This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അക്കൌണ്ടന്റ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = അക്കൌണ്ടന്റ് = Accountant ഒരു വ്യക്തിയുടെയോ സംരംഭത്തിന്റെയോ സാമ്പത്തിക സ...) |
|||
(ഇടക്കുള്ള 8 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
- | + | = അക്കൗണ്ടന്റ് = | |
- | + | ||
Accountant | Accountant | ||
- | ഒരു വ്യക്തിയുടെയോ സംരംഭത്തിന്റെയോ സാമ്പത്തിക സ്ഥിതി കാണിക്കുന്ന കണക്കുകളും വിവരങ്ങളും രേഖപ്പെടുത്തി സൂക്ഷിക്കുന്നതിനും അവ അപഗ്രഥിച്ച് ധനകാര്യപ്രസ്താവനകളും പത്രികകളും തയ്യാറാക്കുന്നതിനും ധനകാര്യങ്ങളില്‍ ഉപദേശങ്ങള്‍ നല്കുന്നതിനും ഉള്ള സാങ്കേതിക പരിജ്ഞാനവും പ്രായോഗിക പരിശീലനവും സിദ്ധിച്ചിട്ടുള്ള ആള്‍. വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, റെയില്‍വെ തുടങ്ങിയ സംരംഭങ്ങളിലും സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റിലും ധനകാര്യകണക്കുകള്‍ സൂക്ഷിക്കുകയും പ്രസ്താവനകള്‍ തയ്യാറാക്കുകയും ചെയ്യുകയോ അങ്ങനെ ചെയ്യുന്നവര്‍ക്കു നേതൃത്വം നല്കുകയോ ചെയ്യുന്ന ഉദ്യോഗസ്ഥനും | + | ഒരു വ്യക്തിയുടെയോ സംരംഭത്തിന്റെയോ സാമ്പത്തിക സ്ഥിതി കാണിക്കുന്ന കണക്കുകളും വിവരങ്ങളും രേഖപ്പെടുത്തി സൂക്ഷിക്കുന്നതിനും അവ അപഗ്രഥിച്ച് ധനകാര്യപ്രസ്താവനകളും പത്രികകളും തയ്യാറാക്കുന്നതിനും ധനകാര്യങ്ങളില്‍ ഉപദേശങ്ങള്‍ നല്കുന്നതിനും ഉള്ള സാങ്കേതിക പരിജ്ഞാനവും പ്രായോഗിക പരിശീലനവും സിദ്ധിച്ചിട്ടുള്ള ആള്‍. വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, റെയില്‍വെ തുടങ്ങിയ സംരംഭങ്ങളിലും സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റിലും ധനകാര്യകണക്കുകള്‍ സൂക്ഷിക്കുകയും പ്രസ്താവനകള്‍ തയ്യാറാക്കുകയും ചെയ്യുകയോ അങ്ങനെ ചെയ്യുന്നവര്‍ക്കു നേതൃത്വം നല്കുകയോ ചെയ്യുന്ന ഉദ്യോഗസ്ഥനും അക്കൗണ്ടന്റ് എന്ന പേരില്‍ അറിയപ്പെടുന്നു. |
- | ആദ്യകാലത്ത് കണക്കുകള്‍ കൃത്യമായി രേഖപ്പെടുത്തുകയും ധനകാര്യവിവരങ്ങള്‍ നല്കുകയുമായിരുന്നു അക്കൌണ്ടന്റുമാരുടെ പ്രധാനകര്‍ത്തവ്യം. എന്നാല്‍ കമ്പനി സമ്പ്രദായവും വന്‍കിട ബിസിനസുകളും ആവിര്‍ഭവിച്ചതോടുകൂടി അവയിലെ ജീവനക്കാര്‍ തയ്യാറാക്കുന്ന കണക്കുകളും ധനകാര്യ പത്രികകളും പരിശോധിച്ച് അതെപ്പറ്റി സ്വതന്ത്രവും നിഷ്പക്ഷവും ആയ വിദഗ്ധാഭിപ്രായം രേഖപ്പെടുത്തി സാക്ഷ്യപത്രങ്ങള്‍ (Certificates) നല്കുക എന്ന ചുമതലകൂടി അവരില്‍ നിക്ഷിപ്തമായി. ഇങ്ങനെ പരിശോധിച്ചു സാക്ഷ്യപ്പെടുത്തുന്നതിനെ ആഡിറ്റ് ചെയ്യുക എന്നാണ് പറയുന്നത്. കമ്പനികള്‍ ആഡിറ്റ് ചെയ്യുന്നതിനു ചില നിശ്ചിതയോഗ്യതകള്‍ വേണമെന്നു വ്യവസ്ഥയുണ്ട്. തത്സംബന്ധമായ പരീക്ഷകള്‍ ജയിക്കുകയും പരിശീലനങ്ങള്‍ സിദ്ധിക്കുകയും ചെയ്തിട്ടുള്ള ആളെ അമേരിക്കയില്‍ സര്‍ട്ടിഫൈഡ് പബ്ളിക് അക്കൌണ്ടന്റ് (C. | + | ആദ്യകാലത്ത് കണക്കുകള്‍ കൃത്യമായി രേഖപ്പെടുത്തുകയും ധനകാര്യവിവരങ്ങള്‍ നല്കുകയുമായിരുന്നു അക്കൌണ്ടന്റുമാരുടെ പ്രധാനകര്‍ത്തവ്യം. എന്നാല്‍ കമ്പനി സമ്പ്രദായവും വന്‍കിട ബിസിനസുകളും ആവിര്‍ഭവിച്ചതോടുകൂടി അവയിലെ ജീവനക്കാര്‍ തയ്യാറാക്കുന്ന കണക്കുകളും ധനകാര്യ പത്രികകളും പരിശോധിച്ച് അതെപ്പറ്റി സ്വതന്ത്രവും നിഷ്പക്ഷവും ആയ വിദഗ്ധാഭിപ്രായം രേഖപ്പെടുത്തി സാക്ഷ്യപത്രങ്ങള്‍ (Certificates) നല്കുക എന്ന ചുമതലകൂടി അവരില്‍ നിക്ഷിപ്തമായി. ഇങ്ങനെ പരിശോധിച്ചു സാക്ഷ്യപ്പെടുത്തുന്നതിനെ ആഡിറ്റ് ചെയ്യുക എന്നാണ് പറയുന്നത്. കമ്പനികള്‍ ആഡിറ്റ് ചെയ്യുന്നതിനു ചില നിശ്ചിതയോഗ്യതകള്‍ വേണമെന്നു വ്യവസ്ഥയുണ്ട്. തത്സംബന്ധമായ പരീക്ഷകള്‍ ജയിക്കുകയും പരിശീലനങ്ങള്‍ സിദ്ധിക്കുകയും ചെയ്തിട്ടുള്ള ആളെ അമേരിക്കയില്‍ സര്‍ട്ടിഫൈഡ് പബ്ളിക് അക്കൌണ്ടന്റ് (C.P.A.) എന്നും ഇംഗ്ളണ്ടിലും ഇന്ത്യയിലും ചാര്‍ട്ടേര്‍ഡ് അക്കൌണ്ടന്റ് (C.A.) എന്നും വിളിക്കുന്നു. |
- | ചുമതലകള്‍. കണക്കുകള്‍ ഒത്തുനോക്കി | + | '''ചുമതലകള്‍.''' കണക്കുകള്‍ ഒത്തുനോക്കി അക്കൗണ്ടന്‍സി നിയമങ്ങളും തത്ത്വങ്ങളും അനുസരിച്ചു രേഖപ്പെടുത്തിയിട്ടുണ്ടോ എന്നു പരിശോധിക്കുക മാത്രമല്ല ഇവര്‍ ചെയ്യുന്നത്. ഓരോ സംരംഭത്തിലെയും ജീവനക്കാര്‍ തയ്യാറാക്കിയിട്ടുള്ള ധനകാര്യ പ്രസ്താവനകള്‍ യഥാര്‍ഥത്തിലുള്ള സാമ്പത്തികനില എത്രത്തോളം കൃത്യമായി പ്രകടമാക്കുന്നുവെന്നു ബന്ധപ്പെട്ട രേഖകളും പ്രമാണങ്ങളും അധികാരപത്രങ്ങളും പരിശോധിച്ച് ഉറപ്പുവരുത്തി സ്വതന്ത്രമായ ഒരു വിലയിരുത്തല്‍ നടത്തിയിട്ടാണ് അവര്‍ സാക്ഷ്യപത്രം നല്കുന്നത്. എന്നാല്‍ ലക്ഷക്കണക്കിനു രൂപാ മുതല്‍മുടക്കുള്ള സംരംഭങ്ങളിലെ നിരവധി പണമിടപാടുകളും കണക്കുകളും ഒന്നൊഴിയാതെ ആദ്യന്തം പരിശോധിച്ച് ഇപ്രകാരം സാക്ഷ്യപ്പെടുത്തുക ശ്രമകരമായ ഒരു കൃത്യമാണ്. അതൊഴിവാക്കുന്നതിനും അതേസമയം സ്വതന്ത്രവും നിഷ്പക്ഷവും വിദഗ്ധവുമായ അഭിപ്രായം രേഖപ്പെടുത്തുന്നതിനും സാധാരണഗതിയില്‍ ചെയ്യുന്നതില്‍നിന്ന് വ്യത്യസ്തമായി ആധുനിക അക്കൗണ്ടന്റുമാര്‍ മാതൃകാമൂലപരിശോധന സമ്പ്രദായത്തെയും (Sampling technique), സംഭാവ്യസിദ്ധാന്തത്തെയും (probability theory) മറ്റും ആശ്രയിച്ചുവരുന്നു. |
- | ഈ കര്‍ത്തവ്യങ്ങള്‍ കൂടാതെ കണക്കുകള്‍ സൂക്ഷിക്കുന്ന ഉദ്യോഗസ്ഥന്മാര്‍ക്ക് (Book keeping staff) നിര്‍ദേശങ്ങള്‍ നല്കുക, അവരുടെ പ്രവര്‍ത്തനങ്ങള്‍ സമന്വയിപ്പിക്കുക, സംരംഭങ്ങളുടെ പ്രത്യേകസ്വഭാവമനുസരിച്ചു കണക്കെഴുത്തു സമ്പ്രദായങ്ങള്‍ ആവിഷ്കരിച്ച് അവ നടപ്പിലാക്കുക എന്നിവ | + | ഈ കര്‍ത്തവ്യങ്ങള്‍ കൂടാതെ കണക്കുകള്‍ സൂക്ഷിക്കുന്ന ഉദ്യോഗസ്ഥന്മാര്‍ക്ക് (Book keeping staff) നിര്‍ദേശങ്ങള്‍ നല്കുക, അവരുടെ പ്രവര്‍ത്തനങ്ങള്‍ സമന്വയിപ്പിക്കുക, സംരംഭങ്ങളുടെ പ്രത്യേകസ്വഭാവമനുസരിച്ചു കണക്കെഴുത്തു സമ്പ്രദായങ്ങള്‍ ആവിഷ്കരിച്ച് അവ നടപ്പിലാക്കുക എന്നിവ അക്കൗണ്ടന്റിന്റെ കര്‍ത്തവ്യങ്ങളില്‍പെടുന്നു. അതുപോലെതന്നെ ധനകാര്യവിവരങ്ങള്‍ സൂക്ഷ്മമായി അപഗ്രഥിച്ചു കഴിഞ്ഞകാലത്തെ പ്രവര്‍ത്തനഫലങ്ങളെ വിലയിരുത്തുകയും ഭാവിപ്രവര്‍ത്തനത്തിനും ആസൂത്രണത്തിനും ആവശ്യമായ വിവരങ്ങളും ഉചിതവും വിദഗ്ധവുമായ ഉപദേശങ്ങളും നല്കി മാനേജ്മെന്റിന് മാര്‍ഗദര്‍ശനം നല്കുകയും ചെയ്യുന്നു. ഇതു നിമിത്തം തെറ്റായ മാര്‍ഗങ്ങളും പദ്ധതികളും നയങ്ങളും ഒഴിവാക്കുന്നതിനും കൂടുതല്‍ ഫലപ്രദമായ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതിനും ദേശകാലോചിതമായ പരിഷ്കാരങ്ങള്‍ നടപ്പില്‍ വരുത്തുന്നതിനും മാനേജ്മെന്റിനു സാധിക്കുന്നു. |
- | ആധുനിക വ്യവസായ നിര്‍മാണവ്യാപാരരംഗങ്ങളില്‍ | + | ആധുനിക വ്യവസായ നിര്‍മാണവ്യാപാരരംഗങ്ങളില്‍ അക്കൗണ്ടന്റുമാരുടെ പ്രവര്‍ത്തനപരിധി ദൈനംദിനം വര്‍ധിച്ചു വരുകയാണ്. ഉദാ. ഉത്പാദനച്ചെലവു കണക്കുകളും (cost accounting) സ്റ്റാന്‍ഡാര്‍ഡ് നിര്‍മാണച്ചെലവു കണക്കുകളും (standard costing) ഉപയോഗിച്ചു വ്യാപാര വ്യവസായങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സഹായിക്കുക, ആദായനികുതി, ലാഭനികുതി തുടങ്ങിയ കാര്യങ്ങളില്‍ വിദഗ്ധോപദേശം നല്കുകയും പ്രസ്താവനകള്‍ തയ്യാറാക്കുകയും ചെയ്യുക, ചെലവ് നിയന്ത്രണത്തിന് ബജറ്റ് സമ്പ്രദായം ഏര്‍പ്പെടുത്തുക, ബിസിനസ്സിന്റെ നവീകരണം, പുനരുദ്ധാരണം, വികസനം, അടച്ചുപൂട്ടല്‍ തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിന് മാനേജ്മെന്റിനു വിദഗ്ധോപദേശം നല്കുക, കമ്പനികള്‍ പൂട്ടുമ്പോഴും വ്യക്തിയുടമകള്‍ പാപ്പരാകുമ്പോഴും ട്രസ്റ്റികളായി സേവനമനുഷ്ഠിക്കുക, ഇന്‍ഷ്വര്‍ ചെയ്യുന്നതിനും കടം ലഭ്യമാകുന്നതിനും വേണ്ടി ആസ്തികളുടെ വില തിട്ടപ്പെടുത്തി വിലവിവരപ്പത്രിക തയ്യാറാക്കുക, സാമ്പത്തിക ബാധ്യതകള്‍ നിമിത്തമുണ്ടാകുന്ന തര്‍ക്കവിഷയങ്ങളില്‍ തെളിവുകള്‍ നല്കുക തുടങ്ങി പല രംഗങ്ങളിലും അവരുടെ സേവനവും സഹായവും അത്യന്താപേക്ഷിതമായിത്തീര്‍ന്നിട്ടുണ്ട്. |
- | ഉപാധികള്‍. വളരെക്കാലത്തെ പരിചയസമ്പത്തില്‍ നിന്നും രൂപംകൊണ്ട തൊഴില്‍പരമായ ഒരു സദാചാരസംഹിതയും തൊഴില്‍ ചട്ടങ്ങളും | + | '''ഉപാധികള്‍.''' വളരെക്കാലത്തെ പരിചയസമ്പത്തില്‍ നിന്നും രൂപംകൊണ്ട തൊഴില്‍പരമായ ഒരു സദാചാരസംഹിതയും തൊഴില്‍ ചട്ടങ്ങളും അക്കൗണ്ടന്റുമാര്‍ക്കുണ്ട്. നിര്‍ഭയമായും സ്വതന്ത്രമായും ഉള്ള അഭിപ്രായപ്രകടനം അവരുടെ ഒരു പ്രത്യേകതയാണ്. എന്നാല്‍ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ പരിശോധകന് സാമ്പത്തിക താത്പര്യമോ അതിനോട് മറ്റു തരത്തിലുള്ള വിധേയത്വമോ ഉണ്ടെങ്കില്‍, അയാള്‍ക്കു സ്വതന്ത്രവും നിഷ്പക്ഷവുമായ ഒരു അഭിപ്രായം പ്രകടിപ്പിക്കുവാന്‍ കഴിയുകയില്ല. അതുകൊണ്ട് ആഡിറ്റു ചെയ്യുന്നയാള്‍ സംരംഭത്തിലെ ജീവനക്കാരനോ ഡയറക്ടറോ, അതിന്റെ ജനയിതാക്കളിലാരെങ്കിലുമോ ആയിരിക്കാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. അക്കൗണ്ടന്റുമാരുടെ തൊഴില്‍പരമായ സദാചാരനിഷ്ഠകളില്‍ താഴെപറയുന്നവ ഉള്‍പ്പെടുന്നു. |
- | + | അക്കൗണ്ടന്റിന്റെ സ്വന്തം അഭിപ്രായങ്ങളും ധനകാര്യ പത്രികകളിലെ പ്രസ്താവനകളും വ്യാജമോ തെറ്റിദ്ധാരണ ഉളവാക്കുന്നതോ ആകരുത്; അക്കൗണ്ടന്‍സിയിലെയും ആഡിറ്റിംഗിലെയും അടിസ്ഥാനതത്ത്വങ്ങള്‍ക്കനുസരണമായിട്ടായിരിക്കണം അവ തയ്യാറാക്കേണ്ടത്. സേവനങ്ങള്‍ക്കുള്ള ഫീസ് അവരുടെ പ്രവര്‍ത്തന ഫലങ്ങളെ ആശ്രയിച്ചാവുകയോ, അക്കൗണ്ടന്റുമാരല്ലാത്തവരുമായി അതു പങ്കിട്ടെടുക്കുകയോ അരുത്. കക്ഷികളുമായുള്ള വിശ്വാസത്തിനു ലംഘനം വരുത്തുവാന്‍ പാടുള്ളതല്ല. തൊഴില്‍ വൈദഗ്ധ്യം ഉപയോഗിച്ചുള്ള അഭിപ്രായങ്ങള്‍ തങ്ങളോ കീഴുദ്യോഗസ്ഥന്മാരോ, മറ്റു സഹപ്രവര്‍ത്തകരോ ചെയ്തിട്ടുള്ള അക്കൗണ്ടിംഗ് പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി വേണം പുറപ്പെടുവിക്കുക. കണക്കെഴുത്ത് ഒരു തൊഴില്‍ എന്ന നിലയില്‍ കമ്പനിയായി രജിസ്റ്റര്‍ ചെയ്തു നടത്താന്‍ പാടുള്ളതല്ല. കണക്കന്‍മാര്‍ തങ്ങളുടെ തൊഴില്‍ വൈദഗ്ധ്യത്തെപ്പറ്റിയും സേവനങ്ങളെപ്പറ്റിയും പരസ്യം ചെയ്യുകയോ കക്ഷികളെ പ്രേരണ ചെലുത്തി ആകര്‍ഷിക്കുകയോ മറ്റു കണക്കന്മാരുടെ തൊഴില്‍പരമായ പ്രവര്‍ത്തനങ്ങളില്‍ കൈകടത്തുകയോ അരുത്; എന്നാല്‍ കക്ഷികള്‍ ആവശ്യപ്പെട്ടാല്‍ ഉപദേശങ്ങളും സേവനങ്ങളും അവര്‍ക്കു നല്‍കാവുന്നതാണ്. | |
- | സ്ഥാപനങ്ങളില്‍ ഗുമസ്തന്മാരായി ജോലിനോക്കുന്നതിന് പ്രത്യേക യോഗ്യതകള്‍ നിയമപരമായി നിര്‍ദേശിച്ചിട്ടില്ല. എന്നാല്‍ കമ്പനികളിലെ കണക്ക് പരിശോധിച്ച് സാക്ഷ്യപത്രം നല്‍കുന്നതിന് പ്രത്യേക പരിശീലനവും പരീക്ഷായോഗ്യതയും ആവശ്യമാണ്. ഇംഗ്ളണ്ടിലും, കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലും പല യൂറോപ്യന്‍ രാജ്യങ്ങളിലും ഗവണ്‍മെന്റില്‍ നിന്നും അധികാരപത്രം (charter) സിദ്ധിച്ചിട്ടുള്ള | + | സ്ഥാപനങ്ങളില്‍ ഗുമസ്തന്മാരായി ജോലിനോക്കുന്നതിന് പ്രത്യേക യോഗ്യതകള്‍ നിയമപരമായി നിര്‍ദേശിച്ചിട്ടില്ല. എന്നാല്‍ കമ്പനികളിലെ കണക്ക് പരിശോധിച്ച് സാക്ഷ്യപത്രം നല്‍കുന്നതിന് പ്രത്യേക പരിശീലനവും പരീക്ഷായോഗ്യതയും ആവശ്യമാണ്. ഇംഗ്ളണ്ടിലും, കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലും പല യൂറോപ്യന്‍ രാജ്യങ്ങളിലും ഗവണ്‍മെന്റില്‍ നിന്നും അധികാരപത്രം (charter) സിദ്ധിച്ചിട്ടുള്ള അക്കൗണ്ടന്റുമാരുടെ സംഘടനകള്‍ അവയുടെ അംഗത്വത്തിനുള്ള യോഗ്യതകള്‍ നിശ്ചയിക്കുകയാണ് ചെയ്യുന്നത്. അമേരിക്കയിലും മറ്റു ചില രാജ്യങ്ങളിലും യോഗ്യത സിദ്ധിച്ചിട്ടുള്ളവര്‍ക്കു പബ്ളിക് അക്കൗണ്ടന്റുമാരായി സേവനമനുഷ്ഠിക്കുന്നതിന് ലൈസന്‍സുകള്‍ നല്‍കുന്ന രീതിയാണ് സ്വീകരിച്ചിട്ടുള്ളത്. ഇന്ത്യയില്‍ 1949-ലെ ആക്ടിന്‍പ്രകാരം, ഡല്‍ഹി ആസ്ഥാനമാക്കി ഒരു ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് സ്ഥാപനം നിലവില്‍ വന്നു. ഇതിന്റെ ഭരണം ഒരു തെരഞ്ഞെടുക്കപ്പെട്ട സമിതിയാണ് നടത്തുന്നത്. ഭരണകാര്യങ്ങളില്‍ സഹായിക്കാന്‍ പരീക്ഷാകമ്മിറ്റി, അച്ചടക്കകമ്മിറ്റി, റിസര്‍ച്ച് കമ്മിറ്റി മുതലായ സമിതികളും ഇതിനുണ്ട്. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് പരീക്ഷകള്‍ക്ക് പാഠ്യവിഷയങ്ങളും അധ്യയനക്രമങ്ങളും നിശ്ചയിക്കുക, പരീക്ഷകള്‍ നടത്തുക തുടങ്ങിയവ ഇതിന്റെ കര്‍ത്തവ്യങ്ങളില്‍പെടുന്നു. |
- | മാനേജ്മെന്റിനു സഹായകമായി പല | + | മാനേജ്മെന്റിനു സഹായകമായി പല അക്കൗണ്ടിംഗ് സ്ഥാപനങ്ങളും അവരുടെ പ്രവര്‍ത്തനപരിധി വികസിപ്പിച്ചിട്ടുണ്ട്. നോ: അക്കൗണ്ടന്‍സി; ആഡിറ്റിംഗ് |
(ഡോ. കെ.എന്‍. നായര്‍) | (ഡോ. കെ.എന്‍. നായര്‍) | ||
+ | [[Category:ധനകാര്യം]] |
Current revision as of 09:25, 19 ഏപ്രില്‍ 2008
അക്കൗണ്ടന്റ്
Accountant
ഒരു വ്യക്തിയുടെയോ സംരംഭത്തിന്റെയോ സാമ്പത്തിക സ്ഥിതി കാണിക്കുന്ന കണക്കുകളും വിവരങ്ങളും രേഖപ്പെടുത്തി സൂക്ഷിക്കുന്നതിനും അവ അപഗ്രഥിച്ച് ധനകാര്യപ്രസ്താവനകളും പത്രികകളും തയ്യാറാക്കുന്നതിനും ധനകാര്യങ്ങളില്‍ ഉപദേശങ്ങള്‍ നല്കുന്നതിനും ഉള്ള സാങ്കേതിക പരിജ്ഞാനവും പ്രായോഗിക പരിശീലനവും സിദ്ധിച്ചിട്ടുള്ള ആള്‍. വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, റെയില്‍വെ തുടങ്ങിയ സംരംഭങ്ങളിലും സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റിലും ധനകാര്യകണക്കുകള്‍ സൂക്ഷിക്കുകയും പ്രസ്താവനകള്‍ തയ്യാറാക്കുകയും ചെയ്യുകയോ അങ്ങനെ ചെയ്യുന്നവര്‍ക്കു നേതൃത്വം നല്കുകയോ ചെയ്യുന്ന ഉദ്യോഗസ്ഥനും അക്കൗണ്ടന്റ് എന്ന പേരില്‍ അറിയപ്പെടുന്നു.
ആദ്യകാലത്ത് കണക്കുകള്‍ കൃത്യമായി രേഖപ്പെടുത്തുകയും ധനകാര്യവിവരങ്ങള്‍ നല്കുകയുമായിരുന്നു അക്കൌണ്ടന്റുമാരുടെ പ്രധാനകര്‍ത്തവ്യം. എന്നാല്‍ കമ്പനി സമ്പ്രദായവും വന്‍കിട ബിസിനസുകളും ആവിര്‍ഭവിച്ചതോടുകൂടി അവയിലെ ജീവനക്കാര്‍ തയ്യാറാക്കുന്ന കണക്കുകളും ധനകാര്യ പത്രികകളും പരിശോധിച്ച് അതെപ്പറ്റി സ്വതന്ത്രവും നിഷ്പക്ഷവും ആയ വിദഗ്ധാഭിപ്രായം രേഖപ്പെടുത്തി സാക്ഷ്യപത്രങ്ങള്‍ (Certificates) നല്കുക എന്ന ചുമതലകൂടി അവരില്‍ നിക്ഷിപ്തമായി. ഇങ്ങനെ പരിശോധിച്ചു സാക്ഷ്യപ്പെടുത്തുന്നതിനെ ആഡിറ്റ് ചെയ്യുക എന്നാണ് പറയുന്നത്. കമ്പനികള്‍ ആഡിറ്റ് ചെയ്യുന്നതിനു ചില നിശ്ചിതയോഗ്യതകള്‍ വേണമെന്നു വ്യവസ്ഥയുണ്ട്. തത്സംബന്ധമായ പരീക്ഷകള്‍ ജയിക്കുകയും പരിശീലനങ്ങള്‍ സിദ്ധിക്കുകയും ചെയ്തിട്ടുള്ള ആളെ അമേരിക്കയില്‍ സര്‍ട്ടിഫൈഡ് പബ്ളിക് അക്കൌണ്ടന്റ് (C.P.A.) എന്നും ഇംഗ്ളണ്ടിലും ഇന്ത്യയിലും ചാര്‍ട്ടേര്‍ഡ് അക്കൌണ്ടന്റ് (C.A.) എന്നും വിളിക്കുന്നു.
ചുമതലകള്‍. കണക്കുകള്‍ ഒത്തുനോക്കി അക്കൗണ്ടന്‍സി നിയമങ്ങളും തത്ത്വങ്ങളും അനുസരിച്ചു രേഖപ്പെടുത്തിയിട്ടുണ്ടോ എന്നു പരിശോധിക്കുക മാത്രമല്ല ഇവര്‍ ചെയ്യുന്നത്. ഓരോ സംരംഭത്തിലെയും ജീവനക്കാര്‍ തയ്യാറാക്കിയിട്ടുള്ള ധനകാര്യ പ്രസ്താവനകള്‍ യഥാര്‍ഥത്തിലുള്ള സാമ്പത്തികനില എത്രത്തോളം കൃത്യമായി പ്രകടമാക്കുന്നുവെന്നു ബന്ധപ്പെട്ട രേഖകളും പ്രമാണങ്ങളും അധികാരപത്രങ്ങളും പരിശോധിച്ച് ഉറപ്പുവരുത്തി സ്വതന്ത്രമായ ഒരു വിലയിരുത്തല്‍ നടത്തിയിട്ടാണ് അവര്‍ സാക്ഷ്യപത്രം നല്കുന്നത്. എന്നാല്‍ ലക്ഷക്കണക്കിനു രൂപാ മുതല്‍മുടക്കുള്ള സംരംഭങ്ങളിലെ നിരവധി പണമിടപാടുകളും കണക്കുകളും ഒന്നൊഴിയാതെ ആദ്യന്തം പരിശോധിച്ച് ഇപ്രകാരം സാക്ഷ്യപ്പെടുത്തുക ശ്രമകരമായ ഒരു കൃത്യമാണ്. അതൊഴിവാക്കുന്നതിനും അതേസമയം സ്വതന്ത്രവും നിഷ്പക്ഷവും വിദഗ്ധവുമായ അഭിപ്രായം രേഖപ്പെടുത്തുന്നതിനും സാധാരണഗതിയില്‍ ചെയ്യുന്നതില്‍നിന്ന് വ്യത്യസ്തമായി ആധുനിക അക്കൗണ്ടന്റുമാര്‍ മാതൃകാമൂലപരിശോധന സമ്പ്രദായത്തെയും (Sampling technique), സംഭാവ്യസിദ്ധാന്തത്തെയും (probability theory) മറ്റും ആശ്രയിച്ചുവരുന്നു.
ഈ കര്‍ത്തവ്യങ്ങള്‍ കൂടാതെ കണക്കുകള്‍ സൂക്ഷിക്കുന്ന ഉദ്യോഗസ്ഥന്മാര്‍ക്ക് (Book keeping staff) നിര്‍ദേശങ്ങള്‍ നല്കുക, അവരുടെ പ്രവര്‍ത്തനങ്ങള്‍ സമന്വയിപ്പിക്കുക, സംരംഭങ്ങളുടെ പ്രത്യേകസ്വഭാവമനുസരിച്ചു കണക്കെഴുത്തു സമ്പ്രദായങ്ങള്‍ ആവിഷ്കരിച്ച് അവ നടപ്പിലാക്കുക എന്നിവ അക്കൗണ്ടന്റിന്റെ കര്‍ത്തവ്യങ്ങളില്‍പെടുന്നു. അതുപോലെതന്നെ ധനകാര്യവിവരങ്ങള്‍ സൂക്ഷ്മമായി അപഗ്രഥിച്ചു കഴിഞ്ഞകാലത്തെ പ്രവര്‍ത്തനഫലങ്ങളെ വിലയിരുത്തുകയും ഭാവിപ്രവര്‍ത്തനത്തിനും ആസൂത്രണത്തിനും ആവശ്യമായ വിവരങ്ങളും ഉചിതവും വിദഗ്ധവുമായ ഉപദേശങ്ങളും നല്കി മാനേജ്മെന്റിന് മാര്‍ഗദര്‍ശനം നല്കുകയും ചെയ്യുന്നു. ഇതു നിമിത്തം തെറ്റായ മാര്‍ഗങ്ങളും പദ്ധതികളും നയങ്ങളും ഒഴിവാക്കുന്നതിനും കൂടുതല്‍ ഫലപ്രദമായ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതിനും ദേശകാലോചിതമായ പരിഷ്കാരങ്ങള്‍ നടപ്പില്‍ വരുത്തുന്നതിനും മാനേജ്മെന്റിനു സാധിക്കുന്നു.
ആധുനിക വ്യവസായ നിര്‍മാണവ്യാപാരരംഗങ്ങളില്‍ അക്കൗണ്ടന്റുമാരുടെ പ്രവര്‍ത്തനപരിധി ദൈനംദിനം വര്‍ധിച്ചു വരുകയാണ്. ഉദാ. ഉത്പാദനച്ചെലവു കണക്കുകളും (cost accounting) സ്റ്റാന്‍ഡാര്‍ഡ് നിര്‍മാണച്ചെലവു കണക്കുകളും (standard costing) ഉപയോഗിച്ചു വ്യാപാര വ്യവസായങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സഹായിക്കുക, ആദായനികുതി, ലാഭനികുതി തുടങ്ങിയ കാര്യങ്ങളില്‍ വിദഗ്ധോപദേശം നല്കുകയും പ്രസ്താവനകള്‍ തയ്യാറാക്കുകയും ചെയ്യുക, ചെലവ് നിയന്ത്രണത്തിന് ബജറ്റ് സമ്പ്രദായം ഏര്‍പ്പെടുത്തുക, ബിസിനസ്സിന്റെ നവീകരണം, പുനരുദ്ധാരണം, വികസനം, അടച്ചുപൂട്ടല്‍ തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിന് മാനേജ്മെന്റിനു വിദഗ്ധോപദേശം നല്കുക, കമ്പനികള്‍ പൂട്ടുമ്പോഴും വ്യക്തിയുടമകള്‍ പാപ്പരാകുമ്പോഴും ട്രസ്റ്റികളായി സേവനമനുഷ്ഠിക്കുക, ഇന്‍ഷ്വര്‍ ചെയ്യുന്നതിനും കടം ലഭ്യമാകുന്നതിനും വേണ്ടി ആസ്തികളുടെ വില തിട്ടപ്പെടുത്തി വിലവിവരപ്പത്രിക തയ്യാറാക്കുക, സാമ്പത്തിക ബാധ്യതകള്‍ നിമിത്തമുണ്ടാകുന്ന തര്‍ക്കവിഷയങ്ങളില്‍ തെളിവുകള്‍ നല്കുക തുടങ്ങി പല രംഗങ്ങളിലും അവരുടെ സേവനവും സഹായവും അത്യന്താപേക്ഷിതമായിത്തീര്‍ന്നിട്ടുണ്ട്.
ഉപാധികള്‍. വളരെക്കാലത്തെ പരിചയസമ്പത്തില്‍ നിന്നും രൂപംകൊണ്ട തൊഴില്‍പരമായ ഒരു സദാചാരസംഹിതയും തൊഴില്‍ ചട്ടങ്ങളും അക്കൗണ്ടന്റുമാര്‍ക്കുണ്ട്. നിര്‍ഭയമായും സ്വതന്ത്രമായും ഉള്ള അഭിപ്രായപ്രകടനം അവരുടെ ഒരു പ്രത്യേകതയാണ്. എന്നാല്‍ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ പരിശോധകന് സാമ്പത്തിക താത്പര്യമോ അതിനോട് മറ്റു തരത്തിലുള്ള വിധേയത്വമോ ഉണ്ടെങ്കില്‍, അയാള്‍ക്കു സ്വതന്ത്രവും നിഷ്പക്ഷവുമായ ഒരു അഭിപ്രായം പ്രകടിപ്പിക്കുവാന്‍ കഴിയുകയില്ല. അതുകൊണ്ട് ആഡിറ്റു ചെയ്യുന്നയാള്‍ സംരംഭത്തിലെ ജീവനക്കാരനോ ഡയറക്ടറോ, അതിന്റെ ജനയിതാക്കളിലാരെങ്കിലുമോ ആയിരിക്കാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. അക്കൗണ്ടന്റുമാരുടെ തൊഴില്‍പരമായ സദാചാരനിഷ്ഠകളില്‍ താഴെപറയുന്നവ ഉള്‍പ്പെടുന്നു.
അക്കൗണ്ടന്റിന്റെ സ്വന്തം അഭിപ്രായങ്ങളും ധനകാര്യ പത്രികകളിലെ പ്രസ്താവനകളും വ്യാജമോ തെറ്റിദ്ധാരണ ഉളവാക്കുന്നതോ ആകരുത്; അക്കൗണ്ടന്‍സിയിലെയും ആഡിറ്റിംഗിലെയും അടിസ്ഥാനതത്ത്വങ്ങള്‍ക്കനുസരണമായിട്ടായിരിക്കണം അവ തയ്യാറാക്കേണ്ടത്. സേവനങ്ങള്‍ക്കുള്ള ഫീസ് അവരുടെ പ്രവര്‍ത്തന ഫലങ്ങളെ ആശ്രയിച്ചാവുകയോ, അക്കൗണ്ടന്റുമാരല്ലാത്തവരുമായി അതു പങ്കിട്ടെടുക്കുകയോ അരുത്. കക്ഷികളുമായുള്ള വിശ്വാസത്തിനു ലംഘനം വരുത്തുവാന്‍ പാടുള്ളതല്ല. തൊഴില്‍ വൈദഗ്ധ്യം ഉപയോഗിച്ചുള്ള അഭിപ്രായങ്ങള്‍ തങ്ങളോ കീഴുദ്യോഗസ്ഥന്മാരോ, മറ്റു സഹപ്രവര്‍ത്തകരോ ചെയ്തിട്ടുള്ള അക്കൗണ്ടിംഗ് പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി വേണം പുറപ്പെടുവിക്കുക. കണക്കെഴുത്ത് ഒരു തൊഴില്‍ എന്ന നിലയില്‍ കമ്പനിയായി രജിസ്റ്റര്‍ ചെയ്തു നടത്താന്‍ പാടുള്ളതല്ല. കണക്കന്‍മാര്‍ തങ്ങളുടെ തൊഴില്‍ വൈദഗ്ധ്യത്തെപ്പറ്റിയും സേവനങ്ങളെപ്പറ്റിയും പരസ്യം ചെയ്യുകയോ കക്ഷികളെ പ്രേരണ ചെലുത്തി ആകര്‍ഷിക്കുകയോ മറ്റു കണക്കന്മാരുടെ തൊഴില്‍പരമായ പ്രവര്‍ത്തനങ്ങളില്‍ കൈകടത്തുകയോ അരുത്; എന്നാല്‍ കക്ഷികള്‍ ആവശ്യപ്പെട്ടാല്‍ ഉപദേശങ്ങളും സേവനങ്ങളും അവര്‍ക്കു നല്‍കാവുന്നതാണ്.
സ്ഥാപനങ്ങളില്‍ ഗുമസ്തന്മാരായി ജോലിനോക്കുന്നതിന് പ്രത്യേക യോഗ്യതകള്‍ നിയമപരമായി നിര്‍ദേശിച്ചിട്ടില്ല. എന്നാല്‍ കമ്പനികളിലെ കണക്ക് പരിശോധിച്ച് സാക്ഷ്യപത്രം നല്‍കുന്നതിന് പ്രത്യേക പരിശീലനവും പരീക്ഷായോഗ്യതയും ആവശ്യമാണ്. ഇംഗ്ളണ്ടിലും, കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലും പല യൂറോപ്യന്‍ രാജ്യങ്ങളിലും ഗവണ്‍മെന്റില്‍ നിന്നും അധികാരപത്രം (charter) സിദ്ധിച്ചിട്ടുള്ള അക്കൗണ്ടന്റുമാരുടെ സംഘടനകള്‍ അവയുടെ അംഗത്വത്തിനുള്ള യോഗ്യതകള്‍ നിശ്ചയിക്കുകയാണ് ചെയ്യുന്നത്. അമേരിക്കയിലും മറ്റു ചില രാജ്യങ്ങളിലും യോഗ്യത സിദ്ധിച്ചിട്ടുള്ളവര്‍ക്കു പബ്ളിക് അക്കൗണ്ടന്റുമാരായി സേവനമനുഷ്ഠിക്കുന്നതിന് ലൈസന്‍സുകള്‍ നല്‍കുന്ന രീതിയാണ് സ്വീകരിച്ചിട്ടുള്ളത്. ഇന്ത്യയില്‍ 1949-ലെ ആക്ടിന്‍പ്രകാരം, ഡല്‍ഹി ആസ്ഥാനമാക്കി ഒരു ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് സ്ഥാപനം നിലവില്‍ വന്നു. ഇതിന്റെ ഭരണം ഒരു തെരഞ്ഞെടുക്കപ്പെട്ട സമിതിയാണ് നടത്തുന്നത്. ഭരണകാര്യങ്ങളില്‍ സഹായിക്കാന്‍ പരീക്ഷാകമ്മിറ്റി, അച്ചടക്കകമ്മിറ്റി, റിസര്‍ച്ച് കമ്മിറ്റി മുതലായ സമിതികളും ഇതിനുണ്ട്. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് പരീക്ഷകള്‍ക്ക് പാഠ്യവിഷയങ്ങളും അധ്യയനക്രമങ്ങളും നിശ്ചയിക്കുക, പരീക്ഷകള്‍ നടത്തുക തുടങ്ങിയവ ഇതിന്റെ കര്‍ത്തവ്യങ്ങളില്‍പെടുന്നു.
മാനേജ്മെന്റിനു സഹായകമായി പല അക്കൗണ്ടിംഗ് സ്ഥാപനങ്ങളും അവരുടെ പ്രവര്‍ത്തനപരിധി വികസിപ്പിച്ചിട്ടുണ്ട്. നോ: അക്കൗണ്ടന്‍സി; ആഡിറ്റിംഗ്
(ഡോ. കെ.എന്‍. നായര്‍)