This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടാക്കോമീറ്റര്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: ടാക്കോമീറ്റര്‍ ഠമരവീാലലൃേ കോണീയവേഗം (മിഴൌഹമൃ ുലലറ) നേരിട്ടു സൂചിപ്പ...) |
(→ടാക്കോമീറ്റര്‍) |
||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
- | ടാക്കോമീറ്റര്‍ | + | =ടാക്കോമീറ്റര്‍= |
+ | Tachometer | ||
- | + | കോണീയവേഗം (angular speed) നേരിട്ടു സൂചിപ്പിക്കുന്ന ഉപകരണം. എന്‍ജിന്‍, മോട്ടോര്‍ എന്നിവയുടെ കോണീയവേഗം അറിയുന്നതിലൂടെ ഒരു മിനിറ്റില്‍ എത്ര പരിക്രമണം (revolutions per minute-r.p.m) നടക്കുന്നു എന്നു മനസ്സിലാക്കാന്‍ കഴിയുന്നു. ടാക്കോമീറ്ററിലെ കീല (spindle) ത്തിന്റെ റബര്‍ നിര്‍മിത കോണികാഗ്രം എന്‍ജിന്‍ ഷാഫ്റ്റിന്റെ അഗ്രച്ഛേദതലത്തില്‍ മധ്യഭാഗത്തുള്ള കോണിക കൊത (v-groove)യില്‍ ചേര്‍ത്തുവയ്ക്കുമ്പോള്‍ ഘര്‍ഷണംമൂലം സ്പിന്‍ഡ്ല്‍ ഷാഫ്റ്റിന്റെ അതേ വേഗത്തില്‍ കറങ്ങുന്നു. ഈ വേഗം ടാക്കോമീറ്ററിന്റെ ഡയലില്‍ സൂചിതമാകുന്നു. ചില എന്‍ജിനുകളില്‍ ടാക്കോമീറ്റര്‍ എന്‍ജിനോടൊപ്പം സ്ഥിരമായി ഘടിപ്പിച്ചിരിക്കും. | |
+ | [[Image:Tachometer-1.png|75px|left|thumb|പരിക്രമണ കൗണ്ടര്‍ - ടാക്കോമീറ്ററിന്റെ സരളരൂപം]] | ||
- | + | 'യാന്ത്രികം', 'വൈദ്യുതം' എന്നിങ്ങനെ രണ്ടുവിധത്തിലുള്ള ടാക്കോമീറ്ററുകള്‍ പ്രചാരത്തിലുണ്ട്. അപകേന്ദ്ര ടാക്കോമീറ്റര്‍, വൈ ബ്രേറ്റിങ് റീഡ് ടാക്കോമീറ്റര്‍, പ്രവേഗശീര്‍ഷ ടാക്കോമീറ്റര്‍ എന്നിവ വിവിധയിനം യാന്ത്രിക ടാക്കോമീറ്ററുകളാണ്. അപകേന്ദ്ര ടാക്കോമീറ്റര്‍ അപകേന്ദ്രക്രിയാതത്ത്വം (principle of centrifugal action) അനുസരിച്ചു പ്രവര്‍ത്തിക്കുന്നു. യന്ത്രത്തിന്റെ ഷാഫ്റ്റുമായി നേരിട്ടു ബന്ധപ്പെടാന്‍ പ്രയാസമുള്ള സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കാവുന്ന തരത്തിലുള്ളതാണ് വൈ ബ്രേറ്റിങ് റീഡ് ടാക്കോമീറ്റര്‍. യന്ത്രത്തിന്റെ ബേറിങ് സപ്പോര്‍ട്ടിനോടു ചേര്‍ത്തുവയ്ക്കുമ്പോള്‍ ഇതിലെ ലോഹച്ചീളുകള്‍ കമ്പനം (vibrate) ചെയ്യുന്നു. ഇവയുടെ കമ്പനതീവ്രത യന്ത്രത്തിന്റെ കോണീയവേഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രവേഗശീര്‍ഷ ടാക്കോമീറ്ററില്‍ അതിന്റെ സ്പിന്‍ഡ്ല്‍ ഒരു ബ്ളോവറിനെ പ്രവര്‍ത്തിപ്പിക്കുന്നു. ബ്ളോവറില്‍ നിന്നു നിര്‍ഗമിക്കുന്ന വായുപ്രവാഹത്തിന്റെ മര്‍ദം കോണീയവേഗത്തെ സൂചിപ്പിക്കുവാനുപയോഗിക്കുന്നു. | |
- | + | എഡ്ഡി കറന്റ് (ഡ്രാഗ് കപ്) ടാക്കോമീറ്റര്‍, പ്രത്യാവര്‍ത്തിധാരാ വൈദ്യുത ജനറേറ്റര്‍ ടാക്കോമീറ്റര്‍, നേര്‍ധാരാ വൈദ്യുത ജനറേറ്റര്‍ ടാക്കോമീറ്റര്‍ എന്നിവ സാധാരണയായി ഉപയോഗിക്കുന്ന വൈദ്യുത ടാക്കോമീറ്ററുകളാണ്. എഡ്ഡി കറന്റ് ടാക്കോമീറ്ററിലെ പ്രധാന ഭാഗങ്ങള്‍ സ്പിന്‍ഡ്ലില്‍ ഘടിപ്പിച്ചിരിക്കുന്ന ചെറിയ ഒരു കാന്തവും അതിനെ വലയം ചെയ്തിരിക്കുന്ന ഒരു കപ്പുമാണ്. കാന്തം സപിന്‍ഡ്ലിനൊപ്പം കപ്പിനുള്ളില്‍ കറങ്ങുമ്പോള്‍ കപ്പില്‍ എഡ്ഡി കറന്റ് ഉണ്ടാകുന്നു. എഡ്ഡി കറന്റ് കാന്തികമണ്ഡലവുമായി പ്രവര്‍ത്തിക്കുന്നതുമൂലം കപ്പില്‍ ഒരു കാന്തിക ബലആഘൂര്‍ണം (magnetic torque) അനുഭവപ്പെടുന്നു. ഈ ബലം കോണീയവേഗത്തിന് ആനുപാതികമാണ്. ആട്ടോമൊബൈല്‍ സ്പീഡോമീറ്ററുകളില്‍ അധികവും ഇത്തരം സംവിധാനമാണുപയോഗിച്ചിരിക്കുന്നത്. പ്രത്യാവര്‍ത്തിധാര/നേര്‍ധാരാ വൈദ്യുത ജനറേറ്റര്‍ ടാക്കോമീറ്ററുകള്‍ സ്പിന്‍ഡ്ല്‍ ആര്‍മെച്ചര്‍ ആയിട്ടുള്ള ചെറിയ ജനറേറ്ററുകളാണ്. ഈ ടാക്കോമീറ്ററുകള്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വോള്‍ട്ടത സ്പിന്‍ഡ്ലിന്റെ വേഗവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ വോള്‍ട്ടതയുടെ അളവ് കോണീയവേഗത്തെ സൂചിപ്പിക്കാനുപയോഗിക്കുന്നു. | |
- | + | ടാക്കോമീറ്റര്‍പോലെ കോണീയവേഗം അളക്കുന്നതിനുപയോഗിക്കാവുന്ന മറ്റൊരു ഇലക്ട്രോണിക് ഉപകരണമാണ് സ്ട്രോബോസ്കോപ്പ് (stroboscope). ഇതിന്റെ പ്രത്യേകത വേഗം അളക്കുന്നതിന്, ഉപകരണവും വേഗം അളക്കേണ്ടുന്ന ഭാഗവും തമ്മില്‍ ഭൗതികസമ്പര്‍ക്കം ആവശ്യമില്ല എന്നുള്ളതാണ്. | |
- | + | (ഡോ. ജി. രാമചന്ദ്രന്‍) | |
- | + | ||
- | + |
Current revision as of 09:39, 14 ഒക്ടോബര്‍ 2008
ടാക്കോമീറ്റര്‍
Tachometer
കോണീയവേഗം (angular speed) നേരിട്ടു സൂചിപ്പിക്കുന്ന ഉപകരണം. എന്‍ജിന്‍, മോട്ടോര്‍ എന്നിവയുടെ കോണീയവേഗം അറിയുന്നതിലൂടെ ഒരു മിനിറ്റില്‍ എത്ര പരിക്രമണം (revolutions per minute-r.p.m) നടക്കുന്നു എന്നു മനസ്സിലാക്കാന്‍ കഴിയുന്നു. ടാക്കോമീറ്ററിലെ കീല (spindle) ത്തിന്റെ റബര്‍ നിര്‍മിത കോണികാഗ്രം എന്‍ജിന്‍ ഷാഫ്റ്റിന്റെ അഗ്രച്ഛേദതലത്തില്‍ മധ്യഭാഗത്തുള്ള കോണിക കൊത (v-groove)യില്‍ ചേര്‍ത്തുവയ്ക്കുമ്പോള്‍ ഘര്‍ഷണംമൂലം സ്പിന്‍ഡ്ല്‍ ഷാഫ്റ്റിന്റെ അതേ വേഗത്തില്‍ കറങ്ങുന്നു. ഈ വേഗം ടാക്കോമീറ്ററിന്റെ ഡയലില്‍ സൂചിതമാകുന്നു. ചില എന്‍ജിനുകളില്‍ ടാക്കോമീറ്റര്‍ എന്‍ജിനോടൊപ്പം സ്ഥിരമായി ഘടിപ്പിച്ചിരിക്കും.
'യാന്ത്രികം', 'വൈദ്യുതം' എന്നിങ്ങനെ രണ്ടുവിധത്തിലുള്ള ടാക്കോമീറ്ററുകള്‍ പ്രചാരത്തിലുണ്ട്. അപകേന്ദ്ര ടാക്കോമീറ്റര്‍, വൈ ബ്രേറ്റിങ് റീഡ് ടാക്കോമീറ്റര്‍, പ്രവേഗശീര്‍ഷ ടാക്കോമീറ്റര്‍ എന്നിവ വിവിധയിനം യാന്ത്രിക ടാക്കോമീറ്ററുകളാണ്. അപകേന്ദ്ര ടാക്കോമീറ്റര്‍ അപകേന്ദ്രക്രിയാതത്ത്വം (principle of centrifugal action) അനുസരിച്ചു പ്രവര്‍ത്തിക്കുന്നു. യന്ത്രത്തിന്റെ ഷാഫ്റ്റുമായി നേരിട്ടു ബന്ധപ്പെടാന്‍ പ്രയാസമുള്ള സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കാവുന്ന തരത്തിലുള്ളതാണ് വൈ ബ്രേറ്റിങ് റീഡ് ടാക്കോമീറ്റര്‍. യന്ത്രത്തിന്റെ ബേറിങ് സപ്പോര്‍ട്ടിനോടു ചേര്‍ത്തുവയ്ക്കുമ്പോള്‍ ഇതിലെ ലോഹച്ചീളുകള്‍ കമ്പനം (vibrate) ചെയ്യുന്നു. ഇവയുടെ കമ്പനതീവ്രത യന്ത്രത്തിന്റെ കോണീയവേഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രവേഗശീര്‍ഷ ടാക്കോമീറ്ററില്‍ അതിന്റെ സ്പിന്‍ഡ്ല്‍ ഒരു ബ്ളോവറിനെ പ്രവര്‍ത്തിപ്പിക്കുന്നു. ബ്ളോവറില്‍ നിന്നു നിര്‍ഗമിക്കുന്ന വായുപ്രവാഹത്തിന്റെ മര്‍ദം കോണീയവേഗത്തെ സൂചിപ്പിക്കുവാനുപയോഗിക്കുന്നു.
എഡ്ഡി കറന്റ് (ഡ്രാഗ് കപ്) ടാക്കോമീറ്റര്‍, പ്രത്യാവര്‍ത്തിധാരാ വൈദ്യുത ജനറേറ്റര്‍ ടാക്കോമീറ്റര്‍, നേര്‍ധാരാ വൈദ്യുത ജനറേറ്റര്‍ ടാക്കോമീറ്റര്‍ എന്നിവ സാധാരണയായി ഉപയോഗിക്കുന്ന വൈദ്യുത ടാക്കോമീറ്ററുകളാണ്. എഡ്ഡി കറന്റ് ടാക്കോമീറ്ററിലെ പ്രധാന ഭാഗങ്ങള്‍ സ്പിന്‍ഡ്ലില്‍ ഘടിപ്പിച്ചിരിക്കുന്ന ചെറിയ ഒരു കാന്തവും അതിനെ വലയം ചെയ്തിരിക്കുന്ന ഒരു കപ്പുമാണ്. കാന്തം സപിന്‍ഡ്ലിനൊപ്പം കപ്പിനുള്ളില്‍ കറങ്ങുമ്പോള്‍ കപ്പില്‍ എഡ്ഡി കറന്റ് ഉണ്ടാകുന്നു. എഡ്ഡി കറന്റ് കാന്തികമണ്ഡലവുമായി പ്രവര്‍ത്തിക്കുന്നതുമൂലം കപ്പില്‍ ഒരു കാന്തിക ബലആഘൂര്‍ണം (magnetic torque) അനുഭവപ്പെടുന്നു. ഈ ബലം കോണീയവേഗത്തിന് ആനുപാതികമാണ്. ആട്ടോമൊബൈല്‍ സ്പീഡോമീറ്ററുകളില്‍ അധികവും ഇത്തരം സംവിധാനമാണുപയോഗിച്ചിരിക്കുന്നത്. പ്രത്യാവര്‍ത്തിധാര/നേര്‍ധാരാ വൈദ്യുത ജനറേറ്റര്‍ ടാക്കോമീറ്ററുകള്‍ സ്പിന്‍ഡ്ല്‍ ആര്‍മെച്ചര്‍ ആയിട്ടുള്ള ചെറിയ ജനറേറ്ററുകളാണ്. ഈ ടാക്കോമീറ്ററുകള്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വോള്‍ട്ടത സ്പിന്‍ഡ്ലിന്റെ വേഗവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ വോള്‍ട്ടതയുടെ അളവ് കോണീയവേഗത്തെ സൂചിപ്പിക്കാനുപയോഗിക്കുന്നു.
ടാക്കോമീറ്റര്‍പോലെ കോണീയവേഗം അളക്കുന്നതിനുപയോഗിക്കാവുന്ന മറ്റൊരു ഇലക്ട്രോണിക് ഉപകരണമാണ് സ്ട്രോബോസ്കോപ്പ് (stroboscope). ഇതിന്റെ പ്രത്യേകത വേഗം അളക്കുന്നതിന്, ഉപകരണവും വേഗം അളക്കേണ്ടുന്ന ഭാഗവും തമ്മില്‍ ഭൗതികസമ്പര്‍ക്കം ആവശ്യമില്ല എന്നുള്ളതാണ്.
(ഡോ. ജി. രാമചന്ദ്രന്‍)