This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടാനിയേവ്, സെര്‍ഗീ ഇവാനോവിച് (1856 - 1915)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→ടാനിയേവ്, സെര്‍ഗീ ഇവാനോവിച് (1856 - 1915)) |
|||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 2: | വരി 2: | ||
Taneiev,Sergei Ivanovich | Taneiev,Sergei Ivanovich | ||
- | റഷ്യന്‍ സംഗീതജ്ഞനും സംഗീതാധ്യാപകനും. 1856 നവ. 25-നു വ്ളാഡിമിറില്‍ ജനിച്ചു. 10-ാം വയസ്സു മുതല്‍ പിയാനോ പഠിച്ചുതുടങ്ങി. പിയാനോയിലെ ആചാര്യന്മാരിലൊരാളായ നിക്കോളാസ് റൂബിസ്റ്റെയിന്റെ ശിക്ഷണത്തിലാണ് ഇദ്ദേഹം ഒരു സംഗീതജ്ഞനായി വളര്‍ന്നു വന്നത്. സംഗീത രചയിതാവെന്ന നിലയില്‍ ഇദ്ദേഹത്തെ രൂപപ്പെടുത്തിയത് വിഖ്യാത റഷ്യന്‍ സംഗീതകാരനായ ടക്കയ്കോ വിസ്കിയാണ്. മോസ്കോയിലായിരുന്നു അരങ്ങേറ്റം. ചെറുപ്പത്തില്‍ത്തന്നെ തുര്‍ക്കി, ഗ്രീസ്, ഇറ്റലി എന്നിവിടങ്ങളില്‍ പിയാനോ കച്ചേരികള്‍ നടത്തി. 1871 മുതല്‍ '78 വരെ പാരീസിലായിരുന്നു. മടങ്ങിയെത്തിയശേഷം 1878-ല്‍ ടക്ക്യ്കോവിസ്കിയുടെ പിന്തുടര്ച്ചക്കാരനായി മോസ്കോ കണ്‍സര്‍വേറ്ററിയില്‍ പ്രൊഫസറായി. നിക്കോളാസ് റൂബിസ്റ്റെയിന്റെ മരണത്തെത്തുടര്‍ന്ന് 1885 മുതല്‍ 89 വരെ അവിടത്തെ ഡയറക്ടറുമായി. പിന്നീടത് രാജിവച്ചശേഷം 89 മുതല്‍ 7 വര്‍ഷക്കാലം സംഗീതരചനയുടെ | + | റഷ്യന്‍ സംഗീതജ്ഞനും സംഗീതാധ്യാപകനും. 1856 നവ. 25-നു വ്ളാഡിമിറില്‍ ജനിച്ചു. 10-ാം വയസ്സു മുതല്‍ പിയാനോ പഠിച്ചുതുടങ്ങി. പിയാനോയിലെ ആചാര്യന്മാരിലൊരാളായ നിക്കോളാസ് റൂബിസ്റ്റെയിന്റെ ശിക്ഷണത്തിലാണ് ഇദ്ദേഹം ഒരു സംഗീതജ്ഞനായി വളര്‍ന്നു വന്നത്. സംഗീത രചയിതാവെന്ന നിലയില്‍ ഇദ്ദേഹത്തെ രൂപപ്പെടുത്തിയത് വിഖ്യാത റഷ്യന്‍ സംഗീതകാരനായ ടക്കയ്കോ വിസ്കിയാണ്. മോസ്കോയിലായിരുന്നു അരങ്ങേറ്റം. ചെറുപ്പത്തില്‍ത്തന്നെ തുര്‍ക്കി, ഗ്രീസ്, ഇറ്റലി എന്നിവിടങ്ങളില്‍ പിയാനോ കച്ചേരികള്‍ നടത്തി. 1871 മുതല്‍ '78 വരെ പാരീസിലായിരുന്നു. മടങ്ങിയെത്തിയശേഷം 1878-ല്‍ ടക്ക്യ്കോവിസ്കിയുടെ പിന്തുടര്ച്ചക്കാരനായി മോസ്കോ കണ്‍സര്‍വേറ്ററിയില്‍ പ്രൊഫസറായി. നിക്കോളാസ് റൂബിസ്റ്റെയിന്റെ മരണത്തെത്തുടര്‍ന്ന് 1885 മുതല്‍ 89 വരെ അവിടത്തെ ഡയറക്ടറുമായി. പിന്നീടത് രാജിവച്ചശേഷം 89 മുതല്‍ 7 വര്‍ഷക്കാലം സംഗീതരചനയുടെ ക്ലാസ്സുകള്‍ നടത്തി. പിയാനോ സംഗീതം അവതരിപ്പിക്കുന്നതിനെക്കാള്‍ സംഗീത രചനയിലായിരുന്നു താത്പര്യം. സിംഫണികളായും ചേംബര്‍ സംഗീതമായും നിരവധി രചനകള്‍ ഇദ്ദേഹത്തിന്റേതായുണ്ട്. ഈസ്കിലസിന്റെ ഒറെസ്റ്റെസിനെ ആധാരമാക്കി അതേ പേരില്‍ത്തന്നെ രചിച്ച ഓപ്പറ (1895) അതിപ്രശസ്തമാണ്. ''അഗമെമ്നോണ്‍, കോയിഫോറൈ, യൂമെനിഡിസ്, ജോണ്‍ ഒഫ് ഡമാസ്ക്കസ്, അറ്റ് ദ് റീഡിംഗ് ഒഫ് ദ് സലാം'' എന്നിവയാണ് മറ്റു മുഖ്യരചനകള്‍. ഇദ്ദേഹത്തിന്റെ സൈദ്ധാന്തിക സംഭാവനകള്‍ 1909-ല്‍ കണ്‍വേര്‍ട്ടബിള്‍ കൗണ്ടര്‍ ''പോയിന്റ് ഇന്‍ ദ് സ്ട്രിക്റ്റ് സ്റ്റൈല്‍'' എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. 1962-ല്‍ അത് ഇംഗ്ലീഷില്‍ തര്‍ജുമ ചെയ്തിറക്കുകയുണ്ടായി. |
തന്റെ രചനകള്‍ ഏറ്റവും മനോഹരമായി ആവിഷ്ക്കരിച്ചത് ടാനിയേവ് ആണെന്ന് ടക്കയ്കോവിസ്കി വെളിപ്പെടുത്തിയിട്ടുണ്ട്. റഷ്യന്‍ സംഗീതത്തിലെ ആചാര്യന്മാരിലൊരുവനായി ഇദ്ദേഹത്തെ ആദരിച്ചു പോരുന്നു. 1915 ജൂണ്‍ 19-ന് ഇദ്ദേഹം അന്തരിച്ചു. | തന്റെ രചനകള്‍ ഏറ്റവും മനോഹരമായി ആവിഷ്ക്കരിച്ചത് ടാനിയേവ് ആണെന്ന് ടക്കയ്കോവിസ്കി വെളിപ്പെടുത്തിയിട്ടുണ്ട്. റഷ്യന്‍ സംഗീതത്തിലെ ആചാര്യന്മാരിലൊരുവനായി ഇദ്ദേഹത്തെ ആദരിച്ചു പോരുന്നു. 1915 ജൂണ്‍ 19-ന് ഇദ്ദേഹം അന്തരിച്ചു. |
Current revision as of 07:20, 17 ഒക്ടോബര്‍ 2008
ടാനിയേവ്, സെര്‍ഗീ ഇവാനോവിച് (1856 - 1915)
Taneiev,Sergei Ivanovich
റഷ്യന്‍ സംഗീതജ്ഞനും സംഗീതാധ്യാപകനും. 1856 നവ. 25-നു വ്ളാഡിമിറില്‍ ജനിച്ചു. 10-ാം വയസ്സു മുതല്‍ പിയാനോ പഠിച്ചുതുടങ്ങി. പിയാനോയിലെ ആചാര്യന്മാരിലൊരാളായ നിക്കോളാസ് റൂബിസ്റ്റെയിന്റെ ശിക്ഷണത്തിലാണ് ഇദ്ദേഹം ഒരു സംഗീതജ്ഞനായി വളര്‍ന്നു വന്നത്. സംഗീത രചയിതാവെന്ന നിലയില്‍ ഇദ്ദേഹത്തെ രൂപപ്പെടുത്തിയത് വിഖ്യാത റഷ്യന്‍ സംഗീതകാരനായ ടക്കയ്കോ വിസ്കിയാണ്. മോസ്കോയിലായിരുന്നു അരങ്ങേറ്റം. ചെറുപ്പത്തില്‍ത്തന്നെ തുര്‍ക്കി, ഗ്രീസ്, ഇറ്റലി എന്നിവിടങ്ങളില്‍ പിയാനോ കച്ചേരികള്‍ നടത്തി. 1871 മുതല്‍ '78 വരെ പാരീസിലായിരുന്നു. മടങ്ങിയെത്തിയശേഷം 1878-ല്‍ ടക്ക്യ്കോവിസ്കിയുടെ പിന്തുടര്ച്ചക്കാരനായി മോസ്കോ കണ്‍സര്‍വേറ്ററിയില്‍ പ്രൊഫസറായി. നിക്കോളാസ് റൂബിസ്റ്റെയിന്റെ മരണത്തെത്തുടര്‍ന്ന് 1885 മുതല്‍ 89 വരെ അവിടത്തെ ഡയറക്ടറുമായി. പിന്നീടത് രാജിവച്ചശേഷം 89 മുതല്‍ 7 വര്‍ഷക്കാലം സംഗീതരചനയുടെ ക്ലാസ്സുകള്‍ നടത്തി. പിയാനോ സംഗീതം അവതരിപ്പിക്കുന്നതിനെക്കാള്‍ സംഗീത രചനയിലായിരുന്നു താത്പര്യം. സിംഫണികളായും ചേംബര്‍ സംഗീതമായും നിരവധി രചനകള്‍ ഇദ്ദേഹത്തിന്റേതായുണ്ട്. ഈസ്കിലസിന്റെ ഒറെസ്റ്റെസിനെ ആധാരമാക്കി അതേ പേരില്‍ത്തന്നെ രചിച്ച ഓപ്പറ (1895) അതിപ്രശസ്തമാണ്. അഗമെമ്നോണ്‍, കോയിഫോറൈ, യൂമെനിഡിസ്, ജോണ്‍ ഒഫ് ഡമാസ്ക്കസ്, അറ്റ് ദ് റീഡിംഗ് ഒഫ് ദ് സലാം എന്നിവയാണ് മറ്റു മുഖ്യരചനകള്‍. ഇദ്ദേഹത്തിന്റെ സൈദ്ധാന്തിക സംഭാവനകള്‍ 1909-ല്‍ കണ്‍വേര്‍ട്ടബിള്‍ കൗണ്ടര്‍ പോയിന്റ് ഇന്‍ ദ് സ്ട്രിക്റ്റ് സ്റ്റൈല്‍ എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. 1962-ല്‍ അത് ഇംഗ്ലീഷില്‍ തര്‍ജുമ ചെയ്തിറക്കുകയുണ്ടായി.
തന്റെ രചനകള്‍ ഏറ്റവും മനോഹരമായി ആവിഷ്ക്കരിച്ചത് ടാനിയേവ് ആണെന്ന് ടക്കയ്കോവിസ്കി വെളിപ്പെടുത്തിയിട്ടുണ്ട്. റഷ്യന്‍ സംഗീതത്തിലെ ആചാര്യന്മാരിലൊരുവനായി ഇദ്ദേഹത്തെ ആദരിച്ചു പോരുന്നു. 1915 ജൂണ്‍ 19-ന് ഇദ്ദേഹം അന്തരിച്ചു.