This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അമച്വര്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = അമച്വര്‍ = അാമലൌൃേ സാമ്പത്തികനേട്ടം പരിഗണിക്കാതെ വിനോദത്തിനുവേണ്ട...) |
Mksol (സംവാദം | സംഭാവനകള്‍) (→അമച്വര്‍) |
||
(ഇടക്കുള്ള 3 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
= അമച്വര്‍ = | = അമച്വര്‍ = | ||
- | + | Amateur | |
- | സാമ്പത്തികനേട്ടം പരിഗണിക്കാതെ വിനോദത്തിനുവേണ്ടി കലാകായികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തി. ഏതെങ്കിലും കാര്യങ്ങളില്‍ അഭിരുചിയുള്ള ആള്‍ എന്ന് അര്‍ഥം വരുന്ന അമറ്റോറം ( | + | സാമ്പത്തികനേട്ടം പരിഗണിക്കാതെ വിനോദത്തിനുവേണ്ടി കലാകായികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തി. ഏതെങ്കിലും കാര്യങ്ങളില്‍ അഭിരുചിയുള്ള ആള്‍ എന്ന് അര്‍ഥം വരുന്ന അമറ്റോറം (amatorem) എന്ന ലത്തീന്‍ പദത്തില്‍നിന്ന് നിഷ്പാദിപ്പിക്കപ്പെട്ട ഒരു ഫ്രഞ്ചു വാക്കാണ് അമച്വര്‍ (Amateur). ലൂയി പതിന്നാലാമന്റെ (1643-1715) ഭരണകാലത്ത് സുന്ദരകലാസ്വാദകരെ കുറിക്കുന്നതിനായിട്ടാണ് ഈ പദം ആദ്യമായി പ്രയോഗത്തില്‍ കൊണ്ടുവന്നത്. അമച്വര്‍ എന്ന പദം ബ്രിട്ടനില്‍ ആദ്യമായി ഉപയോഗിക്കപ്പെട്ടത് 1784-ലാണ്. സംഗീതം, ചിത്രമെഴുത്ത് തുടങ്ങിയ ലളിതകലകള്‍ ആസ്വദിക്കുന്ന ഒരാളുടെ വിശേഷണമായിട്ടാണ് അവിടെ ഈ പദം ഉപയോഗത്തില്‍ വന്നത്. കല, കരകൌശലം, കായികാഭ്യാസങ്ങള്‍, കളികള്‍ എന്നിവയില്‍ രസത്തിനും വിനോദത്തിനുമായി മാത്രം പങ്കെടുക്കുന്ന ഒരുവന്‍ എന്ന മൌലികാര്‍ഥത്തിന് പില്ക്കാലത്ത് അല്പം മാറ്റം സംഭവിച്ചു. മുന്‍പു പറഞ്ഞ പ്രവര്‍ത്തനങ്ങളില്‍ അല്പ പരിചയമോ ഉപരിപ്ളവസിദ്ധികളോ ഉള്ള ഒരാളെ പ്രാഗല്ഭ്യം ഉള്ളവരും പ്രത്യേക പരിശീലനം നേടിയിട്ടുള്ളവരും ആയവരില്‍നിന്ന് വേര്‍തിരിച്ചറിയുവാന്‍ വേണ്ടി ഈ പദം ഉപയോഗിച്ചുതുടങ്ങി. |
- | 19-ാം ശ.-ത്തിന്റെ പൂര്‍വാര്‍ധത്തില്‍ കായികരംഗത്ത് 'അമച്വര്‍', 'പ്രൊഫഷണല്‍' എന്ന വകഭേദം കൂടുതല്‍ തെളിഞ്ഞു. കായികാഭ്യാസം ഉപജീവനമാര്‍ഗമായി സ്വീകരിക്കുന്നവരെ 'പ്രൊഫഷണല്‍' എന്നും വിനോദത്തിനും രസത്തിനും വേണ്ടിമാത്രം കായികരംഗത്ത് പ്രവര്‍ത്തിക്കുന്നവരെ അമച്വര്‍ എന്നും കരുതുന്നതാണ് ഈ വകഭേദത്തിന്റെ അടിസ്ഥാനം. 1863-ല്‍ 'ഫുട്ബോള്‍ അസോസിയേഷ'നും 1866-ല്‍ 'അമച്വര്‍ | + | 19-ാം ശ.-ത്തിന്റെ പൂര്‍വാര്‍ധത്തില്‍ കായികരംഗത്ത് 'അമച്വര്‍', 'പ്രൊഫഷണല്‍' എന്ന വകഭേദം കൂടുതല്‍ തെളിഞ്ഞു. കായികാഭ്യാസം ഉപജീവനമാര്‍ഗമായി സ്വീകരിക്കുന്നവരെ 'പ്രൊഫഷണല്‍' എന്നും വിനോദത്തിനും രസത്തിനും വേണ്ടിമാത്രം കായികരംഗത്ത് പ്രവര്‍ത്തിക്കുന്നവരെ അമച്വര്‍ എന്നും കരുതുന്നതാണ് ഈ വകഭേദത്തിന്റെ അടിസ്ഥാനം. 1863-ല്‍ 'ഫുട്ബോള്‍ അസോസിയേഷ'നും 1866-ല്‍ 'അമച്വര്‍ അത്ലറ്റിക് ക്ളബ്ബും' സ്ഥാപിതമായതോടെ കായികരംഗം 'ജന്റില്‍മാന്‍ അമച്വേഴ്സി'ന്റെ സ്വകാര്യവേദി എന്ന നിലയില്‍നിന്നും വ്യതിചലിക്കുകയും സാധാരണ ജനങ്ങള്‍ ധാരാളമായി അവിടെ പ്രവേശിക്കുകയും ചെയ്തു. ക്രിക്കറ്റ് ഒഴിച്ചുള്ള മത്സരങ്ങളില്‍ ചൂതുകളി, കൈക്കൂലി, ആള്‍മാറാട്ടം എന്നീ ദുര്‍വൃത്തികള്‍ക്ക് അവസരമുണ്ടായി. ഇതിനെതിരായി ശബ്ദമുയര്‍ത്തിയത് അമച്വര്‍മാര്‍ മാത്രമായിരുന്നു. പ്രൊഫഷണല്‍ വിഭാഗത്തിന് സമൂഹത്തില്‍ മാന്യസ്ഥാനം ലഭിച്ചിരുന്നില്ല. 1953-ല്‍ ജാക്ക് ഹോബ്സിന് (Jack Hobbs) ക്രിക്കറ്റ് അടിസ്ഥാനമാക്കിയും ഗോര്‍ഡന്‍ റിച്ചാഡ്സിന് കുതിരപ്പന്തയം അടിസ്ഥാനമാക്കിയും 'സര്‍സ്ഥാനം' നല്കുന്നതു വരെ ഗ്രേറ്റ് ബ്രിട്ടനില്‍ പ്രൊഫഷണല്‍ വിഭാഗത്തില്‍പ്പെട്ടവരെ അധഃസ്ഥിതരായി സമൂഹം കരുതിപ്പോന്നു. അമച്വര്‍മാരും പ്രൊഫഷണല്‍ വിഭാഗക്കാരും സഹവര്‍ത്തിത്വം പുലര്‍ത്തിപ്പോരാറുണ്ടെങ്കിലും അമച്വര്‍മാര്‍ക്കാണ് പലപ്പോഴും മുന്‍ഗണന ലഭിക്കുന്നത്. ഒളിമ്പിക്സിലും മറ്റ് അന്താരാഷ്ട്ര മത്സരങ്ങളിലും അമച്വര്‍മാര്‍ക്കു മാത്രമേ പ്രവേശനം ഉള്ളൂ. |
- | അമച്വര്‍ എന്നതിന് കായികസംഘടനകള്‍ പല നിര്‍വചനങ്ങള്‍ നല്കിയിട്ടുണ്ട്. പൂര്‍ണമായും പ്രൊഫഷണല്‍രംഗത്തു പ്രവര്‍ത്തിക്കുന്നവരെ സംബന്ധിച്ച് അഭിപ്രായ ഭിന്നതകള്‍ക്ക് ഇടമില്ല. ഉപജീവനമാര്‍ഗം എന്ന നിലയില്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്ന പ്രൊഫഷണല്‍ കളിക്കാര്‍ കായികമായ ശക്തിയും അഭ്യാസവും വികസിപ്പിക്കുന്നതിനുവേണ്ടി വളരെ സമയം വിനിയോഗിക്കുന്നു. അങ്ങനെയുള്ളവരെ അവര്‍ വൈദഗ്ധ്യമുള്ള അംഗങ്ങളാണെങ്കിലും അല്ലെങ്കിലും അമച്വര്‍ മത്സരത്തില്‍ പങ്കെടുക്കുവാന്‍ അനുവദിക്കുകയില്ല. തികച്ചും പ്രൊഫഷണല്‍ അല്ലാത്തവരേയും ചില പ്രത്യേക സാഹചര്യങ്ങളില്‍ അമച്വര്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍നിന്നും വിലക്കാറുണ്ട്. ഈ കൂട്ടരെ 'നോണ്‍ അമച്വര്‍' എന്നാണ് വിളിക്കുക. സാമ്പത്തികനേട്ടം ലക്ഷ്യമാക്കാതെ കളിയോടുള്ള താത്പര്യം കൊണ്ടും വിനോദത്തിനുവേണ്ടിയും കായികവിനോദങ്ങളില്‍ പങ്കെടുക്കുന്ന ഒരാളാണ് അമച്വര്‍ എന്നാണ് 'ഇന്റര്‍ നാഷനല്‍ അമച്വര്‍ | + | അമച്വര്‍ എന്നതിന് കായികസംഘടനകള്‍ പല നിര്‍വചനങ്ങള്‍ നല്കിയിട്ടുണ്ട്. പൂര്‍ണമായും പ്രൊഫഷണല്‍രംഗത്തു പ്രവര്‍ത്തിക്കുന്നവരെ സംബന്ധിച്ച് അഭിപ്രായ ഭിന്നതകള്‍ക്ക് ഇടമില്ല. ഉപജീവനമാര്‍ഗം എന്ന നിലയില്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്ന പ്രൊഫഷണല്‍ കളിക്കാര്‍ കായികമായ ശക്തിയും അഭ്യാസവും വികസിപ്പിക്കുന്നതിനുവേണ്ടി വളരെ സമയം വിനിയോഗിക്കുന്നു. അങ്ങനെയുള്ളവരെ അവര്‍ വൈദഗ്ധ്യമുള്ള അംഗങ്ങളാണെങ്കിലും അല്ലെങ്കിലും അമച്വര്‍ മത്സരത്തില്‍ പങ്കെടുക്കുവാന്‍ അനുവദിക്കുകയില്ല. തികച്ചും പ്രൊഫഷണല്‍ അല്ലാത്തവരേയും ചില പ്രത്യേക സാഹചര്യങ്ങളില്‍ അമച്വര്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍നിന്നും വിലക്കാറുണ്ട്. ഈ കൂട്ടരെ 'നോണ്‍ അമച്വര്‍' എന്നാണ് വിളിക്കുക. സാമ്പത്തികനേട്ടം ലക്ഷ്യമാക്കാതെ കളിയോടുള്ള താത്പര്യം കൊണ്ടും വിനോദത്തിനുവേണ്ടിയും കായികവിനോദങ്ങളില്‍ പങ്കെടുക്കുന്ന ഒരാളാണ് അമച്വര്‍ എന്നാണ് 'ഇന്റര്‍ നാഷനല്‍ അമച്വര്‍ അത്ലറ്റിക് ഫെഡറേഷന്‍' ഈ പദത്തിന് നിര്‍വചനം നല്കിയിട്ടുള്ളത്. യു.എസ്സിലെ 'അമച്വര്‍ അത്ലറ്റിക് യൂണിയ'ന്റെ നിര്‍വചനം അനുസരിച്ച് ഉല്ലാസത്തിനും കായികവും മാനസികവും സാമൂഹികവുമായി മെച്ചങ്ങള്‍ ഉണ്ടാക്കുന്നതിനും വേണ്ടി കായികവിനോദങ്ങളില്‍ ഏര്‍പ്പെടുകയും ഒരു ഹോബി ആയി കായികാഭ്യാസങ്ങളെ കണക്കാക്കുകയും ചെയ്യുന്ന ഒരാളാണ് അമച്വര്‍. ഇംഗ്ളണ്ടിലെ 'അമച്വര്‍ അത്ലറ്റിക് അസോസിയേഷന്‍' അമച്വര്‍ക്കു നല്കിയിട്ടുള്ള നിര്‍വചനം, പണമായിട്ടുള്ള സമ്മാനങ്ങള്‍ക്കോ സാമ്പത്തിക പരിഗണനകള്‍ക്കോ വേണ്ടി കായികവിനോദങ്ങളിലോ കളികളിലോ മത്സരിക്കുകയോ പരിശീലനം നല്കുകയോ സഹകരിക്കുകയോ ചെയ്തിട്ടില്ലാത്ത ഒരാള്‍ എന്നാണ്. |
പണത്തിനുവേണ്ടി മത്സരിക്കുക, അമിതമായ ചെലവുകള്‍ക്കു പണം ആവശ്യപ്പെടുക, സമ്മാനങ്ങള്‍ വില്ക്കുകയോ പണയം വയ്ക്കുകയോ ചെയ്യുക, പ്രൊഫഷണല്‍ മത്സരങ്ങള്‍ക്കുള്ള കരാറുകളില്‍ ഏര്‍പ്പെടുക, അയോഗ്യത കല്പിക്കപ്പെട്ടിട്ടുള്ളവരുമായി പ്രത്യേക അനുമതി കൂടാതെ മത്സരിക്കുക, ഉത്പന്നങ്ങളുടെ പരസ്യത്തിന് പേരും ചിത്രവും ഉപയോഗിക്കാന്‍ അനുവദിക്കുക എന്നീ കാരണങ്ങളാല്‍ അമച്വര്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് കായികാഭ്യാസികള്‍ അയോഗ്യരായിത്തീരാറുണ്ട്. | പണത്തിനുവേണ്ടി മത്സരിക്കുക, അമിതമായ ചെലവുകള്‍ക്കു പണം ആവശ്യപ്പെടുക, സമ്മാനങ്ങള്‍ വില്ക്കുകയോ പണയം വയ്ക്കുകയോ ചെയ്യുക, പ്രൊഫഷണല്‍ മത്സരങ്ങള്‍ക്കുള്ള കരാറുകളില്‍ ഏര്‍പ്പെടുക, അയോഗ്യത കല്പിക്കപ്പെട്ടിട്ടുള്ളവരുമായി പ്രത്യേക അനുമതി കൂടാതെ മത്സരിക്കുക, ഉത്പന്നങ്ങളുടെ പരസ്യത്തിന് പേരും ചിത്രവും ഉപയോഗിക്കാന്‍ അനുവദിക്കുക എന്നീ കാരണങ്ങളാല്‍ അമച്വര്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് കായികാഭ്യാസികള്‍ അയോഗ്യരായിത്തീരാറുണ്ട്. | ||
വരി 12: | വരി 12: | ||
1946-ഓടുകൂടി ഒരു പുതിയ ഘടകം അമച്വര്‍ രംഗത്ത് ആവിര്‍ഭവിച്ചു. പൂര്‍വ യുറോപ്യന്‍രാജ്യങ്ങളില്‍ കായികവിനോദങ്ങള്‍ രാഷ്ട്രീയനിയന്ത്രണത്തിന് വിധേയമായി സര്‍ക്കാര്‍ വകുപ്പുകളാണ് നടത്തുന്നത്. അത്തരം ആസൂത്രിതസമൂഹങ്ങളിലെ സ്പോര്‍ട്സ് സംരംഭങ്ങള്‍ക്ക് രാഷ്ട്രീയസ്വഭാവം ഉണ്ടായിരിക്കും. മുതലാളിത്തരാജ്യങ്ങളില്‍, 'പ്രചാരണത്തിനു പറ്റിയ ഏറ്റവും നല്ല മാധ്യമം' എന്ന ഔദ്യോഗികാംഗീകാരം സ്പോര്‍ട്സിന് ലഭിച്ചതോടെ കളിക്കാര്‍ക്ക് നയതന്ത്രരംഗത്ത് വളരെ പ്രാധാന്യം ലഭിച്ചു. ഇതോടൊപ്പം, വിദേശരാജ്യങ്ങളില്‍ പോകുന്നതിനും മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനും വേണ്ട ആനുകൂല്യങ്ങളും ഉണ്ടായി. കായികാഭ്യാസരംഗത്തെ പ്രശസ്തി പല കളിക്കാരെയും മെച്ചപ്പെട്ട മറ്റു ജീവിതത്തുറകളിലേക്ക് ആകര്‍ഷിച്ചുകഴിഞ്ഞിട്ടുണ്ട്. തത്ഫലമായി അവരില്‍ പലരും അമച്വര്‍ പദവി ഉപേക്ഷിച്ചിട്ടുണ്ട്. അമച്വര്‍മാരെപ്പറ്റിയുള്ള നിയമങ്ങള്‍ വിവിധ രാജ്യങ്ങളില്‍ വിവിധ തരത്തില്‍ ആയതുകൊണ്ട് പൊതുവായ ഒരു നിയന്ത്രണപരിപാടി നടപ്പാക്കുവാന്‍ സാധ്യമല്ല എന്നതും കായികാഭ്യാസികളെ അലട്ടുന്ന ഒരു പ്രശ്നമാണ്. | 1946-ഓടുകൂടി ഒരു പുതിയ ഘടകം അമച്വര്‍ രംഗത്ത് ആവിര്‍ഭവിച്ചു. പൂര്‍വ യുറോപ്യന്‍രാജ്യങ്ങളില്‍ കായികവിനോദങ്ങള്‍ രാഷ്ട്രീയനിയന്ത്രണത്തിന് വിധേയമായി സര്‍ക്കാര്‍ വകുപ്പുകളാണ് നടത്തുന്നത്. അത്തരം ആസൂത്രിതസമൂഹങ്ങളിലെ സ്പോര്‍ട്സ് സംരംഭങ്ങള്‍ക്ക് രാഷ്ട്രീയസ്വഭാവം ഉണ്ടായിരിക്കും. മുതലാളിത്തരാജ്യങ്ങളില്‍, 'പ്രചാരണത്തിനു പറ്റിയ ഏറ്റവും നല്ല മാധ്യമം' എന്ന ഔദ്യോഗികാംഗീകാരം സ്പോര്‍ട്സിന് ലഭിച്ചതോടെ കളിക്കാര്‍ക്ക് നയതന്ത്രരംഗത്ത് വളരെ പ്രാധാന്യം ലഭിച്ചു. ഇതോടൊപ്പം, വിദേശരാജ്യങ്ങളില്‍ പോകുന്നതിനും മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനും വേണ്ട ആനുകൂല്യങ്ങളും ഉണ്ടായി. കായികാഭ്യാസരംഗത്തെ പ്രശസ്തി പല കളിക്കാരെയും മെച്ചപ്പെട്ട മറ്റു ജീവിതത്തുറകളിലേക്ക് ആകര്‍ഷിച്ചുകഴിഞ്ഞിട്ടുണ്ട്. തത്ഫലമായി അവരില്‍ പലരും അമച്വര്‍ പദവി ഉപേക്ഷിച്ചിട്ടുണ്ട്. അമച്വര്‍മാരെപ്പറ്റിയുള്ള നിയമങ്ങള്‍ വിവിധ രാജ്യങ്ങളില്‍ വിവിധ തരത്തില്‍ ആയതുകൊണ്ട് പൊതുവായ ഒരു നിയന്ത്രണപരിപാടി നടപ്പാക്കുവാന്‍ സാധ്യമല്ല എന്നതും കായികാഭ്യാസികളെ അലട്ടുന്ന ഒരു പ്രശ്നമാണ്. | ||
- | അമച്വര്‍ എന്ന സംജ്ഞ പ്രായേണ കായികമത്സരരംഗങ്ങളിലാണ് ലോകവ്യാപകമായി വ്യവഹരിക്കപ്പെട്ടുപോരുന്നതെങ്കിലും കലാരംഗത്തും ഇതിന് പ്രചാരം സിദ്ധിച്ചിട്ടുണ്ട്. നാടകവേദി ലോകത്തെവിടെയും ഇന്ന് വ്യാവസായിക ലക്ഷ്യത്തോടെ വികസിച്ചുകൊണ്ടിരിക്കുന്നതിനാല്‍ അവിടെയും പ്രൊഫഷണല്‍-അമച്വര്‍ഭേദങ്ങള്‍ ആവിര്‍ഭവിച്ചിരിക്കുന്നു. അതുപോലെ സംഗീതം, ചിത്രമെഴുത്ത്, നൃത്തം തുടങ്ങിയ കലാവിഭാഗങ്ങളിലും അമച്വര്‍മാര്‍ ധാരാളം ഉണ്ട്. ഇവര്‍ ഉപജീവനമാര്‍ഗമായി കലയെ ഉപയോഗിക്കാതെ അതിനെ ഉപാസിക്കുന്നവരാണ്. ശാസ്ത്രരംഗത്ത് അമച്വര്‍മാര്‍ ഏറെയുള്ള ഒരു രംഗമാണ് ജ്യോതിഃശാസ്ത്രം. അമച്വര്‍ ജ്യോതിഃശാസ്ത്രജ്ഞരുടെ സംഭാവനകള്‍ ഗണ്യമാണ്. നോ: | + | അമച്വര്‍ എന്ന സംജ്ഞ പ്രായേണ കായികമത്സരരംഗങ്ങളിലാണ് ലോകവ്യാപകമായി വ്യവഹരിക്കപ്പെട്ടുപോരുന്നതെങ്കിലും കലാരംഗത്തും ഇതിന് പ്രചാരം സിദ്ധിച്ചിട്ടുണ്ട്. നാടകവേദി ലോകത്തെവിടെയും ഇന്ന് വ്യാവസായിക ലക്ഷ്യത്തോടെ വികസിച്ചുകൊണ്ടിരിക്കുന്നതിനാല്‍ അവിടെയും പ്രൊഫഷണല്‍-അമച്വര്‍ഭേദങ്ങള്‍ ആവിര്‍ഭവിച്ചിരിക്കുന്നു. അതുപോലെ സംഗീതം, ചിത്രമെഴുത്ത്, നൃത്തം തുടങ്ങിയ കലാവിഭാഗങ്ങളിലും അമച്വര്‍മാര്‍ ധാരാളം ഉണ്ട്. ഇവര്‍ ഉപജീവനമാര്‍ഗമായി കലയെ ഉപയോഗിക്കാതെ അതിനെ ഉപാസിക്കുന്നവരാണ്. ശാസ്ത്രരംഗത്ത് അമച്വര്‍മാര്‍ ഏറെയുള്ള ഒരു രംഗമാണ് ജ്യോതിഃശാസ്ത്രം. അമച്വര്‍ ജ്യോതിഃശാസ്ത്രജ്ഞരുടെ സംഭാവനകള്‍ ഗണ്യമാണ്. നോ: അത്‍ലറ്റിക്സ് |
+ | |||
+ | [[Category:കായികവിനോദം]] |
Current revision as of 06:37, 28 നവംബര്‍ 2014
അമച്വര്‍
Amateur
സാമ്പത്തികനേട്ടം പരിഗണിക്കാതെ വിനോദത്തിനുവേണ്ടി കലാകായികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തി. ഏതെങ്കിലും കാര്യങ്ങളില്‍ അഭിരുചിയുള്ള ആള്‍ എന്ന് അര്‍ഥം വരുന്ന അമറ്റോറം (amatorem) എന്ന ലത്തീന്‍ പദത്തില്‍നിന്ന് നിഷ്പാദിപ്പിക്കപ്പെട്ട ഒരു ഫ്രഞ്ചു വാക്കാണ് അമച്വര്‍ (Amateur). ലൂയി പതിന്നാലാമന്റെ (1643-1715) ഭരണകാലത്ത് സുന്ദരകലാസ്വാദകരെ കുറിക്കുന്നതിനായിട്ടാണ് ഈ പദം ആദ്യമായി പ്രയോഗത്തില്‍ കൊണ്ടുവന്നത്. അമച്വര്‍ എന്ന പദം ബ്രിട്ടനില്‍ ആദ്യമായി ഉപയോഗിക്കപ്പെട്ടത് 1784-ലാണ്. സംഗീതം, ചിത്രമെഴുത്ത് തുടങ്ങിയ ലളിതകലകള്‍ ആസ്വദിക്കുന്ന ഒരാളുടെ വിശേഷണമായിട്ടാണ് അവിടെ ഈ പദം ഉപയോഗത്തില്‍ വന്നത്. കല, കരകൌശലം, കായികാഭ്യാസങ്ങള്‍, കളികള്‍ എന്നിവയില്‍ രസത്തിനും വിനോദത്തിനുമായി മാത്രം പങ്കെടുക്കുന്ന ഒരുവന്‍ എന്ന മൌലികാര്‍ഥത്തിന് പില്ക്കാലത്ത് അല്പം മാറ്റം സംഭവിച്ചു. മുന്‍പു പറഞ്ഞ പ്രവര്‍ത്തനങ്ങളില്‍ അല്പ പരിചയമോ ഉപരിപ്ളവസിദ്ധികളോ ഉള്ള ഒരാളെ പ്രാഗല്ഭ്യം ഉള്ളവരും പ്രത്യേക പരിശീലനം നേടിയിട്ടുള്ളവരും ആയവരില്‍നിന്ന് വേര്‍തിരിച്ചറിയുവാന്‍ വേണ്ടി ഈ പദം ഉപയോഗിച്ചുതുടങ്ങി.
19-ാം ശ.-ത്തിന്റെ പൂര്‍വാര്‍ധത്തില്‍ കായികരംഗത്ത് 'അമച്വര്‍', 'പ്രൊഫഷണല്‍' എന്ന വകഭേദം കൂടുതല്‍ തെളിഞ്ഞു. കായികാഭ്യാസം ഉപജീവനമാര്‍ഗമായി സ്വീകരിക്കുന്നവരെ 'പ്രൊഫഷണല്‍' എന്നും വിനോദത്തിനും രസത്തിനും വേണ്ടിമാത്രം കായികരംഗത്ത് പ്രവര്‍ത്തിക്കുന്നവരെ അമച്വര്‍ എന്നും കരുതുന്നതാണ് ഈ വകഭേദത്തിന്റെ അടിസ്ഥാനം. 1863-ല്‍ 'ഫുട്ബോള്‍ അസോസിയേഷ'നും 1866-ല്‍ 'അമച്വര്‍ അത്ലറ്റിക് ക്ളബ്ബും' സ്ഥാപിതമായതോടെ കായികരംഗം 'ജന്റില്‍മാന്‍ അമച്വേഴ്സി'ന്റെ സ്വകാര്യവേദി എന്ന നിലയില്‍നിന്നും വ്യതിചലിക്കുകയും സാധാരണ ജനങ്ങള്‍ ധാരാളമായി അവിടെ പ്രവേശിക്കുകയും ചെയ്തു. ക്രിക്കറ്റ് ഒഴിച്ചുള്ള മത്സരങ്ങളില്‍ ചൂതുകളി, കൈക്കൂലി, ആള്‍മാറാട്ടം എന്നീ ദുര്‍വൃത്തികള്‍ക്ക് അവസരമുണ്ടായി. ഇതിനെതിരായി ശബ്ദമുയര്‍ത്തിയത് അമച്വര്‍മാര്‍ മാത്രമായിരുന്നു. പ്രൊഫഷണല്‍ വിഭാഗത്തിന് സമൂഹത്തില്‍ മാന്യസ്ഥാനം ലഭിച്ചിരുന്നില്ല. 1953-ല്‍ ജാക്ക് ഹോബ്സിന് (Jack Hobbs) ക്രിക്കറ്റ് അടിസ്ഥാനമാക്കിയും ഗോര്‍ഡന്‍ റിച്ചാഡ്സിന് കുതിരപ്പന്തയം അടിസ്ഥാനമാക്കിയും 'സര്‍സ്ഥാനം' നല്കുന്നതു വരെ ഗ്രേറ്റ് ബ്രിട്ടനില്‍ പ്രൊഫഷണല്‍ വിഭാഗത്തില്‍പ്പെട്ടവരെ അധഃസ്ഥിതരായി സമൂഹം കരുതിപ്പോന്നു. അമച്വര്‍മാരും പ്രൊഫഷണല്‍ വിഭാഗക്കാരും സഹവര്‍ത്തിത്വം പുലര്‍ത്തിപ്പോരാറുണ്ടെങ്കിലും അമച്വര്‍മാര്‍ക്കാണ് പലപ്പോഴും മുന്‍ഗണന ലഭിക്കുന്നത്. ഒളിമ്പിക്സിലും മറ്റ് അന്താരാഷ്ട്ര മത്സരങ്ങളിലും അമച്വര്‍മാര്‍ക്കു മാത്രമേ പ്രവേശനം ഉള്ളൂ.
അമച്വര്‍ എന്നതിന് കായികസംഘടനകള്‍ പല നിര്‍വചനങ്ങള്‍ നല്കിയിട്ടുണ്ട്. പൂര്‍ണമായും പ്രൊഫഷണല്‍രംഗത്തു പ്രവര്‍ത്തിക്കുന്നവരെ സംബന്ധിച്ച് അഭിപ്രായ ഭിന്നതകള്‍ക്ക് ഇടമില്ല. ഉപജീവനമാര്‍ഗം എന്ന നിലയില്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്ന പ്രൊഫഷണല്‍ കളിക്കാര്‍ കായികമായ ശക്തിയും അഭ്യാസവും വികസിപ്പിക്കുന്നതിനുവേണ്ടി വളരെ സമയം വിനിയോഗിക്കുന്നു. അങ്ങനെയുള്ളവരെ അവര്‍ വൈദഗ്ധ്യമുള്ള അംഗങ്ങളാണെങ്കിലും അല്ലെങ്കിലും അമച്വര്‍ മത്സരത്തില്‍ പങ്കെടുക്കുവാന്‍ അനുവദിക്കുകയില്ല. തികച്ചും പ്രൊഫഷണല്‍ അല്ലാത്തവരേയും ചില പ്രത്യേക സാഹചര്യങ്ങളില്‍ അമച്വര്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍നിന്നും വിലക്കാറുണ്ട്. ഈ കൂട്ടരെ 'നോണ്‍ അമച്വര്‍' എന്നാണ് വിളിക്കുക. സാമ്പത്തികനേട്ടം ലക്ഷ്യമാക്കാതെ കളിയോടുള്ള താത്പര്യം കൊണ്ടും വിനോദത്തിനുവേണ്ടിയും കായികവിനോദങ്ങളില്‍ പങ്കെടുക്കുന്ന ഒരാളാണ് അമച്വര്‍ എന്നാണ് 'ഇന്റര്‍ നാഷനല്‍ അമച്വര്‍ അത്ലറ്റിക് ഫെഡറേഷന്‍' ഈ പദത്തിന് നിര്‍വചനം നല്കിയിട്ടുള്ളത്. യു.എസ്സിലെ 'അമച്വര്‍ അത്ലറ്റിക് യൂണിയ'ന്റെ നിര്‍വചനം അനുസരിച്ച് ഉല്ലാസത്തിനും കായികവും മാനസികവും സാമൂഹികവുമായി മെച്ചങ്ങള്‍ ഉണ്ടാക്കുന്നതിനും വേണ്ടി കായികവിനോദങ്ങളില്‍ ഏര്‍പ്പെടുകയും ഒരു ഹോബി ആയി കായികാഭ്യാസങ്ങളെ കണക്കാക്കുകയും ചെയ്യുന്ന ഒരാളാണ് അമച്വര്‍. ഇംഗ്ളണ്ടിലെ 'അമച്വര്‍ അത്ലറ്റിക് അസോസിയേഷന്‍' അമച്വര്‍ക്കു നല്കിയിട്ടുള്ള നിര്‍വചനം, പണമായിട്ടുള്ള സമ്മാനങ്ങള്‍ക്കോ സാമ്പത്തിക പരിഗണനകള്‍ക്കോ വേണ്ടി കായികവിനോദങ്ങളിലോ കളികളിലോ മത്സരിക്കുകയോ പരിശീലനം നല്കുകയോ സഹകരിക്കുകയോ ചെയ്തിട്ടില്ലാത്ത ഒരാള്‍ എന്നാണ്.
പണത്തിനുവേണ്ടി മത്സരിക്കുക, അമിതമായ ചെലവുകള്‍ക്കു പണം ആവശ്യപ്പെടുക, സമ്മാനങ്ങള്‍ വില്ക്കുകയോ പണയം വയ്ക്കുകയോ ചെയ്യുക, പ്രൊഫഷണല്‍ മത്സരങ്ങള്‍ക്കുള്ള കരാറുകളില്‍ ഏര്‍പ്പെടുക, അയോഗ്യത കല്പിക്കപ്പെട്ടിട്ടുള്ളവരുമായി പ്രത്യേക അനുമതി കൂടാതെ മത്സരിക്കുക, ഉത്പന്നങ്ങളുടെ പരസ്യത്തിന് പേരും ചിത്രവും ഉപയോഗിക്കാന്‍ അനുവദിക്കുക എന്നീ കാരണങ്ങളാല്‍ അമച്വര്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് കായികാഭ്യാസികള്‍ അയോഗ്യരായിത്തീരാറുണ്ട്.
1946-ഓടുകൂടി ഒരു പുതിയ ഘടകം അമച്വര്‍ രംഗത്ത് ആവിര്‍ഭവിച്ചു. പൂര്‍വ യുറോപ്യന്‍രാജ്യങ്ങളില്‍ കായികവിനോദങ്ങള്‍ രാഷ്ട്രീയനിയന്ത്രണത്തിന് വിധേയമായി സര്‍ക്കാര്‍ വകുപ്പുകളാണ് നടത്തുന്നത്. അത്തരം ആസൂത്രിതസമൂഹങ്ങളിലെ സ്പോര്‍ട്സ് സംരംഭങ്ങള്‍ക്ക് രാഷ്ട്രീയസ്വഭാവം ഉണ്ടായിരിക്കും. മുതലാളിത്തരാജ്യങ്ങളില്‍, 'പ്രചാരണത്തിനു പറ്റിയ ഏറ്റവും നല്ല മാധ്യമം' എന്ന ഔദ്യോഗികാംഗീകാരം സ്പോര്‍ട്സിന് ലഭിച്ചതോടെ കളിക്കാര്‍ക്ക് നയതന്ത്രരംഗത്ത് വളരെ പ്രാധാന്യം ലഭിച്ചു. ഇതോടൊപ്പം, വിദേശരാജ്യങ്ങളില്‍ പോകുന്നതിനും മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനും വേണ്ട ആനുകൂല്യങ്ങളും ഉണ്ടായി. കായികാഭ്യാസരംഗത്തെ പ്രശസ്തി പല കളിക്കാരെയും മെച്ചപ്പെട്ട മറ്റു ജീവിതത്തുറകളിലേക്ക് ആകര്‍ഷിച്ചുകഴിഞ്ഞിട്ടുണ്ട്. തത്ഫലമായി അവരില്‍ പലരും അമച്വര്‍ പദവി ഉപേക്ഷിച്ചിട്ടുണ്ട്. അമച്വര്‍മാരെപ്പറ്റിയുള്ള നിയമങ്ങള്‍ വിവിധ രാജ്യങ്ങളില്‍ വിവിധ തരത്തില്‍ ആയതുകൊണ്ട് പൊതുവായ ഒരു നിയന്ത്രണപരിപാടി നടപ്പാക്കുവാന്‍ സാധ്യമല്ല എന്നതും കായികാഭ്യാസികളെ അലട്ടുന്ന ഒരു പ്രശ്നമാണ്.
അമച്വര്‍ എന്ന സംജ്ഞ പ്രായേണ കായികമത്സരരംഗങ്ങളിലാണ് ലോകവ്യാപകമായി വ്യവഹരിക്കപ്പെട്ടുപോരുന്നതെങ്കിലും കലാരംഗത്തും ഇതിന് പ്രചാരം സിദ്ധിച്ചിട്ടുണ്ട്. നാടകവേദി ലോകത്തെവിടെയും ഇന്ന് വ്യാവസായിക ലക്ഷ്യത്തോടെ വികസിച്ചുകൊണ്ടിരിക്കുന്നതിനാല്‍ അവിടെയും പ്രൊഫഷണല്‍-അമച്വര്‍ഭേദങ്ങള്‍ ആവിര്‍ഭവിച്ചിരിക്കുന്നു. അതുപോലെ സംഗീതം, ചിത്രമെഴുത്ത്, നൃത്തം തുടങ്ങിയ കലാവിഭാഗങ്ങളിലും അമച്വര്‍മാര്‍ ധാരാളം ഉണ്ട്. ഇവര്‍ ഉപജീവനമാര്‍ഗമായി കലയെ ഉപയോഗിക്കാതെ അതിനെ ഉപാസിക്കുന്നവരാണ്. ശാസ്ത്രരംഗത്ത് അമച്വര്‍മാര്‍ ഏറെയുള്ള ഒരു രംഗമാണ് ജ്യോതിഃശാസ്ത്രം. അമച്വര്‍ ജ്യോതിഃശാസ്ത്രജ്ഞരുടെ സംഭാവനകള്‍ ഗണ്യമാണ്. നോ: അത്ലറ്റിക്സ്