This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപ്പുക്കുട്ടി നട്ടുവന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അപ്പുക്കുട്ടി നട്ടുവന്‍ = 19-ാം ശ.-ത്തിന്റെ ആദ്യദശകങ്ങളില്‍ ജീവിച്ചിര...)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 6: വരി 6:
(വി.എസ്. നമ്പൂതിരിപ്പാട്)
(വി.എസ്. നമ്പൂതിരിപ്പാട്)
 +
[[Category:ജീവചരിത്രം]]

Current revision as of 06:59, 9 ഏപ്രില്‍ 2008

അപ്പുക്കുട്ടി നട്ടുവന്‍

19-ാം ശ.-ത്തിന്റെ ആദ്യദശകങ്ങളില്‍ ജീവിച്ചിരുന്ന പ്രശസ്ത ഗായകന്‍. നാഗപട്ടണമായിരുന്നു ഇദ്ദേഹത്തിന്റെ ജന്മദേശം. പ്രസിദ്ധ സംഗീതജ്ഞനായ ശ്യാമാശാസ്ത്രി(1762-1827)യുടെ സമകാലികനായിട്ടാണ് ഇദ്ദേഹം അറിയപ്പെടുന്നത്. സംഗീതത്തില്‍ തനിക്കു നേടുവാന്‍ കഴിഞ്ഞിട്ടുള്ള അസാധാരണ സിദ്ധിവിശേഷത്തില്‍ ഇദ്ദേഹത്തിനുണ്ടായിരുന്ന ആത്മവിശ്വാസംകൊണ്ട് ഇദ്ദേഹം അനേകം സംഗീതവിദ്വാന്മാരെ വെല്ലുവിളിക്കുകയും അവരെയൊക്കെത്തന്നെ പരാജയപ്പെടുത്തുകയും ചെയ്തുവന്നു. പരാജിതരായവര്‍ ശ്യാമാശാസ്ത്രിയുടെ അടുത്തു പരാതിപ്പെട്ടതിന്റെ ഫലമായി ശ്യാമാശാസ്ത്രികള്‍ നാഗപട്ടണത്തിലെത്തി അപ്പുക്കുട്ടിനട്ടുവനോട് എതിരിട്ടു. എന്നാല്‍ ശ്യാമാശാസ്ത്രിയെ നട്ടുവന്‍ ഭക്ത്യാദരവോടെ സ്വീകരിക്കുകയും ശാസ്ത്രിയോട് എതിരിടുന്നതിന് താന്‍ യോഗ്യനല്ലെന്ന് അറിയിക്കുകയും ചെയ്തു. അതിനുശേഷം നട്ടുവന്‍ നാഗപട്ടണത്തുനിന്നും മൈസൂറിലേക്കു പോവുകയും അവിടത്തെ മഹാരാജാവിന്റെ സദസ്സിലെ സംഗീതവിദ്വാന്‍ ആയിത്തീരുകയും ചെയ്തു. അപ്പുക്കുട്ടി നട്ടുവനില്‍നിന്നും ശ്യാമാശാസ്ത്രിയുടെ മഹത്വത്തെപ്പറ്റി അറിയാനിടയായ മഹാരാജാവ് ശാസ്ത്രിയെ തന്റെ രാജ്യത്തേക്ക് ക്ഷണിക്കാന്‍ അപ്പുക്കുട്ടി നട്ടുവനെ നിയോഗിച്ചു. എന്നാല്‍ ശ്യാമാശാസ്ത്രി ഈ ക്ഷണം നിരസിക്കുകയാണുണ്ടായത്. നോ: ശ്യാമാശാസ്ത്രി


(വി.എസ്. നമ്പൂതിരിപ്പാട്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍