This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടിറിന്‍സ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: ടിറിന്‍സ് ഠശ്യൃി പുരാതന ഗ്രീസില്‍ നിലനിന്നിരുന്ന നഗരം. കിഴക്കേ പെലപ...) |
(→ടിറിന്‍സ്) |
||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
- | ടിറിന്‍സ് | + | =ടിറിന്‍സ്= |
+ | Tiryns | ||
- | + | പുരാതന ഗ്രീസില്‍ നിലനിന്നിരുന്ന നഗരം. കിഴക്കേ പെലപ്പൊണീസസ്സില്‍ നൗപ്ലിയ(ഇപ്പോള്‍ നാവ്പ്ലി യോണ്‍)യ്ക്കു വടക്കായി ആര്‍ഗോസിനടുത്തായിരുന്നു ഇതിന്റെ സ്ഥാനം. ആര്‍ഗോസിലെ അക്രിഷിയസ് രാജാവിന്റെ മകന്‍ പ്രോഷിയസാണ് ഈ നഗരം സ്ഥാപിച്ചതെന്നും ഇവിടത്തെ ഭീമാകാരമായ മതില്‍ക്കെട്ടുകള്‍ നിര്‍മ്മിക്കാന്‍ ഇദ്ദേഹം സൈക്ലോപ്സിന്റെ (ഗ്രീക്ക് ഐതിഹ്യ കഥാപാത്രങ്ങള്‍) സഹായം തേടിയിരുന്നു എന്നുമാണ് ഐതിഹ്യം. ഭീമാകാരമായ കല്ലുകള്‍ അടുക്കിയുള്ള നിര്‍മ്മിതിക്ക് സൈക്ലോപിയന്‍ നിര്‍മ്മിതി എന്നു പേരും ലഭിച്ചിട്ടുണ്ട്. | |
- | + | ബി. സി. മൂന്നാം സഹസ്രാബ്ദം മുതല്‍ ഇവിടെ ജനവാസമുണ്ടായിരുന്നതായും ഏകദേശം 1600 മുതല്‍ 1100 ബി. സി. വരെ ഇത് സമ്പല്‍സമൃദ്ധമായ ഒരു നഗരമായിരുന്നതായും കരുതപ്പെടുന്നു. ഹെന്റി ഷ്ളീമാന്റെ നേതൃത്വത്തില്‍ 1884-85-ല്‍ ഇവിടെ ആദ്യമായി ഉത്ഖനനം നടത്തി. പിന്നീട് വില്‍ഹെം ഡോര്‍പ് ഫെല്‍ഡും കൂട്ടരും ഇത് തുടരുകയും ചെയ്തു. ഇവിടെ കണ്ടെത്തിയ കൊട്ടാരങ്ങളുടെയും കോട്ടകളുടെയും അവശിഷ്ടങ്ങള്‍ക്ക് ബി. സി. രണ്ടാം സഹസ്രാബ്ദത്തോളം പഴക്കമുണ്ടെന്നു കരുതപ്പെടുന്നു. ക്ലാസിക്കല്‍ യുഗത്തിന്റെ പാരമ്പര്യമുള്‍ക്കൊള്ളുന്ന വാസ്തുശില്പ സവിശേഷതകളുടെയും അലങ്കാരങ്ങളുടെയും അവശിഷ്ടങ്ങള്‍ ടിറിന്‍സില്‍ കണ്ടെത്തിയിട്ടുണ്ട്. അക്കാലത്ത് ഉന്നതി പ്രാപിച്ചിരുന്ന മൈസിനെയ്ക്കും ട്രോയ്ക്കുമൊപ്പം സാംസ്കാരികാഭിവൃദ്ധി ടിറിന്‍സിനുമുണ്ടായിരുന്നുവെന്ന് ഒരഭിപ്രായമുണ്ട്. | |
- | + | ക്രീറ്റിന്റെ നിയന്ത്രണത്തിലായിരുന്ന ഈജിയന്‍ കടലിലെ സമുദ്രവ്യാപാരത്തില്‍ ടിറിന്‍സും ഏര്‍പ്പെട്ടിരുന്നതായും ആര്‍ഗോളിസ് ഉള്‍ക്കടലിനോടുള്ള സാമീപ്യംകൊണ്ട് ഈജിപ്റ്റിലേക്കും ക്രീറ്റിലേക്കുമുള്ള നാവികപ്പാതയില്‍ മേധാവിത്വം പുലര്‍ത്തിയിരുന്നതായും കരുതിപ്പോരുന്നു. ബി. സി. 14-ഉം 13-ഉം നൂറ്റാണ്ടുകളിലാണ് ടിറിന്‍സിന്റെ സമൃദ്ധി അതിന്റെ പാരമ്യതയിലെത്തിയതെന്ന് വിശ്വസിക്കപ്പെടുന്നു. അയല്‍ പ്രദേശത്തിലെ ആര്‍ഗോസിനാല്‍ കൊള്ളയടിക്കപ്പെടുകയും അഗ്നിക്കിരയാക്കപ്പെടുകയും ചെയ്തശേഷം ബി. സി. 468-ല്‍ ടിറിന്‍സ് വീണ്ടും ശക്തിപ്രാപിച്ചുവെങ്കിലും പഴയ മേല്‍ക്കോയ്മ പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിരുന്നില്ല. ''നോ: ഈജിയന്‍ കല; ഈജിയന്‍ സംസ്കാരം.'' | |
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | സമുദ്രവ്യാപാരത്തില്‍ ടിറിന്‍സും ഏര്‍പ്പെട്ടിരുന്നതായും ആര്‍ഗോളിസ് ഉള്‍ക്കടലിനോടുള്ള സാമീപ്യംകൊണ്ട് ഈജിപ്റ്റിലേക്കും ക്രീറ്റിലേക്കുമുള്ള നാവികപ്പാതയില്‍ മേധാവിത്വം പുലര്‍ത്തിയിരുന്നതായും കരുതിപ്പോരുന്നു. ബി. സി. 14-ഉം 13-ഉം നൂറ്റാണ്ടുകളിലാണ് ടിറിന്‍സിന്റെ സമൃദ്ധി അതിന്റെ പാരമ്യതയിലെത്തിയതെന്ന് വിശ്വസിക്കപ്പെടുന്നു. അയല്‍ പ്രദേശത്തിലെ ആര്‍ഗോസിനാല്‍ കൊള്ളയടിക്കപ്പെടുകയും അഗ്നിക്കിരയാക്കപ്പെടുകയും | + | |
- | + | ||
- | ചെയ്തശേഷം ബി. സി. 468-ല്‍ ടിറിന്‍സ് വീണ്ടും ശക്തിപ്രാപിച്ചുവെങ്കിലും പഴയ മേല്‍ക്കോയ്മ പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിരുന്നില്ല. നോ: ഈജിയന്‍ കല; ഈജിയന്‍ സംസ്കാരം. | + |
Current revision as of 04:57, 30 ഒക്ടോബര്‍ 2008
ടിറിന്‍സ്
Tiryns
പുരാതന ഗ്രീസില്‍ നിലനിന്നിരുന്ന നഗരം. കിഴക്കേ പെലപ്പൊണീസസ്സില്‍ നൗപ്ലിയ(ഇപ്പോള്‍ നാവ്പ്ലി യോണ്‍)യ്ക്കു വടക്കായി ആര്‍ഗോസിനടുത്തായിരുന്നു ഇതിന്റെ സ്ഥാനം. ആര്‍ഗോസിലെ അക്രിഷിയസ് രാജാവിന്റെ മകന്‍ പ്രോഷിയസാണ് ഈ നഗരം സ്ഥാപിച്ചതെന്നും ഇവിടത്തെ ഭീമാകാരമായ മതില്‍ക്കെട്ടുകള്‍ നിര്‍മ്മിക്കാന്‍ ഇദ്ദേഹം സൈക്ലോപ്സിന്റെ (ഗ്രീക്ക് ഐതിഹ്യ കഥാപാത്രങ്ങള്‍) സഹായം തേടിയിരുന്നു എന്നുമാണ് ഐതിഹ്യം. ഭീമാകാരമായ കല്ലുകള്‍ അടുക്കിയുള്ള നിര്‍മ്മിതിക്ക് സൈക്ലോപിയന്‍ നിര്‍മ്മിതി എന്നു പേരും ലഭിച്ചിട്ടുണ്ട്.
ബി. സി. മൂന്നാം സഹസ്രാബ്ദം മുതല്‍ ഇവിടെ ജനവാസമുണ്ടായിരുന്നതായും ഏകദേശം 1600 മുതല്‍ 1100 ബി. സി. വരെ ഇത് സമ്പല്‍സമൃദ്ധമായ ഒരു നഗരമായിരുന്നതായും കരുതപ്പെടുന്നു. ഹെന്റി ഷ്ളീമാന്റെ നേതൃത്വത്തില്‍ 1884-85-ല്‍ ഇവിടെ ആദ്യമായി ഉത്ഖനനം നടത്തി. പിന്നീട് വില്‍ഹെം ഡോര്‍പ് ഫെല്‍ഡും കൂട്ടരും ഇത് തുടരുകയും ചെയ്തു. ഇവിടെ കണ്ടെത്തിയ കൊട്ടാരങ്ങളുടെയും കോട്ടകളുടെയും അവശിഷ്ടങ്ങള്‍ക്ക് ബി. സി. രണ്ടാം സഹസ്രാബ്ദത്തോളം പഴക്കമുണ്ടെന്നു കരുതപ്പെടുന്നു. ക്ലാസിക്കല്‍ യുഗത്തിന്റെ പാരമ്പര്യമുള്‍ക്കൊള്ളുന്ന വാസ്തുശില്പ സവിശേഷതകളുടെയും അലങ്കാരങ്ങളുടെയും അവശിഷ്ടങ്ങള്‍ ടിറിന്‍സില്‍ കണ്ടെത്തിയിട്ടുണ്ട്. അക്കാലത്ത് ഉന്നതി പ്രാപിച്ചിരുന്ന മൈസിനെയ്ക്കും ട്രോയ്ക്കുമൊപ്പം സാംസ്കാരികാഭിവൃദ്ധി ടിറിന്‍സിനുമുണ്ടായിരുന്നുവെന്ന് ഒരഭിപ്രായമുണ്ട്.
ക്രീറ്റിന്റെ നിയന്ത്രണത്തിലായിരുന്ന ഈജിയന്‍ കടലിലെ സമുദ്രവ്യാപാരത്തില്‍ ടിറിന്‍സും ഏര്‍പ്പെട്ടിരുന്നതായും ആര്‍ഗോളിസ് ഉള്‍ക്കടലിനോടുള്ള സാമീപ്യംകൊണ്ട് ഈജിപ്റ്റിലേക്കും ക്രീറ്റിലേക്കുമുള്ള നാവികപ്പാതയില്‍ മേധാവിത്വം പുലര്‍ത്തിയിരുന്നതായും കരുതിപ്പോരുന്നു. ബി. സി. 14-ഉം 13-ഉം നൂറ്റാണ്ടുകളിലാണ് ടിറിന്‍സിന്റെ സമൃദ്ധി അതിന്റെ പാരമ്യതയിലെത്തിയതെന്ന് വിശ്വസിക്കപ്പെടുന്നു. അയല്‍ പ്രദേശത്തിലെ ആര്‍ഗോസിനാല്‍ കൊള്ളയടിക്കപ്പെടുകയും അഗ്നിക്കിരയാക്കപ്പെടുകയും ചെയ്തശേഷം ബി. സി. 468-ല്‍ ടിറിന്‍സ് വീണ്ടും ശക്തിപ്രാപിച്ചുവെങ്കിലും പഴയ മേല്‍ക്കോയ്മ പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിരുന്നില്ല. നോ: ഈജിയന്‍ കല; ഈജിയന്‍ സംസ്കാരം.