This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡോറൂ നദി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
വരി 3: വരി 3:
തെക്കു പടിഞ്ഞാറന്‍ യൂറോപ്പില്‍ ഭാഗികമായി അന്താരാഷ്ട്ര അതിര്‍ത്തിയായി വര്‍ത്തിക്കുന്ന ഒരു നദി. പോര്‍ച്ചുഗല്‍-ഉത്തര സ്പെയിന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെട്ട ഐബീരിയന്‍ മേഖലയിലെ പ്രധാന നദി എന്ന നിലയില്‍ ഇതിന് പ്രാധാന്യമുണ്ട്. പോര്‍ച്ചുഗലില്‍ ഡോറൂ (Douro) എന്നും സ്പെയിനില്‍ ഡ്വെറോ (Duero) എന്നും വിളിക്കപ്പെടുന്ന ഈ നദി മുന്‍കാലത്ത് ഡ്വെറിയസ് എന്നാണ് അറിയപ്പെട്ടിരുന്നത്. നീളം: 781 കി.മീ.

-
 
+
[[Image:Krama_199.jpg|thumb|250x250px|left|ഡോറൂ നദി]]
ഉത്തര-മധ്യ സ്പെയിനിലെ സോറിയ പ്രവിശ്യയില്‍പ്പെടുന്ന സീയറാ ദെ അര്‍ബിയോണ്‍ (Sierra de Urbion) ആണ് ഡോറൂ നദിയുടെ ഉദ്ഭവസ്ഥാനം. ഇത് സ്പെയിനിലെ ലിയോണ്‍ പ്രവിശ്യയിലൂടെ പടിഞ്ഞാറേക്ക് ഒഴുകി സ്പെയിന്‍-പോര്‍ച്ചുഗല്‍  അതിര്‍ത്തിയിലെത്തിച്ചേരുന്നു. തുടര്‍ന്ന് സു.110 കി.മീ. ദൂരം ഇരുരാജ്യങ്ങളുടേയും  അതിര്‍ത്തിയായി വര്‍ത്തിച്ചശേഷം പോര്‍ച്ചുഗലില്‍ പ്രവേശിക്കുന്ന നദി പടിഞ്ഞാറന്‍ ദിശ പിന്‍തുടര്‍ന്ന് ഓപോര്‍ട്ടോ നഗരത്തിനു സമീപം അത് ലാന്തിക് സമുദ്രത്തില്‍ പതിക്കുന്നു.  

നദീമുഖത്ത് അടിക്കടി മണല്‍ത്തിട്ടുകള്‍ രൂപം കൊള്ളുന്നത് ഡോറൂ നദിയെ ഗതാഗത യോഗ്യമല്ലാതാക്കുന്നു. എന്നാല്‍ ജലവൈദ്യുത-ജലസേചന പദ്ധതികള്‍ ഉള്‍ക്കൊള്ളുന്നതിലൂടെ  സ്പെയിനിന്റേയും പോര്‍ച്ചുഗലിന്റേയും സമ്പദ്ഘടനയില്‍ ഡോറൂ നദി ഗണ്യമായ സ്ഥാനം നേടിയിരിക്കുന്നു. ഈ നദിയിലെ മത്സ്യ ശേഖരവും സമ്പദ്പ്രാധാന്യമുള്ളതാണ്. നദീതടം മുന്തിരി, ഒലിവ് എന്നിവ സമൃദ്ധമായി വളരുന്ന കാര്‍ഷിക മേഖലയാണ്. ഡോറൂനദിയിലെ അല്‍ഡിയഡാവിലെ അണക്കെട്ട് (സ്പെയിന്‍) കി.യൂറോപ്പിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതിയാണ്. ബേണ്‍പോസ്റ്റയാണ് പോര്‍ച്ചുഗല്‍ ഭാഗത്തെ പ്രധാന അണക്കെട്ട്. നദീമുഖത്തെ നഗരമായ പോര്‍ട്ടോയുടെ തുറമുഖ ഭാഗത്തിന് ലേ ഷോയ് എന്നാണ് പേര്.

Current revision as of 10:09, 14 ജൂണ്‍ 2008

ഡോറൂ നദി

Douro river

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A1%E0%B5%8B%E0%B4%B1%E0%B5%82_%E0%B4%A8%E0%B4%A6%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍