This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡക്രോളി രീതി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: ഡക്രോളി രീതി ഉലരൃീഹ്യ ാലവീേറ ഭിഷഗ്വരന്, മനോരോഗചികിത്സകന്, മനശ്ശാസ...) |
|||
വരി 1: | വരി 1: | ||
- | ഡക്രോളി രീതി | + | =ഡക്രോളി രീതി= |
- | + | Decroly method | |
ഭിഷഗ്വരന്, മനോരോഗചികിത്സകന്, മനശ്ശാസ്ത്രജ്ഞന്, വിദ്യാഭ്യാസ വിചക്ഷണന്‍ എന്നീ നിലകളില്‍ പ്രശസ്തിയാര്‍ജിച്ച ബല്‍ജിയംകാരനായ ഡക്രോളി (1871-1931) ആവിഷ്കരിച്ച വിദ്യാഭ്യാസ പദ്ധതി. ജനനം മുതല്‍ 8 വയസ്സ് വരെ പ്രായമുള്ള കുട്ടികളെ ലക്ഷ്യമാക്കി കൊണ്ടുള്ളതായിരുന്നു ഈ വിദ്യാഭ്യാസ പദ്ധതി. കുട്ടികളുടെ സ്വാത്മപ്രചോദിതമായ പ്രവൃത്തികളിലൂടെയാണ് ഊര്‍ജിത പഠനം നടക്കുന്നത് എന്ന സിദ്ധാന്തത്തില്‍ അധിഷ്ഠിതമാണ് ഡക്രോളി രീതി. ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കുന്ന മസ്തിഷ്കത്തിന്റെ ഉടമകളാണ് ശിശുക്കള്‍. അതിനാല്‍ ഓരോ നിമിഷവും ശിശു എന്തായിരിക്കും എന്നു പരിഗണിച്ചു കൊണ്ടുവേണം വിദ്യാഭ്യാസ പദ്ധതി ആവിഷ്കരിക്കേണ്ടത്. യഥാര്‍ഥ പ്രശ്നസാഹചര്യങ്ങള് സൃഷ്ടിച്ച് അവയെ തരണം ചെയ്യുവാന്‍ കുട്ടികളെ പ്രാപ്തരാക്കുകയാണ് വിദ്യാഭ്യാസത്തിലൂടെ നിര്‍വഹിക്കുവാനുള്ള ചുമതല. ഇതിനായി നിരീക്ഷണത്തിനും പ്രതികരണത്തിനും സംയോജനത്തിനും ഒക്കെ അവസരം ലഭിക്കത്തക്ക വിധത്തിലുള്ള ചുറ്റുപാടുകള്‍ കുട്ടികള്‍ക്ക് നല്‍കേണ്ടതുണ്ട്. ഇത്തരം വിദ്യാഭ്യാസത്തിലൂടെ പ്രായോഗിക ബുദ്ധിവികാസം സാധ്യമായിത്തീരും. | ഭിഷഗ്വരന്, മനോരോഗചികിത്സകന്, മനശ്ശാസ്ത്രജ്ഞന്, വിദ്യാഭ്യാസ വിചക്ഷണന്‍ എന്നീ നിലകളില്‍ പ്രശസ്തിയാര്‍ജിച്ച ബല്‍ജിയംകാരനായ ഡക്രോളി (1871-1931) ആവിഷ്കരിച്ച വിദ്യാഭ്യാസ പദ്ധതി. ജനനം മുതല്‍ 8 വയസ്സ് വരെ പ്രായമുള്ള കുട്ടികളെ ലക്ഷ്യമാക്കി കൊണ്ടുള്ളതായിരുന്നു ഈ വിദ്യാഭ്യാസ പദ്ധതി. കുട്ടികളുടെ സ്വാത്മപ്രചോദിതമായ പ്രവൃത്തികളിലൂടെയാണ് ഊര്‍ജിത പഠനം നടക്കുന്നത് എന്ന സിദ്ധാന്തത്തില്‍ അധിഷ്ഠിതമാണ് ഡക്രോളി രീതി. ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കുന്ന മസ്തിഷ്കത്തിന്റെ ഉടമകളാണ് ശിശുക്കള്‍. അതിനാല്‍ ഓരോ നിമിഷവും ശിശു എന്തായിരിക്കും എന്നു പരിഗണിച്ചു കൊണ്ടുവേണം വിദ്യാഭ്യാസ പദ്ധതി ആവിഷ്കരിക്കേണ്ടത്. യഥാര്‍ഥ പ്രശ്നസാഹചര്യങ്ങള് സൃഷ്ടിച്ച് അവയെ തരണം ചെയ്യുവാന്‍ കുട്ടികളെ പ്രാപ്തരാക്കുകയാണ് വിദ്യാഭ്യാസത്തിലൂടെ നിര്‍വഹിക്കുവാനുള്ള ചുമതല. ഇതിനായി നിരീക്ഷണത്തിനും പ്രതികരണത്തിനും സംയോജനത്തിനും ഒക്കെ അവസരം ലഭിക്കത്തക്ക വിധത്തിലുള്ള ചുറ്റുപാടുകള്‍ കുട്ടികള്‍ക്ക് നല്‍കേണ്ടതുണ്ട്. ഇത്തരം വിദ്യാഭ്യാസത്തിലൂടെ പ്രായോഗിക ബുദ്ധിവികാസം സാധ്യമായിത്തീരും. | ||
- | + | വസ്തുതകള്‍ പുനരാവിഷ്കരിക്കുന്നതിനും, അനുഭവങ്ങള്‍ സ്വായത്തമാക്കുന്നതിനും, കൂട്ടായും ഒറ്റയ്ക്കും പ്രവര്‍ത്തിക്കുന്നതിനും, യഥാര്‍ഥ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനുമൊക്കെ സൗകര്യം നല്കുന്ന പ്രകൃതിജന്യമായ ചുററുപാടുകളോടുകൂടിയ വിദ്യാലയാന്തരീക്ഷമാണ് ഡക്രോളി വിഭാവന ചെയ്തത്. ഇത്തരം സംവിധാനത്തില്‍ ഒരു കൈത്തൊഴില്പ്പണിക്കാരന്റെ പങ്കാണ് അധ്യാപകന് നിര്‍വഹിക്കാനുള്ളത്. പ്രവൃത്തികളിലൂടെയും, അഭിനയത്തിലൂടെയും, സൃഷ്ടികളിലൂടെയും, ഭാവനയിലൂടെയും കുട്ടികള്‍ അവരുടെ കഴിവുകള്‍ സ്വയം വെളിപ്പെടുത്തും. അവര്‍ക്ക് അതിനുള്ള ഭൌതിക വസ്തുക്കളും സാഹചര്യങ്ങളും നല്കുകയാവണം അധ്യാപകന്റെ ചുമതല. അമൂര്‍ത്ത ആശയങ്ങളും മൂര്ത്തവസ്തുക്കളും തമ്മിലുള്ള പരസ്പര പ്രവര്‍ത്തനം, സങ്കലനം ചെയ്തു കൊണ്ടുള്ള വിശകലനം എന്നീ മാര്‍ഗങ്ങളിലൂടെ വേണം കുട്ടികള്‍ വസ്തുതകള്‍ ഗ്രഹിക്കേണ്ടത്. | |
- | + | എഴുതാനും വായിക്കാനും പഠിക്കുന്നതിനുപരി യഥാര്‍ഥ ജീവിതത്തെ നേരിടുന്നതിനുള്ള കഴിവ് ആര്‍ജിക്കുന്നതിനാണ് ഡക്രോളി രീതി പ്രാധാന്യം നല്‍കുന്നത്. അതിനാല്‍ വിദ്യാഭ്യാസത്തിനു രാഷ്ട്രതന്ത്രപരമായ ഒരു കാഴ്ച്ചപ്പാട് ഉണ്ടായിരിക്കണം എന്നു ഡക്രോളി അഭിപ്രായപ്പെട്ടു. വിദ്യാര്‍ഥികളുടെ ബുദ്ധിപരവും സംഭാഷണപരവുമായ കഴിവുകള്‍ക്ക് ഊന്നല്‍ നല്കുന്നതോടൊപ്പംതന്നെ ജനാധിപത്യ കാഴ്ച്ചപ്പാടോടുകൂടിയ സാമൂഹികബുദ്ധി വികാസത്തിനും മതിയായ പരിഗണന നല്‍കണമെന്ന് ഈ രീതി നിഷ്കര്‍ഷിക്കുന്നു. | |
- | + | ഡക്രോളി രീതി ശിശുക്കള്‍ക്ക് മാന്യതയും പ്രാധാന്യവും കല്പിക്കുന്നു. ശിശുക്കളുടെ പുരോഗതിയിലുള്ള ഗുണപരമായ മേന്മ തുടര്‍ച്ചയായി വിലയിരുത്തുന്ന ഈ സമ്പ്രദായത്തില്‍ കുട്ടികള്‍ തമ്മിലുള്ള പരസ്പര മത്സരത്തിനു പ്രാധാന്യം നല്‍കാറില്ല. കുട്ടികളെ വിലയിരുത്തുന്നതിന് പരീക്ഷയോ ഗ്രേഡ് സമ്പ്രദായമോ ഒന്നും തന്നെ ഈ രീതിയില്‍ ഏര്‍പ്പെടുത്തിയിട്ടുമില്ല. |
Current revision as of 08:30, 13 നവംബര്‍ 2008
ഡക്രോളി രീതി
Decroly method
ഭിഷഗ്വരന്, മനോരോഗചികിത്സകന്, മനശ്ശാസ്ത്രജ്ഞന്, വിദ്യാഭ്യാസ വിചക്ഷണന്‍ എന്നീ നിലകളില്‍ പ്രശസ്തിയാര്‍ജിച്ച ബല്‍ജിയംകാരനായ ഡക്രോളി (1871-1931) ആവിഷ്കരിച്ച വിദ്യാഭ്യാസ പദ്ധതി. ജനനം മുതല്‍ 8 വയസ്സ് വരെ പ്രായമുള്ള കുട്ടികളെ ലക്ഷ്യമാക്കി കൊണ്ടുള്ളതായിരുന്നു ഈ വിദ്യാഭ്യാസ പദ്ധതി. കുട്ടികളുടെ സ്വാത്മപ്രചോദിതമായ പ്രവൃത്തികളിലൂടെയാണ് ഊര്‍ജിത പഠനം നടക്കുന്നത് എന്ന സിദ്ധാന്തത്തില്‍ അധിഷ്ഠിതമാണ് ഡക്രോളി രീതി. ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കുന്ന മസ്തിഷ്കത്തിന്റെ ഉടമകളാണ് ശിശുക്കള്‍. അതിനാല്‍ ഓരോ നിമിഷവും ശിശു എന്തായിരിക്കും എന്നു പരിഗണിച്ചു കൊണ്ടുവേണം വിദ്യാഭ്യാസ പദ്ധതി ആവിഷ്കരിക്കേണ്ടത്. യഥാര്‍ഥ പ്രശ്നസാഹചര്യങ്ങള് സൃഷ്ടിച്ച് അവയെ തരണം ചെയ്യുവാന്‍ കുട്ടികളെ പ്രാപ്തരാക്കുകയാണ് വിദ്യാഭ്യാസത്തിലൂടെ നിര്‍വഹിക്കുവാനുള്ള ചുമതല. ഇതിനായി നിരീക്ഷണത്തിനും പ്രതികരണത്തിനും സംയോജനത്തിനും ഒക്കെ അവസരം ലഭിക്കത്തക്ക വിധത്തിലുള്ള ചുറ്റുപാടുകള്‍ കുട്ടികള്‍ക്ക് നല്‍കേണ്ടതുണ്ട്. ഇത്തരം വിദ്യാഭ്യാസത്തിലൂടെ പ്രായോഗിക ബുദ്ധിവികാസം സാധ്യമായിത്തീരും.
വസ്തുതകള്‍ പുനരാവിഷ്കരിക്കുന്നതിനും, അനുഭവങ്ങള്‍ സ്വായത്തമാക്കുന്നതിനും, കൂട്ടായും ഒറ്റയ്ക്കും പ്രവര്‍ത്തിക്കുന്നതിനും, യഥാര്‍ഥ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനുമൊക്കെ സൗകര്യം നല്കുന്ന പ്രകൃതിജന്യമായ ചുററുപാടുകളോടുകൂടിയ വിദ്യാലയാന്തരീക്ഷമാണ് ഡക്രോളി വിഭാവന ചെയ്തത്. ഇത്തരം സംവിധാനത്തില്‍ ഒരു കൈത്തൊഴില്പ്പണിക്കാരന്റെ പങ്കാണ് അധ്യാപകന് നിര്‍വഹിക്കാനുള്ളത്. പ്രവൃത്തികളിലൂടെയും, അഭിനയത്തിലൂടെയും, സൃഷ്ടികളിലൂടെയും, ഭാവനയിലൂടെയും കുട്ടികള്‍ അവരുടെ കഴിവുകള്‍ സ്വയം വെളിപ്പെടുത്തും. അവര്‍ക്ക് അതിനുള്ള ഭൌതിക വസ്തുക്കളും സാഹചര്യങ്ങളും നല്കുകയാവണം അധ്യാപകന്റെ ചുമതല. അമൂര്‍ത്ത ആശയങ്ങളും മൂര്ത്തവസ്തുക്കളും തമ്മിലുള്ള പരസ്പര പ്രവര്‍ത്തനം, സങ്കലനം ചെയ്തു കൊണ്ടുള്ള വിശകലനം എന്നീ മാര്‍ഗങ്ങളിലൂടെ വേണം കുട്ടികള്‍ വസ്തുതകള്‍ ഗ്രഹിക്കേണ്ടത്.
എഴുതാനും വായിക്കാനും പഠിക്കുന്നതിനുപരി യഥാര്‍ഥ ജീവിതത്തെ നേരിടുന്നതിനുള്ള കഴിവ് ആര്‍ജിക്കുന്നതിനാണ് ഡക്രോളി രീതി പ്രാധാന്യം നല്‍കുന്നത്. അതിനാല്‍ വിദ്യാഭ്യാസത്തിനു രാഷ്ട്രതന്ത്രപരമായ ഒരു കാഴ്ച്ചപ്പാട് ഉണ്ടായിരിക്കണം എന്നു ഡക്രോളി അഭിപ്രായപ്പെട്ടു. വിദ്യാര്‍ഥികളുടെ ബുദ്ധിപരവും സംഭാഷണപരവുമായ കഴിവുകള്‍ക്ക് ഊന്നല്‍ നല്കുന്നതോടൊപ്പംതന്നെ ജനാധിപത്യ കാഴ്ച്ചപ്പാടോടുകൂടിയ സാമൂഹികബുദ്ധി വികാസത്തിനും മതിയായ പരിഗണന നല്‍കണമെന്ന് ഈ രീതി നിഷ്കര്‍ഷിക്കുന്നു.
ഡക്രോളി രീതി ശിശുക്കള്‍ക്ക് മാന്യതയും പ്രാധാന്യവും കല്പിക്കുന്നു. ശിശുക്കളുടെ പുരോഗതിയിലുള്ള ഗുണപരമായ മേന്മ തുടര്‍ച്ചയായി വിലയിരുത്തുന്ന ഈ സമ്പ്രദായത്തില്‍ കുട്ടികള്‍ തമ്മിലുള്ള പരസ്പര മത്സരത്തിനു പ്രാധാന്യം നല്‍കാറില്ല. കുട്ടികളെ വിലയിരുത്തുന്നതിന് പരീക്ഷയോ ഗ്രേഡ് സമ്പ്രദായമോ ഒന്നും തന്നെ ഈ രീതിയില്‍ ഏര്‍പ്പെടുത്തിയിട്ടുമില്ല.