This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ണ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→ണ) |
|||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
- | = ണ= | + | =ണ= |
- | + | അക്ഷരമാലയിലെ പതിനഞ്ചാമത്തെ വ്യഞ്ജനം. ഉച്ചാരണ സൗകര്യത്തിനുവേണ്ടി വ്യഞ്ജനങ്ങളോട് 'അ' കാരം ചേര്‍ത്ത് ഉച്ചരിക്കുന്ന രീതിക്ക് ണ് + അ എന്നീ വര്‍ണങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന അക്ഷരം (ണ് + അ = ണ). 'ട' വര്‍ഗത്തിലെ അനുനാസികം. അനുനാസികശബ്ദങ്ങള്‍ ഉച്ചരിക്കുമ്പോള്‍ നിശ്വാസവായു മൂക്കില്‍ക്കൂടി നിസ്സരിക്കുന്നു. മറ്റു സ്വരങ്ങള്‍ ചേര്‍ന്ന് ണാ, ണി, ണീ, ണു, ണൂ, ണൃ, ണെ, ണേ, ണൈ, ണൊ, ണോ, ണൗ എന്നീ ലിപി രൂപങ്ങള്‍. | |
- | അക്ഷരമാലയിലെ പതിനഞ്ചാമത്തെ വ്യഞ്ജനം. ഉച്ചാരണ | + | |
സംസ്കൃതം തുടങ്ങിയ ഇന്തോ-ആര്യന്‍ ഭാഷകളിലും തെലുഗുവിലും കന്നഡയിലും 'ണ' തന്നെയാണ് പതിനഞ്ചാമത്തെ വ്യഞ്ജനം; തമിഴില്‍ ആറാമത്തെ വ്യഞ്ജനം. ഈ അക്ഷരത്തില്‍ തുടങ്ങുന്ന പദങ്ങള്‍ മലയാളത്തില്‍ ചുരുക്കമാണ്. സംസ്കൃതത്തില്‍ 'ണ' കാരത്തില്‍ തുടങ്ങുന്ന പദങ്ങള്‍ ഇല്ല. ഹിന്ദിയിലും ചില ഉത്തരേന്ത്യന്‍ ഭാഷകളിലും ണകാരം നകാരമായി മാറുന്നു. ഉദാ. നാരായണ-നാരായന്‍. നിഘണ്ടുക്കളില്‍ കാണുന്ന ഒന്നു രണ്ടു പദങ്ങള്‍ (ണത്താര്‍, ണത്വം, ണന്‍) വ്യവഹാരത്തില്‍ അധികമായി ഇല്ല. കവിതകളിലുണ്ട് ('ണത്താര്‍' ഹരിനാമ കീര്‍ത്തനത്തില്‍ പ്രയോഗിച്ചിരിക്കുന്നതു കാണാം). നല്‍ത്താര്‍ എന്ന അര്‍ഥമാണ് ഈ പദത്തിനുള്ളത്. വ്യഞ്ജനങ്ങള്‍ക്ക് ഇരട്ടിപ്പ് മുതലായ വികാരങ്ങള്‍ വരുന്ന രീതിക്ക് ണ്ക, ണ്‍ക്ര, ണ്‍ഗ, ണ്‍ഗ്ര, ണ്‍ച, ണ്‍ജ, ണ്ട, ണ്ട്ര, ണ്ഠ, ണ്ഠ്യ, ണ്ഡ, ണ്ഡ്യ, ണ്ഡ്ര, ണ്ഡ്വ, ണ്ഢ, ണ്ണ, ണ്ത, ണ്ന, ണ്പ, ണ്ഭ, ണ്മ, ണ്യ, ണ്വ, ണ്‍സ, ക്ണ, ക്ഷ്ണ, ക്ഷ്ണ്യ, ഗ്ണ, ട്ണ, മ്ണ, ര്‍ണ, ര്‍ണ്ണ, ര്‍ണ്യ, ര്‍ഷ്ണ, ര്‍ഷ്ണ്യ, ഷ്ണ, ഷ്ണ്യ, ഷ്ണ്വ എന്നിങ്ങനെ 'ണ' ചേര്‍ന്നു സംയുക്ത രൂപങ്ങള്‍ ഉണ്ട്. ഉദാ. കാണ്‍ക, കാണ്‍ക്രീറ്റ്, വിണ്‍ഗംഗ, പെണ്‍ഗ്രഹം, വെണ്‍ചാമരം, വെണ്‍ജന്മം, ചെണ്ട, വണ്‍ട്ര, കണ്ഠം, കണ്ഠ്യം, പിണ്ഡം, പാണ്ഡ്യന്‍, പുണ്ഡ്രം, പാണ്ഡ്വം, മേണ്‍ഢകം, കിണ്ണം, മണ്‍തരി, വെണ്‍നിലാവ്, കണ്‍പോള, മണ്‍ഭരണി, കണ്മണി, ഗണ്യം, കണ്വന്‍, കൌണ്‍സില്‍, വൃക്ണം, തീക്ഷ്ണം, ക്ഷ്ണുതം, തൈക്ഷ്ണ്യം, രുഗ്ണം, ചട്ണി, അമ്ണന്‍, (അമ്മിണന്‍), വര്‍ണം, വര്‍ണ്ണം, വര്‍ണ്യം, വര്‍ണ്ണ്യം, കാര്‍ഷ്ണി, കാര്‍ഷ്ണ്യം, കൃഷ്ണന്‍, ഔഷ്ണ്യം, വിഷ്ണ്വംശം. ഇവയില്‍ 'ണ്യ' (ണ്യം), ക്ഷ്ണ എന്നീ കൂട്ടക്ഷരങ്ങള്‍ മാത്രമേ പദാദിയില്‍ പ്രയോഗിക്കുന്നുള്ളൂ. ഉദാ. ണ്യം-ബ്രഹ്മലോകത്തുള്ള ഒരു സമുദ്രം, ക്ഷ്ണുതം ആദിയായവ. | സംസ്കൃതം തുടങ്ങിയ ഇന്തോ-ആര്യന്‍ ഭാഷകളിലും തെലുഗുവിലും കന്നഡയിലും 'ണ' തന്നെയാണ് പതിനഞ്ചാമത്തെ വ്യഞ്ജനം; തമിഴില്‍ ആറാമത്തെ വ്യഞ്ജനം. ഈ അക്ഷരത്തില്‍ തുടങ്ങുന്ന പദങ്ങള്‍ മലയാളത്തില്‍ ചുരുക്കമാണ്. സംസ്കൃതത്തില്‍ 'ണ' കാരത്തില്‍ തുടങ്ങുന്ന പദങ്ങള്‍ ഇല്ല. ഹിന്ദിയിലും ചില ഉത്തരേന്ത്യന്‍ ഭാഷകളിലും ണകാരം നകാരമായി മാറുന്നു. ഉദാ. നാരായണ-നാരായന്‍. നിഘണ്ടുക്കളില്‍ കാണുന്ന ഒന്നു രണ്ടു പദങ്ങള്‍ (ണത്താര്‍, ണത്വം, ണന്‍) വ്യവഹാരത്തില്‍ അധികമായി ഇല്ല. കവിതകളിലുണ്ട് ('ണത്താര്‍' ഹരിനാമ കീര്‍ത്തനത്തില്‍ പ്രയോഗിച്ചിരിക്കുന്നതു കാണാം). നല്‍ത്താര്‍ എന്ന അര്‍ഥമാണ് ഈ പദത്തിനുള്ളത്. വ്യഞ്ജനങ്ങള്‍ക്ക് ഇരട്ടിപ്പ് മുതലായ വികാരങ്ങള്‍ വരുന്ന രീതിക്ക് ണ്ക, ണ്‍ക്ര, ണ്‍ഗ, ണ്‍ഗ്ര, ണ്‍ച, ണ്‍ജ, ണ്ട, ണ്ട്ര, ണ്ഠ, ണ്ഠ്യ, ണ്ഡ, ണ്ഡ്യ, ണ്ഡ്ര, ണ്ഡ്വ, ണ്ഢ, ണ്ണ, ണ്ത, ണ്ന, ണ്പ, ണ്ഭ, ണ്മ, ണ്യ, ണ്വ, ണ്‍സ, ക്ണ, ക്ഷ്ണ, ക്ഷ്ണ്യ, ഗ്ണ, ട്ണ, മ്ണ, ര്‍ണ, ര്‍ണ്ണ, ര്‍ണ്യ, ര്‍ഷ്ണ, ര്‍ഷ്ണ്യ, ഷ്ണ, ഷ്ണ്യ, ഷ്ണ്വ എന്നിങ്ങനെ 'ണ' ചേര്‍ന്നു സംയുക്ത രൂപങ്ങള്‍ ഉണ്ട്. ഉദാ. കാണ്‍ക, കാണ്‍ക്രീറ്റ്, വിണ്‍ഗംഗ, പെണ്‍ഗ്രഹം, വെണ്‍ചാമരം, വെണ്‍ജന്മം, ചെണ്ട, വണ്‍ട്ര, കണ്ഠം, കണ്ഠ്യം, പിണ്ഡം, പാണ്ഡ്യന്‍, പുണ്ഡ്രം, പാണ്ഡ്വം, മേണ്‍ഢകം, കിണ്ണം, മണ്‍തരി, വെണ്‍നിലാവ്, കണ്‍പോള, മണ്‍ഭരണി, കണ്മണി, ഗണ്യം, കണ്വന്‍, കൌണ്‍സില്‍, വൃക്ണം, തീക്ഷ്ണം, ക്ഷ്ണുതം, തൈക്ഷ്ണ്യം, രുഗ്ണം, ചട്ണി, അമ്ണന്‍, (അമ്മിണന്‍), വര്‍ണം, വര്‍ണ്ണം, വര്‍ണ്യം, വര്‍ണ്ണ്യം, കാര്‍ഷ്ണി, കാര്‍ഷ്ണ്യം, കൃഷ്ണന്‍, ഔഷ്ണ്യം, വിഷ്ണ്വംശം. ഇവയില്‍ 'ണ്യ' (ണ്യം), ക്ഷ്ണ എന്നീ കൂട്ടക്ഷരങ്ങള്‍ മാത്രമേ പദാദിയില്‍ പ്രയോഗിക്കുന്നുള്ളൂ. ഉദാ. ണ്യം-ബ്രഹ്മലോകത്തുള്ള ഒരു സമുദ്രം, ക്ഷ്ണുതം ആദിയായവ. | ||
- | + | [[Image:p173.png|300x3000px|thumb|വിഭിന്ന ഭാരതീയ ഭാഷകളിലെ 'ണ' യുടെ രൂപങ്ങള്‍|left]] | |
സംസ്കൃതത്തില്‍ 'ണ'കാരത്തോട് മറ്റു വ്യഞ്ജനങ്ങള്‍ ചേര്‍ന്നുള്ള കൂട്ടക്ഷരങ്ങള്‍ ഉള്ള ചില പദങ്ങളുടെ തദ്ഭവങ്ങളില്‍ കൂട്ടക്ഷരത്തിലെ അന്ത്യഘടകത്തിന്റെ സ്ഥാനത്ത് ചിലപ്പോള്‍ 'ണ'കാരം കാണാം. ഉദാ. ദണ്ഡം, ദണ്ണം, പിണ്യാകം-പിണ്ണാക്ക്. അനുനാസിക സവര്‍ണനം കൊണ്ടുള്ള ഈ മാറ്റം മലയാളത്തിനുള്ളില്‍ വര്‍ണവികാരമായും കാണാം. ഉദാ. വെണ്‍നിലാവ്-വെണ്ണിലാവ്, ഒണ്‍ + നുതല്‍-ഒണ്ണുതല്‍, കണ്‍ + നീര്‍ = കണ്ണീര്‍. | സംസ്കൃതത്തില്‍ 'ണ'കാരത്തോട് മറ്റു വ്യഞ്ജനങ്ങള്‍ ചേര്‍ന്നുള്ള കൂട്ടക്ഷരങ്ങള്‍ ഉള്ള ചില പദങ്ങളുടെ തദ്ഭവങ്ങളില്‍ കൂട്ടക്ഷരത്തിലെ അന്ത്യഘടകത്തിന്റെ സ്ഥാനത്ത് ചിലപ്പോള്‍ 'ണ'കാരം കാണാം. ഉദാ. ദണ്ഡം, ദണ്ണം, പിണ്യാകം-പിണ്ണാക്ക്. അനുനാസിക സവര്‍ണനം കൊണ്ടുള്ള ഈ മാറ്റം മലയാളത്തിനുള്ളില്‍ വര്‍ണവികാരമായും കാണാം. ഉദാ. വെണ്‍നിലാവ്-വെണ്ണിലാവ്, ഒണ്‍ + നുതല്‍-ഒണ്ണുതല്‍, കണ്‍ + നീര്‍ = കണ്ണീര്‍. | ||
Current revision as of 05:28, 19 ജൂണ്‍ 2008
ണ
അക്ഷരമാലയിലെ പതിനഞ്ചാമത്തെ വ്യഞ്ജനം. ഉച്ചാരണ സൗകര്യത്തിനുവേണ്ടി വ്യഞ്ജനങ്ങളോട് 'അ' കാരം ചേര്‍ത്ത് ഉച്ചരിക്കുന്ന രീതിക്ക് ണ് + അ എന്നീ വര്‍ണങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന അക്ഷരം (ണ് + അ = ണ). 'ട' വര്‍ഗത്തിലെ അനുനാസികം. അനുനാസികശബ്ദങ്ങള്‍ ഉച്ചരിക്കുമ്പോള്‍ നിശ്വാസവായു മൂക്കില്‍ക്കൂടി നിസ്സരിക്കുന്നു. മറ്റു സ്വരങ്ങള്‍ ചേര്‍ന്ന് ണാ, ണി, ണീ, ണു, ണൂ, ണൃ, ണെ, ണേ, ണൈ, ണൊ, ണോ, ണൗ എന്നീ ലിപി രൂപങ്ങള്‍.
സംസ്കൃതം തുടങ്ങിയ ഇന്തോ-ആര്യന്‍ ഭാഷകളിലും തെലുഗുവിലും കന്നഡയിലും 'ണ' തന്നെയാണ് പതിനഞ്ചാമത്തെ വ്യഞ്ജനം; തമിഴില്‍ ആറാമത്തെ വ്യഞ്ജനം. ഈ അക്ഷരത്തില്‍ തുടങ്ങുന്ന പദങ്ങള്‍ മലയാളത്തില്‍ ചുരുക്കമാണ്. സംസ്കൃതത്തില്‍ 'ണ' കാരത്തില്‍ തുടങ്ങുന്ന പദങ്ങള്‍ ഇല്ല. ഹിന്ദിയിലും ചില ഉത്തരേന്ത്യന്‍ ഭാഷകളിലും ണകാരം നകാരമായി മാറുന്നു. ഉദാ. നാരായണ-നാരായന്‍. നിഘണ്ടുക്കളില്‍ കാണുന്ന ഒന്നു രണ്ടു പദങ്ങള്‍ (ണത്താര്‍, ണത്വം, ണന്‍) വ്യവഹാരത്തില്‍ അധികമായി ഇല്ല. കവിതകളിലുണ്ട് ('ണത്താര്‍' ഹരിനാമ കീര്‍ത്തനത്തില്‍ പ്രയോഗിച്ചിരിക്കുന്നതു കാണാം). നല്‍ത്താര്‍ എന്ന അര്‍ഥമാണ് ഈ പദത്തിനുള്ളത്. വ്യഞ്ജനങ്ങള്‍ക്ക് ഇരട്ടിപ്പ് മുതലായ വികാരങ്ങള്‍ വരുന്ന രീതിക്ക് ണ്ക, ണ്‍ക്ര, ണ്‍ഗ, ണ്‍ഗ്ര, ണ്‍ച, ണ്‍ജ, ണ്ട, ണ്ട്ര, ണ്ഠ, ണ്ഠ്യ, ണ്ഡ, ണ്ഡ്യ, ണ്ഡ്ര, ണ്ഡ്വ, ണ്ഢ, ണ്ണ, ണ്ത, ണ്ന, ണ്പ, ണ്ഭ, ണ്മ, ണ്യ, ണ്വ, ണ്‍സ, ക്ണ, ക്ഷ്ണ, ക്ഷ്ണ്യ, ഗ്ണ, ട്ണ, മ്ണ, ര്‍ണ, ര്‍ണ്ണ, ര്‍ണ്യ, ര്‍ഷ്ണ, ര്‍ഷ്ണ്യ, ഷ്ണ, ഷ്ണ്യ, ഷ്ണ്വ എന്നിങ്ങനെ 'ണ' ചേര്‍ന്നു സംയുക്ത രൂപങ്ങള്‍ ഉണ്ട്. ഉദാ. കാണ്‍ക, കാണ്‍ക്രീറ്റ്, വിണ്‍ഗംഗ, പെണ്‍ഗ്രഹം, വെണ്‍ചാമരം, വെണ്‍ജന്മം, ചെണ്ട, വണ്‍ട്ര, കണ്ഠം, കണ്ഠ്യം, പിണ്ഡം, പാണ്ഡ്യന്‍, പുണ്ഡ്രം, പാണ്ഡ്വം, മേണ്‍ഢകം, കിണ്ണം, മണ്‍തരി, വെണ്‍നിലാവ്, കണ്‍പോള, മണ്‍ഭരണി, കണ്മണി, ഗണ്യം, കണ്വന്‍, കൌണ്‍സില്‍, വൃക്ണം, തീക്ഷ്ണം, ക്ഷ്ണുതം, തൈക്ഷ്ണ്യം, രുഗ്ണം, ചട്ണി, അമ്ണന്‍, (അമ്മിണന്‍), വര്‍ണം, വര്‍ണ്ണം, വര്‍ണ്യം, വര്‍ണ്ണ്യം, കാര്‍ഷ്ണി, കാര്‍ഷ്ണ്യം, കൃഷ്ണന്‍, ഔഷ്ണ്യം, വിഷ്ണ്വംശം. ഇവയില്‍ 'ണ്യ' (ണ്യം), ക്ഷ്ണ എന്നീ കൂട്ടക്ഷരങ്ങള്‍ മാത്രമേ പദാദിയില്‍ പ്രയോഗിക്കുന്നുള്ളൂ. ഉദാ. ണ്യം-ബ്രഹ്മലോകത്തുള്ള ഒരു സമുദ്രം, ക്ഷ്ണുതം ആദിയായവ.
സംസ്കൃതത്തില്‍ 'ണ'കാരത്തോട് മറ്റു വ്യഞ്ജനങ്ങള്‍ ചേര്‍ന്നുള്ള കൂട്ടക്ഷരങ്ങള്‍ ഉള്ള ചില പദങ്ങളുടെ തദ്ഭവങ്ങളില്‍ കൂട്ടക്ഷരത്തിലെ അന്ത്യഘടകത്തിന്റെ സ്ഥാനത്ത് ചിലപ്പോള്‍ 'ണ'കാരം കാണാം. ഉദാ. ദണ്ഡം, ദണ്ണം, പിണ്യാകം-പിണ്ണാക്ക്. അനുനാസിക സവര്‍ണനം കൊണ്ടുള്ള ഈ മാറ്റം മലയാളത്തിനുള്ളില്‍ വര്‍ണവികാരമായും കാണാം. ഉദാ. വെണ്‍നിലാവ്-വെണ്ണിലാവ്, ഒണ്‍ + നുതല്‍-ഒണ്ണുതല്‍, കണ്‍ + നീര്‍ = കണ്ണീര്‍.
ചില ദ്രാവിഡവാക്കുകളുടെ അന്ത്യമായ 'ള്‍' 'ഴ' എന്നിവയു ടെ സ്ഥാനത്ത് വര്‍ണവികാരങ്ങള്‍ കൊണ്ട് 'ണ' ആദേശമായി കാണുന്നു. ഉദാ. കൊള്‍ +തു-കൊണ്ടു. എള്‍+നെയ്, എണ്ണ. വീഴ്+തു - വീണു. താഴ് + തു - താഴ്ന്നു - താണു.
'ണ'യ്ക്ക് നിഷ്കര്‍മം, നിശ്ചയം എന്നീ അര്‍ഥങ്ങളും (അഗ്നിപുരാണം 348-ാം അധ്യായം), പശു (ആയുര്‍വേദ ഔഷധ നിഘണ്ടു), 'അണ' (ക ണ സി) എന്നീ അര്‍ഥങ്ങളുമുണ്ട്. 'ണ'കാരത്തോട് അനുസ്വാരം ചേര്‍ന്ന് 'ണം' എന്നായാല്‍ ജ്ഞാനം, നിര്‍ണയം, നിശ്ചയം, ദാനം, ആഭരണം തുടങ്ങിയ അര്‍ഥങ്ങള്‍ ലഭിക്കുന്നു.
മുമ്പു വരുന്ന മൂര്‍ധന്യവര്‍ണങ്ങള്‍ നകാരത്തെ ണകാരമാക്കി മാറ്റുന്നുണ്ട്. വേള്‍+നാട് - വേണാട്, നീള്‍+നാള്‍ - നീണാള്‍. പ്രാകൃത തമിഴ് ഭാഷയില്‍ മലയാളത്തില്‍ ഇരട്ടിച്ച നകാരത്തിന്റെ സ്ഥാനത്ത് ചില സ്ഥലങ്ങളില്‍ 'ണ'കാരം കാണപ്പെടുന്നുണ്ട്. ഒന്ന്-ഒണ്ണ്, മൂന്ന്-മൂണ് എന്നിങ്ങനെ.