This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടപ്പീര്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: ടപ്പീര്‍ ഠമുശൃ പെരിസോഡാക്ടൈല (ജലൃശീറമര്യഹമ) ഗോത്രത്തിലെ ടപ്പീറിഡെ (...) |
|||
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
- | ടപ്പീര്‍ | + | =ടപ്പീര്‍ = |
+ | Tapir | ||
- | + | പെരിസോഡാക്ടൈല (Perissodactyla) ഗോത്രത്തിലെ ടപ്പീറിഡെ (Tapiridae) കുടുംബത്തില്‍പ്പെടുന്ന സസ്തനി. തടിച്ച ശരീരവും ചെറിയ തുമ്പിക്കൈ മാതിരിയുള്ള മൂക്കും ഈ ജീവിയുടെ സവിശേഷതകളാണ്. ആധുനിക പെരിസോഡാക്ടൈലുകളിലെ ഏറ്റവും ആദിമ ഇനമാണിത്. മലയ, ജാവ, സുമാട്ര, തെ. അമേരിക്ക എന്നിവിടങ്ങളില്‍ കണ്ടുവരുന്നു. ഇതിന്റെ മൂന്നു സ്പീഷീസ് അമേരിക്കയിലും ഒരെണ്ണം ഏഷ്യയിലുമാണുള്ളത്. ടപ്പീറുകളുടെ ജന്മദേശം യൂറോപ്പാണ്. 35 ദശലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പ്, ഒളിഗോസീന്‍ യുഗത്തില്‍, വ. അമേരിക്കയില്‍ ടപ്പീറുകളുണ്ടായിരുന്നതായി ജീവാശ്മ പഠനങ്ങള്‍ സൂചന നല്‍കുന്നു. [[Image:Tapir.png|200x200px|left|thumb|മലയന്‍ ടപ്പീര്‍]] | |
+ | ഇവിടെ നിന്നാവണം ഏഷ്യയിലേക്കും തെ. അമേരിക്കയിലേക്കും ടപ്പീറുകള്‍ ദേശാന്തരഗമനം നടത്തിയത്. മെക്സിക്കോ മുതല്‍ ഇക്വഡോര്‍ വരെയുള്ള ഭൂഭാഗങ്ങളില്‍ ബെയേഴ്സ് ടപ്പീര്‍ (Tapirus bairdi) എന്നയിനമാണ് കാണപ്പെടുന്നത്. കൊളംബിയ, വെനിസുല, ബ്രസീല്‍ എന്നിവിടങ്ങളില്‍ ബ്രസീലിയന്‍ ടപ്പീര്‍ (T.terrestris) എന്ന ഇനമാണ് അധികം കാണുന്നത്. മൗണ്ടന്‍ ടപ്പീര്‍ (T.roulini) ഇനം ധാരാളമായുള്ളത് കൊളംബിയ, പെറു എന്നിവിടങ്ങളിലും വെനിസുലയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളിലുമാണ്. മലയന്‍ ഇനമായ ടപ്പീറസ് ഇന്‍ഡിക്കസ് മ്യാന്‍മര്‍, തായ്ലണ്ട്, വിയറ്റ്നാം, മലേഷ്യ, സുമാട്ര എന്നിവിടങ്ങളില്‍ കാണപ്പെടുന്നു. | ||
- | + | ടപ്പീറുകള്‍ കൊടുംവനത്തില്‍ ജീവിക്കുന്നു. അമേരിക്കന്‍ ഇനങ്ങളുടെ പുറംഭാഗത്തിന് ചുവപ്പുകലര്‍ന്ന തവിട്ടോ കറുപ്പോ നിറമായിരിക്കും. വയറിനടിഭാഗത്ത് നിറം കുറവുമാണ്. ശരീരം രോമാവൃതമായിരിക്കുന്നു. തടിച്ച ശരീരവും കുറിയ കാലുകളും, ചെറിയ വാലും തലയോട്ടിയിലേക്ക് കുഴിഞ്ഞിരിക്കുന്ന കണ്ണുകളും ടപ്പീറുകളുടെ പ്രത്യേകതകളാണ്. മൂക്കും മേല്‍ച്ചുണ്ടും കൂടിച്ചേര്‍ന്ന് ചെറിയൊരു തുമ്പിക്കൈ പോലെ രൂപംകൊണ്ടിരിക്കുന്നു. ഇവയുടെ ശരീരത്തിന് 1.8-2.5 മീ. നീളം വരും. വാലിന് 5-10 സെ. മീ. നീളമേയുള്ളു. തോളറ്റം വരെ ഒരു മീറ്ററോളം ഉയരം വരും. പൂര്‍ണവളര്‍ച്ചയെത്തിയ ഒരു ടപ്പീറിന് 225-300 കി. ഗ്രാം ഭാരമുണ്ടായിരിക്കും. മുന്‍കാലുകളില്‍ നാലും പിന്‍കാലുകളില്‍ മൂന്നും വിരലുകള്‍ കാണാം. | |
- | + | മലയന്‍ ടപ്പീറുകളുടെ ശരീരത്തിന്റെ മുന്നറ്റത്തിന് കറുപ്പുനിറമാണ്. മുന്‍കാലുകള്‍ മുതല്‍ പിന്നറ്റം വരെ വെള്ളനിറവും. വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ എല്ലായിനം ടപ്പീറുകള്‍ക്കും കറുത്ത നിറമായിരിക്കും. ശരീരത്തില്‍ മഞ്ഞ വരകളും കാണപ്പെടുന്നുണ്ട്. | |
- | + | ടപ്പീറുകളുടെ ഗര്‍ഭകാലം 13 മാസമാണ്. ഒരു പ്രസവത്തില്‍ ഒന്നോ രണ്ടോ കുഞ്ഞുങ്ങളാണുണ്ടായിരിക്കുക. | |
- | + | ||
- | + |
Current revision as of 07:12, 16 ഡിസംബര്‍ 2008
ടപ്പീര്‍
Tapir
പെരിസോഡാക്ടൈല (Perissodactyla) ഗോത്രത്തിലെ ടപ്പീറിഡെ (Tapiridae) കുടുംബത്തില്‍പ്പെടുന്ന സസ്തനി. തടിച്ച ശരീരവും ചെറിയ തുമ്പിക്കൈ മാതിരിയുള്ള മൂക്കും ഈ ജീവിയുടെ സവിശേഷതകളാണ്. ആധുനിക പെരിസോഡാക്ടൈലുകളിലെ ഏറ്റവും ആദിമ ഇനമാണിത്. മലയ, ജാവ, സുമാട്ര, തെ. അമേരിക്ക എന്നിവിടങ്ങളില്‍ കണ്ടുവരുന്നു. ഇതിന്റെ മൂന്നു സ്പീഷീസ് അമേരിക്കയിലും ഒരെണ്ണം ഏഷ്യയിലുമാണുള്ളത്. ടപ്പീറുകളുടെ ജന്മദേശം യൂറോപ്പാണ്. 35 ദശലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പ്, ഒളിഗോസീന്‍ യുഗത്തില്‍, വ. അമേരിക്കയില്‍ ടപ്പീറുകളുണ്ടായിരുന്നതായി ജീവാശ്മ പഠനങ്ങള്‍ സൂചന നല്‍കുന്നു.ഇവിടെ നിന്നാവണം ഏഷ്യയിലേക്കും തെ. അമേരിക്കയിലേക്കും ടപ്പീറുകള്‍ ദേശാന്തരഗമനം നടത്തിയത്. മെക്സിക്കോ മുതല്‍ ഇക്വഡോര്‍ വരെയുള്ള ഭൂഭാഗങ്ങളില്‍ ബെയേഴ്സ് ടപ്പീര്‍ (Tapirus bairdi) എന്നയിനമാണ് കാണപ്പെടുന്നത്. കൊളംബിയ, വെനിസുല, ബ്രസീല്‍ എന്നിവിടങ്ങളില്‍ ബ്രസീലിയന്‍ ടപ്പീര്‍ (T.terrestris) എന്ന ഇനമാണ് അധികം കാണുന്നത്. മൗണ്ടന്‍ ടപ്പീര്‍ (T.roulini) ഇനം ധാരാളമായുള്ളത് കൊളംബിയ, പെറു എന്നിവിടങ്ങളിലും വെനിസുലയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളിലുമാണ്. മലയന്‍ ഇനമായ ടപ്പീറസ് ഇന്‍ഡിക്കസ് മ്യാന്‍മര്‍, തായ്ലണ്ട്, വിയറ്റ്നാം, മലേഷ്യ, സുമാട്ര എന്നിവിടങ്ങളില്‍ കാണപ്പെടുന്നു.
ടപ്പീറുകള്‍ കൊടുംവനത്തില്‍ ജീവിക്കുന്നു. അമേരിക്കന്‍ ഇനങ്ങളുടെ പുറംഭാഗത്തിന് ചുവപ്പുകലര്‍ന്ന തവിട്ടോ കറുപ്പോ നിറമായിരിക്കും. വയറിനടിഭാഗത്ത് നിറം കുറവുമാണ്. ശരീരം രോമാവൃതമായിരിക്കുന്നു. തടിച്ച ശരീരവും കുറിയ കാലുകളും, ചെറിയ വാലും തലയോട്ടിയിലേക്ക് കുഴിഞ്ഞിരിക്കുന്ന കണ്ണുകളും ടപ്പീറുകളുടെ പ്രത്യേകതകളാണ്. മൂക്കും മേല്‍ച്ചുണ്ടും കൂടിച്ചേര്‍ന്ന് ചെറിയൊരു തുമ്പിക്കൈ പോലെ രൂപംകൊണ്ടിരിക്കുന്നു. ഇവയുടെ ശരീരത്തിന് 1.8-2.5 മീ. നീളം വരും. വാലിന് 5-10 സെ. മീ. നീളമേയുള്ളു. തോളറ്റം വരെ ഒരു മീറ്ററോളം ഉയരം വരും. പൂര്‍ണവളര്‍ച്ചയെത്തിയ ഒരു ടപ്പീറിന് 225-300 കി. ഗ്രാം ഭാരമുണ്ടായിരിക്കും. മുന്‍കാലുകളില്‍ നാലും പിന്‍കാലുകളില്‍ മൂന്നും വിരലുകള്‍ കാണാം.
മലയന്‍ ടപ്പീറുകളുടെ ശരീരത്തിന്റെ മുന്നറ്റത്തിന് കറുപ്പുനിറമാണ്. മുന്‍കാലുകള്‍ മുതല്‍ പിന്നറ്റം വരെ വെള്ളനിറവും. വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ എല്ലായിനം ടപ്പീറുകള്‍ക്കും കറുത്ത നിറമായിരിക്കും. ശരീരത്തില്‍ മഞ്ഞ വരകളും കാണപ്പെടുന്നുണ്ട്.
ടപ്പീറുകളുടെ ഗര്‍ഭകാലം 13 മാസമാണ്. ഒരു പ്രസവത്തില്‍ ഒന്നോ രണ്ടോ കുഞ്ഞുങ്ങളാണുണ്ടായിരിക്കുക.