This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അക്കാമ്മ ചെറിയാന്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: == അക്കാമ്മ ചെറിയാന് (1909 - 82) == പഴയ തിരുവിതാംകൂര്‍ സംസ്ഥാനത്തു നടന്ന ദേശീ...) |
Mksol (സംവാദം | സംഭാവനകള്‍) (→അക്കാമ്മ ചെറിയാന് (1909 - 82)) |
||
(ഇടക്കുള്ള 4 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
== അക്കാമ്മ ചെറിയാന് (1909 - 82) == | == അക്കാമ്മ ചെറിയാന് (1909 - 82) == | ||
- | പഴയ തിരുവിതാംകൂര്‍ സംസ്ഥാനത്തു നടന്ന ദേശീയ സമരത്തില്‍ നേതൃത്വം വഹിച്ച വനിത. കാഞ്ഞിരപ്പള്ളി കരിപ്പാപ്പറമ്പില്‍ തൊമ്മന് ചെറിയാന്റെയും അന്നമ്മയുടെയും രണ്ടാമത്തെ പുത്രിയായി 1909 ഫെ. 15-ന് ജനിച്ചു. കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നടത്തി, ബി.എ., എല്‍.റ്റി. ബിരുദങ്ങള്‍ നേടി. കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് മിഡില്‍ സ്കൂളിന്റെ | + | പഴയ തിരുവിതാംകൂര്‍ സംസ്ഥാനത്തു നടന്ന ദേശീയ സമരത്തില്‍ നേതൃത്വം വഹിച്ച വനിത. |
+ | |||
+ | [[Image:p.40 accamma cheryan.jpg|thumb|75x150x|left|അക്കമ്മ ചെറിയാന്(ശില്പം)]] | ||
+ | കാഞ്ഞിരപ്പള്ളി കരിപ്പാപ്പറമ്പില്‍ തൊമ്മന് ചെറിയാന്റെയും അന്നമ്മയുടെയും രണ്ടാമത്തെ പുത്രിയായി 1909 ഫെ. 15-ന് ജനിച്ചു. കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നടത്തി, ബി.എ., എല്‍.റ്റി. ബിരുദങ്ങള്‍ നേടി. കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് മിഡില്‍ സ്കൂളിന്റെ ഹെഡ് മിസ്ട്രസായി 1932-ല്‍ നിയമിക്കപ്പെട്ടു. 1939-ല്‍ അധ്യാപകവൃത്തി ഉപേക്ഷിച്ച് രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. തിരുവിതാംകൂര്‍ മഹാരാജാവിന്റെ ഒരു ജന്മദിനത്തില് (1114 തുലാം 7) സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രസിഡന്റ് എന്ന നിലയില്‍ ജനങ്ങളുടെ ആവലാതി ബോധിപ്പിക്കുന്നതിനായി രാജസന്നിധിയിലേക്കു ജാഥനയിച്ച് അറസ്റ്റു വരിച്ചു. നാലു വര്‍ഷത്തോളം ജയില്‍വാസം അനുഭവിച്ചു. 1947-ല്‍ തിരുവിതാംകൂര്‍ നിയമസഭാംഗമായി. സ്റ്റേറ്റ് കോണ്‍ഗ്രസിലെ ഒരു നേതാവായിരുന്ന വി.വി. വര്‍ക്കിയാണ് അക്കാമ്മയുടെ ഭര്‍ത്താവ്. 1953-ല്‍ മീനച്ചല്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ ഇടതുപക്ഷകക്ഷികളുടെ പിന്തുണയോടെ സ്വതന്ത്രസ്ഥാനാര്‍ഥിയായി മല്‍സരിച്ച് പരാജയപ്പെട്ടു. 1967-ല്‍ കേരള അസംബ്ളിയിലേക്ക് മല്‍സരിച്ചെങ്കിലും അന്നും വിജയിച്ചില്ല. അതിനുശേഷം സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്‍വാങ്ങി. 1972-ല്‍ കേന്ദ്രസര്‍ക്കാര്‍ സ്വാതന്ത്ര്യ സമരസേനാനികള്‍ക്കുള്ള താമ്രപത്രം നല്കി ആദരിച്ചു. 1982 മേയ് 5-ന് അക്കാമ്മ ചെറിയാന് തിരുവനന്തപുരത്ത് അന്തരിച്ചു. | ||
+ | [[Category:ജീവചരിത്രം]] |
Current revision as of 13:09, 11 നവംബര്‍ 2014
അക്കാമ്മ ചെറിയാന് (1909 - 82)
പഴയ തിരുവിതാംകൂര്‍ സംസ്ഥാനത്തു നടന്ന ദേശീയ സമരത്തില്‍ നേതൃത്വം വഹിച്ച വനിത.
കാഞ്ഞിരപ്പള്ളി കരിപ്പാപ്പറമ്പില്‍ തൊമ്മന് ചെറിയാന്റെയും അന്നമ്മയുടെയും രണ്ടാമത്തെ പുത്രിയായി 1909 ഫെ. 15-ന് ജനിച്ചു. കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നടത്തി, ബി.എ., എല്‍.റ്റി. ബിരുദങ്ങള്‍ നേടി. കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് മിഡില്‍ സ്കൂളിന്റെ ഹെഡ് മിസ്ട്രസായി 1932-ല്‍ നിയമിക്കപ്പെട്ടു. 1939-ല്‍ അധ്യാപകവൃത്തി ഉപേക്ഷിച്ച് രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. തിരുവിതാംകൂര്‍ മഹാരാജാവിന്റെ ഒരു ജന്മദിനത്തില് (1114 തുലാം 7) സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രസിഡന്റ് എന്ന നിലയില്‍ ജനങ്ങളുടെ ആവലാതി ബോധിപ്പിക്കുന്നതിനായി രാജസന്നിധിയിലേക്കു ജാഥനയിച്ച് അറസ്റ്റു വരിച്ചു. നാലു വര്‍ഷത്തോളം ജയില്‍വാസം അനുഭവിച്ചു. 1947-ല്‍ തിരുവിതാംകൂര്‍ നിയമസഭാംഗമായി. സ്റ്റേറ്റ് കോണ്‍ഗ്രസിലെ ഒരു നേതാവായിരുന്ന വി.വി. വര്‍ക്കിയാണ് അക്കാമ്മയുടെ ഭര്‍ത്താവ്. 1953-ല്‍ മീനച്ചല്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ ഇടതുപക്ഷകക്ഷികളുടെ പിന്തുണയോടെ സ്വതന്ത്രസ്ഥാനാര്‍ഥിയായി മല്‍സരിച്ച് പരാജയപ്പെട്ടു. 1967-ല്‍ കേരള അസംബ്ളിയിലേക്ക് മല്‍സരിച്ചെങ്കിലും അന്നും വിജയിച്ചില്ല. അതിനുശേഷം സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്‍വാങ്ങി. 1972-ല്‍ കേന്ദ്രസര്‍ക്കാര്‍ സ്വാതന്ത്ര്യ സമരസേനാനികള്‍ക്കുള്ള താമ്രപത്രം നല്കി ആദരിച്ചു. 1982 മേയ് 5-ന് അക്കാമ്മ ചെറിയാന് തിരുവനന്തപുരത്ത് അന്തരിച്ചു.