This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടാബര്‍നാകിള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
വരി 4: | വരി 4: | ||
വാഗ്ദത്ത ഭൂമിയിലേക്കുള്ള യാത്രാമധ്യേ, യഹൂദര്‍ മരുഭൂമിയില്‍ താത്കാലികമായി നിര്‍മിച്ച ആരാധനാകൂടാരം. മോശെയുടെ നിര്‍ദേശപ്രകാരം ബെസലേല്‍ എന്ന ശില്പിയാണ് ടാബര്‍നാകിള്‍ നിര്‍മിച്ചത് എന്ന് പുറ. 36 : 2-ല്‍ പറയുന്നു. ഈ ആരാധനാലയം സ്ഥിതി ചെയ്തിരുന്നത് മരുഭൂമിയിലെ യഹൂദ പാളയത്തിന്റെ മധ്യത്തിലായിരുന്നു എന്നും (പുറ. 25-31, 35-40), പുറത്തായിരുന്നു എന്നുമുള്ള (പുറ. 33:7) രണ്ടു പരാമര്‍ശങ്ങള്‍ ബൈബിളില്‍ കാണുന്നുണ്ട്. | വാഗ്ദത്ത ഭൂമിയിലേക്കുള്ള യാത്രാമധ്യേ, യഹൂദര്‍ മരുഭൂമിയില്‍ താത്കാലികമായി നിര്‍മിച്ച ആരാധനാകൂടാരം. മോശെയുടെ നിര്‍ദേശപ്രകാരം ബെസലേല്‍ എന്ന ശില്പിയാണ് ടാബര്‍നാകിള്‍ നിര്‍മിച്ചത് എന്ന് പുറ. 36 : 2-ല്‍ പറയുന്നു. ഈ ആരാധനാലയം സ്ഥിതി ചെയ്തിരുന്നത് മരുഭൂമിയിലെ യഹൂദ പാളയത്തിന്റെ മധ്യത്തിലായിരുന്നു എന്നും (പുറ. 25-31, 35-40), പുറത്തായിരുന്നു എന്നുമുള്ള (പുറ. 33:7) രണ്ടു പരാമര്‍ശങ്ങള്‍ ബൈബിളില്‍ കാണുന്നുണ്ട്. | ||
- | + | കരുവേലകത്തടി കൊണ്ടുള്ള ചട്ടക്കൂടും ലിനന്‍ വിരികളും ഉപയോഗിച്ചാണ് വിശുദ്ധ കൂടാരം നിര്‍മിച്ചിരുന്നത്. ലിനന്‍ തിരശീലകള്‍ ഉപയോഗിച്ച് വിശുദ്ധ കൂടാരത്തെ പവിത്രസ്ഥാനം, പരമപവിത്രസ്ഥാനം എന്ന് രണ്ടായി പകുത്തിരുന്നു. പവിത്രസ്ഥാനത്ത് കാഴ്ചയപ്പം വയ്ക്കുന്ന മേശ, ധൂപപീഠം, 'മെനോറ' എന്ന പേരില്‍ അറിയപ്പെടുന്ന സുവര്‍ണ മെഴുകുതിരിക്കാല് എന്നിവയും പരമപവിത്ര സ്ഥാനത്ത് സാക്ഷ്യപേടകവും (പത്ത് കല്‍പനകള്‍ ആലേഖനം ചെയ്ത സാക്ഷ്യപലകകള്‍ അടങ്ങുന്ന പേടകം) സൂക്ഷിച്ചിരുന്നു. കരുവേലകത്തടി കൊണ്ട് നിര്‍മ്മിച്ച പേടകത്തിനുമുകളില്‍ തങ്ക കൃപാസനവുമുണ്ടായിരുന്നു. കൃപാസനത്തിന്റെ രണ്ടറ്റത്തുമായി സ്വര്‍ണം കൊണ്ടുള്ള മാലാഖാരൂപങ്ങള്‍ പ്രതിഷ്ഠിച്ചിരുന്നു. പ്രായശ്ചിത്തദിനമായ യോംകിപ്പൂരിന് മാത്രമാണ് ഉന്നതപുരോഹിതന്‍ പരമപവിത്രസ്ഥാനത്തു പ്രവേശിച്ചിരുന്നത്. "ഇസ്രായേല്‍ ജനങ്ങളുടെ യാത്രകളിലെല്ലാം അവരുടെ കണ്‍മുമ്പാകെ, പകല്‍സമയത്ത് വിശുദ്ധകൂടാരത്തിന്മേല്‍ യഹോവയുടെ മേഘവും രാത്രിയില്‍ വിശുദ്ധകൂടാരത്തിനുമേല്‍ അഗ്നിയും ഉണ്ടായിരുന്നു" എന്ന് പുറ. 40:38-ല്‍ പറയുന്നു. | |
- | + | റോമന്‍ കത്തോലിക്കാ ദേവാലയങ്ങളില്‍ നേര്‍ച്ചയപ്പം വയ്ക്കുന്ന താലത്തിനും ടാബര്‍നാകിള്‍ എന്നു പറയാറുണ്ട്. മനുഷ്യശരീരം, കപ്പല്‍പ്പായ്മരത്തിന്റെ കീഴ്ഭാഗം ഉറപ്പിക്കാനുള്ള കുഴി, താത്ക്കാലിക വാസസ്ഥാനം എന്നീ അര്‍ഥങ്ങളിലും ടാബര്‍നാകിള്‍ എന്ന പദം പ്രയോഗത്തിലുണ്ട്. |
Current revision as of 10:05, 20 ഒക്ടോബര്‍ 2008
ടാബര്‍നാകിള്‍
Tabernacle
വാഗ്ദത്ത ഭൂമിയിലേക്കുള്ള യാത്രാമധ്യേ, യഹൂദര്‍ മരുഭൂമിയില്‍ താത്കാലികമായി നിര്‍മിച്ച ആരാധനാകൂടാരം. മോശെയുടെ നിര്‍ദേശപ്രകാരം ബെസലേല്‍ എന്ന ശില്പിയാണ് ടാബര്‍നാകിള്‍ നിര്‍മിച്ചത് എന്ന് പുറ. 36 : 2-ല്‍ പറയുന്നു. ഈ ആരാധനാലയം സ്ഥിതി ചെയ്തിരുന്നത് മരുഭൂമിയിലെ യഹൂദ പാളയത്തിന്റെ മധ്യത്തിലായിരുന്നു എന്നും (പുറ. 25-31, 35-40), പുറത്തായിരുന്നു എന്നുമുള്ള (പുറ. 33:7) രണ്ടു പരാമര്‍ശങ്ങള്‍ ബൈബിളില്‍ കാണുന്നുണ്ട്.
കരുവേലകത്തടി കൊണ്ടുള്ള ചട്ടക്കൂടും ലിനന്‍ വിരികളും ഉപയോഗിച്ചാണ് വിശുദ്ധ കൂടാരം നിര്‍മിച്ചിരുന്നത്. ലിനന്‍ തിരശീലകള്‍ ഉപയോഗിച്ച് വിശുദ്ധ കൂടാരത്തെ പവിത്രസ്ഥാനം, പരമപവിത്രസ്ഥാനം എന്ന് രണ്ടായി പകുത്തിരുന്നു. പവിത്രസ്ഥാനത്ത് കാഴ്ചയപ്പം വയ്ക്കുന്ന മേശ, ധൂപപീഠം, 'മെനോറ' എന്ന പേരില്‍ അറിയപ്പെടുന്ന സുവര്‍ണ മെഴുകുതിരിക്കാല് എന്നിവയും പരമപവിത്ര സ്ഥാനത്ത് സാക്ഷ്യപേടകവും (പത്ത് കല്‍പനകള്‍ ആലേഖനം ചെയ്ത സാക്ഷ്യപലകകള്‍ അടങ്ങുന്ന പേടകം) സൂക്ഷിച്ചിരുന്നു. കരുവേലകത്തടി കൊണ്ട് നിര്‍മ്മിച്ച പേടകത്തിനുമുകളില്‍ തങ്ക കൃപാസനവുമുണ്ടായിരുന്നു. കൃപാസനത്തിന്റെ രണ്ടറ്റത്തുമായി സ്വര്‍ണം കൊണ്ടുള്ള മാലാഖാരൂപങ്ങള്‍ പ്രതിഷ്ഠിച്ചിരുന്നു. പ്രായശ്ചിത്തദിനമായ യോംകിപ്പൂരിന് മാത്രമാണ് ഉന്നതപുരോഹിതന്‍ പരമപവിത്രസ്ഥാനത്തു പ്രവേശിച്ചിരുന്നത്. "ഇസ്രായേല്‍ ജനങ്ങളുടെ യാത്രകളിലെല്ലാം അവരുടെ കണ്‍മുമ്പാകെ, പകല്‍സമയത്ത് വിശുദ്ധകൂടാരത്തിന്മേല്‍ യഹോവയുടെ മേഘവും രാത്രിയില്‍ വിശുദ്ധകൂടാരത്തിനുമേല്‍ അഗ്നിയും ഉണ്ടായിരുന്നു" എന്ന് പുറ. 40:38-ല്‍ പറയുന്നു.
റോമന്‍ കത്തോലിക്കാ ദേവാലയങ്ങളില്‍ നേര്‍ച്ചയപ്പം വയ്ക്കുന്ന താലത്തിനും ടാബര്‍നാകിള്‍ എന്നു പറയാറുണ്ട്. മനുഷ്യശരീരം, കപ്പല്‍പ്പായ്മരത്തിന്റെ കീഴ്ഭാഗം ഉറപ്പിക്കാനുള്ള കുഴി, താത്ക്കാലിക വാസസ്ഥാനം എന്നീ അര്‍ഥങ്ങളിലും ടാബര്‍നാകിള്‍ എന്ന പദം പ്രയോഗത്തിലുണ്ട്.