This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തലതൊട്ടപ്പന്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→തലതൊട്ടപ്പന്) |
|||
വരി 6: | വരി 6: | ||
അപരിചിതരെ മതത്തില്‍ ചേര്‍ക്കുമ്പോള്‍ മധ്യസ്ഥരായി ആരെയെങ്കിലും വയ്ക്കുന്ന പതിവ് യെഹൂദ മതത്തിലാണ് ആരംഭിച്ചതെന്നും അതിന്റെ ചുവടുപിടിച്ചാണ് 'തലതൊടുക' എന്ന ആചാരം നിലവില്‍ വന്നതെന്നും കരുതപ്പെടുന്നു. 'തലതൊടുക' എന്ന ആശയത്തോട് മിക്കവാറും എല്ലാ ക്രൈസ്തവ സഭകളും യോജിക്കുന്നുണ്ടെങ്കിലും അത് നടപ്പിലാക്കുന്ന രീതിക്ക് ചില വ്യത്യാസങ്ങള്‍ കാണാം. ആംഗ്ലിക്കന്‍ സഭയില്‍ ആണ്‍കുഞ്ഞിനു വേണ്ടി രണ്ടു പുരുഷന്മാരും ഒരു സ്ത്രീയും ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോള്‍ പെണ്‍കുഞ്ഞിനുവേണ്ടി രണ്ട് സ്ത്രീകളും ഒരു പുരുഷനും ആണ് അപ്രകാരം ചെയ്യുന്നത്. ഒരു പുരുഷനും ഒരു സ്ത്രീയും ആയാലും മതി എന്നൊരു സഭാനിയമം 1969-ല്‍ ആംഗ്ലിക്കന്‍ സഭയില്‍ നടപ്പില്‍വന്നിട്ടുണ്ട്. എങ്കിലും പൊതുവേ ആദ്യത്തെ രീതിയാണ് ഇപ്പോഴും തുടര്‍ന്നു വരുന്നത്. കത്തോലിക്കാ സഭയില്‍ ഒരു കുഞ്ഞിനുവേണ്ടി ഒരു പുരുഷനും ഒരു സ്ത്രീയും വാഗ്ദാനം നടത്തുകയാണ് പതിവ്. യാക്കോബായ, ഓര്‍ത്തഡോക്സ്, മാര്‍ത്തോമാ സഭാവിഭാഗങ്ങളില്‍ ആണ്‍കുഞ്ഞിന് ഒരു ജ്ഞാനപിതാവും പെണ്‍കുഞ്ഞിന് ഒരു ജ്ഞാനമാതാവും മതിയാകും. | അപരിചിതരെ മതത്തില്‍ ചേര്‍ക്കുമ്പോള്‍ മധ്യസ്ഥരായി ആരെയെങ്കിലും വയ്ക്കുന്ന പതിവ് യെഹൂദ മതത്തിലാണ് ആരംഭിച്ചതെന്നും അതിന്റെ ചുവടുപിടിച്ചാണ് 'തലതൊടുക' എന്ന ആചാരം നിലവില്‍ വന്നതെന്നും കരുതപ്പെടുന്നു. 'തലതൊടുക' എന്ന ആശയത്തോട് മിക്കവാറും എല്ലാ ക്രൈസ്തവ സഭകളും യോജിക്കുന്നുണ്ടെങ്കിലും അത് നടപ്പിലാക്കുന്ന രീതിക്ക് ചില വ്യത്യാസങ്ങള്‍ കാണാം. ആംഗ്ലിക്കന്‍ സഭയില്‍ ആണ്‍കുഞ്ഞിനു വേണ്ടി രണ്ടു പുരുഷന്മാരും ഒരു സ്ത്രീയും ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോള്‍ പെണ്‍കുഞ്ഞിനുവേണ്ടി രണ്ട് സ്ത്രീകളും ഒരു പുരുഷനും ആണ് അപ്രകാരം ചെയ്യുന്നത്. ഒരു പുരുഷനും ഒരു സ്ത്രീയും ആയാലും മതി എന്നൊരു സഭാനിയമം 1969-ല്‍ ആംഗ്ലിക്കന്‍ സഭയില്‍ നടപ്പില്‍വന്നിട്ടുണ്ട്. എങ്കിലും പൊതുവേ ആദ്യത്തെ രീതിയാണ് ഇപ്പോഴും തുടര്‍ന്നു വരുന്നത്. കത്തോലിക്കാ സഭയില്‍ ഒരു കുഞ്ഞിനുവേണ്ടി ഒരു പുരുഷനും ഒരു സ്ത്രീയും വാഗ്ദാനം നടത്തുകയാണ് പതിവ്. യാക്കോബായ, ഓര്‍ത്തഡോക്സ്, മാര്‍ത്തോമാ സഭാവിഭാഗങ്ങളില്‍ ആണ്‍കുഞ്ഞിന് ഒരു ജ്ഞാനപിതാവും പെണ്‍കുഞ്ഞിന് ഒരു ജ്ഞാനമാതാവും മതിയാകും. | ||
- | ജ്ഞാനസ്നാന സമയത്ത് സ്ഥലത്ത് എത്തിച്ചേരാന്‍ തല തൊടുന്നവരില്‍ ആര്‍ക്കെങ്കിലും തക്കതായ കാരണത്താല്‍ ബുദ്ധിമുട്ടുണ്ടായാല്‍ ചടങ്ങിന്റെ സമയത്ത് അവര്‍ക്കുവേണ്ടി മറ്റാര്‍ക്കെങ്കിലും വാഗ്ദാന നിര്‍വഹണം നടത്താം. ചില പാശ്ചാത്യ രാജ്യങ്ങളില്‍ ജ്ഞാനസ്നാനത്തില്‍ ഉത്തരവാദിത്വം ഏറ്റെടുക്കപ്പെടുന്ന ശിശുക്കള്‍ വളര്‍ന്ന് വിവാഹപ്രായമെത്തുമ്പോള്‍ അവരുടെ വിവാഹ നിശ്ചയച്ചടങ്ങിന്റെ ( | + | ജ്ഞാനസ്നാന സമയത്ത് സ്ഥലത്ത് എത്തിച്ചേരാന്‍ തല തൊടുന്നവരില്‍ ആര്‍ക്കെങ്കിലും തക്കതായ കാരണത്താല്‍ ബുദ്ധിമുട്ടുണ്ടായാല്‍ ചടങ്ങിന്റെ സമയത്ത് അവര്‍ക്കുവേണ്ടി മറ്റാര്‍ക്കെങ്കിലും വാഗ്ദാന നിര്‍വഹണം നടത്താം. ചില പാശ്ചാത്യ രാജ്യങ്ങളില്‍ ജ്ഞാനസ്നാനത്തില്‍ ഉത്തരവാദിത്വം ഏറ്റെടുക്കപ്പെടുന്ന ശിശുക്കള്‍ വളര്‍ന്ന് വിവാഹപ്രായമെത്തുമ്പോള്‍ അവരുടെ വിവാഹ നിശ്ചയച്ചടങ്ങിന്റെ (engagement) മേല്‍നോട്ടം ജ്ഞാനമാതാപിതാക്കള്‍ വഹിക്കുന്ന പതിവുണ്ട്. |
കലാസാഹിത്യ രംഗങ്ങളിലോ ബിസ്സിനസിലോ നവാഗതനായ ഒരാള്‍ക്ക് അതതു മേഖലയിലെ മുതിര്‍ന്ന ഒരാള്‍ പ്രോത്സാഹ നവും പിന്തുണയും നല്കിയാല് അയാളെ അപരന്റെ 'ഗോഡ് ഫാദര്‍' എന്നു വിളിക്കാറുണ്ട്. സംഘം ചേര്‍ന്ന് ഭക്ഷണ ശാലകളും മറ്റും സന്ദര്‍ശിക്കുമ്പോള്‍ കൂട്ടത്തില്‍ ഒരാളെ അന്നത്തെ ചെലവുകള്‍ വഹിക്കാന്‍ മറ്റുള്ളവര്‍ ഏര്‍പ്പെടുത്തുന്നു. അയാളേയും 'ഗോഡ് ഫാദര്‍' എന്ന് പരാമര്‍ശിക്കാറുണ്ട്. അങ്ങനെ ആത്മീയേതര മേഖലകളിലും 'തലതൊട്ടപ്പന്' അഥവാ 'ഗോഡ് ഫാദര്‍' എന്ന വാക്കിന് പ്രസക്തി സിദ്ധിച്ചിരിക്കുന്നു. മുതിര്‍ന്ന വ്യക്തി, നേതാവ് എന്നീ നൂതനാര്ത്ഥങ്ങളും ഈ പദത്തിന് ഈയിടെ ലഭിച്ചിട്ടുള്ളതായി കാണുന്നു. | കലാസാഹിത്യ രംഗങ്ങളിലോ ബിസ്സിനസിലോ നവാഗതനായ ഒരാള്‍ക്ക് അതതു മേഖലയിലെ മുതിര്‍ന്ന ഒരാള്‍ പ്രോത്സാഹ നവും പിന്തുണയും നല്കിയാല് അയാളെ അപരന്റെ 'ഗോഡ് ഫാദര്‍' എന്നു വിളിക്കാറുണ്ട്. സംഘം ചേര്‍ന്ന് ഭക്ഷണ ശാലകളും മറ്റും സന്ദര്‍ശിക്കുമ്പോള്‍ കൂട്ടത്തില്‍ ഒരാളെ അന്നത്തെ ചെലവുകള്‍ വഹിക്കാന്‍ മറ്റുള്ളവര്‍ ഏര്‍പ്പെടുത്തുന്നു. അയാളേയും 'ഗോഡ് ഫാദര്‍' എന്ന് പരാമര്‍ശിക്കാറുണ്ട്. അങ്ങനെ ആത്മീയേതര മേഖലകളിലും 'തലതൊട്ടപ്പന്' അഥവാ 'ഗോഡ് ഫാദര്‍' എന്ന വാക്കിന് പ്രസക്തി സിദ്ധിച്ചിരിക്കുന്നു. മുതിര്‍ന്ന വ്യക്തി, നേതാവ് എന്നീ നൂതനാര്ത്ഥങ്ങളും ഈ പദത്തിന് ഈയിടെ ലഭിച്ചിട്ടുള്ളതായി കാണുന്നു. |
Current revision as of 06:48, 24 ജൂണ്‍ 2008
തലതൊട്ടപ്പന്
God father
ക്രൈസ്തവ സഭയില്‍ ജ്ഞാനസ്നാന (മാമ്മോദീസ) സമയത്ത് സ്നാനാര്‍ഥിയുടെ ആത്മീയ ജീവിതത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന ആള്. സ്നാനം ഏറ്റിട്ടുള്ളവര്ക്കും ക്രൈസ്തവ സഭാവിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുന്നവര്‍ക്കും മാത്രമേ ഇതിന് അനുവാദമുള്ളൂ. ഈ സ്ഥാനം വഹിക്കുന്ന സ്ത്രീ 'തലതൊട്ടമ്മ' (God mother) എന്നറിയപ്പെടുന്നു. മലയാളത്തില്‍ 'ജ്ഞാനമാതാപിതാക്കന്മാര്'(God parents) എന്നും ഇവരെ വിളിക്കാറുണ്ട്. ജ്ഞാനസ്നാനം ചെയ്യപ്പെടുന്ന കുഞ്ഞിനുവേണ്ടി പുരോഹിതന്റെ മുമ്പാകെ പ്രതിജ്ഞ എടുക്കുന്നത് ജ്ഞാനമാതാപിതാക്കന്മാരാണ്. ശിശുക്കളെ സ്നാനത്തിനായി കൊണ്ടുവരുന്നവര്‍, അവര്‍ സ്നാനത്തില്‍ സ്വീകരിക്കുന്ന വിശ്വാസത്തെ ഏറ്റു പറയുവാനും അവരെ ക്രിസ്തുവിന്റെ വഴിയിലൂടെ വളര്‍ത്തിക്കൊണ്ടു വരാമെന്ന് വാഗ്ദാനം ചെയ്യുവാനും ബാധ്യസ്ഥരാണ്. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏക ദൈവത്തില്‍ വിശ്വാസം അര്‍പ്പിച്ചു ജീവിക്കുന്നതിനു വേണ്ട മാര്‍ഗനിര്‍ദേശം നല്‍കാമെന്ന് തലതൊടുന്നവര്‍ പുരോഹിതന്റെ മുമ്പാകെ വാഗ്ദാനം ചെയ്യണം. സാത്താനെ ഉപേക്ഷിച്ച് ദൈവത്തില്‍ വിശ്വസിച്ച് അനുസരണയോടെ ജീവിക്കുവാന്‍ ശിശുവിന് തങ്ങള്‍ മാതൃകയായിരിക്കും എന്ന് തലതൊട്ടപ്പനും തലതൊട്ടമ്മയും പ്രതിജ്ഞ ചെയ്യണം. ജ്ഞാനസ്നാനത്തിനായി കൊണ്ടുവന്നിരിക്കുന്ന ശിശു വളര്‍ന്ന് വിശുദ്ധ കുര്‍ബാന സ്വീകരണത്തിന് അര്‍ഹനാ(യാ)കുന്ന പ്രായംവരെ അവന്റെ (അവളുടെ) ആത്മീയജീവിത്തിന്റെ മേല്‍നോട്ടം ജ്ഞാനമാതാപിതാക്കന്മാര് വഹിക്കണമെന്ന് ചട്ടങ്ങള്‍ അനുശാസിക്കുന്നു. യഥാകാലം ആദ്യ കുര്‍ബാന സ്വീകരണം നിര്‍വഹിക്കുവാന്‍ അവരെ പ്രോത്സാഹിപ്പിക്കേണ്ടതും ജ്ഞാനമാതാപിതാക്കള്‍ തന്നെയാണ്.
അപരിചിതരെ മതത്തില്‍ ചേര്‍ക്കുമ്പോള്‍ മധ്യസ്ഥരായി ആരെയെങ്കിലും വയ്ക്കുന്ന പതിവ് യെഹൂദ മതത്തിലാണ് ആരംഭിച്ചതെന്നും അതിന്റെ ചുവടുപിടിച്ചാണ് 'തലതൊടുക' എന്ന ആചാരം നിലവില്‍ വന്നതെന്നും കരുതപ്പെടുന്നു. 'തലതൊടുക' എന്ന ആശയത്തോട് മിക്കവാറും എല്ലാ ക്രൈസ്തവ സഭകളും യോജിക്കുന്നുണ്ടെങ്കിലും അത് നടപ്പിലാക്കുന്ന രീതിക്ക് ചില വ്യത്യാസങ്ങള്‍ കാണാം. ആംഗ്ലിക്കന്‍ സഭയില്‍ ആണ്‍കുഞ്ഞിനു വേണ്ടി രണ്ടു പുരുഷന്മാരും ഒരു സ്ത്രീയും ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോള്‍ പെണ്‍കുഞ്ഞിനുവേണ്ടി രണ്ട് സ്ത്രീകളും ഒരു പുരുഷനും ആണ് അപ്രകാരം ചെയ്യുന്നത്. ഒരു പുരുഷനും ഒരു സ്ത്രീയും ആയാലും മതി എന്നൊരു സഭാനിയമം 1969-ല്‍ ആംഗ്ലിക്കന്‍ സഭയില്‍ നടപ്പില്‍വന്നിട്ടുണ്ട്. എങ്കിലും പൊതുവേ ആദ്യത്തെ രീതിയാണ് ഇപ്പോഴും തുടര്‍ന്നു വരുന്നത്. കത്തോലിക്കാ സഭയില്‍ ഒരു കുഞ്ഞിനുവേണ്ടി ഒരു പുരുഷനും ഒരു സ്ത്രീയും വാഗ്ദാനം നടത്തുകയാണ് പതിവ്. യാക്കോബായ, ഓര്‍ത്തഡോക്സ്, മാര്‍ത്തോമാ സഭാവിഭാഗങ്ങളില്‍ ആണ്‍കുഞ്ഞിന് ഒരു ജ്ഞാനപിതാവും പെണ്‍കുഞ്ഞിന് ഒരു ജ്ഞാനമാതാവും മതിയാകും.
ജ്ഞാനസ്നാന സമയത്ത് സ്ഥലത്ത് എത്തിച്ചേരാന്‍ തല തൊടുന്നവരില്‍ ആര്‍ക്കെങ്കിലും തക്കതായ കാരണത്താല്‍ ബുദ്ധിമുട്ടുണ്ടായാല്‍ ചടങ്ങിന്റെ സമയത്ത് അവര്‍ക്കുവേണ്ടി മറ്റാര്‍ക്കെങ്കിലും വാഗ്ദാന നിര്‍വഹണം നടത്താം. ചില പാശ്ചാത്യ രാജ്യങ്ങളില്‍ ജ്ഞാനസ്നാനത്തില്‍ ഉത്തരവാദിത്വം ഏറ്റെടുക്കപ്പെടുന്ന ശിശുക്കള്‍ വളര്‍ന്ന് വിവാഹപ്രായമെത്തുമ്പോള്‍ അവരുടെ വിവാഹ നിശ്ചയച്ചടങ്ങിന്റെ (engagement) മേല്‍നോട്ടം ജ്ഞാനമാതാപിതാക്കള്‍ വഹിക്കുന്ന പതിവുണ്ട്.
കലാസാഹിത്യ രംഗങ്ങളിലോ ബിസ്സിനസിലോ നവാഗതനായ ഒരാള്‍ക്ക് അതതു മേഖലയിലെ മുതിര്‍ന്ന ഒരാള്‍ പ്രോത്സാഹ നവും പിന്തുണയും നല്കിയാല് അയാളെ അപരന്റെ 'ഗോഡ് ഫാദര്‍' എന്നു വിളിക്കാറുണ്ട്. സംഘം ചേര്‍ന്ന് ഭക്ഷണ ശാലകളും മറ്റും സന്ദര്‍ശിക്കുമ്പോള്‍ കൂട്ടത്തില്‍ ഒരാളെ അന്നത്തെ ചെലവുകള്‍ വഹിക്കാന്‍ മറ്റുള്ളവര്‍ ഏര്‍പ്പെടുത്തുന്നു. അയാളേയും 'ഗോഡ് ഫാദര്‍' എന്ന് പരാമര്‍ശിക്കാറുണ്ട്. അങ്ങനെ ആത്മീയേതര മേഖലകളിലും 'തലതൊട്ടപ്പന്' അഥവാ 'ഗോഡ് ഫാദര്‍' എന്ന വാക്കിന് പ്രസക്തി സിദ്ധിച്ചിരിക്കുന്നു. മുതിര്‍ന്ന വ്യക്തി, നേതാവ് എന്നീ നൂതനാര്ത്ഥങ്ങളും ഈ പദത്തിന് ഈയിടെ ലഭിച്ചിട്ടുള്ളതായി കാണുന്നു.