This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടൂണിസ്സ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: ടൂണിസ്സ് ഠൌിശ ടുണീഷ്യയുടെ തലസ്ഥാനം. ജനസംഖ്യ: 674100 (1994). ടുണീഷ്യയുടെ വടക്ക...) |
|||
(ഇടക്കുള്ള 3 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
- | ടൂണിസ്സ് | + | =ടൂണിസ്സ്= |
+ | Tunis | ||
- | + | ടുണീഷ്യയുടെ തലസ്ഥാനം. ജനസംഖ്യ: 674100 (1994). ടുണീഷ്യയുടെ വടക്കുകിഴക്കന്‍ തീരപ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ നഗരത്തെ ഇടുങ്ങിയ ഒരു കനാല്‍ മെഡിറ്ററേനിയന്‍ കടലുമായി ബന്ധിപ്പിക്കുന്നു. 'ടൂണിസ്സ് തടാകം' എന്ന പേരില്‍ അറിയപ്പെടുന്ന ആഴംകുറഞ്ഞ തീരദേശ തടാകത്തിന്റെ അഗ്രത്തിലാണ് ടൂണിസ്സ് നഗരത്തിന്റെ ആസ്ഥാനം. പുരാതന കാര്‍ ത്തേജ് നഗരത്തിന്റെ അവശിഷ്ടങ്ങള്‍ ടൂണിസ്സിന്റെ പാര്‍ശ്വങ്ങളിലാകമാനം ചിതറിക്കിടക്കുന്നുണ്ട്. ടുണീഷ്യയിലെ പ്രധാന വ്യാവസായിക - വാണിജ്യ-ഗതാഗത കേന്ദ്രം കൂടിയാണ് ടൂണിസ്സ്. | |
+ | [[Image:tunis.png|200px|left|thumb|ടൂണിസ്സ്]] | ||
+ | ടുണീഷ്യന്‍, യൂറോപ്യന്‍ എന്നിങ്ങനെ രണ്ട് വ്യത്യസ്ത പ്രവിശ്യകള്‍ ഉള്‍പ്പെടുന്നതാണ് ടൂണിസ്സ്. മധ്യകാലഘട്ടത്തിന്റെ ചരിത്രസ്മൃതികള്‍ ഉള്‍ക്കൊള്ളുന്ന മെഡിന (Medina)യും പാര്‍ശ്വങ്ങളിലായി ബാബല്‍ ജസിറയും (Babal-Djazira), ബാബ് അസ് സൗയ്ക(Bab-as-Souika)യും ഉള്‍പ്പെടുന്നതാണ് ടുണീഷ്യന്‍ പരിച്ഛേദം. ഇതില്‍ മെഡിനയാണ് ജനസാന്ദ്രതയില്‍ മുന്നില്‍ നില്‍ക്കുന്നത്. നഗരത്തിലെ മുസ്ലിം ജനസംഖ്യയുടെ 3/5 ഭാഗവും നിവസിക്കുന്നത് ഇവിടെയാണ്. വൈദേശികാധിപത്യത്തിന്റെ അവശിഷ്ടമായി ഇവിടെ നിലനിന്നിരുന്ന കസ്ബാബ് (Casbab) കോട്ട സ്വാതന്ത്ര്യാനന്തരം തകര്‍ക്കപ്പെട്ടു. ഫ്രാന്‍സിന്റെ ആധിപത്യകാലഘട്ടത്തില്‍ (1881-1956) ടുണീഷ്യന്‍ ദേശീയവാദികളെ തടവില്‍ പാര്‍പ്പിച്ചത് ഇവിടെയായിരുന്നു. തടാകത്തിനും മെഡിനയ്ക്കും മധ്യേയുള്ള വിസ്തൃതഭാഗമാണ് യൂറോപ്യന്‍ പ്രവിശ്യ. | ||
- | + | സുക്സ് (Suqs) എന്നു വിളിക്കുന്ന കമ്പോളങ്ങളാണ് മെഡിന തെരുവുകളിലെ പ്രധാന ആകര്‍ഷക കേന്ദ്രങ്ങള്‍. ഡര്‍ ബെന്‍ അബ്ദല്ലായില്‍ (Dar Ben Abdallah) ടുണീഷ്യന്‍ കരകൗശല വസ്തുക്കളുടെ പ്രദര്‍ശനശാലയുണ്ട്. സിറ്റൗന (Zitouna) പള്ളി, മൂറിഷ് ശില്പചാരുതയുടെ മകുടോദാഹരണമായി പ്രശോഭിക്കുന്ന മുസ്ലീം കൗബെ (Koube) എന്നിവയും പ്രധാനംതന്നെ. ടൂണിസ്സിന്റെ പ. ഭാഗത്ത് ഉത്തരാഫ്രിക്കയിലെ മുഖ്യ പുരാവസ്തു മ്യൂസിയമായ ബര്‍ഡോ (Bardo) സ്ഥിതിചെയ്യുന്നു. പൗരാണിക മൊസൈക്കുക്കളുടെ വിപുലവും ആകര്‍ഷകവുമായ ശേഖരം മ്യൂസിയത്തിന്റെ സവിശേഷതയാണ്. ട്യുണീഷ്യന്‍, റോമന്‍, ബൈസാന്തിയന്‍ സംസ്കൃതികളുടെ സ്മരണകള്‍ ഉണര്‍ത്തുന്ന പുരാതന കാര്‍ത്തേജ് നഗരാവശിഷ്ടങ്ങള്‍ സ്ഥിതിചെയ്യുന്നതും ഇവിടെത്തന്നെയാണ്. | |
- | + | പുരാതനകാലത്ത് കാര്‍ത്തേജ് എന്ന നഗരരാഷ്ട്രത്താല്‍ ചുറ്റപ്പെട്ടിരുന്ന ടൂണിസ്സ് അറബികളുടെ കടന്നാക്രമണത്തോടെയാണ് (ഏ. ഡി 600) ചരിത്രത്തില്‍ സ്ഥാനം നേടുന്നത്. തുടര്‍ന്ന് അഗ്ലബിദ് (Aghlabid), ഫാത്തിമിദ് (Fatimid) രാജവംശങ്ങളുടെ ആസ്ഥാനമായി ഇവിടം മാറി. ഹഫ്സിദ് (Hafsid) രാജവംശത്തിന്റെ കാലഘട്ടത്തില്‍ ടൂണിസ്സ്, ടുണീഷ്യയിലെ പ്രമുഖ നഗരവും ഇസ്ലാമിക സംസ്കൃതിയുടെ ആസ്ഥാനവുമായി വികസിച്ചു. 16-ാം ശ.-ലെ ടര്‍ക്കോ - സ്പാനിഷ് യുദ്ധാനന്തരം 1574 വരെ ടൂണിസ്സ് സ്പെയിനിന്റെ അധീനതയിലായിരുന്നു. | |
- | + | 1881-ല്‍ ടുണീഷ്യ ഫ്രാന്‍സിന്റെ അധീനതയിലായതോടെയാണ് ടൂണിസ്സ് ഒരു പ്രമുഖ വ്യാവസായിക-വാണിജ്യ-ഭരണ സിരാകേന്ദ്രമായി വികസിച്ചത്. രണ്ടാം ലോകയുദ്ധത്തില്‍ ജര്‍മന്‍ പട്ടാളം ടൂണിസ്സ് പിടിച്ചെടുത്തു (1449 ന. 9). 1953 മേയ് 7-ന് ബ്രിട്ടന്‍ ടൂണിസ്സിനെ മോചിപ്പിച്ചു. സ്വാതന്ത്ര്യാനന്തരം ടൂണിസ്സ് ദ്രുതഗതയിലുള്ള നഗരവത്ക്കരണത്തിനും വികസന പ്രവര്‍ത്തനങ്ങള്‍ക്കും വിധേയമായി. ചേരിപ്രദേശങ്ങളെ നിര്‍മാര്‍ജനം ചെയ്ത നഗരവത്ക്കരണം ശ്മശാനങ്ങളെ പാര്‍ക്കുകളായി പുനഃസംഘടിപ്പിച്ചു. | |
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + |
Current revision as of 11:09, 22 ഡിസംബര്‍ 2008
ടൂണിസ്സ്
Tunis
ടുണീഷ്യയുടെ തലസ്ഥാനം. ജനസംഖ്യ: 674100 (1994). ടുണീഷ്യയുടെ വടക്കുകിഴക്കന്‍ തീരപ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ നഗരത്തെ ഇടുങ്ങിയ ഒരു കനാല്‍ മെഡിറ്ററേനിയന്‍ കടലുമായി ബന്ധിപ്പിക്കുന്നു. 'ടൂണിസ്സ് തടാകം' എന്ന പേരില്‍ അറിയപ്പെടുന്ന ആഴംകുറഞ്ഞ തീരദേശ തടാകത്തിന്റെ അഗ്രത്തിലാണ് ടൂണിസ്സ് നഗരത്തിന്റെ ആസ്ഥാനം. പുരാതന കാര്‍ ത്തേജ് നഗരത്തിന്റെ അവശിഷ്ടങ്ങള്‍ ടൂണിസ്സിന്റെ പാര്‍ശ്വങ്ങളിലാകമാനം ചിതറിക്കിടക്കുന്നുണ്ട്. ടുണീഷ്യയിലെ പ്രധാന വ്യാവസായിക - വാണിജ്യ-ഗതാഗത കേന്ദ്രം കൂടിയാണ് ടൂണിസ്സ്.
ടുണീഷ്യന്‍, യൂറോപ്യന്‍ എന്നിങ്ങനെ രണ്ട് വ്യത്യസ്ത പ്രവിശ്യകള്‍ ഉള്‍പ്പെടുന്നതാണ് ടൂണിസ്സ്. മധ്യകാലഘട്ടത്തിന്റെ ചരിത്രസ്മൃതികള്‍ ഉള്‍ക്കൊള്ളുന്ന മെഡിന (Medina)യും പാര്‍ശ്വങ്ങളിലായി ബാബല്‍ ജസിറയും (Babal-Djazira), ബാബ് അസ് സൗയ്ക(Bab-as-Souika)യും ഉള്‍പ്പെടുന്നതാണ് ടുണീഷ്യന്‍ പരിച്ഛേദം. ഇതില്‍ മെഡിനയാണ് ജനസാന്ദ്രതയില്‍ മുന്നില്‍ നില്‍ക്കുന്നത്. നഗരത്തിലെ മുസ്ലിം ജനസംഖ്യയുടെ 3/5 ഭാഗവും നിവസിക്കുന്നത് ഇവിടെയാണ്. വൈദേശികാധിപത്യത്തിന്റെ അവശിഷ്ടമായി ഇവിടെ നിലനിന്നിരുന്ന കസ്ബാബ് (Casbab) കോട്ട സ്വാതന്ത്ര്യാനന്തരം തകര്‍ക്കപ്പെട്ടു. ഫ്രാന്‍സിന്റെ ആധിപത്യകാലഘട്ടത്തില്‍ (1881-1956) ടുണീഷ്യന്‍ ദേശീയവാദികളെ തടവില്‍ പാര്‍പ്പിച്ചത് ഇവിടെയായിരുന്നു. തടാകത്തിനും മെഡിനയ്ക്കും മധ്യേയുള്ള വിസ്തൃതഭാഗമാണ് യൂറോപ്യന്‍ പ്രവിശ്യ.
സുക്സ് (Suqs) എന്നു വിളിക്കുന്ന കമ്പോളങ്ങളാണ് മെഡിന തെരുവുകളിലെ പ്രധാന ആകര്‍ഷക കേന്ദ്രങ്ങള്‍. ഡര്‍ ബെന്‍ അബ്ദല്ലായില്‍ (Dar Ben Abdallah) ടുണീഷ്യന്‍ കരകൗശല വസ്തുക്കളുടെ പ്രദര്‍ശനശാലയുണ്ട്. സിറ്റൗന (Zitouna) പള്ളി, മൂറിഷ് ശില്പചാരുതയുടെ മകുടോദാഹരണമായി പ്രശോഭിക്കുന്ന മുസ്ലീം കൗബെ (Koube) എന്നിവയും പ്രധാനംതന്നെ. ടൂണിസ്സിന്റെ പ. ഭാഗത്ത് ഉത്തരാഫ്രിക്കയിലെ മുഖ്യ പുരാവസ്തു മ്യൂസിയമായ ബര്‍ഡോ (Bardo) സ്ഥിതിചെയ്യുന്നു. പൗരാണിക മൊസൈക്കുക്കളുടെ വിപുലവും ആകര്‍ഷകവുമായ ശേഖരം മ്യൂസിയത്തിന്റെ സവിശേഷതയാണ്. ട്യുണീഷ്യന്‍, റോമന്‍, ബൈസാന്തിയന്‍ സംസ്കൃതികളുടെ സ്മരണകള്‍ ഉണര്‍ത്തുന്ന പുരാതന കാര്‍ത്തേജ് നഗരാവശിഷ്ടങ്ങള്‍ സ്ഥിതിചെയ്യുന്നതും ഇവിടെത്തന്നെയാണ്.
പുരാതനകാലത്ത് കാര്‍ത്തേജ് എന്ന നഗരരാഷ്ട്രത്താല്‍ ചുറ്റപ്പെട്ടിരുന്ന ടൂണിസ്സ് അറബികളുടെ കടന്നാക്രമണത്തോടെയാണ് (ഏ. ഡി 600) ചരിത്രത്തില്‍ സ്ഥാനം നേടുന്നത്. തുടര്‍ന്ന് അഗ്ലബിദ് (Aghlabid), ഫാത്തിമിദ് (Fatimid) രാജവംശങ്ങളുടെ ആസ്ഥാനമായി ഇവിടം മാറി. ഹഫ്സിദ് (Hafsid) രാജവംശത്തിന്റെ കാലഘട്ടത്തില്‍ ടൂണിസ്സ്, ടുണീഷ്യയിലെ പ്രമുഖ നഗരവും ഇസ്ലാമിക സംസ്കൃതിയുടെ ആസ്ഥാനവുമായി വികസിച്ചു. 16-ാം ശ.-ലെ ടര്‍ക്കോ - സ്പാനിഷ് യുദ്ധാനന്തരം 1574 വരെ ടൂണിസ്സ് സ്പെയിനിന്റെ അധീനതയിലായിരുന്നു.
1881-ല്‍ ടുണീഷ്യ ഫ്രാന്‍സിന്റെ അധീനതയിലായതോടെയാണ് ടൂണിസ്സ് ഒരു പ്രമുഖ വ്യാവസായിക-വാണിജ്യ-ഭരണ സിരാകേന്ദ്രമായി വികസിച്ചത്. രണ്ടാം ലോകയുദ്ധത്തില്‍ ജര്‍മന്‍ പട്ടാളം ടൂണിസ്സ് പിടിച്ചെടുത്തു (1449 ന. 9). 1953 മേയ് 7-ന് ബ്രിട്ടന്‍ ടൂണിസ്സിനെ മോചിപ്പിച്ചു. സ്വാതന്ത്ര്യാനന്തരം ടൂണിസ്സ് ദ്രുതഗതയിലുള്ള നഗരവത്ക്കരണത്തിനും വികസന പ്രവര്‍ത്തനങ്ങള്‍ക്കും വിധേയമായി. ചേരിപ്രദേശങ്ങളെ നിര്‍മാര്‍ജനം ചെയ്ത നഗരവത്ക്കരണം ശ്മശാനങ്ങളെ പാര്‍ക്കുകളായി പുനഃസംഘടിപ്പിച്ചു.