This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്യാധീനപ്പെടുത്തല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അന്യാധീനപ്പെടുത്തല്‍ = ഇന്ത്യന്‍ വസ്തുകൈമാറ്റനിയമം (ഠൃമിളെലൃ ീള ജൃീ...)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
= അന്യാധീനപ്പെടുത്തല്‍ =
= അന്യാധീനപ്പെടുത്തല്‍ =
-
ഇന്ത്യന്‍ വസ്തുകൈമാറ്റനിയമം (ഠൃമിളെലൃ ീള ജൃീുലൃ്യ അര) 5-ാം വകുപ്പ് അനുസരിച്ച് ഒരു വ്യക്തി, തന്റെ വസ്തുവകകളെ തന്നിലേക്കുതന്നെയോ മറ്റാര്‍ക്കെങ്കിലുമോ, കൈമാറുന്ന കൃത്യം. ഒരാള്‍ സ്വന്തം വസ്തുവകകള്‍ക്ക് ഒരു ട്രസ്റ്റ് (ഠൃൌ) ഉണ്ടാക്കുകയും, അയാള്‍ അതിന്റെ 'ട്രസ്റ്റി' ആയി പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് വസ്തുവിന്റെ ഉടമസ്ഥത തന്നിലേക്കുതന്നെ കൈമാറുന്നതിന് ഒരു ഉദാഹരണമാണ്. ജീവിച്ചിരിക്കുന്ന വ്യക്തികള്‍ തമ്മിലുള്ള കൈമാറ്റത്തെ മാത്രമേ പ്രസ്തുതനിയമം വിഭാവനം ചെയ്യുന്നുള്ളു. നിയമസങ്കേതപ്രകാരം കമ്പനികള്‍, സംഘടനകള്‍ മുതലായവയെ ജീവിച്ചിരിക്കുന്ന വ്യക്തികള്‍ക്കു തുല്യമായി പരിഗണിക്കുന്നതാണ്.
+
ഇന്ത്യന്‍ വസ്തുകൈമാറ്റനിയമം (Transfer of Property Act) 5-ാം വകുപ്പ് അനുസരിച്ച് ഒരു വ്യക്തി, തന്റെ വസ്തുവകകളെ തന്നിലേക്കുതന്നെയോ മറ്റാര്‍ക്കെങ്കിലുമോ, കൈമാറുന്ന കൃത്യം. ഒരാള്‍ സ്വന്തം വസ്തുവകകള്‍ക്ക് ഒരു ട്രസ്റ്റ് (Trust) ഉണ്ടാക്കുകയും, അയാള്‍ അതിന്റെ 'ട്രസ്റ്റി' ആയി പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് വസ്തുവിന്റെ ഉടമസ്ഥത തന്നിലേക്കുതന്നെ കൈമാറുന്നതിന് ഒരു ഉദാഹരണമാണ്. ജീവിച്ചിരിക്കുന്ന വ്യക്തികള്‍ തമ്മിലുള്ള കൈമാറ്റത്തെ മാത്രമേ പ്രസ്തുതനിയമം വിഭാവനം ചെയ്യുന്നുള്ളു. നിയമസങ്കേതപ്രകാരം കമ്പനികള്‍, സംഘടനകള്‍ മുതലായവയെ ജീവിച്ചിരിക്കുന്ന വ്യക്തികള്‍ക്കു തുല്യമായി പരിഗണിക്കുന്നതാണ്.
ഏതുതരം വസ്തുവും കൈമാറ്റം ചെയ്യാമെന്നാണ് പൊതുനിയമമെങ്കിലും അതില്‍ ചില വ്യത്യാസങ്ങളുണ്ട്. ഉദാ. പിന്‍തുടര്‍ച്ചാവകാശം, വെറും ഉപയോഗാവകാശം, അനുഭവാവകാശം, പൊതുകാര്യാലയം, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ശമ്പളം, വാര്‍ധക്യകാലവേതനം ഇവയൊന്നും കൈമാറ്റം ചെയ്യപ്പെടാവുന്നതല്ല. ഉടമ്പടി ചെയ്യുന്നതിനര്‍ഹതയുള്ള ആര്‍ക്കും, കൈമാറുന്നതിനു യോഗ്യതയുള്ള വസ്തുക്കള്‍ ഉണ്ടെങ്കില്‍ അത് ഭാഗികമായോ, പൂര്‍ണമായോ അന്യാധീനപ്പെടുത്തുവാന്‍ അവകാശമുണ്ട്. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ചെയ്യുന്ന വസ്തുകൈമാറ്റം അസാധുവാണ്. എന്നാല്‍ അന്യാധീന ഉടമ്പടിയില്‍ മൈനര്‍ക്ക് ദോഷകരമായ ബാധ്യതകള്‍ ജനിപ്പിക്കുന്നില്ലെങ്കില്‍ മൈനറുടെ പേര്‍ക്ക് കൈമാറ്റം ചെയ്യാവുന്നതാണ്.

കൈമാറുന്നതോടുകൂടി കൈമാറ്റം ചെയ്യുന്ന ആളിന് പ്രസ്തുത വസ്തുവിലുണ്ടായിരുന്ന എല്ലാ അവകാശങ്ങളും നിയമപരമായ ബാധ്യതകളും  കൈമാറ്റം കിട്ടിയ ആളില്‍ അടങ്ങുന്നതാണ്. കൈമാറ്റവസ്തു ഭൂമിയാണെങ്കില്‍ അതിന്‍മേലുള്ള 'ഈസ്മെന്റ്' (ഋമലൊലി) അവകാശം, കൈമാറ്റത്തിനുശേഷമുള്ള വാടക തുടങ്ങിയ അവകാശങ്ങള്‍ കൈമാറ്റം വാങ്ങുന്ന ആളില്‍ ലയിക്കുന്നു.
+
കൈമാറുന്നതോടുകൂടി കൈമാറ്റം ചെയ്യുന്ന ആളിന് പ്രസ്തുത വസ്തുവിലുണ്ടായിരുന്ന എല്ലാ അവകാശങ്ങളും നിയമപരമായ ബാധ്യതകളും  കൈമാറ്റം കിട്ടിയ ആളില്‍ അടങ്ങുന്നതാണ്. കൈമാറ്റവസ്തു ഭൂമിയാണെങ്കില്‍ അതിന്‍മേലുള്ള 'ഈസ്മെന്റ്' (Easement) അവകാശം, കൈമാറ്റത്തിനുശേഷമുള്ള വാടക തുടങ്ങിയ അവകാശങ്ങള്‍ കൈമാറ്റം വാങ്ങുന്ന ആളില്‍ ലയിക്കുന്നു.
ചില ഒഴിവുകള്‍ക്കു വിധേയമായി കൈമാറ്റപ്പെട്ട വസ്തു അന്യാധീനപ്പെടുത്തുന്നതിനെതിരായിട്ടുള്ള പൊതു വിലക്കുകളോ വ്യവസ്ഥകളോ സാധുവല്ലാത്തതാണ്. എന്നാല്‍ ഭാഗികമായ വിലക്കുകളോ, വ്യവസ്ഥകളോ നിലനില്ക്കുന്നതാകുന്നു. ഉത്തമര്‍ണനെ തോല്പിക്കുന്നതിനോ വഞ്ചിക്കുന്നതിനോ കാലതാമസപ്പെടുത്തുന്നതിനോ ഉദ്ദേശിച്ചുള്ള കൈമാറ്റങ്ങള്‍ നിയമദൃഷ്ടിയില്‍ ദുര്‍ബലവും അസ്ഥിരപ്പെടുത്താവുന്നതുമാണ്. വിവാദവസ്തുവിനെ സംബന്ധിച്ച് ഒരു വ്യവഹാരം നിലവിലിരിക്കുമ്പോള്‍ നടത്തുന്ന കൈമാറ്റങ്ങള്‍ കോടതിവിധിക്കു വിധേയമാണ്. എല്ലാത്തരത്തിലുള്ള കൈമാറ്റങ്ങളും എഴുതി രജിസ്റ്റര്‍ ചെയ്യണമെന്നുണ്ട്. എന്നാല്‍ അപൂര്‍വം ചിലത് വാക്കിന്‍പ്രകാരവും തുടര്‍ന്ന് കൈവശം വിട്ടുകൊടുത്തും നടത്താം.

(കെ. മാധവന്‍ പിള്ള)
(കെ. മാധവന്‍ പിള്ള)
 +
[[category:നിയമം]]

Current revision as of 11:07, 8 ഏപ്രില്‍ 2008

അന്യാധീനപ്പെടുത്തല്‍

ഇന്ത്യന്‍ വസ്തുകൈമാറ്റനിയമം (Transfer of Property Act) 5-ാം വകുപ്പ് അനുസരിച്ച് ഒരു വ്യക്തി, തന്റെ വസ്തുവകകളെ തന്നിലേക്കുതന്നെയോ മറ്റാര്‍ക്കെങ്കിലുമോ, കൈമാറുന്ന കൃത്യം. ഒരാള്‍ സ്വന്തം വസ്തുവകകള്‍ക്ക് ഒരു ട്രസ്റ്റ് (Trust) ഉണ്ടാക്കുകയും, അയാള്‍ അതിന്റെ 'ട്രസ്റ്റി' ആയി പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് വസ്തുവിന്റെ ഉടമസ്ഥത തന്നിലേക്കുതന്നെ കൈമാറുന്നതിന് ഒരു ഉദാഹരണമാണ്. ജീവിച്ചിരിക്കുന്ന വ്യക്തികള്‍ തമ്മിലുള്ള കൈമാറ്റത്തെ മാത്രമേ പ്രസ്തുതനിയമം വിഭാവനം ചെയ്യുന്നുള്ളു. നിയമസങ്കേതപ്രകാരം കമ്പനികള്‍, സംഘടനകള്‍ മുതലായവയെ ജീവിച്ചിരിക്കുന്ന വ്യക്തികള്‍ക്കു തുല്യമായി പരിഗണിക്കുന്നതാണ്.

ഏതുതരം വസ്തുവും കൈമാറ്റം ചെയ്യാമെന്നാണ് പൊതുനിയമമെങ്കിലും അതില്‍ ചില വ്യത്യാസങ്ങളുണ്ട്. ഉദാ. പിന്‍തുടര്‍ച്ചാവകാശം, വെറും ഉപയോഗാവകാശം, അനുഭവാവകാശം, പൊതുകാര്യാലയം, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ശമ്പളം, വാര്‍ധക്യകാലവേതനം ഇവയൊന്നും കൈമാറ്റം ചെയ്യപ്പെടാവുന്നതല്ല. ഉടമ്പടി ചെയ്യുന്നതിനര്‍ഹതയുള്ള ആര്‍ക്കും, കൈമാറുന്നതിനു യോഗ്യതയുള്ള വസ്തുക്കള്‍ ഉണ്ടെങ്കില്‍ അത് ഭാഗികമായോ, പൂര്‍ണമായോ അന്യാധീനപ്പെടുത്തുവാന്‍ അവകാശമുണ്ട്. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ചെയ്യുന്ന വസ്തുകൈമാറ്റം അസാധുവാണ്. എന്നാല്‍ അന്യാധീന ഉടമ്പടിയില്‍ മൈനര്‍ക്ക് ദോഷകരമായ ബാധ്യതകള്‍ ജനിപ്പിക്കുന്നില്ലെങ്കില്‍ മൈനറുടെ പേര്‍ക്ക് കൈമാറ്റം ചെയ്യാവുന്നതാണ്.

കൈമാറുന്നതോടുകൂടി കൈമാറ്റം ചെയ്യുന്ന ആളിന് പ്രസ്തുത വസ്തുവിലുണ്ടായിരുന്ന എല്ലാ അവകാശങ്ങളും നിയമപരമായ ബാധ്യതകളും കൈമാറ്റം കിട്ടിയ ആളില്‍ അടങ്ങുന്നതാണ്. കൈമാറ്റവസ്തു ഭൂമിയാണെങ്കില്‍ അതിന്‍മേലുള്ള 'ഈസ്മെന്റ്' (Easement) അവകാശം, കൈമാറ്റത്തിനുശേഷമുള്ള വാടക തുടങ്ങിയ അവകാശങ്ങള്‍ കൈമാറ്റം വാങ്ങുന്ന ആളില്‍ ലയിക്കുന്നു.

ചില ഒഴിവുകള്‍ക്കു വിധേയമായി കൈമാറ്റപ്പെട്ട വസ്തു അന്യാധീനപ്പെടുത്തുന്നതിനെതിരായിട്ടുള്ള പൊതു വിലക്കുകളോ വ്യവസ്ഥകളോ സാധുവല്ലാത്തതാണ്. എന്നാല്‍ ഭാഗികമായ വിലക്കുകളോ, വ്യവസ്ഥകളോ നിലനില്ക്കുന്നതാകുന്നു. ഉത്തമര്‍ണനെ തോല്പിക്കുന്നതിനോ വഞ്ചിക്കുന്നതിനോ കാലതാമസപ്പെടുത്തുന്നതിനോ ഉദ്ദേശിച്ചുള്ള കൈമാറ്റങ്ങള്‍ നിയമദൃഷ്ടിയില്‍ ദുര്‍ബലവും അസ്ഥിരപ്പെടുത്താവുന്നതുമാണ്. വിവാദവസ്തുവിനെ സംബന്ധിച്ച് ഒരു വ്യവഹാരം നിലവിലിരിക്കുമ്പോള്‍ നടത്തുന്ന കൈമാറ്റങ്ങള്‍ കോടതിവിധിക്കു വിധേയമാണ്. എല്ലാത്തരത്തിലുള്ള കൈമാറ്റങ്ങളും എഴുതി രജിസ്റ്റര്‍ ചെയ്യണമെന്നുണ്ട്. എന്നാല്‍ അപൂര്‍വം ചിലത് വാക്കിന്‍പ്രകാരവും തുടര്‍ന്ന് കൈവശം വിട്ടുകൊടുത്തും നടത്താം.

(കെ. മാധവന്‍ പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍