഈജിപ്തില്‍വച്ച് എഴുതപ്പെട്ടു എന്നാണ് അനുമാനം.

-
ലാറ്റിന്‍ ഭാഷയിലെ ബൈബിളിന്റെ ഏറ്റവും പഴക്കമുള്ള കൈയെഴുത്തു പ്രതിയായ ''കൊഡെക്സ് അമിയാറ്റിനസ് (codex Amiatinus)'', വിശുദ്ധപൗലോസിന്റെ ലിഖിതങ്ങളുടെ കൈയെഴുത്തു പ്രതിയായ ''കൊഡെക്സ് ക്ളാരൊമൊണ്‍ടാനസ് (codex Claromontanus)'' എന്നിവയുടെ സംശോധനവും ഇദ്ദേഹം നിര്‍വഹിച്ചിട്ടുണ്ട്. സു. 1869-ല്‍ പുതിയ നിയമത്തിന്റെ എട്ട് ഗ്രീക്ക് പതിപ്പുകള്‍ ഇദ്ദേഹം പ്രസിദ്ധീകരിച്ചു. 1874 ഡി. 4-ന് ലീപ്സിഗില്‍ നിര്യാതനായി.
+
ലാറ്റിന്‍ ഭാഷയിലെ ബൈബിളിന്റെ ഏറ്റവും പഴക്കമുള്ള കൈയെഴുത്തു പ്രതിയായ ''കൊഡെക്സ് അമിയാറ്റിനസ് (codex Amiatinus)'', വിശുദ്ധപൗലോസിന്റെ ലിഖിതങ്ങളുടെ കൈയെഴുത്തു പ്രതിയായ ''കൊഡെക്സ് ക്ലാരൊമൊണ്‍ടാനസ് (codex Claromontanus)'' എന്നിവയുടെ സംശോധനവും ഇദ്ദേഹം നിര്‍വഹിച്ചിട്ടുണ്ട്. സു. 1869-ല്‍ പുതിയ നിയമത്തിന്റെ എട്ട് ഗ്രീക്ക് പതിപ്പുകള്‍ ഇദ്ദേഹം പ്രസിദ്ധീകരിച്ചു. 1874 ഡി. 4-ന് ലീപ്സിഗില്‍ നിര്യാതനായി.

Current revision as of 09:02, 22 ഡിസംബര്‍ 2008

ടിഷന്‍ഡോഫ്, കോണ്‍സ്റ്റാന്റിന്‍ ഫോണ്‍ (1815 - 1874)

Tischendort,Konstantin Von

ജര്‍മന്‍ സ്വദേശിയായ ബൈബിള്‍ പണ്ഡിതന്‍. ലീപ്സിഗിനടുത്തുള്ള ലെഗന്‍ഫെല്‍ഡില്‍ 1815 ജ. 18-നു ജനിച്ചു. ലീപ്സിഗ് സര്‍വകലാശാലയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം അവിടെത്തന്നെ പ്രൊഫസറായി സേവനമനുഷ്ഠിച്ചു. ഗവേഷണത്തിലാണ് ഇദ്ദേഹം കൂടുതല്‍ ശ്രദ്ധ ചെലുത്തിയത്. ഗ്രീക്ക്-ലാറ്റിന്‍ ഭാഷകളിലെ ബൈബിളിന്റെ വളരെ പഴക്കമുള്ള കൈയെഴുത്തു പ്രതികള്‍ക്ക് ഇദ്ദേഹം വ്യഖ്യാനം നല്‍കിയിട്ടുണ്ട്.

5-ാം ശ.-ല്‍ എഴുതപ്പെട്ടതായി കരുതുന്ന കൊഡെക്സ് എഫ്രേമി (Codex Ephraemi) എന്ന ഗ്രീക്ക് ബൈബിളിന് ഇദ്ദേഹം 1843-ല്‍ ഭാഷ്യം രചിച്ചു. 1844-ല്‍ സിനായി'ലെ സെന്റ് കാതറീന്‍മഠത്തിന്റെ ഗ്രന്ഥശേഖരത്തില്‍ നിന്ന് ഒരു പുരാതന ബൈബിള്‍ കൈയെഴുത്തു പ്രതി കണ്ടെടുക്കുകയും ഇതിന്റെ കുറേ ഭാഗങ്ങള്‍ ലീപ്സിഗിലേക്കു കൊണ്ടുവന്ന് പ്രസിദ്ധീകരിക്കുകയും ചെയ്തു. 1859-ല്‍ റഷ്യന്‍ ഭരണാധികാരികളുടെ സഹായത്തോടെ ബാക്കി ഭാഗങ്ങള്‍ കൂടി ലഭ്യമാക്കി. കൊഡെക്സ് സിനായിറ്റിക്സ് (codex Sinaiticus) എന്ന് അറിയപ്പെടുന്ന ഈ കൈയെഴുത്തുപ്രതി ബ്രിട്ടീഷ് മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നു. ഗ്രീക്കു ഭാഷയിലുള്ള കൈയെഴുത്തു പ്രതികളില്‍ വളരെ പ്രാധാന്യമുള്ള ഇത് 4-ാം ശ.-ല്‍ ഈജിപ്തില്‍വച്ച് എഴുതപ്പെട്ടു എന്നാണ് അനുമാനം.

ലാറ്റിന്‍ ഭാഷയിലെ ബൈബിളിന്റെ ഏറ്റവും പഴക്കമുള്ള കൈയെഴുത്തു പ്രതിയായ കൊഡെക്സ് അമിയാറ്റിനസ് (codex Amiatinus), വിശുദ്ധപൗലോസിന്റെ ലിഖിതങ്ങളുടെ കൈയെഴുത്തു പ്രതിയായ കൊഡെക്സ് ക്ലാരൊമൊണ്‍ടാനസ് (codex Claromontanus) എന്നിവയുടെ സംശോധനവും ഇദ്ദേഹം നിര്‍വഹിച്ചിട്ടുണ്ട്. സു. 1869-ല്‍ പുതിയ നിയമത്തിന്റെ എട്ട് ഗ്രീക്ക് പതിപ്പുകള്‍ ഇദ്ദേഹം പ്രസിദ്ധീകരിച്ചു. 1874 ഡി. 4-ന് ലീപ്സിഗില്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍