This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടിംപാനി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: ടിംപാനി ഠശാുമിശ ഇന്ത്യയില്‍ രൂപമെടുത്ത ഒരുതരം വാദ്യം. വലുപ്പമേറിയ ഈ ...) |
|||
വരി 1: | വരി 1: | ||
- | ടിംപാനി | + | =ടിംപാനി= |
+ | Timpani | ||
- | + | ഇന്ത്യയില്‍ രൂപമെടുത്ത ഒരുതരം വാദ്യം. വലുപ്പമേറിയ ഈ ഡ്രമ്മുകള്‍ കൃത്യമായ സ്വരങ്ങളില്‍ ട്യൂണ്‍ ചെയ്യുവാന്‍ സാധിക്കുന്നവയാണ്. ചെമ്പുകൊണ്ട് നിര്‍മിച്ച ടിംപാനിക്ക് പാചകം ചെയ്യുന്ന കെറ്റിലിന്റെ രൂപമുള്ളതിനാല്‍ കെറ്റില്‍ ഡ്രംസ് എന്ന പേരിലും ഇവ അറിയപ്പെടുന്നു. ജര്‍മനിയില്‍ ഇവ പൗകന്‍ എന്ന പേരിലും ഫ്രാന്‍സില്‍ ടിംബാലസ് എന്ന പേരിലും ഉപയോഗത്തിലുണ്ട്. ചെമ്പുകൊണ്ടു നിര്‍മിച്ച ബോഡിയുടെ വായ്ഭാഗം കാളത്തോല്‍കൊണ്ട് മൂടിയിരിക്കും. സ്ക്രൂ ഉപയോഗിച്ച് ഈ തോലിന്റെ മുറുക്കം കൂട്ടിയും കുറച്ചും സ്വരത്തിന് വ്യതിയാനം വരുത്താന്‍ കഴിയും. കോലുകൊണ്ടു നിര്‍മിച്ച ഒരു പീഠത്തിലാണ് ടിംപാനി ഘടിപ്പിച്ചിരിക്കുന്നത്. കൊട്ടാനുപയോഗിക്കുന്ന തടിക്കോലുകള്‍ ഡ്രമ്മിന്റെ മധ്യഭാഗത്തിനും അരികിനുമിടയിലുള്ള ഭാഗത്താണ് പ്രയോഗിക്കുന്നത്. ആക്കം കുറച്ചും കൂട്ടിയും ശബ്ദവ്യതിയാനം വരുത്തുവാന്‍ കഴിയും. | |
- | + | മൂന്നോ നാലോ ഡ്രമ്മുകള്‍ മുന്നില്‍ നിരത്തിവച്ചാണ് ടിംപാനി ഉപയോഗിക്കുന്നത്. ഒന്നില്‍നിന്ന് മറ്റൊന്നിലേക്കു മാറിമാറി കൊട്ടുവാന്‍ ഇതുമൂലം സാധിക്കുന്നു. വാദ്യവൃന്ദമേളയ്ക്കു പിന്നില്‍ കൂടുതല്‍ സ്ഥലസൗകര്യമുള്ളിടത്താണ് ടിംപാനി വെയ്ക്കുന്നത്. ഈര്‍പ്പമുള്ള കാലാവസ്ഥയില്‍ തോലിന്റെ മുറുക്കം കുറഞ്ഞ് സ്വരവ്യതിയാനം സംഭവിക്കാറുണ്ട്. ഇലക്ട്രിക് ബള്‍ബുകളും മറ്റും ഉപയോഗിച്ച് ഈ പ്രശ്നം പരിഹരിക്കുന്നു. | |
- | + | മൂന്നു വലുപ്പത്തിലുള്ള ടിംപാനികളാണ് ഇപ്പോള്‍ പ്രചാരത്തിലുള്ളത്. ഇവയില്‍ ആറു സ്വരങ്ങള്‍ ഉണ്ടായിരിക്കും. പിക്കോലി ടിംപാനി എന്ന പേരില്‍ അറിയപ്പെടുന്ന ചെറിയ ടിംപാനികളുമുണ്ട്. വളരെക്കാലം മുന്‍പാണ് ഇന്ത്യയില്‍ ടിംപാനി രൂപംകൊണ്ടത്. 13-ാം നൂറ്റാണ്ടില്‍ യൂറോപ്പിലെത്തിയ വലുപ്പംകുറഞ്ഞ ടിംപാനികള്‍ 'നെക്കേഴ്സ്' എന്ന പേരില്‍ അറിയപ്പെടുന്നു. ക്രൂസേഡേഴ്സുമായുള്ള യുദ്ധത്തില്‍ തുര്‍ക്കിസൈന്യം ടിംപാനി ഉപയോഗിച്ചിരുന്നു. കുതിരപ്പുറത്തിരുന്ന് ടിംപാനി ഉപയോഗിക്കുന്നവര്‍ സൈന്യത്തിന് കൂടുതല്‍ ഉണര്‍വേകി. | |
- | + | യൂറോപ്പിലെത്തിയ കാലത്ത് ടിംപാനി രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും മേല്‍നോട്ടത്തിലായിരുന്നു. 18-ാം നൂറ്റാണ്ടുവരെ ട്രംപെറ്റുമായി ചേര്‍ന്നാണ് ടിംപാനി ഉപയോഗിച്ചിരുന്നത്. ക്ലാസിക്കല്‍ കാലഘട്ടത്തില്‍ ടിംപാനി വാദ്യവൃന്ദമേളയുടെയും മറ്റും ഭാഗമായി മാറി. ബിഥോവനാണ് ടിംപാനിയുടെ സാധ്യതകള്‍ ഏറെയും ഉപയോഗപ്പെടുത്തിയത്. വയലിന് കോണ്‍സര്‍ട്ടുകളുടെ ആരംഭത്തില്‍ അദ്ദേഹം ടിംപാനി ഉപയോഗിച്ചിരുന്നു. ഒന്‍പതാം സിംഫണിയില്‍ ടിംപാനിക്ക് മുഖ്യമായ ഒരു സ്ഥാനം കല്പിച്ചിട്ടുണ്ട്. 19-ാം നൂറ്റാണ്ടിലെ സംഗീതസംവിധായകര്‍ മൂന്നും നാലും ടിംപാനികള്‍ വാദ്യവൃന്ദമേളയില്‍ ഉപയോഗിച്ചിരുന്നു. പില്ക്കാലത്ത് പല പരിഷ്കാരങ്ങളും ടിംപാനിക്കു വന്നുചേര്‍ന്നിട്ടുണ്ട്. | |
- | + | ||
- | + |
Current revision as of 07:10, 24 ഒക്ടോബര്‍ 2008
ടിംപാനി
Timpani
ഇന്ത്യയില്‍ രൂപമെടുത്ത ഒരുതരം വാദ്യം. വലുപ്പമേറിയ ഈ ഡ്രമ്മുകള്‍ കൃത്യമായ സ്വരങ്ങളില്‍ ട്യൂണ്‍ ചെയ്യുവാന്‍ സാധിക്കുന്നവയാണ്. ചെമ്പുകൊണ്ട് നിര്‍മിച്ച ടിംപാനിക്ക് പാചകം ചെയ്യുന്ന കെറ്റിലിന്റെ രൂപമുള്ളതിനാല്‍ കെറ്റില്‍ ഡ്രംസ് എന്ന പേരിലും ഇവ അറിയപ്പെടുന്നു. ജര്‍മനിയില്‍ ഇവ പൗകന്‍ എന്ന പേരിലും ഫ്രാന്‍സില്‍ ടിംബാലസ് എന്ന പേരിലും ഉപയോഗത്തിലുണ്ട്. ചെമ്പുകൊണ്ടു നിര്‍മിച്ച ബോഡിയുടെ വായ്ഭാഗം കാളത്തോല്‍കൊണ്ട് മൂടിയിരിക്കും. സ്ക്രൂ ഉപയോഗിച്ച് ഈ തോലിന്റെ മുറുക്കം കൂട്ടിയും കുറച്ചും സ്വരത്തിന് വ്യതിയാനം വരുത്താന്‍ കഴിയും. കോലുകൊണ്ടു നിര്‍മിച്ച ഒരു പീഠത്തിലാണ് ടിംപാനി ഘടിപ്പിച്ചിരിക്കുന്നത്. കൊട്ടാനുപയോഗിക്കുന്ന തടിക്കോലുകള്‍ ഡ്രമ്മിന്റെ മധ്യഭാഗത്തിനും അരികിനുമിടയിലുള്ള ഭാഗത്താണ് പ്രയോഗിക്കുന്നത്. ആക്കം കുറച്ചും കൂട്ടിയും ശബ്ദവ്യതിയാനം വരുത്തുവാന്‍ കഴിയും.
മൂന്നോ നാലോ ഡ്രമ്മുകള്‍ മുന്നില്‍ നിരത്തിവച്ചാണ് ടിംപാനി ഉപയോഗിക്കുന്നത്. ഒന്നില്‍നിന്ന് മറ്റൊന്നിലേക്കു മാറിമാറി കൊട്ടുവാന്‍ ഇതുമൂലം സാധിക്കുന്നു. വാദ്യവൃന്ദമേളയ്ക്കു പിന്നില്‍ കൂടുതല്‍ സ്ഥലസൗകര്യമുള്ളിടത്താണ് ടിംപാനി വെയ്ക്കുന്നത്. ഈര്‍പ്പമുള്ള കാലാവസ്ഥയില്‍ തോലിന്റെ മുറുക്കം കുറഞ്ഞ് സ്വരവ്യതിയാനം സംഭവിക്കാറുണ്ട്. ഇലക്ട്രിക് ബള്‍ബുകളും മറ്റും ഉപയോഗിച്ച് ഈ പ്രശ്നം പരിഹരിക്കുന്നു.
മൂന്നു വലുപ്പത്തിലുള്ള ടിംപാനികളാണ് ഇപ്പോള്‍ പ്രചാരത്തിലുള്ളത്. ഇവയില്‍ ആറു സ്വരങ്ങള്‍ ഉണ്ടായിരിക്കും. പിക്കോലി ടിംപാനി എന്ന പേരില്‍ അറിയപ്പെടുന്ന ചെറിയ ടിംപാനികളുമുണ്ട്. വളരെക്കാലം മുന്‍പാണ് ഇന്ത്യയില്‍ ടിംപാനി രൂപംകൊണ്ടത്. 13-ാം നൂറ്റാണ്ടില്‍ യൂറോപ്പിലെത്തിയ വലുപ്പംകുറഞ്ഞ ടിംപാനികള്‍ 'നെക്കേഴ്സ്' എന്ന പേരില്‍ അറിയപ്പെടുന്നു. ക്രൂസേഡേഴ്സുമായുള്ള യുദ്ധത്തില്‍ തുര്‍ക്കിസൈന്യം ടിംപാനി ഉപയോഗിച്ചിരുന്നു. കുതിരപ്പുറത്തിരുന്ന് ടിംപാനി ഉപയോഗിക്കുന്നവര്‍ സൈന്യത്തിന് കൂടുതല്‍ ഉണര്‍വേകി.
യൂറോപ്പിലെത്തിയ കാലത്ത് ടിംപാനി രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും മേല്‍നോട്ടത്തിലായിരുന്നു. 18-ാം നൂറ്റാണ്ടുവരെ ട്രംപെറ്റുമായി ചേര്‍ന്നാണ് ടിംപാനി ഉപയോഗിച്ചിരുന്നത്. ക്ലാസിക്കല്‍ കാലഘട്ടത്തില്‍ ടിംപാനി വാദ്യവൃന്ദമേളയുടെയും മറ്റും ഭാഗമായി മാറി. ബിഥോവനാണ് ടിംപാനിയുടെ സാധ്യതകള്‍ ഏറെയും ഉപയോഗപ്പെടുത്തിയത്. വയലിന് കോണ്‍സര്‍ട്ടുകളുടെ ആരംഭത്തില്‍ അദ്ദേഹം ടിംപാനി ഉപയോഗിച്ചിരുന്നു. ഒന്‍പതാം സിംഫണിയില്‍ ടിംപാനിക്ക് മുഖ്യമായ ഒരു സ്ഥാനം കല്പിച്ചിട്ടുണ്ട്. 19-ാം നൂറ്റാണ്ടിലെ സംഗീതസംവിധായകര്‍ മൂന്നും നാലും ടിംപാനികള്‍ വാദ്യവൃന്ദമേളയില്‍ ഉപയോഗിച്ചിരുന്നു. പില്ക്കാലത്ത് പല പരിഷ്കാരങ്ങളും ടിംപാനിക്കു വന്നുചേര്‍ന്നിട്ടുണ്ട്.