This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടബാസ്കോ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
വരി 1: | വരി 1: | ||
- | ടബാസ്കോ | + | =ടബാസ്കോ= |
- | + | ||
Tabasco | Tabasco | ||
Current revision as of 08:19, 16 ഡിസംബര്‍ 2008
ടബാസ്കോ
Tabasco
ഒരു ദക്ഷിണപൂര്‍വ മെക്സിക്കന്‍ സംസ്ഥാനം. മെക്സിക്കന്‍ ഉള്‍ക്കടലിന്റെ തീരത്തായി സ്ഥിതിചെയ്യുന്നു. വിസ്തീര്‍ണം: 25,337 ച. കി. മീ.; ജനസംഖ്യ: 1,501,744('90); 1748664 ('95-മതിപ്പുകണക്ക്); അതിരുകള്‍: വ. മെക്സിക്കന്‍ ഗള്‍ഫ്; കി. കാംപീഷ്, ഗ്വാട്ടിമാല (Campeche and Guatemala); തെ. ചിയാപസ് (Chiapas); പ. വേ റാക്രൂസ് (Veracruz) തലസ്ഥാനം: വില്ലെര്‍മോസ (Villahermosa).
ചിയാപസ് (Chiapas) ഉന്നതതടങ്ങളില്‍ നിന്ന് മെക്സിക്കന്‍ തീരത്തേക്കു ചരിഞ്ഞിറങ്ങുന്നതാണ് ഇവിടത്തെ ഭൂപ്രകൃതി. ചതുപ്പുനിലങ്ങള്‍, തടാകങ്ങള്‍, ഇടതൂര്‍ന്ന ഉഷ്ണമേഖലാവനങ്ങള്‍ എന്നിവയാണ് ഇതിന്റെ ഭാഗങ്ങള്‍. കനത്ത മഴയുടെ ലഭ്യതയും മണ്ണിന്റെ എക്കല്‍ നിറഞ്ഞ സ്വഭാവവും കാരണം ഉഷ്ണമേഖലാവിളകള്‍ സമൃദ്ധമാണ്. നേന്ത്രപ്പഴം; കൊക്കോ, കരിമ്പ്, കാപ്പി, പുകയില, നെല്ല്, പഴവര്‍ഗങ്ങള്‍ എന്നിവയാണ് പ്രധാന കാര്‍ഷിക വിഭവങ്ങള്‍. കന്നുകാലി വളര്‍ത്തലും പ്രധാനം തന്നെ. എണ്ണയും പ്രകൃതിവാതകവും ഇവിടത്തെ പ്രധാന ഉല്‍പ്പന്നങ്ങളില്‍പ്പെടുന്നു. ധാതുസമ്പത്തിന്റെ കാര്യത്തില്‍ ടബാസ്കോ ദരിദ്രമാണ്.
പ്രധാന നദികളായ ഉസുമാസിന്തയും റിജാല്‍വയും (Usumacinta& Grijalwa) ഗതാഗതയോഗ്യങ്ങളാണ്. ഗതാഗതസൗകര്യങ്ങള്‍ പരിമിതമായിരുന്ന ഈ സംസ്ഥാനത്തിലൂടെ പൂര്‍വ-പശ്ചിമ ദിശയില്‍ ഒരു ഹൈവേയും, റെയില്‍പ്പാതയും കടന്നുപോകുന്നു.
ടബാസ്കോയില്‍ ജനസാന്ദ്രത വളരെ കുറവാണ്. ഈ സംസ്ഥാനത്തെ ജനങ്ങളില്‍ ഏറിയ പങ്കും ഗ്രാമങ്ങളില്‍ വസിക്കുന്നു. റിജാല്‍വ നദിക്കരയില്‍ സ്ഥിതിചെയ്യുന്ന തലസ്ഥാന നഗരമായ വില്ലെര്‍മോസയാണ് പ്രധാന രാഷ്ട്രീയ-സാമ്പത്തിക കേന്ദ്രം. മറ്റൊരു പ്രധാനപട്ടണം ഫ്രണ്ടേറ (Frontera) ആണ്.
1938 മുതല്‍ 46 വരെ ടബാസ്കോയിലെ ലാ വെന്റയില്‍ നടന്ന പര്യവേക്ഷണങ്ങളുടെ ഫലമായി പുരാതന ഓല്‍മെക് (Olmec) സംസ്കാരാവശിഷ്ടങ്ങള്‍ ഇവിടെ കണ്ടെത്തിയിട്ടുണ്ട്.