This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അബ്ദി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = അബ്ദി = അയറശ ഒട്ടോമന്‍ ചരിത്രകാരന്മാരില് ചിലര്‍ ഈ പേരില്‍ അറിയപ്പ...) |
|||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
= അബ്ദി = | = അബ്ദി = | ||
- | + | Abdi | |
- | ഒട്ടോമന്‍ ചരിത്രകാരന്മാരില് ചിലര്‍ ഈ പേരില്‍ അറിയപ്പെടുന്നു. ഇവരില്‍ ഏറ്റവും പ്രസിദ്ധന്‍ യൂസുഫ് ആഗായുടെ സെക്രട്ടറിയായിരുന്ന അബ്ദി ആയിരുന്നു. മുഹമ്മദ് | + | ഒട്ടോമന്‍ ചരിത്രകാരന്മാരില് ചിലര്‍ ഈ പേരില്‍ അറിയപ്പെടുന്നു. ഇവരില്‍ ഏറ്റവും പ്രസിദ്ധന്‍ യൂസുഫ് ആഗായുടെ സെക്രട്ടറിയായിരുന്ന അബ്ദി ആയിരുന്നു. മുഹമ്മദ് IV (1648-87) ന്റെ ഭരണകാലത്തെ പല സംഭവങ്ങളും ഇദ്ദേഹം തന്റെ ചരിത്രഗ്രന്ഥത്തില്‍ വിവരിച്ചിട്ടുണ്ട്. |
- | അബ്ദി എഫെന്ദി. മഹ്മൂദ് | + | '''അബ്ദി എഫെന്ദി.''' മഹ്മൂദ് I (1730-54) ന്റെയും മുസ്തഫാ III (1757-74) ന്റെയും സമകാലികനായിരുന്നു അബ്ദി എഫെന്ദി. താരീഖ്-എ സുല്‍ത്താന്‍ മഹ്മൂദ്ഖാന്‍ എന്ന തന്റെ ചരിത്രഗ്രന്ഥത്തില്‍ സമകാലികങ്ങളായ പല വിശദവിവരങ്ങളും ഗ്രന്ഥകാരന് നല്‍കുന്നുണ്ട്. |
- | അബ്ദിപാഷ. പതിനേഴാം ശ.-ത്തിലെ ചരിത്രകാരനും ഭരണകര്‍ത്താവും ആയിരുന്നു അബ്ദിപാഷ. മുഹമ്മദ് | + | '''അബ്ദിപാഷ.''' പതിനേഴാം ശ.-ത്തിലെ ചരിത്രകാരനും ഭരണകര്‍ത്താവും ആയിരുന്നു അബ്ദിപാഷ. മുഹമ്മദ് IV-ന്റെ കീഴില്‍ പ്രധാനപ്പെട്ട പല ഉദ്യോഗങ്ങളും ഇദ്ദേഹം വഹിച്ചിരുന്നു. ബസ്രാ, ഈജിപ്ത്, റുമേലിയ, ക്രീറ്റ് തുടങ്ങിയ പല പ്രവിശ്യകളിലും ഇദ്ദേഹം ഗവര്‍ണര്‍ ആയിരുന്നിട്ടുണ്ട്. ഇദ്ദേഹത്തിന്റെ താരിഖ്-എ വഖാഈ എന്ന ഗ്രന്ഥം 1648 മുതല്‍ 1682 വരെയുള്ള ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ വിപുലമായ ചരിത്രമാണ്. ഈ ഗ്രന്ഥം മുഹമ്മദ് IV-ന് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. ആധികാരികമായി ഈ ഗ്രന്ഥത്തിന്റെ നിര്‍മാണത്തിലൂടെ അബ്ദിപാഷ, ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ ഔദ്യോഗിക ചരിത്രകാരന് എന്ന ബഹുമതി നേടി. 1692 മാ.-ല്‍ ക്രീറ്റിലെ ഗവര്‍ണറായിരിക്കുമ്പോള്‍ ഇദ്ദേഹം മരണമടഞ്ഞു. |
(ഡോ. എ. പി. ഇബ്രാഹിംകുഞ്ഞ്) | (ഡോ. എ. പി. ഇബ്രാഹിംകുഞ്ഞ്) | ||
+ | [[Category:ജീവചരിത്രം]] |
Current revision as of 08:37, 8 ഏപ്രില്‍ 2008
അബ്ദി
Abdi
ഒട്ടോമന്‍ ചരിത്രകാരന്മാരില് ചിലര്‍ ഈ പേരില്‍ അറിയപ്പെടുന്നു. ഇവരില്‍ ഏറ്റവും പ്രസിദ്ധന്‍ യൂസുഫ് ആഗായുടെ സെക്രട്ടറിയായിരുന്ന അബ്ദി ആയിരുന്നു. മുഹമ്മദ് IV (1648-87) ന്റെ ഭരണകാലത്തെ പല സംഭവങ്ങളും ഇദ്ദേഹം തന്റെ ചരിത്രഗ്രന്ഥത്തില്‍ വിവരിച്ചിട്ടുണ്ട്.
അബ്ദി എഫെന്ദി. മഹ്മൂദ് I (1730-54) ന്റെയും മുസ്തഫാ III (1757-74) ന്റെയും സമകാലികനായിരുന്നു അബ്ദി എഫെന്ദി. താരീഖ്-എ സുല്‍ത്താന്‍ മഹ്മൂദ്ഖാന്‍ എന്ന തന്റെ ചരിത്രഗ്രന്ഥത്തില്‍ സമകാലികങ്ങളായ പല വിശദവിവരങ്ങളും ഗ്രന്ഥകാരന് നല്‍കുന്നുണ്ട്.
അബ്ദിപാഷ. പതിനേഴാം ശ.-ത്തിലെ ചരിത്രകാരനും ഭരണകര്‍ത്താവും ആയിരുന്നു അബ്ദിപാഷ. മുഹമ്മദ് IV-ന്റെ കീഴില്‍ പ്രധാനപ്പെട്ട പല ഉദ്യോഗങ്ങളും ഇദ്ദേഹം വഹിച്ചിരുന്നു. ബസ്രാ, ഈജിപ്ത്, റുമേലിയ, ക്രീറ്റ് തുടങ്ങിയ പല പ്രവിശ്യകളിലും ഇദ്ദേഹം ഗവര്‍ണര്‍ ആയിരുന്നിട്ടുണ്ട്. ഇദ്ദേഹത്തിന്റെ താരിഖ്-എ വഖാഈ എന്ന ഗ്രന്ഥം 1648 മുതല്‍ 1682 വരെയുള്ള ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ വിപുലമായ ചരിത്രമാണ്. ഈ ഗ്രന്ഥം മുഹമ്മദ് IV-ന് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. ആധികാരികമായി ഈ ഗ്രന്ഥത്തിന്റെ നിര്‍മാണത്തിലൂടെ അബ്ദിപാഷ, ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ ഔദ്യോഗിക ചരിത്രകാരന് എന്ന ബഹുമതി നേടി. 1692 മാ.-ല്‍ ക്രീറ്റിലെ ഗവര്‍ണറായിരിക്കുമ്പോള്‍ ഇദ്ദേഹം മരണമടഞ്ഞു.
(ഡോ. എ. പി. ഇബ്രാഹിംകുഞ്ഞ്)