This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡ്രേക്, ഫ്രാന്‍സിസ് (സു.1543 - 96)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→ഡ്രേക്, ഫ്രാന്‍സിസ് (സു.1543 - 96)) |
|||
വരി 2: | വരി 2: | ||
Drake ,Francis | Drake ,Francis | ||
- | [[ | + | [[Image:294_1.jpg|thumb|250x250px|left|ഫ്രാന്‍സിസ് ഡ്രേക് ]]ബ്രിട്ടീഷുകാരനായ നാവികന്. ഭൂമിയെച്ചുറ്റി നാവിക പര്യടനം നടത്തിയ ഇദ്ദേഹം ഇംഗ്ളണ്ടില്‍ വളരെ പ്രശസ്തി നേടി. സ്പെയിനിന്റെ നാവികപ്പടയ്ക്കെതിരായ ആക്രമണങ്ങള്‍ക്കു നേതൃത്വം നല്കിയതും ഇദ്ദേഹത്തെ ശ്രദ്ധേയനാക്കി. ഒരു ഇടത്തരം കര്‍ഷകനും മതപ്രവര്‍ത്തകനുമായിരുന്ന എഡ്മണ്ട് ഡ്രേക്കിന്റെ പുത്രനായി ഡെവണ്‍ഷയറിലെ ടാവിസ്റ്റോക്കില്‍ ജനിച്ചു (സു. 1543). ഇദ്ദേഹത്തിന്റെ കുട്ടിക്കാലത്തെക്കുറിച്ച് പരിമിതമായ വിവരങ്ങള്‍ മാത്രമേ ലഭ്യമായിട്ടുള്ളൂ. ഔപചാരിക വിദ്യാഭ്യാസം നേടിയിരുന്നില്ലെങ്കിലും എഴുത്തും വായനയും വശമാക്കിയിരുന്നു. ദരിദ്രമായ ചുറ്റുപാടും നേരിടേണ്ടിവന്ന മതപീഡനവും മൂലം ക്ളേശകരമായ ബാല്യകാല ജീവിതമാണ് ഡ്രേക്കിനു നയിക്കേണ്ടിവന്നതെന്ന് ജീവചരിത്രകാരന്മാര് രേഖപ്പെടുത്തിയിട്ടുണ്ട്. |
തെംസ് നദീമുഖത്തെ തീരദേശത്തു സഞ്ചരിച്ചിരുന്ന ചെറുകപ്പലുകളില്‍ നിരന്തരമായി പ്രവര്ത്തിയെടുത്തിരുന്നതിനാല് ചെറുപ്പകാലത്തുതന്നെ നാവികജ്ഞാനം വശമാക്കാന്‍ സാധിച്ചു. പ്ളിമത്തിലെ ഹാക്കിന്‍സ് എന്ന സമ്പന്ന കുടുംബത്തിലെ അംഗമായ സര് ജോണ്‍ ഹാക്കിന്‍സ് നടത്തിയ സമുദ്രയാത്രകളില്‍ പങ്കെടുക്കുവാനുള്ള അവസരം (1567-68) ഡ്രേക്കിനു ലഭ്യമായി. ഈ യാത്രകളില്‍ മെക്സിക്കോയുടെ കിഴക്കന്‍ തീരത്തു വച്ച് സ്പെയിന്‍കാരുടെ ആക്രമണം നേരിടേണ്ടിവന്നത് ഇദ്ദേഹത്തിന് സ്പെയിന്‍കാരോടു വിദ്വേഷമുണ്ടാകുന്നതിനു കാരണമായിത്തീര്‍ന്നു. | തെംസ് നദീമുഖത്തെ തീരദേശത്തു സഞ്ചരിച്ചിരുന്ന ചെറുകപ്പലുകളില്‍ നിരന്തരമായി പ്രവര്ത്തിയെടുത്തിരുന്നതിനാല് ചെറുപ്പകാലത്തുതന്നെ നാവികജ്ഞാനം വശമാക്കാന്‍ സാധിച്ചു. പ്ളിമത്തിലെ ഹാക്കിന്‍സ് എന്ന സമ്പന്ന കുടുംബത്തിലെ അംഗമായ സര് ജോണ്‍ ഹാക്കിന്‍സ് നടത്തിയ സമുദ്രയാത്രകളില്‍ പങ്കെടുക്കുവാനുള്ള അവസരം (1567-68) ഡ്രേക്കിനു ലഭ്യമായി. ഈ യാത്രകളില്‍ മെക്സിക്കോയുടെ കിഴക്കന്‍ തീരത്തു വച്ച് സ്പെയിന്‍കാരുടെ ആക്രമണം നേരിടേണ്ടിവന്നത് ഇദ്ദേഹത്തിന് സ്പെയിന്‍കാരോടു വിദ്വേഷമുണ്ടാകുന്നതിനു കാരണമായിത്തീര്‍ന്നു. |
Current revision as of 08:39, 19 ജൂണ്‍ 2008
ഡ്രേക്, ഫ്രാന്‍സിസ് (സു.1543 - 96)
Drake ,Francis
ബ്രിട്ടീഷുകാരനായ നാവികന്. ഭൂമിയെച്ചുറ്റി നാവിക പര്യടനം നടത്തിയ ഇദ്ദേഹം ഇംഗ്ളണ്ടില്‍ വളരെ പ്രശസ്തി നേടി. സ്പെയിനിന്റെ നാവികപ്പടയ്ക്കെതിരായ ആക്രമണങ്ങള്‍ക്കു നേതൃത്വം നല്കിയതും ഇദ്ദേഹത്തെ ശ്രദ്ധേയനാക്കി. ഒരു ഇടത്തരം കര്‍ഷകനും മതപ്രവര്‍ത്തകനുമായിരുന്ന എഡ്മണ്ട് ഡ്രേക്കിന്റെ പുത്രനായി ഡെവണ്‍ഷയറിലെ ടാവിസ്റ്റോക്കില്‍ ജനിച്ചു (സു. 1543). ഇദ്ദേഹത്തിന്റെ കുട്ടിക്കാലത്തെക്കുറിച്ച് പരിമിതമായ വിവരങ്ങള്‍ മാത്രമേ ലഭ്യമായിട്ടുള്ളൂ. ഔപചാരിക വിദ്യാഭ്യാസം നേടിയിരുന്നില്ലെങ്കിലും എഴുത്തും വായനയും വശമാക്കിയിരുന്നു. ദരിദ്രമായ ചുറ്റുപാടും നേരിടേണ്ടിവന്ന മതപീഡനവും മൂലം ക്ളേശകരമായ ബാല്യകാല ജീവിതമാണ് ഡ്രേക്കിനു നയിക്കേണ്ടിവന്നതെന്ന് ജീവചരിത്രകാരന്മാര് രേഖപ്പെടുത്തിയിട്ടുണ്ട്.തെംസ് നദീമുഖത്തെ തീരദേശത്തു സഞ്ചരിച്ചിരുന്ന ചെറുകപ്പലുകളില്‍ നിരന്തരമായി പ്രവര്ത്തിയെടുത്തിരുന്നതിനാല് ചെറുപ്പകാലത്തുതന്നെ നാവികജ്ഞാനം വശമാക്കാന്‍ സാധിച്ചു. പ്ളിമത്തിലെ ഹാക്കിന്‍സ് എന്ന സമ്പന്ന കുടുംബത്തിലെ അംഗമായ സര് ജോണ്‍ ഹാക്കിന്‍സ് നടത്തിയ സമുദ്രയാത്രകളില്‍ പങ്കെടുക്കുവാനുള്ള അവസരം (1567-68) ഡ്രേക്കിനു ലഭ്യമായി. ഈ യാത്രകളില്‍ മെക്സിക്കോയുടെ കിഴക്കന്‍ തീരത്തു വച്ച് സ്പെയിന്‍കാരുടെ ആക്രമണം നേരിടേണ്ടിവന്നത് ഇദ്ദേഹത്തിന് സ്പെയിന്‍കാരോടു വിദ്വേഷമുണ്ടാകുന്നതിനു കാരണമായിത്തീര്‍ന്നു.
1570-നും 73-നും ഇടയ്ക്ക് പനാമ മുനമ്പ് ലക്ഷ്യമാക്കി ചില സ്വകാര്യ നാവികയാത്രകള്‍ ഇദ്ദേഹം നടത്തിയിരുന്നു. സ്പെയിന്‍കാരുടെ കുത്തകയായിരുന്ന ഈ പ്രദേശത്ത് അവരോട് ഏറ്റുമുട്ടി ഏതാനും ചെറുവിജയങ്ങള്‍ നേടാനും ഡ്രേക്കിനു സാധിച്ചു. ഇതോടെ ഇദ്ദേഹം ഇംഗ്ളണ്ടിലെ എലിസബത്ത് രാജ്ഞിയുടേയും ഗവണ്മെന്റിലെ മറ്റു പ്രമുഖരുടേയും ശ്രദ്ധയില്‍പ്പെട്ടു. ഇംഗ്ളീഷുകാര് നാവികാധിപത്യത്തിനുവേണ്ടി ശ്രമിച്ചുവന്ന കാലമായിരുന്നു അത്. ലോകം ചുറ്റിയുള്ള നാവിക യാത്രയ്ക്ക് ഡ്രേക്ക് 1577-ല്‍ നിയുക്തനായി. ഇംഗ്ളണ്ടിലെ പ്ളിമത്തില്‍നിന്ന് 5 കപ്പലുകളും 160 നാവികരുമായി ഡി.-ല്‍ ഇദ്ദേഹം യാത്ര ആരംഭിച്ചു. ആഫ്രിക്കന്‍ തീരത്തുകൂടി യാത്രചെയ്തശേഷം തെക്കേ അമേരിക്കയുടെ തീരഭാഗത്തേക്കുപോയി ബ്രസീല്‍ കടന്ന് യാത്ര തുടര്‍ന്നു. തെക്കേ അമേരിക്കയുടെ തെക്കേ അറ്റത്തുകൂടി പസിഫിക് സമുദ്രത്തിലേക്കു കടന്നപ്പോള്‍ യാത്രയുടെ ദിശ തെക്കുഭാഗത്തേക്കു മാറുവാനിടയായി. ഇത് ടീറാ-ദെല്‍-ഫ്യൂഗോ എന്ന ദ്വീപിനു തെക്കുള്ള കടലിടുക്ക് കണ്ടെത്തുവാന്‍ സഹായകമായി. ഇത് ഇപ്പോള്‍ ഡ്രേക്കിന്റെ പേരിലാണ് (ഡ്രേക് കടലിടുക്ക്) അറിയപ്പെടുന്നത്.
പിന്നീട് തെക്കേ അമേരിക്കയുടെ പടിഞ്ഞാറേ തീരം വഴി ചിലിയും പെറുവും കടന്ന് വടക്കുദിശയില്‍ സഞ്ചരിച്ചു. ചിലിയിലേയും പെറുവിലേയും സ്പാനിഷ് കേന്ദ്രങ്ങള്‍ കൊള്ളയടിച്ച് വിലപിടിച്ച സമ്പത്ത് ഡ്രേക്ക് കൈക്കലാക്കിയിരുന്നു. ഇത് സ്പെയിന്‍കാരെ പ്രകോപിതരാക്കി. വടക്കേ അമേരിക്കയുടെ പടിഞ്ഞാറേ തീരത്തുകൂടി വീണ്ടും വടക്കോട്ടുപോയ ഡ്രേക് കാലിഫോര്‍ണിയയ്ക്കടുത്തെത്തി. സാന്‍ഫ്രാന്‍സിസ്കോയ്ക്കു വടക്കു ഭാഗത്തുനിന്നും 1936-ല്‍ കണ്ടെടുത്ത ഒരു പിച്ചളത്തകിട് ഇദ്ദേഹം ഇവിടെ താമസിച്ചിരുന്നു എന്നതിനു തെളിവായി ചില ചരിത്രകാരന്മാര് അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ ഇതിന്റെ ആധികാരികതയെപ്പറ്റി ചരിത്രകാരന്മാര് ഭിന്നാഭിപ്രായക്കാരാണ്.പസിഫിക് സമുദ്രം കുറുകെ കടന്ന് ഡ്രേക് മൊളൂക്കാസ് ദ്വീപുകളിലെത്തി. അവിടെനിന്നും സുഗന്ധദ്രവൃങ്ങള് സംഭരിച്ചശേഷം ഇദ്ദേഹം യാത്ര തുടര്‍ന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ യാത്രചെയ്ത് ആഫ്രിക്കയുടെ തെക്കേ അറ്റത്തുള്ള ഗുഡ്ഹോപ്പ് മുനമ്പു ചുറ്റി 1580 സെപ്. 26-ന് പ്ളിമത്തില്‍ മടങ്ങിയെത്തി. ഇതോടുകൂടി, ലോകം ചുറ്റി യാത്രചെയ്ത ആദ്യത്തെ ഇംഗ്ളീഷ് ക്യാപ്റ്റന്‍ എന്ന ഖ്യാതി നേടുവാന്‍ ഡ്രേക്കിനു സാധിച്ചു. എലിസബത്ത് രാജ്ഞി ഇദ്ദേഹത്തെ അനുമോദിക്കുകയും 'നൈറ്റ്' പദവി നല്‍കുകയും ചെയ്തു. 1584-ല്‍ ഇദ്ദേഹം പാര്‍ലമെന്റംഗമായി തെരഞ്ഞെടുക്കപ്പെട്ടു.
കരീബിയന്‍ പ്രദേശത്ത് സ്പെയിന്‍കാരെ നേരിടുവാനായി 1585-ല്‍ ഡ്രേക്കിന്റെ നേതൃത്വത്തില്‍ ഒരു നാവികവ്യൂഹത്തെ എലിസബത്ത് രാജ്ഞി അയച്ചു. ഈ ആക്രമണം സ്പെയിനിന് വമ്പിച്ച നാശനഷ്ടമുണ്ടാക്കി. 1587-ല്‍ സ്പെയിനിലെ കാദിസ് (Cadiz) തുറമുഖത്ത് ആക്രമണം നടത്തുന്നതിനും ഡ്രേക് നേതൃത്വം നല്കി. ഇംഗ്ളണ്ടിനെ ആക്രമിക്കുവാന്‍ പുറപ്പെട്ട സ്പെയിനിന്റെ കപ്പല്‍വ്യൂഹമായ സ്പാനിഷ് അര്‍മേഡയെ 1588-ല്‍ പരാജയപ്പെടുത്തിയ നാവികവ്യൂഹത്തിലെ വൈസ് അഡ്മിറല്‍ ആയിരുന്നു ഡ്രേക്. 1589-ല്‍ മറ്റൊരു നാവികയുദ്ധത്തിന് നേതൃത്വം നല്‍കിയെങ്കിലും ഡ്രേക്കിന് അതില്‍ വിജയിക്കുവാന്‍ കഴിഞ്ഞില്ല. 1595-ല്‍ ജോണ്‍ ഹാക്കിന്‍സിനോടൊപ്പം സ്പെയിന്‍കാര്‍ക്കെതിരായി വെസ്റ്റ് ഇന്‍ഡീസിലേക്കു നടത്തിയ യാത്രാമധ്യേ 1596 ജനു. 28-ന് ഇദ്ദേഹം മരണമടഞ്ഞു. മൃതദേഹം കടലില്‍ത്തന്നെ സംസ്കരിച്ചു എന്നാണ് രേഖപ്പെടുത്തിക്കാണുന്നത്.