This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അബൂ ജഹല്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = അബൂ ജഹല് (? - 624) = അയൌ ഖമവമഹ മുഹമ്മദു നബിയുടെ ഏറ്റവും വലിയ എതിരാളി. ശരിയ...) |
Mksol (സംവാദം | സംഭാവനകള്‍) (→അബൂ ജഹല് (? - 624)) |
||
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
= അബൂ ജഹല് (? - 624) = | = അബൂ ജഹല് (? - 624) = | ||
- | + | Abu Jahal | |
- | മുഹമ്മദു നബിയുടെ ഏറ്റവും വലിയ എതിരാളി. ശരിയായ പേര് അബുല്‍ഹകം അംറ് ബിന്ഹിഷാം എന്നാണ്. ഖുറൈഷിഗോത്രത്തിന്റെ ഒരു ശാഖയായ | + | മുഹമ്മദു നബിയുടെ ഏറ്റവും വലിയ എതിരാളി. ശരിയായ പേര് അബുല്‍ഹകം അംറ് ബിന്ഹിഷാം എന്നാണ്. ഖുറൈഷിഗോത്രത്തിന്റെ ഒരു ശാഖയായ മക്സൂം കുടുംബത്തിലാണ് ജനനം. ഈ കുടുംബത്തിലെ പ്രമുഖന്മാരെല്ലാം നബിയുടെ ശത്രുക്കളായിരുന്നു. മറ്റു പലതിനും പുറമേ അവരുടെ എതിര്‍പ്പിനു പ്രധാനകാരണം വ്യക്തിവിരോധവും കുടുംബമത്സരവുമായിരുന്നു. മക്കയിലെ പ്രഭുകുടുംബത്തില്‍ ജനിച്ച അബൂ ജഹലിന്, അടിമകളും ഏഴകളും നിറഞ്ഞ പ്രവാചകന്റെ അനുയായിവൃന്ദത്തോടു പുച്ഛമായിരുന്നു. ഒരു സ്ത്രീയെ വധിച്ചതടക്കം ക്രൂരമായ ഹിംസയ്ക്ക് ഇദ്ദേഹം മുസ്ളിങ്ങളെ വിധേയരാക്കി. അബൂ ജഹലിന്റെ ധിക്കാരത്തെ സൂചിപ്പിച്ചുകൊണ്ടുള്ള പല സൂക്തങ്ങളും ഖുര്‍ ആനില്‍ ഉണ്ട് (96: 6-18). പ്രവാചകനെതിരെ ഖുറൈഷികള്‍ നടപ്പിലാക്കിയ സാമൂഹികബഹിഷ്കരണത്തിന് അബൂ ജഹല് നേതൃത്വം കൊടുത്തു. പ്രവാചകനെ വധിക്കാനുള്ള പദ്ധതി തയ്യാറാക്കിയതും അതു ഖുറൈഷി പ്രമാണിമാരെക്കൊണ്ട് അംഗീകരിപ്പിച്ചതും ബദര്‍ യുദ്ധത്തില്‍ നബിക്കെതിരായി മക്കന്‍ സൈന്യത്തെ നയിച്ചതും ഇദ്ദേഹമായിരുന്നു. പക്ഷേ, ഈ യുദ്ധത്തില്‍ ഇദ്ദേഹം കൊല്ലപ്പെട്ടു (624). തന്റെ കാലത്തെ ഫറോവ് എന്നാണ് പ്രവാചകന് ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്. വാചാലനും തന്ത്രജ്ഞനും പ്രമാണിയുമായിരുന്ന അബു ജഹലിന്റെ മരണത്തെ വിഷയമാക്കി പല വിലാപകാവ്യങ്ങളും രചിക്കപ്പെട്ടിട്ടുണ്ട്. |
(ടി. അബ്ദുല്‍ അസീസ്) | (ടി. അബ്ദുല്‍ അസീസ്) | ||
+ | [[Category:ജീവചരിത്രം]] |
Current revision as of 11:09, 27 നവംബര്‍ 2014
അബൂ ജഹല് (? - 624)
Abu Jahal
മുഹമ്മദു നബിയുടെ ഏറ്റവും വലിയ എതിരാളി. ശരിയായ പേര് അബുല്‍ഹകം അംറ് ബിന്ഹിഷാം എന്നാണ്. ഖുറൈഷിഗോത്രത്തിന്റെ ഒരു ശാഖയായ മക്സൂം കുടുംബത്തിലാണ് ജനനം. ഈ കുടുംബത്തിലെ പ്രമുഖന്മാരെല്ലാം നബിയുടെ ശത്രുക്കളായിരുന്നു. മറ്റു പലതിനും പുറമേ അവരുടെ എതിര്‍പ്പിനു പ്രധാനകാരണം വ്യക്തിവിരോധവും കുടുംബമത്സരവുമായിരുന്നു. മക്കയിലെ പ്രഭുകുടുംബത്തില്‍ ജനിച്ച അബൂ ജഹലിന്, അടിമകളും ഏഴകളും നിറഞ്ഞ പ്രവാചകന്റെ അനുയായിവൃന്ദത്തോടു പുച്ഛമായിരുന്നു. ഒരു സ്ത്രീയെ വധിച്ചതടക്കം ക്രൂരമായ ഹിംസയ്ക്ക് ഇദ്ദേഹം മുസ്ളിങ്ങളെ വിധേയരാക്കി. അബൂ ജഹലിന്റെ ധിക്കാരത്തെ സൂചിപ്പിച്ചുകൊണ്ടുള്ള പല സൂക്തങ്ങളും ഖുര്‍ ആനില്‍ ഉണ്ട് (96: 6-18). പ്രവാചകനെതിരെ ഖുറൈഷികള്‍ നടപ്പിലാക്കിയ സാമൂഹികബഹിഷ്കരണത്തിന് അബൂ ജഹല് നേതൃത്വം കൊടുത്തു. പ്രവാചകനെ വധിക്കാനുള്ള പദ്ധതി തയ്യാറാക്കിയതും അതു ഖുറൈഷി പ്രമാണിമാരെക്കൊണ്ട് അംഗീകരിപ്പിച്ചതും ബദര്‍ യുദ്ധത്തില്‍ നബിക്കെതിരായി മക്കന്‍ സൈന്യത്തെ നയിച്ചതും ഇദ്ദേഹമായിരുന്നു. പക്ഷേ, ഈ യുദ്ധത്തില്‍ ഇദ്ദേഹം കൊല്ലപ്പെട്ടു (624). തന്റെ കാലത്തെ ഫറോവ് എന്നാണ് പ്രവാചകന് ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്. വാചാലനും തന്ത്രജ്ഞനും പ്രമാണിയുമായിരുന്ന അബു ജഹലിന്റെ മരണത്തെ വിഷയമാക്കി പല വിലാപകാവ്യങ്ങളും രചിക്കപ്പെട്ടിട്ടുണ്ട്.
(ടി. അബ്ദുല്‍ അസീസ്)