This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടാര്‍ട്ടിനി, ഗുസിപ്പെ (1692-1770)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: ടാര്‍ട്ടിനി, ഗുസിപ്പെ (1692-1770) ഠമൃശിേശ, ഏൌശലുുെല ഇറ്റാലിയന്‍ വയലിനിസ്റ്...) |
|||
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
- | ടാര്‍ട്ടിനി, ഗുസിപ്പെ (1692-1770) | + | =ടാര്‍ട്ടിനി, ഗുസിപ്പെ (1692-1770)= |
- | + | Tartini, Guiseppe | |
- | + | ||
ഇറ്റാലിയന്‍ വയലിനിസ്റ്റും സംഗീത സൈദ്ധാന്തികനും. 1692 ഏ. 8-ന് പിറാനോയിലെ ഇസ്ട്രിയയില്‍ ജനിച്ചു. നിയമവും നീതിശാസ്ത്രവുമാണ് പഠിച്ചത്. 20-ാം വയസ്സില്‍ നടത്തിയ പ്രണയവിവാഹം ഇദ്ദേഹത്തെ തടവറയിലാക്കി. പക്ഷേ അവിടെ നിന്നും ഒരു സന്ന്യാസിയുടെ വേഷം ധരിച്ച് അസ്സീസ്സിയിലേക്ക് രക്ഷപെട്ട് ഒരു മഠത്തില്‍ അഭയം തേടി. തന്റെ വയലിന്‍ വൈഭവം കൊണ്ട് അവിടെയുള്ളവരുടെ പ്രീതി സമ്പാദിച്ച ഗുസിപ്പെ അവരുടെ സഹായത്തോടെ സ്വന്തം സ്ഥലമായ പഡുവയിലെത്തി ഭാര്യയോടൊപ്പം താമസമായി. 1721 ല്‍ പാഡുവയിലെ സെന്റ് അന്റോണിയോ ചര്‍ച്ചിലെ മുഖ്യ വയലിനിസ്റ്റായി നിയമനം ലഭിച്ചു. 1725-ല്‍ പ്രാഗിലെ ചാന്‍സലര്‍ ഒഫ് ബൊഹീമിയയുടെ ഓര്‍ക്കെസ്ട്ര സംവിധാനം ചെയ്യുന്ന ചുമതല ഗുസിപ്പെ ഏറ്റെടുത്തു. 1726-ല്‍ വീണ്ടും പാഡുവയിലെത്തുകയും അവിടെ ഒരു വയലിന്‍ സ്ക്കൂള്‍ സ്ഥാപിക്കുകയും ചെയ്തു. | ഇറ്റാലിയന്‍ വയലിനിസ്റ്റും സംഗീത സൈദ്ധാന്തികനും. 1692 ഏ. 8-ന് പിറാനോയിലെ ഇസ്ട്രിയയില്‍ ജനിച്ചു. നിയമവും നീതിശാസ്ത്രവുമാണ് പഠിച്ചത്. 20-ാം വയസ്സില്‍ നടത്തിയ പ്രണയവിവാഹം ഇദ്ദേഹത്തെ തടവറയിലാക്കി. പക്ഷേ അവിടെ നിന്നും ഒരു സന്ന്യാസിയുടെ വേഷം ധരിച്ച് അസ്സീസ്സിയിലേക്ക് രക്ഷപെട്ട് ഒരു മഠത്തില്‍ അഭയം തേടി. തന്റെ വയലിന്‍ വൈഭവം കൊണ്ട് അവിടെയുള്ളവരുടെ പ്രീതി സമ്പാദിച്ച ഗുസിപ്പെ അവരുടെ സഹായത്തോടെ സ്വന്തം സ്ഥലമായ പഡുവയിലെത്തി ഭാര്യയോടൊപ്പം താമസമായി. 1721 ല്‍ പാഡുവയിലെ സെന്റ് അന്റോണിയോ ചര്‍ച്ചിലെ മുഖ്യ വയലിനിസ്റ്റായി നിയമനം ലഭിച്ചു. 1725-ല്‍ പ്രാഗിലെ ചാന്‍സലര്‍ ഒഫ് ബൊഹീമിയയുടെ ഓര്‍ക്കെസ്ട്ര സംവിധാനം ചെയ്യുന്ന ചുമതല ഗുസിപ്പെ ഏറ്റെടുത്തു. 1726-ല്‍ വീണ്ടും പാഡുവയിലെത്തുകയും അവിടെ ഒരു വയലിന്‍ സ്ക്കൂള്‍ സ്ഥാപിക്കുകയും ചെയ്തു. | ||
+ | [[Image:Gusippo-Tarttini.png|left|200x|thumb|ഗുസിപ്പെ ടാര്‍ട്ടിനി ]] | ||
- | + | സംഗീതാവതരണങ്ങള്‍ക്കായി പുറംരാജ്യങ്ങളിലൊന്നും പോകാന്‍ ഇദ്ദേഹം കൂട്ടാക്കിയിരുന്നില്ല. ഏക വിദേശപര്യടനം 1740-ല്‍ ഇറ്റലിയില്‍ നടത്തിയതായിരുന്നു. സാങ്കേതികതയുടെയും സൗന്ദര്യാത്മകതയുടെയും സാമഞ്ജസ്യംകൊണ്ട് ദീപ്തമായിരുന്നു ഇദ്ദേഹത്തിന്റെ സംഗീതാവിഷ്കാരങ്ങള്‍. ഇദ്ദേഹം 'ബോ' ചലിപ്പിക്കുന്ന രീതിതന്നെ പില്ക്കാലത്ത് ഒരു പ്രസ്ഥാനം ആയിത്തീരുകയുണ്ടായി. 200 വയലിന്‍ 'കണ്‍സര്‍ട്ടു'കള്‍, 200 വയലിന്‍ 'സൊണാറ്റ'കള്‍ എന്നിവയാണ് ഇദ്ദേഹത്തിന്റെ മുഖ്യ ആവിഷ്കാരങ്ങള്‍. അവ, കാര്യമായൊന്നും പ്രസിദ്ധീകരിക്കപ്പെട്ടുമില്ല. അപൂര്‍വ്വം പ്രസിദ്ധീകൃത രചനകളില്‍ പ്രധാനപ്പെട്ടത് 'ഡെവിള്‍സ്ട്രില്‍' എന്ന 'സൊണാറ്റ'യാണ്. 1735-ല്‍ ഇത് കണ്ടെടുത്തുവെങ്കിലും 1798-ലാണ് പ്രസിദ്ധീകരിച്ചത്. 'ക്വാര്‍ട്ടെറ്റ്', 'ട്രയോ', 'സിംഫണി' എന്നീ വിഭാഗങ്ങളിലും ഇദ്ദേഹം വിഖ്യാതരചനകള്‍ നടത്തിയിട്ടുണ്ട്. | |
- | + | വയലിന്‍ വാദനവുമായി ബന്ധപ്പെട്ട ഏതാനും സിദ്ധാന്തങ്ങളും ടാര്‍ട്ടിനി ആവിഷ്ക്കരിച്ചിട്ടുണ്ട്. രണ്ടു സ്വരങ്ങളുടെ ഋജുവും ഗാഢവുമായ വാദനം മൂന്നാമതൊരു സ്വരത്തെ ജനിപ്പിക്കുന്നുവെന്ന 'ഡിഫറന്‍സ് ടോണ്‍' സിദ്ധാന്തം അവയിലൊന്നാണ്. ഗണിതശാസ്ത്ര സങ്കല്പനങ്ങളുപയോഗിച്ച് 'ഹാര്‍മണി'യെക്കുറിച്ച് പുതിയൊരു സിദ്ധാന്തം മുന്നോട്ടുവച്ചുവെന്നതും ഇദ്ദേഹത്തിന്റെ സംഭാവനകളിലൊന്നാണ്. ഈ സിദ്ധാന്തങ്ങള്‍ 1754-ലും 1767-ലുമായി പ്രസിദ്ധീകരിച്ച രണ്ടു പ്രബന്ധങ്ങളിലൂടെ ഇദ്ദേഹം അവതരിപ്പിക്കുകയായിരുന്നു. 1771-ല്‍ പ്രിന്‍സിപ്പിള്‍സ് ആന്‍ഡ് പവര്‍ ഒഫ് ഹാര്‍മണി എന്ന ഗ്രന്ഥത്തില്‍ ബി. സ്റ്റില്ലിംഗ്സ് ഫ്ളീറ്റ് ഇദ്ദേഹത്തിന്റെ സംഗീതസിദ്ധാന്തങ്ങള്‍ അക്കൗണ്ട് ഒഫ് ടാര്‍ട്ടീനീസ് ട്രീറ്റെസ് ഓണ്‍ മ്യൂസിക് എന്ന പേരില്‍ ഉള്‍ക്കൊള്ളിക്കുകയുണ്ടായി. 1770 ഫെ. 26-ന് ഇദ്ദേഹം അന്തരിച്ചു. |
Current revision as of 06:06, 19 ഡിസംബര്‍ 2008
ടാര്‍ട്ടിനി, ഗുസിപ്പെ (1692-1770)
Tartini, Guiseppe
ഇറ്റാലിയന്‍ വയലിനിസ്റ്റും സംഗീത സൈദ്ധാന്തികനും. 1692 ഏ. 8-ന് പിറാനോയിലെ ഇസ്ട്രിയയില്‍ ജനിച്ചു. നിയമവും നീതിശാസ്ത്രവുമാണ് പഠിച്ചത്. 20-ാം വയസ്സില്‍ നടത്തിയ പ്രണയവിവാഹം ഇദ്ദേഹത്തെ തടവറയിലാക്കി. പക്ഷേ അവിടെ നിന്നും ഒരു സന്ന്യാസിയുടെ വേഷം ധരിച്ച് അസ്സീസ്സിയിലേക്ക് രക്ഷപെട്ട് ഒരു മഠത്തില്‍ അഭയം തേടി. തന്റെ വയലിന്‍ വൈഭവം കൊണ്ട് അവിടെയുള്ളവരുടെ പ്രീതി സമ്പാദിച്ച ഗുസിപ്പെ അവരുടെ സഹായത്തോടെ സ്വന്തം സ്ഥലമായ പഡുവയിലെത്തി ഭാര്യയോടൊപ്പം താമസമായി. 1721 ല്‍ പാഡുവയിലെ സെന്റ് അന്റോണിയോ ചര്‍ച്ചിലെ മുഖ്യ വയലിനിസ്റ്റായി നിയമനം ലഭിച്ചു. 1725-ല്‍ പ്രാഗിലെ ചാന്‍സലര്‍ ഒഫ് ബൊഹീമിയയുടെ ഓര്‍ക്കെസ്ട്ര സംവിധാനം ചെയ്യുന്ന ചുമതല ഗുസിപ്പെ ഏറ്റെടുത്തു. 1726-ല്‍ വീണ്ടും പാഡുവയിലെത്തുകയും അവിടെ ഒരു വയലിന്‍ സ്ക്കൂള്‍ സ്ഥാപിക്കുകയും ചെയ്തു.
സംഗീതാവതരണങ്ങള്‍ക്കായി പുറംരാജ്യങ്ങളിലൊന്നും പോകാന്‍ ഇദ്ദേഹം കൂട്ടാക്കിയിരുന്നില്ല. ഏക വിദേശപര്യടനം 1740-ല്‍ ഇറ്റലിയില്‍ നടത്തിയതായിരുന്നു. സാങ്കേതികതയുടെയും സൗന്ദര്യാത്മകതയുടെയും സാമഞ്ജസ്യംകൊണ്ട് ദീപ്തമായിരുന്നു ഇദ്ദേഹത്തിന്റെ സംഗീതാവിഷ്കാരങ്ങള്‍. ഇദ്ദേഹം 'ബോ' ചലിപ്പിക്കുന്ന രീതിതന്നെ പില്ക്കാലത്ത് ഒരു പ്രസ്ഥാനം ആയിത്തീരുകയുണ്ടായി. 200 വയലിന്‍ 'കണ്‍സര്‍ട്ടു'കള്‍, 200 വയലിന്‍ 'സൊണാറ്റ'കള്‍ എന്നിവയാണ് ഇദ്ദേഹത്തിന്റെ മുഖ്യ ആവിഷ്കാരങ്ങള്‍. അവ, കാര്യമായൊന്നും പ്രസിദ്ധീകരിക്കപ്പെട്ടുമില്ല. അപൂര്‍വ്വം പ്രസിദ്ധീകൃത രചനകളില്‍ പ്രധാനപ്പെട്ടത് 'ഡെവിള്‍സ്ട്രില്‍' എന്ന 'സൊണാറ്റ'യാണ്. 1735-ല്‍ ഇത് കണ്ടെടുത്തുവെങ്കിലും 1798-ലാണ് പ്രസിദ്ധീകരിച്ചത്. 'ക്വാര്‍ട്ടെറ്റ്', 'ട്രയോ', 'സിംഫണി' എന്നീ വിഭാഗങ്ങളിലും ഇദ്ദേഹം വിഖ്യാതരചനകള്‍ നടത്തിയിട്ടുണ്ട്.
വയലിന്‍ വാദനവുമായി ബന്ധപ്പെട്ട ഏതാനും സിദ്ധാന്തങ്ങളും ടാര്‍ട്ടിനി ആവിഷ്ക്കരിച്ചിട്ടുണ്ട്. രണ്ടു സ്വരങ്ങളുടെ ഋജുവും ഗാഢവുമായ വാദനം മൂന്നാമതൊരു സ്വരത്തെ ജനിപ്പിക്കുന്നുവെന്ന 'ഡിഫറന്‍സ് ടോണ്‍' സിദ്ധാന്തം അവയിലൊന്നാണ്. ഗണിതശാസ്ത്ര സങ്കല്പനങ്ങളുപയോഗിച്ച് 'ഹാര്‍മണി'യെക്കുറിച്ച് പുതിയൊരു സിദ്ധാന്തം മുന്നോട്ടുവച്ചുവെന്നതും ഇദ്ദേഹത്തിന്റെ സംഭാവനകളിലൊന്നാണ്. ഈ സിദ്ധാന്തങ്ങള്‍ 1754-ലും 1767-ലുമായി പ്രസിദ്ധീകരിച്ച രണ്ടു പ്രബന്ധങ്ങളിലൂടെ ഇദ്ദേഹം അവതരിപ്പിക്കുകയായിരുന്നു. 1771-ല്‍ പ്രിന്‍സിപ്പിള്‍സ് ആന്‍ഡ് പവര്‍ ഒഫ് ഹാര്‍മണി എന്ന ഗ്രന്ഥത്തില്‍ ബി. സ്റ്റില്ലിംഗ്സ് ഫ്ളീറ്റ് ഇദ്ദേഹത്തിന്റെ സംഗീതസിദ്ധാന്തങ്ങള്‍ അക്കൗണ്ട് ഒഫ് ടാര്‍ട്ടീനീസ് ട്രീറ്റെസ് ഓണ്‍ മ്യൂസിക് എന്ന പേരില്‍ ഉള്‍ക്കൊള്ളിക്കുകയുണ്ടായി. 1770 ഫെ. 26-ന് ഇദ്ദേഹം അന്തരിച്ചു.