This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടാനിന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: ടാനിന്‍ ഠമിിശി ചിലയിനം മരങ്ങളുടെ പുറംതൊലി, ഇല, തടി തുടങ്ങിയ ഭാഗങ്ങളി...) |
|||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
- | ടാനിന്‍ | + | =ടാനിന്‍= |
+ | Tannin | ||
- | + | ചിലയിനം മരങ്ങളുടെ പുറംതൊലി, ഇല, തടി തുടങ്ങിയ ഭാഗങ്ങളില്‍ നിന്നു വേര്‍തിരിച്ചെടുക്കുന്ന ഒരു രാസവസ്തു. അനവധി രാസസംയുക്തങ്ങളുടെ ഒരു സങ്കീര്‍ണ മിശ്രിതമാണിത്. ടാനിക് അമ്ലം, ഗാലോടാനിക് അമ്ലം, ഗാലോടാനിന്‍ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. മൃഗചര്‍മം ഊറയ്ക്കിടുന്ന (tanning) തിന് ഉപയോഗിക്കുന്നതിനാലാണ് ഈ സംയുക്തങ്ങള്‍ക്കു ടാനിന്‍ എന്നു പേരുണ്ടായത്. | |
- | ചിലയിനം | + | കുമിളുകളുടെ (fungi)യോ ചിലയിനം പ്രാണികളുടെയോ ആക്രമണം മൂലം ഓക്ക് മരങ്ങളില്‍ ഉണ്ടാകുന്ന മുഴകള്‍ (galls) ആണ് ടാനിന്റെ പ്രധാന സ്രോതസ്സ്. പുറംതൊലിയും മുഴഭാഗങ്ങളും ചതച്ചെടുത്ത് കഴുകി വൃത്തിയാക്കി വെള്ളത്തിലിട്ടു തിളപ്പിക്കുകയാണ് ടാനിന്‍ വേര്‍തിരിക്കുന്നതിന്റെ ആദ്യപടി. അലേയ മാലിന്യങ്ങള്‍ നീക്കം ചെയ്തശേഷം ബാക്കിയാവുന്ന ചുവപ്പു നിറമുള്ള കൊഴുത്ത ദ്രാവകം ബാഷ്പീകരിക്കുമ്പോള്‍ കറുത്ത പിണ്ഡത്തിന്റെ രൂപത്തില്‍ ടാനിന്‍ ലഭിക്കുന്നു. ആല്‍ക്കഹോള്‍, ഈഥര്‍ എന്നിവയുപയോഗിച്ചു നിഷ്കര്‍ഷണം ചെയ്യുമ്പോള്‍, വെള്ളയോ ഇളംമഞ്ഞയോ നിറമാര്‍ന്ന പൊടിയായി ശുദ്ധമായ ടാനിന്‍ ലഭിക്കും. വിവിധ ടാനിനുകള്‍ വ്യത്യസ്തങ്ങളായ രാസസംയോഗവും ഘടനയും പ്രദര്‍ശിപ്പിക്കുന്നു. |
- | + | ടാനിനുകള്‍ പ്രധാനമായും രണ്ടു വിധമുണ്ട്. ജലവിശ്ലേഷണ വിധേയമായ ടാനിനുകള്‍ (hydrolysable tannins) ഗാലിക് അമ്ലത്തിന്റെയും ഗ്ലൂക്കോസിന്റെയും എസ്റ്ററുകളാണ്. സംയോജിത ടാനിനുകള്‍ (condensed tannins) ആകട്ടെ ഫ്ളേവനോളുകളുടെ പോളിമറുകളാണ്. ഇവ ജലവിശ്ലേഷണ വിധേയമല്ല. | |
- | + | ടാനിന്‍ അടങ്ങുന്ന ലായനികളില്‍ കുതിര്‍ത്തു പതം വരുത്തിയാണ് മൃഗചര്‍മം സംസ്കരിക്കുന്നത്. തോലിലെ മാംസ്യവുമായി ടാനിന്‍ പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ അലേയവും ചീയാത്തതും വഴങ്ങുന്നതുമായ പദാര്‍ഥമായി അതു മാറുന്നു. ലായനികളില്‍ നിന്നു മാംസ്യവും ആല്‍ക്കലോയിഡുകളും വേര്‍തിരിക്കുവാനും ടാനിനുകള്‍ ഉപകരിക്കുന്നു. ഫെറിക് (ഇരുമ്പ്) ലവണങ്ങളുമായി ചേരുമ്പോള്‍ നീല കലര്‍ന്ന കറുപ്പു നിറം ലഭിക്കുന്നതിനാല്‍ മഷി നിര്‍മാണത്തിനും ടാനിന്‍ ഉപയോഗിക്കുന്നുണ്ട്. കടലാസിലും തുണിയിലും പശപിടിപ്പിക്കുന്നതിനുള്ള ഉപാധിയായും തുണികള്‍ ചായം പിടിപ്പിക്കുമ്പോള്‍ വര്‍ണബന്ധകമായും ഇതിനുപയോഗമുണ്ട്. ശരീരധാതുക്കളെ സങ്കോചിപ്പിക്കാനുള്ള (astringent) കഴിവുള്ളതിനാല്‍ രക്തസ്രാവം തടയുന്ന ലേപനങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കാറുണ്ട്. ടാനിന്‍ തീപ്പൊള്ളലിനും ഔഷധമാണ്. പൊള്ളലേറ്റ ചര്‍മത്തിലെ മാംസ്യത്തെ അഴുകാത്തതും കട്ടിയുള്ളതുമാക്കി മാറ്റുന്നതിനാല്‍ ചര്‍മത്തിനടിയിലായി പുതിയ ശരീരകലകള്‍ക്കു വളരുവാന്‍ സാധിക്കും. | |
- | + | ബീച്ച്, ബര്‍ച്ച്, കണ്ടല്‍ വൃക്ഷങ്ങള്‍ (Rhizophora), അക്കേഷ്യ (Wattle), ഹെംലോക്ക് (Tsuga), ചെസ്നട്ട്, താന്നി, കടുക്കമരം, ചേരുമരം, തേയില എന്നിവയിലെല്ലാം ടാനിന്‍ അടങ്ങിയിട്ടുണ്ട്. ഊറയ്ക്കിടുന്നതിന് ചില സംശ്ലേഷിത രാസവസ്തുക്കള്‍ ഉപയോഗിച്ചു തുടങ്ങിയതോടെ വൃക്ഷങ്ങളില്‍ നിന്നുള്ള ടാനിന്‍ ശേഖരണം വളരെ കുറഞ്ഞിട്ടുണ്ട്. | |
- | + | ||
- | + |
Current revision as of 09:27, 18 ഡിസംബര്‍ 2008
ടാനിന്‍
Tannin
ചിലയിനം മരങ്ങളുടെ പുറംതൊലി, ഇല, തടി തുടങ്ങിയ ഭാഗങ്ങളില്‍ നിന്നു വേര്‍തിരിച്ചെടുക്കുന്ന ഒരു രാസവസ്തു. അനവധി രാസസംയുക്തങ്ങളുടെ ഒരു സങ്കീര്‍ണ മിശ്രിതമാണിത്. ടാനിക് അമ്ലം, ഗാലോടാനിക് അമ്ലം, ഗാലോടാനിന്‍ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. മൃഗചര്‍മം ഊറയ്ക്കിടുന്ന (tanning) തിന് ഉപയോഗിക്കുന്നതിനാലാണ് ഈ സംയുക്തങ്ങള്‍ക്കു ടാനിന്‍ എന്നു പേരുണ്ടായത്.
കുമിളുകളുടെ (fungi)യോ ചിലയിനം പ്രാണികളുടെയോ ആക്രമണം മൂലം ഓക്ക് മരങ്ങളില്‍ ഉണ്ടാകുന്ന മുഴകള്‍ (galls) ആണ് ടാനിന്റെ പ്രധാന സ്രോതസ്സ്. പുറംതൊലിയും മുഴഭാഗങ്ങളും ചതച്ചെടുത്ത് കഴുകി വൃത്തിയാക്കി വെള്ളത്തിലിട്ടു തിളപ്പിക്കുകയാണ് ടാനിന്‍ വേര്‍തിരിക്കുന്നതിന്റെ ആദ്യപടി. അലേയ മാലിന്യങ്ങള്‍ നീക്കം ചെയ്തശേഷം ബാക്കിയാവുന്ന ചുവപ്പു നിറമുള്ള കൊഴുത്ത ദ്രാവകം ബാഷ്പീകരിക്കുമ്പോള്‍ കറുത്ത പിണ്ഡത്തിന്റെ രൂപത്തില്‍ ടാനിന്‍ ലഭിക്കുന്നു. ആല്‍ക്കഹോള്‍, ഈഥര്‍ എന്നിവയുപയോഗിച്ചു നിഷ്കര്‍ഷണം ചെയ്യുമ്പോള്‍, വെള്ളയോ ഇളംമഞ്ഞയോ നിറമാര്‍ന്ന പൊടിയായി ശുദ്ധമായ ടാനിന്‍ ലഭിക്കും. വിവിധ ടാനിനുകള്‍ വ്യത്യസ്തങ്ങളായ രാസസംയോഗവും ഘടനയും പ്രദര്‍ശിപ്പിക്കുന്നു.
ടാനിനുകള്‍ പ്രധാനമായും രണ്ടു വിധമുണ്ട്. ജലവിശ്ലേഷണ വിധേയമായ ടാനിനുകള്‍ (hydrolysable tannins) ഗാലിക് അമ്ലത്തിന്റെയും ഗ്ലൂക്കോസിന്റെയും എസ്റ്ററുകളാണ്. സംയോജിത ടാനിനുകള്‍ (condensed tannins) ആകട്ടെ ഫ്ളേവനോളുകളുടെ പോളിമറുകളാണ്. ഇവ ജലവിശ്ലേഷണ വിധേയമല്ല.
ടാനിന്‍ അടങ്ങുന്ന ലായനികളില്‍ കുതിര്‍ത്തു പതം വരുത്തിയാണ് മൃഗചര്‍മം സംസ്കരിക്കുന്നത്. തോലിലെ മാംസ്യവുമായി ടാനിന്‍ പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ അലേയവും ചീയാത്തതും വഴങ്ങുന്നതുമായ പദാര്‍ഥമായി അതു മാറുന്നു. ലായനികളില്‍ നിന്നു മാംസ്യവും ആല്‍ക്കലോയിഡുകളും വേര്‍തിരിക്കുവാനും ടാനിനുകള്‍ ഉപകരിക്കുന്നു. ഫെറിക് (ഇരുമ്പ്) ലവണങ്ങളുമായി ചേരുമ്പോള്‍ നീല കലര്‍ന്ന കറുപ്പു നിറം ലഭിക്കുന്നതിനാല്‍ മഷി നിര്‍മാണത്തിനും ടാനിന്‍ ഉപയോഗിക്കുന്നുണ്ട്. കടലാസിലും തുണിയിലും പശപിടിപ്പിക്കുന്നതിനുള്ള ഉപാധിയായും തുണികള്‍ ചായം പിടിപ്പിക്കുമ്പോള്‍ വര്‍ണബന്ധകമായും ഇതിനുപയോഗമുണ്ട്. ശരീരധാതുക്കളെ സങ്കോചിപ്പിക്കാനുള്ള (astringent) കഴിവുള്ളതിനാല്‍ രക്തസ്രാവം തടയുന്ന ലേപനങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കാറുണ്ട്. ടാനിന്‍ തീപ്പൊള്ളലിനും ഔഷധമാണ്. പൊള്ളലേറ്റ ചര്‍മത്തിലെ മാംസ്യത്തെ അഴുകാത്തതും കട്ടിയുള്ളതുമാക്കി മാറ്റുന്നതിനാല്‍ ചര്‍മത്തിനടിയിലായി പുതിയ ശരീരകലകള്‍ക്കു വളരുവാന്‍ സാധിക്കും.
ബീച്ച്, ബര്‍ച്ച്, കണ്ടല്‍ വൃക്ഷങ്ങള്‍ (Rhizophora), അക്കേഷ്യ (Wattle), ഹെംലോക്ക് (Tsuga), ചെസ്നട്ട്, താന്നി, കടുക്കമരം, ചേരുമരം, തേയില എന്നിവയിലെല്ലാം ടാനിന്‍ അടങ്ങിയിട്ടുണ്ട്. ഊറയ്ക്കിടുന്നതിന് ചില സംശ്ലേഷിത രാസവസ്തുക്കള്‍ ഉപയോഗിച്ചു തുടങ്ങിയതോടെ വൃക്ഷങ്ങളില്‍ നിന്നുള്ള ടാനിന്‍ ശേഖരണം വളരെ കുറഞ്ഞിട്ടുണ്ട്.