This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡഗ്ളി, ജെര്‍ഹാര്‍ഡ് (1653 - 1714)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ഡഗ്ളി, ജെര്‍ഹാര്‍ഡ് (1653 - 1714) ഉമഴഹ്യ, ഏലൃവമൃറ ഫ്ളെമിഷ് ചിത്രകാരന്‍. ജെറാര...)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
ഡഗ്ളി, ജെര്‍ഹാര്‍ഡ് (1653 - 1714)
+
=ഡഗ്ലി, ജെര്‍ഹാര്‍ഡ് (1653 - 1714)=
-
ഉമഴഹ്യ, ഏലൃവമൃറ
+
Dagly, Gerhard
-
ഫ്ളെമിഷ് ചിത്രകാരന്‍. ജെറാര്‍ഡ് ഡഗ്ളി എന്നും ഇദ്ദേഹം അറിയപ്പെടുന്നു. ബെല്‍ഗ്രേഡിലെ സ്പായില്‍ 1653-ല്‍ ജനിച്ചു. ഇദ്ദേഹത്തിന്റെ ആദ്യകാല ജീവിതത്തെക്കുറിച്ച് അധികം വിവരങ്ങളൊന്നും ലഭ്യമല്ല. കൊട്ടാരം ചിത്രകാരന്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഡഗ്ളി കോലരക്ക് ആള്‍ക്കഹോളില്‍ ലയിപ്പിച്ചു നിര്‍മിക്കുന്ന ഒരിനം വാര്‍ണിഷ് ഉപയോഗപ്പെടുത്തിയുള്ള ലാക്കര്‍ ചിത്രരചനാ ശൈലിയില്‍ പ്രഖ്യാതനായിരുന്നു. ബറോക് (ആമൃീൂൌല) ശൈലിയുടെ വികാസത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച പ്രമുഖ ചിത്രകാരനായും ഇദ്ദേഹം ശ്രദ്ധേയനാണ്. പൌരസ്ത്യ രാജ്യങ്ങളില്‍ നിന്നും ലാക്കര്‍ ശൈലിയില്‍ നിര്‍മിക്കപ്പെട്ട രചനകള്‍ ഇറക്കുമതി ചെയ്യപ്പെട്ടതോടെ യൂറോപ്പില്‍ ഈ ശൈലിയോട് ആഭിമുഖ്യം വര്‍ധിക്കുകയും ഈ ശൈലി അനുകരിച്ചുള്ള ചിത്രരചന വ്യാപകമാവുകയും ചെയ്തു. ഇതോടെ ഡഗ്ളിയും ഈ രംഗത്തേക്കു പ്രവേശിക്കുകയും ഈ ചിത്രരചനാ ശൈലിയുടെ യൂറോപ്പിലെ മുന്‍നിരക്കാരനായി ഉയരുകയും ചെയ്തു.
+
ഫ്ളെമിഷ് ചിത്രകാരന്‍. ജെറാര്‍ഡ് ഡഗ്ളി എന്നും ഇദ്ദേഹം അറിയപ്പെടുന്നു. ബെല്‍ഗ്രേഡിലെ സ്പായില്‍ 1653-ല്‍ ജനിച്ചു. ഇദ്ദേഹത്തിന്റെ ആദ്യകാല ജീവിതത്തെക്കുറിച്ച് അധികം വിവരങ്ങളൊന്നും ലഭ്യമല്ല. കൊട്ടാരം ചിത്രകാരന്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഡഗ്ളി കോലരക്ക് ആള്‍ക്കഹോളില്‍ ലയിപ്പിച്ചു നിര്‍മിക്കുന്ന ഒരിനം വാര്‍ണിഷ് ഉപയോഗപ്പെടുത്തിയുള്ള ലാക്കര്‍ ചിത്രരചനാ ശൈലിയില്‍ പ്രഖ്യാതനായിരുന്നു. ബറോക് (Baroque) ശൈലിയുടെ വികാസത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച പ്രമുഖ ചിത്രകാരനായും ഇദ്ദേഹം ശ്രദ്ധേയനാണ്. പൗരസ്ത്യ രാജ്യങ്ങളില്‍ നിന്നും ലാക്കര്‍ ശൈലിയില്‍ നിര്‍മിക്കപ്പെട്ട രചനകള്‍ ഇറക്കുമതി ചെയ്യപ്പെട്ടതോടെ യൂറോപ്പില്‍ ഈ ശൈലിയോട് ആഭിമുഖ്യം വര്‍ധിക്കുകയും ഈ ശൈലി അനുകരിച്ചുള്ള ചിത്രരചന വ്യാപകമാവുകയും ചെയ്തു. ഇതോടെ ഡഗ്ളിയും ഈ രംഗത്തേക്കു പ്രവേശിക്കുകയും ഈ ചിത്രരചനാ ശൈലിയുടെ യൂറോപ്പിലെ മുന്‍നിരക്കാരനായി ഉയരുകയും ചെയ്തു.
-
  1687-ല്‍ ബെര്‍ലിനിലെ ഫ്രഡറിക് വില്യം രാജാവിന്റെ കൊട്ടാര ചിത്രകാരനായി ഡഗ്ളി നിയമിതനായി. വില്യമിന്റെ പിന്‍ഗാമിയായി വന്ന ഫ്രഡറിക് കകക (പില്‍ക്കാലത്ത് പ്രഷ്യയിലെ ഫ്രഡറിക് രാജാവ്) കലയില്‍ തത്പരനും കലാകാരന്മാരെ ആദരിക്കുന്നവനുമായിരുന്നു. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് നിരവധി ചിത്രകാരന്മാരേയും ശില്പികളേയും കൊട്ടാരത്തിലേക്കു വിളിച്ചു വരുത്തുകയും അവരുടെ രചനകള്‍ക്ക് അവസരമൊരുക്കുകയും ചെയ്തു. ഈ ചിത്രകാരന്മാരുടെ മേധാവിയായി ഫ്രഡറിക് കകക നിയമിച്ചത് ഡഗ്ളിയെയായിരുന്നു. ഈ ഘട്ടത്തിലാണ് ഡഗ്ളി കൊട്ടാര ഭിത്തികളെ ലാക്കര്‍ ശൈലിയുള്ള ചിത്രങ്ങള്‍ കൊണ്ട് അലങ്കരിച്ച് ഖ്യാതി നേടിയത്. ഡഗ്ളിയുടെ ചിത്രരചനാ പാടവം ബെര്‍ലിന്‍ നഗരത്തെ ചിത്രകലയുടെ പരീക്ഷണ കേന്ദ്രമെന്ന നിലയിലേക്ക് ഉയര്‍ത്തുകയുണ്ടായി. ഇത് പില്ക്കാല യൂറോപ്യന്‍ ചിത്രകാരന്മാരെ ഏറെ സ്വാധീനിക്കുകയും ചെയ്തു.
+
1687-ല്‍ ബെര്‍ലിനിലെ ഫ്രഡറിക് വില്യം രാജാവിന്റെ കൊട്ടാര ചിത്രകാരനായി ഡഗ്ളി നിയമിതനായി. വില്യമിന്റെ പിന്‍ഗാമിയായി വന്ന ഫ്രഡറിക് III (പില്‍ക്കാലത്ത് പ്രഷ്യയിലെ ഫ്രഡറിക് I രാജാവ്) കലയില്‍ തത്പരനും കലാകാരന്മാരെ ആദരിക്കുന്നവനുമായിരുന്നു. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് നിരവധി ചിത്രകാരന്മാരേയും ശില്പികളേയും കൊട്ടാരത്തിലേക്കു വിളിച്ചു വരുത്തുകയും അവരുടെ രചനകള്‍ക്ക് അവസരമൊരുക്കുകയും ചെയ്തു. ഈ ചിത്രകാരന്മാരുടെ മേധാവിയായി ഫ്രഡറിക് III നിയമിച്ചത് ഡഗ്ളിയെയായിരുന്നു. ഈ ഘട്ടത്തിലാണ് ഡഗ്ളി കൊട്ടാര ഭിത്തികളെ ലാക്കര്‍ ശൈലിയുള്ള ചിത്രങ്ങള്‍ കൊണ്ട് അലങ്കരിച്ച് ഖ്യാതി നേടിയത്. ഡഗ്ളിയുടെ ചിത്രരചനാ പാടവം ബെര്‍ലിന്‍ നഗരത്തെ ചിത്രകലയുടെ പരീക്ഷണ കേന്ദ്രമെന്ന നിലയിലേക്ക് ഉയര്‍ത്തുകയുണ്ടായി. ഇത് പില്ക്കാല യൂറോപ്യന്‍ ചിത്രകാരന്മാരെ ഏറെ സ്വാധീനിക്കുകയും ചെയ്തു.
 +
[[Image:Dagly Gerhard.png|left|thumb|ചിത്രപ്പണികളുള്ള ഷേന്‍ വസ്റേ രീതിയില്‍ ഡഗ്ലി രൂപകല്പന ചെയ്തതായി കരുതപ്പെടുന്ന എഴുത്തു മേശ]]
-
  ഫ്രഡറിക് കകക രാജാവ് പ്രഷ്യയിലെ രാജാവായി 1713-ല്‍ മാറിയതോടെ ഡഗ്ളിയുടെ സ്ഥാനത്തിനും കോട്ടം തട്ടി. പുതിയതായി സ്ഥാനമേറ്റ രാജാവിന് കലയില്‍ താത്പര്യമില്ലാതിരുന്നതിനെത്തുടര്‍ന്ന് കൊട്ടാര ചിത്രകാരന്മാര്‍ക്കും സ്ഥാനമില്ലാതായിത്തീര്‍ന്നു. ഇതിനെത്തുടര്‍ന്ന് ഡഗ്ളി ചിത്രരചനയില്‍നിന്നു പിന്മാറുകയും ചെയ്തു.  
+
ഫ്രഡറിക് III രാജാവ് പ്രഷ്യയിലെ രാജാവായി 1713-ല്‍ മാറിയതോടെ ഡഗ്ളിയുടെ സ്ഥാനത്തിനും കോട്ടം തട്ടി. പുതിയതായി സ്ഥാനമേറ്റ രാജാവിന് കലയില്‍ താത്പര്യമില്ലാതിരുന്നതിനെത്തുടര്‍ന്ന് കൊട്ടാര ചിത്രകാരന്മാര്‍ക്കും സ്ഥാനമില്ലാതായിത്തീര്‍ന്നു. ഇതിനെത്തുടര്‍ന്ന് ഡഗ്ളി ചിത്രരചനയില്‍നിന്നു പിന്മാറുകയും ചെയ്തു.  
-
  ഡഗ്ളിയോടൊപ്പം 1689 മുതല്‍ 1713 വരെ പ്രവര്‍ത്തിച്ചിരുന്ന സഹോദരന്‍ ജാക്വസ് ഡഗ്ളി പാരിസിലേക്കു താമസം മാറ്റിയ ശേഷം, ജര്‍ഹാര്‍ഡ് ഡഗ്ളിയുടെ ചിത്രരചനാ ശൈലിയുടെ രഹസ്യങ്ങളും പ്രത്യേകതകളും മറ്റു ചിത്രകാരന്മാര്‍ക്കിടയില്‍ അനാവരണം ചെയ്യുകയുണ്ടായി. ഇതാണ് ഡഗ്ളിയുടെ ചിത്രരചനാ രംഗത്തെ പരീക്ഷണങ്ങള്‍ക്ക് ലോകശ്രദ്ധ പിടിച്ചുപറ്റാന്‍ കാരണമായിത്തീര്‍ന്നത്. യൂറോപ്യന്‍ അലങ്കരണ കലയുടെ ബറോക് ഘട്ടത്തിന്റെ വികാസത്തിന് ഡഗ്ളിയുടെ സംഭാവനകള്‍ വിലപ്പെട്ടവയായിരുന്നു എന്ന് ഇതോടെ അംഗീകരിക്കപ്പെടുകയും ചെയ്തു. ആധുനിക ജര്‍മനിയുടെ ഭാഗമായ റൈന്‍ലാന്‍ഡില്‍ വച്ച് 1714-ല്‍ ഡഗ്ളി അന്തരിച്ചു.

Current revision as of 11:20, 18 നവംബര്‍ 2008

ഡഗ്ലി, ജെര്‍ഹാര്‍ഡ് (1653 - 1714)

Dagly, Gerhard

ഫ്ളെമിഷ് ചിത്രകാരന്‍. ജെറാര്‍ഡ് ഡഗ്ളി എന്നും ഇദ്ദേഹം അറിയപ്പെടുന്നു. ബെല്‍ഗ്രേഡിലെ സ്പായില്‍ 1653-ല്‍ ജനിച്ചു. ഇദ്ദേഹത്തിന്റെ ആദ്യകാല ജീവിതത്തെക്കുറിച്ച് അധികം വിവരങ്ങളൊന്നും ലഭ്യമല്ല. കൊട്ടാരം ചിത്രകാരന്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഡഗ്ളി കോലരക്ക് ആള്‍ക്കഹോളില്‍ ലയിപ്പിച്ചു നിര്‍മിക്കുന്ന ഒരിനം വാര്‍ണിഷ് ഉപയോഗപ്പെടുത്തിയുള്ള ലാക്കര്‍ ചിത്രരചനാ ശൈലിയില്‍ പ്രഖ്യാതനായിരുന്നു. ബറോക് (Baroque) ശൈലിയുടെ വികാസത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച പ്രമുഖ ചിത്രകാരനായും ഇദ്ദേഹം ശ്രദ്ധേയനാണ്. പൗരസ്ത്യ രാജ്യങ്ങളില്‍ നിന്നും ലാക്കര്‍ ശൈലിയില്‍ നിര്‍മിക്കപ്പെട്ട രചനകള്‍ ഇറക്കുമതി ചെയ്യപ്പെട്ടതോടെ യൂറോപ്പില്‍ ഈ ശൈലിയോട് ആഭിമുഖ്യം വര്‍ധിക്കുകയും ഈ ശൈലി അനുകരിച്ചുള്ള ചിത്രരചന വ്യാപകമാവുകയും ചെയ്തു. ഇതോടെ ഡഗ്ളിയും ഈ രംഗത്തേക്കു പ്രവേശിക്കുകയും ഈ ചിത്രരചനാ ശൈലിയുടെ യൂറോപ്പിലെ മുന്‍നിരക്കാരനായി ഉയരുകയും ചെയ്തു.

1687-ല്‍ ബെര്‍ലിനിലെ ഫ്രഡറിക് വില്യം രാജാവിന്റെ കൊട്ടാര ചിത്രകാരനായി ഡഗ്ളി നിയമിതനായി. വില്യമിന്റെ പിന്‍ഗാമിയായി വന്ന ഫ്രഡറിക് III (പില്‍ക്കാലത്ത് പ്രഷ്യയിലെ ഫ്രഡറിക് I രാജാവ്) കലയില്‍ തത്പരനും കലാകാരന്മാരെ ആദരിക്കുന്നവനുമായിരുന്നു. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് നിരവധി ചിത്രകാരന്മാരേയും ശില്പികളേയും കൊട്ടാരത്തിലേക്കു വിളിച്ചു വരുത്തുകയും അവരുടെ രചനകള്‍ക്ക് അവസരമൊരുക്കുകയും ചെയ്തു. ഈ ചിത്രകാരന്മാരുടെ മേധാവിയായി ഫ്രഡറിക് III നിയമിച്ചത് ഡഗ്ളിയെയായിരുന്നു. ഈ ഘട്ടത്തിലാണ് ഡഗ്ളി കൊട്ടാര ഭിത്തികളെ ലാക്കര്‍ ശൈലിയുള്ള ചിത്രങ്ങള്‍ കൊണ്ട് അലങ്കരിച്ച് ഖ്യാതി നേടിയത്. ഡഗ്ളിയുടെ ചിത്രരചനാ പാടവം ബെര്‍ലിന്‍ നഗരത്തെ ചിത്രകലയുടെ പരീക്ഷണ കേന്ദ്രമെന്ന നിലയിലേക്ക് ഉയര്‍ത്തുകയുണ്ടായി. ഇത് പില്ക്കാല യൂറോപ്യന്‍ ചിത്രകാരന്മാരെ ഏറെ സ്വാധീനിക്കുകയും ചെയ്തു.

ചിത്രപ്പണികളുള്ള ഷേന്‍ വസ്റേ രീതിയില്‍ ഡഗ്ലി രൂപകല്പന ചെയ്തതായി കരുതപ്പെടുന്ന എഴുത്തു മേശ

ഫ്രഡറിക് III രാജാവ് പ്രഷ്യയിലെ രാജാവായി 1713-ല്‍ മാറിയതോടെ ഡഗ്ളിയുടെ സ്ഥാനത്തിനും കോട്ടം തട്ടി. പുതിയതായി സ്ഥാനമേറ്റ രാജാവിന് കലയില്‍ താത്പര്യമില്ലാതിരുന്നതിനെത്തുടര്‍ന്ന് കൊട്ടാര ചിത്രകാരന്മാര്‍ക്കും സ്ഥാനമില്ലാതായിത്തീര്‍ന്നു. ഇതിനെത്തുടര്‍ന്ന് ഡഗ്ളി ചിത്രരചനയില്‍നിന്നു പിന്മാറുകയും ചെയ്തു.

ഡഗ്ളിയോടൊപ്പം 1689 മുതല്‍ 1713 വരെ പ്രവര്‍ത്തിച്ചിരുന്ന സഹോദരന്‍ ജാക്വസ് ഡഗ്ളി പാരിസിലേക്കു താമസം മാറ്റിയ ശേഷം, ജര്‍ഹാര്‍ഡ് ഡഗ്ളിയുടെ ചിത്രരചനാ ശൈലിയുടെ രഹസ്യങ്ങളും പ്രത്യേകതകളും മറ്റു ചിത്രകാരന്മാര്‍ക്കിടയില്‍ അനാവരണം ചെയ്യുകയുണ്ടായി. ഇതാണ് ഡഗ്ളിയുടെ ചിത്രരചനാ രംഗത്തെ പരീക്ഷണങ്ങള്‍ക്ക് ലോകശ്രദ്ധ പിടിച്ചുപറ്റാന്‍ കാരണമായിത്തീര്‍ന്നത്. യൂറോപ്യന്‍ അലങ്കരണ കലയുടെ ബറോക് ഘട്ടത്തിന്റെ വികാസത്തിന് ഡഗ്ളിയുടെ സംഭാവനകള്‍ വിലപ്പെട്ടവയായിരുന്നു എന്ന് ഇതോടെ അംഗീകരിക്കപ്പെടുകയും ചെയ്തു. ആധുനിക ജര്‍മനിയുടെ ഭാഗമായ റൈന്‍ലാന്‍ഡില്‍ വച്ച് 1714-ല്‍ ഡഗ്ളി അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍