This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരുവനന്തപുരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =തിരുവനന്തപുരം= കേരളത്തിന്റെ തലസ്ഥാന നഗരം, ജില്ല, താലൂക്ക് ആസ്ഥാനം. വ....)
വരി 122: വരി 122:
ഭവനനിര്‍മാണരംഗത്ത് പൊതുമേഖലയിലും സ്വകാര്യമേഖലയിലും അഭൂതപൂര്‍വമമായ പുരോഗതിയാണ് ജില്ലയെമ്പാടും ദൃശ്യമാകുന്നത്. ഗവണ്മെന്റുടമയിലുള്ള ഭവനനിര്‍മാണ ബോര്‍ഡിന് നെടുമങ്ങാട്, നെയ്യാറ്റിന്‍കര എന്നിവിടങ്ങളില്‍ മേഖലാ ഓഫീസുകള്‍ ഉണ്ടായിരിന്നിട്ടും ബോര്‍ഡിന്റെ ഭവനപദ്ധതികള്‍ പട്ടണങ്ങള്‍ക്കുള്ളില്‍ ഒതുങ്ങിപ്പോയിരിക്കുന്ന സ്ഥിതിയാണുള്ളത്. പാര്‍പ്പിടപദ്ധതികള്‍ ജില്ലയിലെ ജനബഹുലമായ പിന്നോക്ക മേഖലകളിലേക്ക് വികേന്ദ്രീകരിക്കേണ്ടതുണ്ട്.
ഭവനനിര്‍മാണരംഗത്ത് പൊതുമേഖലയിലും സ്വകാര്യമേഖലയിലും അഭൂതപൂര്‍വമമായ പുരോഗതിയാണ് ജില്ലയെമ്പാടും ദൃശ്യമാകുന്നത്. ഗവണ്മെന്റുടമയിലുള്ള ഭവനനിര്‍മാണ ബോര്‍ഡിന് നെടുമങ്ങാട്, നെയ്യാറ്റിന്‍കര എന്നിവിടങ്ങളില്‍ മേഖലാ ഓഫീസുകള്‍ ഉണ്ടായിരിന്നിട്ടും ബോര്‍ഡിന്റെ ഭവനപദ്ധതികള്‍ പട്ടണങ്ങള്‍ക്കുള്ളില്‍ ഒതുങ്ങിപ്പോയിരിക്കുന്ന സ്ഥിതിയാണുള്ളത്. പാര്‍പ്പിടപദ്ധതികള്‍ ജില്ലയിലെ ജനബഹുലമായ പിന്നോക്ക മേഖലകളിലേക്ക് വികേന്ദ്രീകരിക്കേണ്ടതുണ്ട്.
 +
അസംബ്ളിയും 1957-ല്‍ നിലവില്‍ വന്ന കേരളാ അസംബ്ളിയും തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനനുബന്ധമായുള്ള നിയമസഭാമന്ദിരത്തിലാണ് സമ്മേളിച്ചത്. 1999-ലാണ് കേരള നിയമസഭ തിരുവനന്തപുരത്ത് പാളയത്തുള്ള മന്ദിരത്തിലേക്കു മാറ്റിയത്.
 +
 +
ശശശ. ഭരണകേന്ദ്രം. വികേന്ദ്രീകൃതമായിരുന്ന ഭരണാധികാരങ്ങള്‍ ദിവാനില്‍ കേന്ദ്രീകരിച്ചത് മണ്‍റോയുടെ കാലത്തായിരുന്നു. ഹജൂര്‍ കച്ചേരി എന്ന സ്ഥാപനം നിലവില്‍ വന്നത് അതു മുതലാണ്. തിരുവിതാംകൂറിലെ മൂന്ന് വലിയ സര്‍വാധികാര്യക്കാരും ഒന്നിച്ചിരുന്ന് ദിവാനെ സഹായിക്കുക എന്ന സംവിധാനമായിരുന്നു അത്. 1830 മുതലാണ് അത് തിരുവനന്തപുരത്തു കോട്ടയ്ക്കകത്തു പ്രവര്‍ത്തിച്ചുതുടങ്ങിയത്. എല്ലാ വകുപ്പുകളുടേയും തലവന്മാര്‍ ഹജൂര്‍ കച്ചേരിയിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. വകുപ്പുകള്‍ വര്‍ധിച്ചു വന്നപ്പോള്‍ കോട്ടയ്ക്കകത്തെ കെട്ടിടങ്ങളില്‍ സ്ഥലം തികയാതെ വന്നതുമൂലം ഇപ്പോഴത്തെ സെക്രട്ടേറിയറ്റിന്റെ പ്രധാന കെട്ടിടത്തിന്റെ മുന്‍ഭാഗം 1868-ല്‍ പൂര്‍ത്തിയാക്കി കച്ചേരി അങ്ങോട്ടു മാറ്റി. റാണി പാര്‍വതീഭായിയുടെ കാലത്ത് 1817-ല്‍ സ്ഥാപിച്ച പുത്തന്‍ചന്ത നിലവിലിരുന്ന സ്ഥലത്താണ് പുതിയ കെട്ടിടം നിര്‍മിച്ചത്. 1939-ല്‍ അതിന്റെ വ.കിഴക്കായി നിയമസഭാമന്ദിരം പണിയിച്ചു. 1950-ല്‍ അതുപോലൊരു കൂട്ടിച്ചേര്‍ക്കല്‍ തെ.കിഴക്കു ഭാഗത്തും ഉണ്ടായി. പണ്ട് ക്ളാര്‍ക്ക്, സൂപ്രണ്ട്, സെക്രട്ടറി എന്നിവര്‍ മാത്രം ഉണ്ടായിരുന്നിടത്ത് ക്രമേണ ചീഫ് സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, ഡപ്യൂട്ടി സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി, സ്പെഷ്യല്‍ സെക്രട്ടറി തുടങ്ങിയ തസ്തികകളും ഉണ്ടായി. അതിനൊപ്പം കെട്ടിടങ്ങളുടെ എണ്ണവും പെരുകി.
 +
 +
 +
(എന്‍.ജെ.കെ. നായര്‍, കെ. ശിവശങ്കരന്‍ നായര്‍, സ.പ.)

08:30, 4 ജൂണ്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

തിരുവനന്തപുരം

കേരളത്തിന്റെ തലസ്ഥാന നഗരം, ജില്ല, താലൂക്ക് ആസ്ഥാനം. വ.അക്ഷാംശം 08ബ്ബ17' മുതല്‍ 08ബ്ബ54' വരെയും കി.രേഖാംശം 76ബ്ബ41' മുതല്‍ 77ബ്ബ17' വരെയും വ്യാപിച്ചുകിടക്കുന്ന തിരുവനന്തപുരം ജില്ലയുടെ വിസ്തീര്‍ണം 2192 ച.കി.മീ. ആണ്. സംസ്ഥാനത്തെ 14 ജില്ലകളില്‍ വിസ്തൃതിയില്‍ 12-ാം സ്ഥാനവും ജനസംഖ്യാടിസ്ഥാനത്തില്‍ രണ്ടാം സ്ഥാനവും വഹിക്കുന്നു. ജനസംഖ്യ: 32,34,707(2001). പടിഞ്ഞാറുഭാഗത്ത് ലക്ഷദ്വീപുകടലുമായി 59 കി.മീ. ദൈര്‍ഘ്യത്തില്‍ തീരദേശം ഉള്ള ഈ ജില്ലയുടെ മറ്റതിരുകള്‍ വടക്ക് കൊല്ലം ജില്ല; കിഴക്കും തെക്കും തമിഴ്നാട് സംസ്ഥാനത്തിലെ ജില്ലകളായ തിരുനെല്‍വേലിയും കന്യാകുമാരിയും എന്നിങ്ങനെയാണ്. ഭരണപരമായി തിരുവനന്തപുരം ജില്ലയെ ചിറയിന്‍കീഴ്, നെടുമങ്ങാട്, തിരുവനന്തപുരം, നെയ്യാറ്റിന്‍കര എന്നീ നാല് താലൂക്കുകളായി വിഭജിച്ചിരിക്കുന്നു. താലൂക്ക് ആസ്ഥാനങ്ങള്‍ ആറ്റിങ്ങല്‍, നെടുമങ്ങാട്, തിരുവനന്തപുരം, നെയ്യാറ്റിന്‍കര എന്നീ പട്ടണങ്ങളാണ്. ഇവയില്‍ തിരുവനന്തപുരത്തിന് കോര്‍പറേഷന്‍ പദവിയുണ്ട്; മറ്റുള്ളവ മുനിസിപ്പല്‍ പട്ടണങ്ങളാണ്. 94 റവന്യൂ വില്ലേജുകളും 80 ഗ്രാമ പഞ്ചായത്തുകളും 12 സാമൂഹിക വികസന ബ്ളോക്കുകളുമാണ് തിരുവനന്തപുരം ജില്ലയിലുള്ളത്.

ലേഖന സംവിധാനം

  ക.	ഭൂപ്രകൃതിയും അപവാഹ വ്യവസ്ഥയും
  കക.	ഭൂവിജ്ഞാനീയം
  കകക.	മണ്ണിനങ്ങള്‍
  കഢ.	സസ്യജാലം
  ഢ.	ജന്തുജാലം
  ഢക.	ഖനിജസമ്പത്ത്
  ഢകക.	ജനവിതരണം
  ഢകകക.	സമ്പദ്ഘടന
 	1. 	കൃഷിയും മൃഗസമ്പത്തും
 	2. 	മത്സ്യസമ്പത്ത്
 	3. 	വനസമ്പത്ത്
 	4. 	വ്യവസായങ്ങള്‍
  കത.	ഗ്രാമവികസനം
  ത.	പൊതുജനാരോഗ്യം
  തക.	സാമൂഹ്യക്ഷേമം
  തകക.	ഗതാഗതം
  തകകക.	കലാസാംസ്കാരികം
  തകഢ.	വിനോദസഞ്ചാരം
  തഢ.	പത്രപ്രവര്‍ത്തനം
  തഢക.	ദൃശ്യശ്രാവ്യമാധ്യമങ്ങള്‍
  തഢകക.	ക്ളബ്ബുകള്‍
  തഢകകക.	ദേവാലയങ്ങള്‍
  തകത.	പ്രധാന മന്ദിരങ്ങള്‍
  തത.	ചന്തകള്‍
  തതക.	ഭരണ സംവിധാനം
  തതകക.	തലസ്ഥാന നഗരം
  തതകകക.	ചരിത്രം
 	1. 	ആധുനിക തിരുവിതാംകൂര്‍ വരെ
 	2. 	ആധുനിക തിരുവിതാംകൂറും തുടര്‍ന്നുള്ള ചരിത്രവും
 		ശ.	പട്ടാളം
 		ശശ.	നിയമസഭ
 		ശശശ.	ഭരണകേന്ദ്രം

ക. ഭൂപ്രകൃതിയും അപവാഹ വ്യവസ്ഥയും. കിഴക്കു നിന്ന് പടിഞ്ഞാറേക്ക് ഉയരം കൂടിയ കുന്നുകളേയും അവയ്ക്കിടയിലെ താഴ്വാരങ്ങളേയും ഉള്‍ക്കൊള്ളുന്ന മലനാട്, മലമ്പ്രദേശത്തു നിന്ന് ചാഞ്ഞിറങ്ങുന്ന മട്ടില്‍ നിന്മോന്നതമായിക്കിടക്കുന്ന ഇടനാട്, വിസ്തൃതികുറഞ്ഞതെങ്കിലും നിരന്ന പ്രദേശമായ തീരമേഖല എന്നിങ്ങനെ ജില്ലയുടെ ഭൂപ്രകൃതിയെ സംഗ്രഹിക്കാം. വടക്കും വ.കിഴക്കും അതിരുകളില്‍ സഹ്യപര്‍വതസാനുക്കളാണ്. ജില്ലയുടെ കിഴക്കുഭാഗത്ത് ക്രമേണ ഉയരം കുറഞ്ഞ നിലയില്‍ കാണപ്പെടുന്ന ഇവ തെ.കിഴക്കരികില്‍ എത്തുമ്പോഴേക്കും താരതമ്യേന ഉയരം കുറഞ്ഞ മേടുകളായിത്തീരുന്നു. മലമടക്കുകളുടെ തുടര്‍ച്ചയായുള്ള കുന്നിന്‍ നിരകളും താഴ്വാരങ്ങളും തീരസമതലത്തോളം വ്യാപിച്ചുകിടക്കുന്നു. മറ്റു ജില്ലകളിലേതിനെ അപേക്ഷിച്ച് തിരുവനന്തപുരത്തിന്റെ തീരമേഖല നന്നേ വീതി കുറഞ്ഞതാണ്. ജില്ലയുടെ തെക്കരികിലേക്കു നീങ്ങുന്തോറും ഭൂമിയുടെ ചായ്മാനത്തില്‍ കുറവുണ്ടായി ഏതാണ്ട് സമതല പ്രകൃതി കൈവരിക്കുന്നു. നെയ്യാറ്റിന്‍കരതാലൂക്കില്‍ മലനാട്, ഇടനാട്, തീരമേഖല എന്നീ മൂന്നു ഭൂവിഭാഗങ്ങളേയും അനുക്രമമായ നിലയില്‍ കാണാവുന്നതാണ്. നെടുമങ്ങാട് താലൂക്കിന് മൊത്തത്തില്‍ നിമ്നോന്നത പ്രകൃതിയാണ്; സഹ്യപര്‍വത ശൃംഗങ്ങളില്‍ നിന്നു തെ.പടിഞ്ഞാറേക്കു ചാഞ്ഞിറങ്ങുന്ന മട്ടിലാണ് കിടപ്പ്. തിരുവനന്തപുരം പൊതുവേ ഉച്ചാവചം കുറഞ്ഞ മേഖലയാണ്. ചിറയിന്‍കീഴിന്റെ കിഴക്കേപ്പകുതി ഇടനാട്ടിലും പടിഞ്ഞാറേപ്പകുതി തീരമേഖലയിലും ഉള്‍പ്പെട്ടിരിക്കുന്നു; ഈ താലൂക്കില്‍ തീരത്തോടടുത്ത് ചെറുതും വലുതുമായ കായലുകളുടെ നിരയുമുണ്ട്. ഗിരിശൃംഗങ്ങളില്‍ നിന്ന് കടലിറമ്പിലേക്കുള്ള ഏറ്റവും കൂടിയ ദൂരം 56 കി.മീ. ആണ്. ജില്ലാതിര്‍ത്തിക്കുള്ളില്‍ സഹ്യപര്‍വതനിരകളുടെ ശരാശരി ഉയരം 914 മീ. ആണ്. അഗസ്ത്യകൂടം (1,869 മീ.) ആണ് ഏറ്റവും പൊക്കം കൂടിയ കൊടുമുടി. തിരുവനന്തപുരം നഗരപ്രാന്തത്തില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന സാമാന്യം ഉയരത്തിലുള്ള ചെറിയ കുന്നാണ് മൂക്കുന്നിമല (1,074 മീ.). കടലിലേക്ക് ഉന്തിനില്‍ക്കുന്ന കോവളം, വര്‍ക്കല തുടങ്ങി ഏതാനും ഭാഗങ്ങളെ ഒഴിവാക്കിയാല്‍ പൊതുവേ ഋജുവായ കടലോരമാണ് ജില്ലയ്ക്കുള്ളത്.

കേരളത്തിലെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് വീതി കുറവുള്ള മേഖലയാണ് തിരുവനന്തപുരം ജില്ലയിലുള്ളത്. ഇക്കാരണത്താല്‍ ജില്ലയിലെ നദികള്‍ താരതമ്യേന നീളം കുറഞ്ഞവയാണ്. വാമനപുരം ആറ്, കരമനയാറ്, നെയ്യാറ് എന്നിവയാണ് പ്രധാന നദികള്‍. ആറ്റിങ്ങലാറ് എന്നും അറിയപ്പെടുന്ന വാമനപുരം ആറ് പശ്ചിമഘട്ടനിരകളിലെ ചെമ്മുഞ്ചിമൊട്ട (1,860 മീ.)യില്‍ ഉദ്ഭവിച്ച് പടിഞ്ഞാറോട്ടൊഴുകി അഞ്ചുതെങ്ങുകായലില്‍ പതിക്കുന്നു. ഈ നദിയുടെ നീളം 80 കി.മീ ആണ്. ചിറ്റാര്‍ കലൈപ്പാറ, പന്നിവടി, പൊന്‍മുടി എന്നീ ആറുകള്‍ സംയോജിച്ച് ഒഴുകുന്ന നദിയില്‍ പാലോടിന് മൂന്ന് കി.മീ. താഴെ മീന്‍മുട്ടിയില്‍ 13 മീ. പൊക്കത്തിലുള്ള ഒരു ജലപാതമുണ്ട്. നെടുമങ്ങാട്, ചിറയിന്‍കീഴ് താലൂക്കുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ നദീതടത്തിന് 687ച.കി.മീ. വിസ്തീര്‍ണമാണുള്ളത്. രണ്ടാമത്തെ നദിയായ കരമനയാറിന്റെ പ്രഭവസ്ഥാനവും ചെമ്മുഞ്ചിമൊട്ടയുടെ പാര്‍ശ്വത്തിലാണ് (1,605 മീ.). കവിയാര്‍, അട്ടയാര്‍, വയ്യാപ്പടിയാര്‍, തോടയാര്‍ തുടങ്ങിയ ചെറുഅരുവികള്‍ സംഗമിച്ചാണ് കരമനയാറ് രൂപം കൊള്ളുന്നത്. എടമണ്‍വരെ തെ.പ.ദിശയില്‍ ഒഴുകുന്ന നദി, തുടര്‍ന്ന് ഏതാണ്ട് പതന സ്ഥാനത്തോളവും തെക്കോട്ടാണ് ഒഴുകുന്നത്. അന്ത്യപാദത്തില്‍ തിരുവനന്തപുരത്തെ തഴുകിയൊഴുകുന്ന ഈ നദി, പാച്ചല്ലൂരിനു സമീപമുള്ള തോട്ടുമുക്കില്‍ വച്ച് കടലില്‍ച്ചേരുന്നു. തിരുവനന്തപുരത്തെ ആദ്യത്തെ ശുദ്ധജലപദ്ധതി നഗരത്തിന് 13 കി.മീ. വടക്ക് അരുവിക്കരയില്‍ കരമനയാറിനു കുറുകെ നിര്‍മിക്കപ്പെട്ടിരിക്കുന്ന കൃത്രിമ തടാകത്തെ ആശ്രയിച്ചുള്ളതാണ്. കരമനയാറിന്റെ പ്രധാന പോഷകനദി കിള്ളിയാറ് ആണ്. നെടുമങ്ങാടിനടുത്ത് കുന്നിന്‍ ചരിവുകളില്‍ പിറവിയെടുക്കുന്ന ഈ നദി 24 കി.മീ. ഒഴുകി, തിരുവനന്തപുരം നഗരം മുറിച്ചുകടന്ന് നടുക്കരയില്‍ വച്ച് കരമനയാറില്‍ ലയിക്കുന്നു. 702 ച.കി.മീ. തടവിസ്തൃതിയുള്ള കരമനയാറിന്റെ നീളം 68 കി.മീ ആണ്. സംസ്ഥാനത്തിലേയും ജില്ലയിലേയും തെക്കേഅറ്റത്തുള്ള നദിയാണ് നെയ്യാറ്; അഗസ്ത്യമല(1,860 മീ.)യില്‍ നിന്നാണ് ഇതിന്റെ ഉദ്ഭവം. മലനിരകള്‍ക്കിടയില്‍ ദ്രുതഗതിയായി തെ.പടിഞ്ഞാറേക്കൊഴുകുന്ന ഈ നദി മണിയക്കാണി മുതല്‍ കള്ളിക്കാടുവരെ പടിഞ്ഞാറോട്ടും തുടര്‍ന്ന് ഒറ്റശേഖരമംഗലം വരെ തെക്കോട്ടും വീണ്ടും തെ.പ.ദിശ അവലംബിച്ചും ഒഴുകി പൂവാറിനടുത്തു വച്ച് കടലില്‍ പതിക്കുന്നു. ഈ നദിയുടെ നീളം 56 കി.മീ. ആണ്; തടപ്രദേശം നെടുമങ്ങാട്, നെയ്യാറ്റിന്‍കര എന്നീ താലൂക്കുകളിലായി 4,97 ച.കി.മീ. വ്യാപ്തിയില്‍ കിടക്കുന്നു. ഈ നദിയില്‍ കള്ളിക്കാട്ട് ജലസേചനം ലക്ഷ്യമാക്കി ഒരു അണക്കെട്ട് നിര്‍മിച്ചിട്ടുണ്ട്. പടിഞ്ഞാറോട്ടൊഴുകുന്ന രണ്ട് ചെറുനദികള്‍ കൂടി ഈ ജില്ലയെ ജലസിക്തമാക്കുന്നു. ഇവയില്‍ ആദ്യത്തേതായ മാമംആറ് പന്തലക്കോട്ടുകുന്നുകളില്‍ ഉദ്ഭവിച്ച് 27 കി.മീ. ഒഴുകി അഞ്ചുതെങ്ങ്കായലില്‍ പതിക്കുന്നു. ഈ നദിയില്‍ നിന്ന് കൂന്തളൂര്‍ വച്ചു പിരിയുന്ന ഒരു കൈവഴി വാമനപുരം ആറ്റിലേക്ക് ഒഴുകുന്നുണ്ട്. മാമം ആറിന്റെ തടവിസ്തൃതി 114 ച.കി.മീ. ആണ്. 66 ച.കി.മീ. മാത്രം തടവിസ്തീര്‍ണതയുള്ള അയിരൂര്‍ആറ് നാവായിക്കുളത്ത് ഉദ്ഭവിച്ചൊഴുകി 17 കി.മീ. താണ്ടി നടയറക്കായലില്‍ പതിക്കുന്നു.

കടലോരത്ത് തെക്കു നിന്നു വടക്കോട്ട് വേളികായല്‍, കഠിനംകുളംകായല്‍, അഞ്ചുതെങ്ങുകായല്‍, ഇടവാ-നടയറക്കായല്‍ എന്നീ ജലാശയങ്ങള്‍ കാണാം. ഇവ മനുഷ്യ നിര്‍മിത കനാലുകളിലൂടെ പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. തിരുവനന്തപുരം മുതല്‍ വടക്ക് തിരൂര്‍ വരെ 365 കി.മീ. ദൂരത്തില്‍ നിലവിലുണ്ടായിരുന്ന ജലപാതയുടെ ദക്ഷിണപാദമായിരുന്നു ഈ കായല്‍-തോട് ശൃംഖല. വര്‍ക്കലയില്‍ കുന്നുകള്‍ക്കടിയിലൂടെ നിര്‍മിക്കപ്പെട്ടിരുന്ന യഥാക്രമം 282 മീ., 720 മീ. എന്നീ നീളങ്ങളിലുള്ള രണ്ട് തുരങ്കങ്ങളിലൂടെയാണ് ഈ ജലപാത കടന്നു പോയിരുന്നത്. വര്‍ക്കലത്തുരപ്പുകള്‍ മണ്ണിടിച്ചില്‍ മൂലം നിര്‍ബാധമായ ജല ഗതാഗതത്തിനു തടസ്സം സൃഷ്ടിച്ചിരിക്കയാല്‍ തീരദേശ ജലപാത ഇപ്പോള്‍ ഉപയോഗത്തിലില്ല. തിരുവനന്തപുരം നഗരത്തിന്റെ ദക്ഷിണപ്രാന്തത്തിലുള്ള വെള്ളായണിക്കായലാണ് ജില്ലയിലെ ഏക ശുദ്ധജലതടാകം. ഭൂജലനിക്ഷേപം സമൃദ്ധമായുള്ള ഒരു മേഖലയിലാണ് തിരുവനന്തപുരം ജില്ലയുടെ കിടപ്പ്. കാര്‍ഷികാവശ്യങ്ങള്‍ക്കും ഇതരോപഭോഗങ്ങള്‍ക്കും ഉതകുന്ന ജലസമൃദ്ധങ്ങളായ കുളങ്ങള്‍ ജില്ലയിലെമ്പാടും സംരക്ഷിക്കപ്പെട്ടുകാണാം. ആറുകളും അവയുടെ വിവിധ കൈവഴികളും അന്യഥായുള്ള ജലസമ്പന്നങ്ങളായ തോടുകളും ജില്ലയെ ജലസിക്തമാക്കുന്നു. നേരിയ തോതില്‍ മഴക്കുറവും ജല ദൌര്‍ലഭ്യവും അനുഭവിച്ചുപോന്ന ജില്ലയിലെ തെക്കന്‍ ഭാഗങ്ങളുടെ വികസനത്തിനായി ഇപ്പോള്‍ ജലസേചന സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കക. ഭൂവിജ്ഞാനീയം. ഭൂവിജ്ഞാനപരമായി ഈ ജില്ലയെ നാല് ഉപമേഖലകളായി വിഭജിക്കാം. പരല്‍ശിലകളുടെ അടരുകള്‍ അട്ടിയിട്ടിട്ടുള്ള മലമടക്കുകള്‍, ടെര്‍ഷ്യറി നിക്ഷേപങ്ങള്‍ക്കു പ്രാമാണ്യമുള്ള പ്ളീസ്റ്റോസീന്‍ ശിലാസ്തരങ്ങള്‍, ലാറ്ററൈറ്റ് മേഖല, നന്നേ പ്രായം കുറഞ്ഞ അവസാദങ്ങള്‍ക്കു മുന്‍തൂക്കമുള്ള തീരപ്രദേശം എന്നിവയാണ് ഈ ഉപമേഖലകള്‍. മലമ്പ്രദേശത്തെ ശിലകള്‍ ആല്‍ക്കിയന്‍ വ്യവസ്ഥയില്‍പ്പെട്ടവയാണ്. ലെപ്റ്റിനൈറ്റു (ഘലു്യിശലേ)കള്‍ക്കൊപ്പം ചാര്‍ണൊക്കൈറ്റ്, ഹോണ്‍ബ്ളെന്‍ഡ്, ബയോട്ടൈറ്റ്-നൈസ്, ഷിസ്റ്റ്, ഗ്രാനുലൈറ്റ് തുടങ്ങിയയിനം ശിലകളും സ്ഥാനീയ പ്രാമുഖ്യം നിദര്‍ശിപ്പിക്കുന്നവയാണ്. ഉയര്‍ന്ന നതി(റശു)യോടെ, വടക്കുപടിഞ്ഞാറ്-തെക്കുകിഴക്ക്ദിശയിലോ വടക്ക് വടക്കുപടിഞ്ഞാറ് - തെക്ക് തെക്കുകിഴക്ക് ദിശയിലോ നതിലംബ(ൃശസല)മുള്ളവയും ശല്ക്കിത (ളീഹശമലേറ) ഘടനയുള്ളവയുമാണ് ഇവ. ഗ്രാഫൈറ്റ് ഉള്‍ക്കൊള്ളുന്ന ഗാര്‍ണെറ്റ്-സില്ലിമനൈറ്റ് നൈസ്, ഗാര്‍ണെറ്റ്-ബയോട്ടൈറ്റ് നൈസ്, കുറഞ്ഞയളവില്‍ കാല്‍ക്-ഗ്രാനുലൈറ്റ് എന്നിവ പ്രായം കുറഞ്ഞവയോ നവജാതങ്ങളോ ആയ ഗാര്‍ണെറ്റ് കലര്‍ന്ന ക്വാര്‍ട്ട്സ്, ഫെല്‍സ്പാര്‍ എന്നിവയുമായി സമ്മിശ്രാവസ്ഥയില്‍ വര്‍ത്തിക്കുന്ന ശിലാപടലങ്ങളെയാണ് ലെപ്റ്റിനൈറ്റ് എന്നു വിശേഷിപ്പിക്കുന്നത്. നൈസ്ശിലകള്‍ പുനഃക്രിസ്റ്റലീകരണ(ൃലര്യൃമെേഹഹശമെശീിേ)ത്തിനു വിധേയമായി വലുപ്പമേറിയ പരുക്കന്‍ പരലുകളായി ഉത്പാദിതമാകുന്ന ഫെല്‍സ്പാത്തിക ഗ്രാനുലൈറ്റുകളാണ് ലെപ്റ്റിനൈറ്റുകള്‍; നൈസ് ശിലകള്‍ ഉള്‍ക്കൊണ്ടിരുന്ന ബയോട്ടൈറ്റ് ഗാര്‍ണെറ്റ് ആയി പരിവര്‍ത്തിതമാകുന്നു. വ്യത്യസ്ത തോതില്‍ ഗ്രാഫൈറ്റും നേരിയ അളവില്‍ ക്വാര്‍ട്ട്സ്, ഓര്‍തോക്ളേസ് എന്നിവയും അടങ്ങിയിട്ടുള്ള ഗാര്‍ണെറ്റ്-സില്ലിമനൈറ്റ് നൈസുകളെ ഖോണ്‍ഡലൈറ്റ് എന്ന് വിശേഷിപ്പിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ വാമനപുരം, പേപ്പാറ, കല്ലാര്‍, പൊന്മുടി തുടങ്ങിയയിടങ്ങളില്‍ ഖോണ്‍ഡലൈറ്റിന്റെ താരതമ്യേന കനംകുറഞ്ഞ അടരുകര്‍ അവസ്ഥിതമാണ്; ഇവയില്‍ കല്ലാറിലേത് ഗ്രാഫൈറ്റ് സമ്പുഷ്ടമാണ്. കീഴായിക്കോണം, വാഴിച്ചല്‍, മടത്തറ, അമ്പൂരി എന്നിവിടങ്ങളിലും ഖോണ്‍ഡലൈറ്റ് ആധിക്യം ദര്‍ശിക്കാം. ഗാര്‍ണെറ്റ്-സില്ലിമനൈറ്റ് നൈസുകള്‍ ജില്ലയിലെ മിക്കഭാഗങ്ങളിലും ചിതറിയ മട്ടില്‍ അനാച്ഛാദിതമായിരിക്കുന്നു; ഏതാനും സെ.മീ.മുതല്‍ അനേകശതം മീറ്ററുകള്‍ വരെ കനത്തിലുള്ളവയാണ് ഇവ. പൊതുവേ ശല്കിതമായി കാണപ്പെടുന്ന ചാര്‍ണൊക്കൈറ്റുകളിലെ പ്രധാന ഘടകങ്ങള്‍ ക്വാര്‍ട്ട്സ്, മൈക്രോക്ളൈന്‍, പ്ളേജിയോക്ളേസ്, ഹോണ്‍ബ്ളെന്‍ഡ് എന്നിവയാണ്; ബയോട്ടൈറ്റ്, ഗാര്‍ണൈറ്റ് എന്നിവയേയും ഉള്‍ക്കൊണ്ടിരിക്കാം. ധാതുസംഘടനത്തെ അടിസ്ഥാനമാക്കി ചാര്‍ണൊക്കൈറ്റുകളെ അധിസിലികം (മരശറശര), മധ്യതമ-സിലികം (ശിലൃാേലറശമലേ), അല്പസിലികം (യമശെര) എന്നിങ്ങനെ തരംതിരിക്കാം. അല്പസിലിക വിഭാഗത്തില്‍പ്പെട്ടവ പൈറോക്സിന്‍ ഗ്രാനുലൈറ്റ്, ഹോണ്‍ബ്ളെന്‍ഡ്, നോറൈറ്റ് എന്നിവയെയാണ് ഉള്‍ക്കൊണ്ടിരിക്കുക; സാധാരണയായി അധിസിലിക ചാര്‍ണൊക്കൈറ്റിലോ നൈസ്ശിലകളിലോ കടന്നുകയറിയമട്ടില്‍, കനംകുറഞ്ഞ പടലങ്ങളായോ ഡൈക്കുകളായോ അവസ്ഥിതമായിരിക്കും. അഭ്രം, മാഗ്നട്ടൈറ്റ് തുടങ്ങിയവയുടെ സാന്നിധ്യത്തോടെ, ക്വാര്‍ട്ട്സിന്റേയോ ഫെല്‍സ്പാറിന്റേയോ വലിയ പരലുകളായി വര്‍ത്തിക്കുന്ന പെഗ്മട്ടൈറ്റ്, ലെപ്റ്റിനൈറ്റ് നൈസ് എന്നീയിനം ശിലകളിലേക്ക് പടലങ്ങളായോ സിരാരൂപത്തിലോ തുളഞ്ഞുകയറിയമട്ടില്‍ കാണപ്പെടുന്നു. ജില്ലയിലെമ്പാടും സാന്നിധ്യമുള്ള ഇവയ്ക്ക് നിയതമായ ദിശയോ ഗണ്യമായ വലുപ്പമോ ഇല്ല.

വര്‍ക്കല ശ്രേണി എന്നു വിശേഷിപ്പിക്കപ്പെടുന്ന ടെര്‍ഷ്യറിശിലാസ്തരങ്ങളുടെ മാതൃകാസ്തരങ്ങള്‍ കടലിറമ്പത്തുള്ള വര്‍ക്കലകുന്നുകളിലാണ് കാണപ്പെടുന്നത്. കോഴിത്തോട്ടം, ഇടവ, പള്ളിപ്പുറം, തോന്നയ്ക്കല്‍, മംഗലപുരം, കഴക്കൂട്ടം, അരുമാനൂര്‍, കുളത്തൂര്‍, അമരവിള, കോവിലൂര്‍ തുടങ്ങിയയിടങ്ങളിലും ഇവ അവസ്ഥിതമാണ്. നിറത്തിലും പ്രകൃതിയിലും വൈവിധ്യമാര്‍ന്ന പരുക്കന്‍ മണല്‍ക്കല്ലുകളുടേയും കളിമണ്ണിന്റേയും ഒന്നിടവിട്ടുള്ള അട്ടികളാണ് വര്‍ക്കല ശ്രേണിയിലുള്ളത്. മിക്കപ്പോഴും ലിഗ്നൈറ്റിന്റെ നേരിയ പടലങ്ങളേയും ഉള്‍ക്കൊണ്ടിരിക്കും. വര്‍ക്കലയിലുള്ള മാതൃകാസ്തരങ്ങളില്‍ ഏറ്റവും താഴത്തെ അടരിലെ ഊതനിറത്തിലുള്ള കളിമണ്ണിനുള്ളില്‍ അങ്ങിങ്ങായി പര്‍വര്‍ത്തനദശ പൂര്‍ണമായും താണ്ടിയിട്ടില്ലാത്ത ലിഗ്നൈറ്റ്-കണ്ടാമരം സഞ്ചയങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നു; റെസിന്‍, മാര്‍ക്കസൈറ്റ് എന്നിവയുടെ ചെറുതും വലുതുമായ കഷണങ്ങളുടെ സാന്നിധ്യം മറ്റൊരു പ്രത്യേകതയാണ്.

ജില്ലയിലെ മിക്ക ഭാഗങ്ങളിലും, വിശിഷ്യ സസ്യാവരണം നഷ്ട പ്പെട്ടയിടങ്ങളില്‍ ലാറ്റെറൈറ്റ് ശിലാസഞ്ചയങ്ങള്‍ വ്യാപിച്ചുകാണുന്നു. മാതൃശിലകള്‍ക്ക് അപക്ഷയം സംഭവിച്ച്, ഇരുമ്പിന്റേയോ അലൂമിനിയത്തിന്റേയോ, രണ്ടിന്റേയുമോ ഓക്സൈഡുകളുടെ പ്രാമാണ്യത്തോടെ ഉരുത്തിരിയുന്ന ശിലാപദാര്‍ഥമാണ് ലാറ്റെറൈറ്റ്. പ്രീകാമ്പ്രിയന്‍ മുതല്‍ ടെര്‍ഷ്യറി വരെ വിവിധ യുഗങ്ങളിലേതായ ശിലാസ്തരങ്ങള്‍ക്കുപരി ലാറ്റെറൈറ്റുകള്‍ വിന്യസിക്കപ്പെട്ടുകാണുന്നതില്‍നിന്ന് ഇവയുടെ ഉത്പാദനം ആവര്‍ത്തിത പ്രക്രിയകളിലൂടെയായിരുന്നുവെന്ന് അനുമാനിക്കാം. കേരളത്തിലും ഒന്നിലധികം ജിയോളജീയ ഘട്ടങ്ങളിലേതായ ലാറ്റെറൈറ്റ് അവസ്ഥിതമാണ്. തിരുവനന്തപുരം ജില്ലയിലുള്ളവയെ വര്‍ക്കല ശ്രേണിക്കു മുന്‍പുണ്ടായവയെന്നും പിന്‍പുണ്ടായവയെന്നും തരംതിരിക്കാം. പ്രതലത്തില്‍ നിന്ന് നൂറുമീറ്റര്‍ വരെ ആഴത്തില്‍ എത്തുന്ന ലാറ്റെറൈറ്റ് പടലങ്ങള്‍ ജില്ലയില്‍ കണ്ടെത്തിയിട്ടുണ്ട്. പരല്‍ഘടനയുള്ള ശിലകളില്‍ നിന്ന് ഉരുത്തിരിഞ്ഞവയാകയാല്‍ ഇവ ശല്കിതമായും മാതൃശിലകളിലെ ധാതുഘടകങ്ങളെ ഉള്‍ക്കൊണ്ടവയായും കാണപ്പെടുന്നു. പാടലം, ഊത, ചുവപ്പ്, തവിട്ട് എന്നീ നിറങ്ങളിലോ ഇവയുടെ സങ്കരവര്‍ണങ്ങളിലോ ഇവ രൂപംകൊണ്ടിരിക്കാം. സസ്യാവരണത്തിനടിയിലുള്ള ലാറ്റെറൈറ്റുകള്‍ രന്ധ്രമയവും ഭൂജലം ഊര്‍ന്നിറങ്ങുന്നതിനു നന്നേ അനുയോജ്യങ്ങളുമാണ്. എന്നാല്‍ സൂര്യതാപം നേരിട്ട് ഏല്ക്കുന്ന ലാറ്റെറൈറ്റുകള്‍ അവയിലെ രന്ധ്രങ്ങള്‍ മൂടിപ്പോകാവുന്ന വിധത്തില്‍ ഈരടുപ്പമുണ്ടായി കഠിനശിലകളായി മാറുന്നു. തരിശുഭൂമികളിലൊട്ടാകെ കടുപ്പമേറിയ ലാറ്റെറൈറ്റ് ആവരണം വ്യാപിക്കുന്നത് തിരുവനന്തപുരം ജില്ലയിലെ പൊതു പ്രതിഭാസമായിത്തീര്‍ന്നിരിക്കുന്നു.

തീരമേഖല, കടലിലേക്കിറങ്ങി നില്ക്കുന്ന ഏതാനും ഭാഗങ്ങളെ ഒഴിവാക്കിയാല്‍ പൊതുവേ മണല്‍പ്പരപ്പുകളാണ്. ആവര്‍ത്തിച്ചുണ്ടായ കടലേറ്റങ്ങളുടെ പരിണതഫലമായി മാതൃശിലകള്‍ക്കുമേല്‍ അട്ടിയിട്ടുള്ള സമുദ്രജന്യ നിക്ഷേപങ്ങളാണ് ഇവ. ക്വാര്‍ട്ട്സിന്റെ അംശം സാമാന്യത്തിലധികമുള്ള പരുക്കനോ തരിമയമോ ആയ ചൊരിമണലാണ് പൊതുവേയുള്ളത്.

കകക. മണ്ണിനങ്ങള്‍. ജില്ലയില്‍ വ്യാപകമായി ഉള്ളത് ലാറ്റെറൈറ്റ് ഇനത്തില്‍പ്പെട്ട മണ്ണാണ്. ചുവപ്പുകലര്‍ന്ന തവിട്ടു മുതല്‍ മഞ്ഞകലര്‍ന്ന ചുവപ്പുവരെ വിവിധനിറങ്ങളില്‍ കാണപ്പെടുന്ന ഈ മണ്ണില്‍ തെങ്ങ്, റബ്ബര്‍, കവുങ്ങ്, കുരുമുളക്, മരച്ചീനി, കശുമാവ് തുടങ്ങിയവ സമൃദ്ധമായി വളരുന്നു. മാതൃശിലകളെ ആശ്രയിച്ചുള്ള സ്വഭാവ വ്യതിരേകങ്ങള്‍ ലാറ്റെറൈറ്റ് ഇനങ്ങളില്‍ സഹജമാണ്. ജൈവാംശം, നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവയുടെ കുറവ് ലാറ്റെറൈറ്റുകളുടെ പ്രധാന ന്യൂനതയാണ്. നദീതടങ്ങളിലും നീര്‍ച്ചാലുകളുടെ ഇരുപുറങ്ങളിലും പോഷകസമൃദ്ധമായ എക്കല്‍മണ്ണാണുള്ളത്; മിക്കയിടത്തും ഇവ മതിയായ തോതില്‍ ജൈവാംശങ്ങള്‍ കലര്‍ന്ന നിലയിലുമാണ്. ജില്ലയിലെ നെല്പാടങ്ങള്‍ മൊത്തമായും എക്കല്‍ നിറഞ്ഞ താഴ്വാരങ്ങളിലാണ്; എല്ലായിനം വിളകള്‍ക്കും അനുയോജ്യമായ മണ്ണാണിത്. കടലോരത്തോടടുത്ത് സമുദ്രനിക്ഷേപിതമായ പരുക്കന്‍ എക്കല്‍മണ്ണ് കാണപ്പെടുന്നു; ലവണാംശത്തിന്റെ ആധിക്യം ഈയിനം മണ്ണിന്റെ കാര്‍ഷികക്ഷമതയില്‍ ഇടിവുണ്ടാക്കുന്നു. കായലോരങ്ങളിലും കായല്‍ നികത്തിയെടുത്ത ഭാഗങ്ങളിലും നീര്‍വാര്‍ച്ച കുറഞ്ഞ ചെളിമണ്ണാണ് ഉള്ളത്. എക്കല്‍ ഇനത്തില്‍പ്പെട്ട ഇവയ്ക്ക് കടും തവിട്ടുനിറമാണ്; കക്ക, ചിപ്പി തുടങ്ങിയ ചുണ്ണാമ്പു പദാര്‍ഥങ്ങളെ ധാരാളമായി ഉള്‍ക്കൊണ്ടിരിക്കും. ദിനംപ്രതിയോ ഋതുപരമായോ വേലിയേറ്റത്തിന് അടിപ്പെടുന്ന പ്രദേശങ്ങളിലേതാകയാല്‍ ഈയിനം മണ്ണില്‍ അളവില്‍ കവിഞ്ഞ ലവണത ഉണ്ടായിരിക്കുന്നത് സാധാരണമാണ്. കാല്‍സിയ സമൃദ്ധവും ശരാശരിതോതില്‍ ജൈവാംശ സാന്നിധ്യമുള്ളവയുമാണെങ്കിലും മറ്റു പോഷകങ്ങളുടെ കുറവ് ഈയിനം മണ്ണിന്റെ ഉര്‍വരതയെ ശോഷിപ്പിക്കുന്നു.

മലമ്പ്രദേശത്ത് വൃക്ഷമേലാപ്പിനുകീഴില്‍ സസ്യാംശങ്ങള്‍ ജീര്‍ണിച്ച് ജൈവാംശ സമൃദ്ധമാക്കിയ, കടുംതവിട്ടുമുതല്‍ കരിനിറം വരെയുള്ള പശിമരാശിമണ്ണ് കാണപ്പെടുന്നു. മാതൃശിലകള്‍ക്കു നേര്‍മുകളില്‍ വ്യത്യസ്തകനങ്ങളില്‍ അട്ടിയിടുന്ന ഇവ പൊതുവേ ധാത്വംശങ്ങള്‍ കുറഞ്ഞവയാണ്. വനനശീകരണത്തെത്തുടര്‍ന്ന് സസ്യാവരണം നഷ്ടപ്പെട്ടാല്‍ ഉടനടി ലാറ്റെറൈറ്റായി പരിവര്‍ത്തിതമാവുകയും ചെയ്യും.

കഢ. സസ്യജാലം. ഏതാനും ദശകങ്ങള്‍ക്കു മുന്‍പുവരെ പട്ടണങ്ങള്‍ പോലും സസ്യസമൃദ്ധങ്ങളായിരുന്ന അവസ്ഥയാണ് ഈ ജില്ലയില്‍ ഉണ്ടായിരുന്നത്; തുറന്ന വനമെന്നു വിശേഷിപ്പിക്കാവുന്ന തരത്തില്‍ വൈവിധ്യമാര്‍ന്ന വൃക്ഷലതാദികളുടെ ബാഹുല്യമുണ്ടായിരുന്നു. ജനാധിവാസം ശതഗുണീഭവിച്ച പശ്ചാത്തലത്തില്‍ നൈസര്‍ഗിക സസ്യപ്രകൃതി പാടെ തുടച്ചുമാറ്റപ്പെട്ട അവസ്ഥയില്‍ എത്തിയിരിക്കുന്നു. നെടുമങ്ങാടു താലൂക്കിലെ മലനിരകളില്‍ ഒരു ഭാഗത്തു മാത്രമാണ് വനങ്ങള്‍ അവശേഷിച്ചിട്ടുള്ളത്; വ്യാപകമായ വന നശീകരണത്തോടൊപ്പം റബ്ബര്‍, തേയില, കുരുമുളക് തുടങ്ങിയ നാണ്യവിളകളുടെ അതിക്രമണവും ചേര്‍ന്ന് വനഭൂമി താലൂക്കിന്റെ മൊത്തം വിസ്തൃതിയുടെ 10% ആയി ചുരുക്കപ്പെട്ടിരിക്കുകയാണ്. മുന്‍കാലത്ത് ഇടനാടുപ്രദേശത്തെ കുന്നിന്‍ പുറങ്ങളിലുള്‍പ്പെടെ സമ്പദ് പ്രാധാന്യമുള്ള വൃക്ഷങ്ങള്‍ സമൃദ്ധമായി വളര്‍ന്നിരുന്നു. തേക്ക് (ഠലരീിമ ഴൃമിറശ), ഈട്ടി (ഉമഹയലൃഴശമ ഹമശേളീഹശമ), തമ്പകം (ഒീുലമ ുമ്ൃശളഹീൃമ), മരുത് (ഠലൃാശിമഹശമ ുമിശരൌഹമമേ), ഇലവ് (ആീായമഃ രലശയമ), കുമ്പിള്‍ (ഏാലഹശിമ മൃയീൃലമ), വേങ്ങ (ജലൃീേരമൃുൌ ാമഃൌുശൌാ), അകില്‍ (ഉ്യീഃ്യഹൌാ യലററീാലശ), പൂവം (ടരവഹലശരവലൃമ ീഹലീമെ), തേമ്പാവ് (ഠലൃാശിമഹശമ രൃലിൌഹമമേ), പൂമരുത് (ഘമഴലൃൃീലാശമ ൃലഴശിമല), തെള്ളിമരം (ഇമിമൃശൌാ ൃശരൌാ), ആഞ്ഞിലി (അൃരേമൃുൌ വശൃൌൌ), ചന്ദനം (ടമിമേഹൌാ മഹയൌാ), കാഞ്ഞിരം (ടൃ്യരവിീ ിൌഃ്ീാശരമ), വാക (അഹയശ്വശമ ാീഹൌരമിിമ), മഹാഗണി (ടംഹലലിേശമ ാമരൃീവ്യഹഹമ) തുടങ്ങിയ തടിയിനങ്ങള്‍ക്കൊപ്പം പ്ളാവ് (അൃീരമൃുൌ വലലൃീുേവഹഹൌ), മാവ് (ങമിഴശളലൃമ ശിറശരമ), പുന്ന (ഇമഹീുവ്യഹഹൌാ ശിീുവ്യഹഹൌാ), പുളി (ഠമാലൃശിറൌ ശിറശരമ), പിണറ് (ഏമൃരശിശമ ഴൌാാശഴൌമേേ), മരവെട്ടി (ഒ്യറിീരമൃുൌ ുലിമിേറൃമ), ഇലിപ്പ (ആമശൈമ ഹമശേളീഹശമ), വേപ്പ് (അ്വമറശൃമരവമേ ശിറശരമ) എന്നിവയും സമൃദ്ധമായി വളര്‍ന്നിരുന്നു. മുളവര്‍ഗത്തില്‍പ്പെട്ട ഇല്ലിമുള (ആമായൌമെ മൃൌിറശിമരലമ), കല്ലന്‍മുള (ഉലിറൃീരമഹമാൌ ൃശരൌ), ഈറ്റ (ഛരവഹമിറൃമ ൃമ്മിരീൃശരമ), ചൂരല്‍ (ഇമഹമാൌ ൃീമിേഴ) തുടങ്ങിയവയുടേയും പുല്‍വര്‍ഗങ്ങളില്‍ രാമച്ചം (ഢലശ്േലൃശമ ്വശ്വമിശീശറല), ഇഞ്ചിപ്പുല്ല് (ഇ്യായീുീഴീി ളഹലൌീഃൌ), കര്‍പ്പൂരപ്പുല്ല് (ഇ്യായീുീഴീി രശൃമൌ), ദര്‍ഭ (കാുലൃമമേ ര്യഹശിറൃശരമ), കൈത (ജമിറമിൌ ീറീൃമശേശാൌൈ) എന്നിവയുടേയും ഇടതൂര്‍ന്ന സഞ്ചയങ്ങള്‍ ജില്ലയെമ്പാടും ഉണ്ടായിരുന്നു. സര്‍പ്പഗന്ധ (ഞമ്ൌീഹളശമ ലൃുെലിശിേമ), കൊടഗപ്പാല (ഒീഹമൃൃവലിമ ുൌയലരെലി), കച്ചോലം (ഗമലാുളലൃശമ ഴമഹമിഴമ), വയമ്പ് (അരീൃൌ രമഹമാൌ), അശോകം (ടമൃമരമ മീരമ), കുന്നി (അയൃൌ ുൃലരമീൃശൌ), ഞെരിഞ്ഞില്‍ (ഠൃശയൌഹൌ ലൃൃേലൃശ), കറിവേപ്പ് (ങൌൃൃമ്യമ സീലിശഴശശ), നൊച്ചി (ഢശലേഃ ിലഴൌിറീ), ആടലോടകം (അറവമീറമ ്മശെരമ), കീഴാനെല്ലി (ജവ്യഹഹമിവൌേ ളൃമലൃിൌേ), കുറുന്തോട്ടി (ടശറമ രമൃുശിശളീഹശമ), കരിങ്ങാലി (അരമരശമ രമലേരവൌ), കുപ്പമേനി (അരമഹ്യുവമ ശിറശരമ), നീര്‍ബ്രഹ്മി (ആമരീുമ ാീിിശലൃശ), നറുനണ്ടി (ഒലാശറലാൌ ശിറശരൌ), തിപ്പലി (ജശുലൃ ഹീിഴൌാ), ശതാവരി (അുമൃമഴൌ ൃമരലാീൌ), കരിഞ്ഞോട്ട (ടമാമറലൃമ ശിറശരമ), വാതംകൊല്ലി (ചമൃമ്ലഹശമ ്വല്യഹമിശരമ), കൊടുവേലി (ജഹൌായമഴീ ്വല്യഹമിശരമ), വേലിപ്പരുത്തി (ജലൃഴൌഹമൃശമ റമലാശമ), കടലാടി (അരവ്യൃമിവേല മുലൃമ) തുടങ്ങിയ ഔഷധ സസ്യങ്ങളുടെ കലവറയായിരുന്നു തിരുവനന്തപുരം ജില്ല. തീരപ്രദേശത്തെ കായലോരങ്ങളില്‍ കണ്ടല്‍ സസ്യങ്ങള്‍ ധാരാളമായി ഉണ്ടായിരുന്നു. പുഷ്പ ശബളങ്ങളായ തണല്‍ മരങ്ങള്‍, വേലിച്ചെടികള്‍, വിവിധയിനം മുള്‍ച്ചെടികള്‍, കിഴങ്ങുവര്‍ഗങ്ങള്‍, പുഷ്പഫലസസ്യങ്ങള്‍ എന്നിവയ്ക്കൊക്കെ ഏറെ പ്രാമാണ്യമുണ്ടായിരുന്നു. ഒറ്റത്തടി വൃക്ഷങ്ങളില്‍ തെങ്ങിനോടൊപ്പം ബാഹുല്യം പുലര്‍ത്തി കവുങ്ങ്, ചൂണ്ടപ്പന, കുടപ്പന എന്നീയിനങ്ങളും നിലകൊണ്ടിരുന്നു. ജലദൌര്‍ലഭ്യം അനുഭവപ്പെട്ടിരുന്ന ജില്ലയുടെ തെക്കന്‍ ഭാഗങ്ങളില്‍ കരിമ്പന (ആീൃമൌ ളഹമയലഹഹശളലൃ) സമൃദ്ധമായി വളര്‍ന്നിരുന്നു. കാര്‍ഷികവിളകളില്‍ മുന്തിയ സ്ഥാനം നെല്ലിനായിരുന്നുവെങ്കിലും കൂവരക്, പയറുവര്‍ഗങ്ങള്‍, എള്ള് തുടങ്ങിയവയും പ്രാമാണ്യം പുലര്‍ത്തിപ്പോന്നു. ജനനിബിഡത ഏറുകയും അശാസ്ത്രീയമായ കൃഷി സമ്പ്രദായങ്ങള്‍ അവലംബിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് നൈസര്‍ഗിക സസ്യജാലം ഏറെക്കുറെ ലുപ്തമായ ഒരു അവസ്ഥയാണ് ഇപ്പോഴുള്ളത്. അല്പമാത്രമായി അവശേഷിക്കുന്ന വനമേഖലയില്‍പ്പോലും മികച്ച സമ്പദ് പ്രാധാന്യമുള്ള പലയിനങ്ങളും വംശനാശത്തിന് ഇരയായിക്കഴിഞ്ഞിരിക്കുന്നു. പരമ്പരാഗതവിളകളായ തെങ്ങും നെല്ലും റബ്ബര്‍ പോലുള്ള നാണ്യവിളകള്‍ക്ക് നിലമൊഴിഞ്ഞുകൊടുക്കുന്ന അവസ്ഥ വിപുലമായിട്ടുണ്ട്. നെല്പാടങ്ങള്‍ പാടെ നികത്തി ഭവന നിര്‍മാണത്തിനും; കുറഞ്ഞപരിചരണത്തിലൂടെ കൂടുതല്‍ നേട്ടമുണ്ടാക്കാവുന്ന വാഴ, കായ്കറിവര്‍ഗങ്ങള്‍, മരച്ചീനി തുടങ്ങിയവ കൃഷിചെയ്യുന്നതിനും ഉപയോഗപ്പെടുത്തുന്ന പ്രവണത അനുദിനം വര്‍ധിക്കുന്നു. കാര്‍ഷികവൃത്തിക്ക് പ്രാമുഖ്യം നിലനില്ക്കെത്തന്നെ നൈസര്‍ഗിക പരിസ്ഥിതി നാശോന്മുഖമാകുന്നതാണ് ജില്ലയില്‍ ദൃശ്യമാകുന്നത്.

ഢ. ജന്തുജാലം. നിബിഡവനങ്ങളും ഇടതൂര്‍ന്ന സസ്യസഞ്ചയങ്ങളും നിലനിന്നിരുന്നകാലത്ത് തിരുവനന്തപുരം ജില്ല ഹിംസ്രജന്തുക്കള്‍ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍, പറവക്കൂട്ടങ്ങള്‍, ഉരഗങ്ങള്‍ തുടങ്ങിയവയുടെ ആവാസകേന്ദ്രമായിരുന്നു. വന്യജീവികളില്‍ കാട്ടാന (ഋഹലുവമ ാമഃശാൌ), കരടി (ങലഹൌൃൌ ൌൃശിൌെ), കടുവ (ജമിവേലൃമ ശേഴൃശ), പുള്ളിപ്പുലി (ജമിവേലൃമ ുമൃറൌ), കഴുതപ്പുലി (ഒമ്യലിമ വമ്യലിമ), കാട്ടുപോത്ത് (ആീ ഴമൌൃൌ), മ്ളാവ് (ഞൌമെ ൌിശരീഹീഃ), കാട്ടുപൂച്ച (എലഹശ രവമൌ), കാട്ടുനായ (ഇ്യീി റലരരമിലശെ), കുറുനരി (ഇമിശ ശിറശരൌ), വെരുക് (ങീരെവീവേലൃമ രശൃലശിേേമ), മരപ്പട്ടി (ജമൃമറീഃ ൌൃൌ), മുള്ളന്‍പന്നി, കാട്ടുപന്നി (ടൌ രൃീെളമ), പുള്ളിമാന്‍ (അഃശ മഃശ), കുരമാന്‍ (ങമിശേമരൌ ാൌിശേഷമസ), തുടങ്ങിയവ ഉള്‍പ്പെട്ടിരുന്നു. വാനരവര്‍ഗങ്ങളില്‍ വെള്ളക്കുരങ്ങ് (ങമരമരമ ൃമറശമമേ), സിംഹവാലന്‍ (ങമരമരമ ശെഹലിൌ), കുട്ടിത്തേമാങ്ങ് (ഘീഃശ ഴൃമരശഹശ) എന്നിവയ്ക്കായിരുന്നു അംഗബലം. വിവിധയിനം കീരികള്‍ ജില്ലയിലെമ്പാടും ഇപ്പോഴും അവശേഷിക്കുന്നു. ധാരാളമായി കണ്ടുപോന്ന മറ്റൊരു ജീവിയാണ് അളുങ്ക് അഥവാ ഉറുമ്പുതീനി (ങമിശ ജലിമേറമര്യഹമ). അണ്ണാന്‍, കുഴിപ്പന്നി, പെരുച്ചാഴി, പന്നിയെലി, ചുണ്ടെലി തുടങ്ങിയ കരണ്ടുതിന്നുന്ന ജീവികളും എണ്‍പതോളം ഇനം പാമ്പുകളും ബഹുലമായി ഉണ്ടായിരുന്നു. ഇപ്പോള്‍ ഇവ നന്നെ വിരളമായിട്ടുണ്ടെങ്കിലും എലികളുടെ എണ്ണത്തില്‍ സാമാന്യത്തിലേറെ വര്‍ധനവാണു കാണുന്നത്. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വരയാടുകള്‍ പൊന്മുടിയില്‍ ഉണ്ടെന്നത് ഒരു സവിശേഷതയാണ്. പക്ഷിവര്‍ഗങ്ങളില്‍ പ്രാവ്, കാക്ക, കുയില്‍, പൊന്മാന്‍, മരംകൊത്തി, കാക്കത്തമ്പുരാട്ടി, തത്ത, മാടത്ത, മൈന, കുരുവി, തൂക്കണംകുരുവി, വാലന്‍കിളി, പുള്ള്, ചകോരം, മഞ്ഞക്കിളി തുടങ്ങിയവയുടെ സാന്നിധ്യം ജില്ലയിലെമ്പാടും ഉണ്ടായിരുന്നു; ഇരപിടിയന്മാരായ കഴുകന്‍, പരുന്ത്, പ്രാപ്പിടിയന്‍, എറിമുള്ള് തുടങ്ങിയവയും സാമാന്യമായ തോതില്‍ കാണപ്പെട്ടിരുന്നു. കാട, കുളക്കോഴി, കാട്ടുകോഴി, വാത്ത, കൊക്ക്, വേഴാമ്പല്‍ തുടങ്ങിയവയും ധാരാളമുണ്ടായിരുന്നു. വാവല്‍ വര്‍ഗമായിരുന്നു പ്രാമാണ്യമുണ്ടായിരുന്ന മറ്റൊരിനം വൃക്ഷസഞ്ചയങ്ങളുടേയും കാവുകളുടേയും ഉന്മൂലനത്തെത്തുടര്‍ന്ന് പറവകളില്‍ നല്ലൊരുപങ്കും അപ്രത്യക്ഷമായി. വനമേഖലകള്‍ ഇപ്പോഴും ഇവയുടെ വിഹാരകേന്ദ്രമാണ്. കായലോരങ്ങളിലും നദീമുഖങ്ങളിലും സാധാരണമായുണ്ടായിരുന്ന നീര്‍നായ, ചീങ്കണ്ണി, കടല്‍പ്പന്നി, ആമ, ഞണ്ട് തുടങ്ങിയവയും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്.

ഢക. ഖനിജസമ്പത്ത്. ഒന്നാം ലോകയുദ്ധ(1914-18)ത്തിനുമുമ്പ് ബ്രിട്ടിഷ് ഇന്ത്യയിലെ ഉപഭോഗത്തിനുള്ള മൊത്തം ഗ്രാഫൈറ്റ് ഖനനം ചെയ്തിരുന്നത് തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് പ്രദേശത്തുനിന്നായിരുന്നുവെന്നതിന് രേഖകളുണ്ട്. ജില്ലയില്‍ പലഭാഗത്തുമായി ഗ്രാഫൈറ്റ് തുടങ്ങിയ സമ്പദ്പ്രധാന ധാതുക്കളുടെ സാമാന്യമായ നിക്ഷേപങ്ങള്‍ ഉണ്ടെങ്കിലും ഇവയുടെ ഖനനവും ഉപയോഗവും വേണ്ടവിധത്തില്‍ നടന്നിട്ടില്ല. വെള്ളനാട്ടിലേതുകൂടാതെ ചാങ്ങ, പുളിയറക്കോണം, കുറ്റിച്ചല്‍, കരുപ്പൂര്, മണ്ണൂര്‍ക്കാല, കൊണ്ണി, പ്ളാച്ചിക്കുഴി, വിതുര, കീഴാറ്റിങ്ങല്‍, കോരണാംകോട്, ആറ്റിപ്ര, വെങ്ങാനൂര്‍, ചെങ്ങല്ലൂര്‍, അമരവിള എന്നിവിടങ്ങളിലും ഗ്രാഫൈറ്റ് നിക്ഷേപങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഖോണ്‍ഡലൈറ്റ് ശിലാസഞ്ചയങ്ങള്‍ക്കിടയിലെ പെഗ്മട്ടൈറ്റ് സിരകള്‍ ക്രിസോബെറില്‍ ഇനത്തില്‍പെട്ട രണ്ടാംകിട രത്നക്കല്ലുകളുടെ ഉറവിടമാണ്. മടത്തറയ്ക്കടുത്തുനിന്ന് തെക്ക്-തെക്കുകിഴക്കുദിശയില്‍ പാറശ്ശാലവരെ നീളുന്ന 50 കി.മീ. മേഖലയിലാണ് ഈ നിക്ഷേപങ്ങള്‍ കേന്ദ്രീകരിച്ചിട്ടുള്ളത്. ജില്ലയിലെ പ്രധാന നദികളുടെ ഇരുപുറത്തുമുള്ള ചരലട്ടികള്‍ക്കിടയില്‍ അവസാദിത ക്രിസോബെറിലിന്റെ സാന്നിധ്യമുള്ളതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. മണലിവിള, ഓലത്താന്നി, വെണ്‍പകല്‍, അരുവിക്കര, ഊരൂട്ടമ്പലം, നെട്ടാണി, കല്ലിക്കോട്, ചാങ്ങ, ബോണക്കാട്, വാമനപുരത്തിന്റെ പടിഞ്ഞാറേഭാഗം, പോത്തന്‍കോടിന്റെ തെക്കും പടിഞ്ഞാറും പ്രദേശങ്ങള്‍ എന്നിവിടങ്ങളിലൊക്കെ ക്രിസോബെറില്‍ അനധികൃതമായി ഖനനം ചെയ്യുന്നുണ്ട്. ഇപ്പോള്‍ ഇത് നിയന്ത്രണവിധേയമാണ്. ജില്ലയിലെ ഖോണ്‍ഡലൈറ്റ് നിക്ഷേപങ്ങള്‍ക്ക് നേര്‍മുകളിലായി വിന്യസിക്കപ്പെട്ട നിലയില്‍ ബോക്സൈറ്റിന്റേയും വിവിധയിനം കളിമണ്ണിന്റേയും കനത്ത സഞ്ചയങ്ങള്‍ അവസ്ഥിതമായിരിക്കുന്നു. ഇവയില്‍ മിക്കവയും ഖനന വിധേയമായിട്ടുണ്ട്. ബോക്സൈറ്റ് നിക്ഷേപങ്ങള്‍ മംഗലപുരം, ചിലമ്പില്‍, ശാസ്തവട്ടം, ആറ്റിപ്ര എന്നിവിടങ്ങളിലാണ് അവസ്ഥിതമായിട്ടുള്ളത്. വിപണനപ്രാധാന്യമുള്ള കയോലിന്‍ പലയിടങ്ങളിലും ലഭ്യമാണ്. ഖോണ്‍ഡലൈറ്റ് വ്യൂഹത്തിനു നേര്‍മുകളിലായും ഉപരിതല ലാറ്റെറൈറ്റ് പടലങ്ങള്‍ക്ക് അടിയിലായുമാണ് ഇവ രൂപംകൊണ്ടിരിക്കുന്നത്. വിഴിഞ്ഞത്തിനു മൂന്ന് കി.മീ. തെക്കുകിഴക്ക് കാരിച്ചല്‍ എന്ന സ്ഥലത്ത് കയോലിന്റെ കനത്ത നിക്ഷേപം കണ്ടെത്തിയിട്ടുണ്ട്. വെയിലൂര്‍, മേല്‍തോന്നയ്ക്കല്‍, ശാസ്തവട്ടം, ചിലമ്പില്‍, പള്ളിപ്പുറം എന്നിവിടങ്ങളില്‍ അവസാദിത കയോലിന്‍ സാമാന്യമായ തോതില്‍ ഖനനം ചെയ്യപ്പെടുന്നു. നടയറയില്‍ 50,000 ടണ്‍ വരുന്ന ബാള്‍ക്ളേ നിക്ഷേപം അവസ്ഥിതമാണ്. കെട്ടിട നിര്‍മാണത്തിന് നന്നേ അനുയോജ്യമായ വെട്ടുകല്ല് കഴക്കൂട്ടം, അരുമാനൂര്‍ എന്നിവിടങ്ങളില്‍ സുലഭമാണ്; കുമിളിക്കല്ല് എന്നറിയപ്പെടുന്നതും വെളുത്തനിറമുള്ളതുമായ വിശേഷയിനം അരുമാനൂരില്‍ ഉത്പാദിപ്പിക്കപ്പെടുന്നു. വാസ്തുനിര്‍മാണത്തിനും മറ്റും അത്യാവശ്യമുള്ള കരിങ്കല്ല് ഖനനം ചെയ്യുന്ന ചെറുതും വലുതുമായ ക്വാറികള്‍ ജില്ലയിലെമ്പാടും പ്രവര്‍ത്തിക്കുന്നുണ്ട്.

ഢകക. ജനവിതരണം. 2001-ലെ സെന്‍സസ്പ്രകാരം ജില്ലയിലെ ജനസംഖ്യയില്‍ സ്ത്രീകള്‍ക്കാണ് അംഗബലം കൂടുതലുളളത്; 1058 സ്ത്രീകള്‍ക്ക് 1000 പുരുഷന്മാര്‍ എന്ന ലിംഗാനുപാതം (ലെഃ ൃമശീേ) ആണുള്ളത്. ജില്ലയിലെ ശരാശരി ജനസംഖ്യ ച.കി.മീറ്ററിന് 1,476 എന്ന തോതിലാണ്. മൊത്തം ജനങ്ങളിലെ 12.2% പട്ടികജാതി / പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ടവരാണ്; പട്ടികജാതികളിലെ 3,70,857 പേരും പട്ടികവര്‍ഗക്കാരിലെ 20,893 പേരും ഈ ജില്ലയില്‍ വസിക്കുന്നു. മലയാളമാണ് പൊതു വ്യവഹാരഭാഷ. ജില്ലയുടെ തെക്കന്‍ പ്രദേശങ്ങളിലും തലസ്ഥാന നഗരിയിലെ തമിഴ് വംശജര്‍ക്കിടയിലും തമിഴ് ഭാഷയ്ക്കാണ് പ്രചാരമുള്ളത്. തിരുവനന്തപുരം നഗരം വിവിധ ഭാഷാ വിഭാഗങ്ങളില്‍പ്പെട്ടവരുടെ സമ്മേളനകേന്ദ്രമായി മാറിയിരിക്കുന്നു; സധാരണക്കാര്‍പോലും ഹിന്ദി, ഇംഗ്ളീഷ് എന്നീ ഭാഷകള്‍ സാമാന്യമായി കൈകാര്യം ചെയ്യുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ജനങ്ങളില്‍ ഭൂരിപക്ഷം ഹിന്ദുക്കളാണ്; ക്രിസ്ത്യാനികള്‍ രണ്ടാംസ്ഥാനത്തും മുസ്ളിങ്ങള്‍ മൂന്നാംസ്ഥാനത്തും നില്ക്കുന്നു. ജാതി-മത-ഭാഷാഭേദങ്ങള്‍ അവഗണിച്ച് എല്ലാ വിഭാഗക്കാരും സൌഹാര്‍ദത്തോടെയും പരസ്പര സഹകരണത്തോടെയും വര്‍ത്തിക്കുന്ന രീതിയാണ് ഈ ജില്ലയില്‍ പ്രാബല്യത്തിലുള്ളത്.

തിരുവനന്തപുരം ജില്ലയില്‍ ഗണ്യമായ അംഗസംഖ്യയുള്ള ഏക ആദിവാസി വിഭാഗമാണ് കാണിക്കാര്‍. ഇവര്‍ കിഴക്കന്‍ മലയോരങ്ങളിലാണ് അധിവസിക്കുന്നത്; കൂടുതലായി കാണപ്പെടുന്നത് കോട്ടൂര്‍, ക്ളാമല, പാലോട് എന്നിവിടങ്ങളിലാണ്. കാട്ടുകനികളും കിഴങ്ങുവര്‍ഗങ്ങളും ഭക്ഷിച്ച് വനാന്തരങ്ങളില്‍ ജീവിച്ചു പോന്ന ഇവര്‍ വനവിഭവങ്ങളായ തേന്‍, കുന്തിരിക്കം, പന്നിനെയ്യ് തുടങ്ങിയവയുടെ വിപണനത്തിന് അപൂര്‍വമായി മാത്രം പുറംലോകവുമായി ബന്ധം പുലര്‍ത്തിയിരുന്നു. തമിഴും മലയാളവും കലര്‍ന്ന ഒരിനം പ്രാകൃതഭാഷയിലൂടെയാണ് ആശയവിനിമയം നടത്തിപ്പോന്നത്. ആദിവാസി ക്ഷേമ പദ്ധതികളിലൂടെ ഇവരില്‍ നല്ലൊരു വിഭാഗത്തെ പരിഷ്കൃത ജനവിഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതിനും സ്ഥിരമായി പാര്‍പ്പുറപ്പിക്കുന്നതിനു പ്രേരിപ്പിക്കുവാനും ഈറ്റപ്പണി മുതല്‍ റബ്ബര്‍ ടാപ്പിങ് വരെയുള്ള വിവിധ തൊഴിലുകളില്‍ ഏര്‍പ്പെടുത്തുന്നതിനും കഴിഞ്ഞിട്ടുണ്ട്. നാട്ടിലെ ജീവിതശൈലി ഇവര്‍ക്ക് പരിചിതമായിത്തീര്‍ന്നിരിക്കുന്നു. സാമാന്യ വിദ്യാഭ്യാസം നേടി സര്‍ക്കാര്‍ ജോലികളില്‍ പ്രവേശിച്ച ഒരു ന്യൂനപക്ഷവും ഇവര്‍ക്കിടയിലുണ്ട്. തനതായ ആചാരാനുഷ്ഠാനങ്ങളും കലാനൈപുണ്യങ്ങളും വച്ചുപുലര്‍ത്തുന്ന കാണിക്കാരെ പൂര്‍ണമായും മുഖ്യധാരയിലെത്തിക്കുവാന്‍ ഇനിയും കഴിഞ്ഞിട്ടില്ല.

ഢകകക. സമ്പദ്ഘടന.

1. കൃഷിയും മൃഗസമ്പത്തും. മൊത്തമായി നോക്കുമ്പോള്‍ തിരുവനന്തപുരം ജില്ല ഒരു കാര്‍ഷിക മേഖലയാണ്: നെല്ല്, മരച്ചീനി, പയറുവര്‍ഗങ്ങള്‍, കായ്കറികള്‍, കിഴങ്ങുവര്‍ഗങ്ങള്‍ തുടങ്ങിയവയും റബ്ബര്‍, തെങ്ങ്, കുരുമുളക് എന്നീ നാണ്യവിളകളും നഗരാതിര്‍ത്തിക്കുള്ളില്‍പോലും വ്യാപകമായി കൃഷി ചെയ്യപ്പെടുന്നു. മുന്‍കാലത്ത് ഭൂവുടമാവകാശം ചുരുക്കം ജന്മിമാരില്‍ ഒതുങ്ങുകയും ഒറ്റി, കുഴിക്കാണം, പാട്ടം തുടങ്ങിയ സമ്പ്രദായങ്ങളിലൂടെ താത്കാലിക കാര്‍ഷികാവകാശം യഥാര്‍ഥ കര്‍ഷകരില്‍ എത്തുകയും ചെയ്യുന്ന വ്യവസ്ഥിതിയാണ് ജില്ലയെമ്പാടും നിലനിന്നിരുന്നത്. സ്വാതന്ത്യ്രപ്രാപ്തിക്കുശേഷം ജന്മിത്തം അവസാനിപ്പിക്കുകയും ഭൂപരിധി നിയന്ത്രിതമാവുകയും ചെയ്തതിനെത്തുടര്‍ന്ന് കൃഷിഭൂമി യഥാര്‍ഥ കര്‍ഷകരുടെ ഉടമസ്ഥതയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. ഒപ്പംതന്നെ കൃഷിനിലങ്ങളുടെ വലുപ്പം കുറയുന്നതിനും ചെറുകിട കൃഷിക്കാര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും ഇടയില്‍ ഭാഗികമായ തൊഴിലില്ലായ്മ സംജാതമാക്കുന്നതിനും ഇത് വഴിയൊരുക്കി. ശാസ്ത്രീയ കൃഷിസമ്പ്രദായങ്ങള്‍ സ്വീകരിക്കപ്പെടുന്നതില്‍ അനാരോഗ്യകരമായ കാലതാമസം നേരിട്ടു. പഠനസൌകര്യങ്ങള്‍ ഗ്രാമാന്തരങ്ങളിലേക്കു വ്യാപിച്ചതും സാമാന്യവിദ്യാഭ്യാസം നേടിയവര്‍പോലും സ്ഥിരവരുമാനം ഉറപ്പുനല്കുന്ന ജോലികള്‍ക്കു മുന്‍തൂക്കം നല്കിയതും ജനസാമാന്യം നാഗരികസൌകര്യങ്ങളില്‍ ആകൃഷ്ടരായതും ഫലത്തില്‍ കാര്‍ഷികവൃത്തിയോടും അധ്വാനത്തോടും ആഭിമുഖ്യമില്ലാത്ത ഒരു തലമുറയെ സൃഷ്ടിച്ചിരിക്കുന്നു. കര്‍ഷകത്തൊഴിലാളികളുടെ അംഗസംഖ്യ ദിനംപ്രതി ശോഷിച്ചുവരുന്നു. ചെറുകിട കര്‍ഷകര്‍ പോലും പരമ്പരാഗത വിളകളായ നെല്ല്, മരച്ചീനി, പയറുവര്‍ഗങ്ങള്‍ തുടങ്ങിയവയെ ഉപേക്ഷിച്ച് റബ്ബറിനും ഇതര നാണ്യവിളകള്‍ക്കും പ്രാമുഖ്യം നല്കുന്നു. പരക്കെയുള്ള രോഗഭീഷണി തെങ്ങുകൃഷിയെ പ്രതികൂലമായി ബാധിച്ചതും റബ്ബര്‍കൃഷിയുടെ വന്‍തോതിലുള്ള വികസനത്തിനു കളമൊരുക്കി. ഭക്ഷ്യധാന്യങ്ങള്‍ക്കും ദൈനംദിനാവശ്യങ്ങള്‍ക്കുള്ള കായ്കറികള്‍, പഴവര്‍ഗങ്ങള്‍ തുടങ്ങിയവയ്ക്കും അയല്‍ സംസ്ഥാനമായ തമിഴ്നാടിനെ ആശ്രയിക്കുന്ന സ്ഥിതിയാണ് ഇപ്പോള്‍ തിരുവനന്തപുരം ജില്ലയിലുള്ളത്. വളപ്പുകളുള്‍പ്പെട്ട ഒറ്റപ്പെട്ട പാര്‍പ്പിടങ്ങള്‍ക്ക് പ്രാമുഖ്യമുണ്ടായിരുന്ന മുന്‍കാലങ്ങളില്‍ ഓരോ വീടിന്റേയും അവിഭാജ്യഘടകമായിരുന്ന കാലിത്തൊഴുത്തുകള്‍ ഇപ്പോള്‍ ഏറെക്കുറെ അന്യംനിന്നുപോയിരിക്കുന്നു. പാര്‍പ്പിടങ്ങളുടെ ബഹുലതയും ഗ്രാമപരിസ്ഥിതിയുടെ തിരോധാനവും പശുപരിപാലനം, കോഴിവളര്‍ത്തല്‍ തുടങ്ങിയവയെത്തന്നെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

സ്ഥിതിവിവരക്കണക്കുകള്‍ (2000) പ്രകാരം ജില്ലയിലെ ജനങ്ങളില്‍ 42% ഇപ്പോഴും കാര്‍ഷികവൃത്തിയിലൂടെ ഉപജീവനം നടത്തുന്നു. കൃഷിഭൂമിയെ നീര്‍മയം, ജലസേചിതം, തോട്ടങ്ങള്‍/തോപ്പുകള്‍ എന്നിങ്ങനെ മൂന്നായി വിഭജിക്കാം. ചേറ്റുകൃഷിയായ നെല്ലാണ് മുഖ്യവിള. വരണ്ടയിടങ്ങളില്‍ മരച്ചീനി, പയറുവര്‍ഗങ്ങള്‍, കുരുമുളക് എന്നിവയ്ക്കാണ് മുന്‍തൂക്കം. ജില്ലയിലെ 84,308 ഹെക്റ്റര്‍ പ്രദേശം തെങ്ങിന്‍തോപ്പുകളാണ്; പ്രതിവര്‍ഷവിളവ് 516 ദശലക്ഷം നാളികേരമാണ്. വലുതും ചെറുതുമായ റബ്ബര്‍ തോട്ടങ്ങളുടെ മൊത്തവിസ്തൃതി 26,999 ഹെക്റ്ററായും വാര്‍ഷികോത്പാദനം 30,715 ടണ്ണായും കണക്കാക്കപ്പെട്ടിരിക്കുന്നു. തിരുവനന്തപുരം ജില്ലയില്‍ നിന്ന് വര്‍ഷത്തില്‍ 1,745 ടണ്‍ കശുവണ്ടിയും 1,824 ടണ്‍ കുരുമുളകും ലഭിക്കുന്നുണ്ട്. നെല്ലിനോടൊപ്പം ഇടവിളകളായി കായ്കറികള്‍, ഫലവര്‍ഗങ്ങള്‍, പയറിനങ്ങള്‍ തുടങ്ങിയവ കൃഷിചെയ്ത് ഉത്പാദനക്ഷമത ഇരട്ടിപ്പിക്കുന്നതിനുള്ള പദ്ധതി പഞ്ചായത്തു തലത്തില്‍ പുരോഗമിപ്പിച്ചുവരുന്നു.

140 ച.കി.മീ. വിസ്തൃതിയുള്ള ആവാഹക്ഷേത്രത്തില്‍ ശരാശരി 226 സെ.മീ. വാര്‍ഷിക വര്‍ഷപാതം ലഭിക്കുന്ന നെയ്യാറിനു കുറുകെ 294.13 മീ. നീളത്തിലും 50.6 മീ. ഉയരത്തിലും ഒരു അണക്കെട്ട് നിര്‍മിക്കപ്പെട്ടിട്ടുണ്ട്. ഇതിനെ അവലംബിച്ചുള്ള നെയ്യാര്‍ ജലസേചനപദ്ധതി (1959)യിലൂടെ 11,665 ഹെക്ടര്‍ പ്രദേശം ജലസേചിതമാകുന്നു. 266 കി.മീ. നീളത്തിലുള്ള കനാലുകളാണ് ഈ പദ്ധതിയോടനുബന്ധിച്ചുള്ളത്.

1996-ലെ കണക്കനുസരിച്ച് തിരുവനന്തപുരം ജില്ലയില്‍ 2,55,516 കാലികളും 15,304 മഹിഷങ്ങളും 1,92,395 ആടുകളും 4,683 പന്നികളും വളര്‍ത്തപ്പെടുന്നു. പഞ്ചായത്ത് പ്രദേശങ്ങളിലെ കുടികളില്‍ ചെറിയ തോതിലും ജില്ലയെമ്പാടുമുള്ള ചെറുകിട ഫാമുകളില്‍ സാമാന്യമായ തോതിലും കോഴിക്കൃഷി നടന്നുവരുന്നു. ഈ ജില്ലയില്‍ മൃഗപരിപാലനാര്‍ഥം 23 മൃഗാശുപത്രികളും 76 ഡിസ്പെന്‍സറികളും 144 ഔഷധവിതരണകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. സഹകരണമേഖലയില്‍ 376, ക്ഷീരകര്‍ഷകരുടെ കൂട്ടായ്മയില്‍ 294 എന്നിങ്ങനെ 670 ക്ഷീരവിപണന സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ തലത്തിലുള്ള കേരളാ ലൈവ് സ്റ്റോക്ക് ഡവലപ്മെന്റ് ആന്‍ഡ് മില്‍ക് മാര്‍ക്കറ്റിങ് ബോര്‍ഡ്, കേരളാ കോ-ഓപ്പറേറ്റീവ് മില്‍ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ എന്നിവ പ്രതിദിനം 1,47,000 ലിറ്റര്‍ പാല്‍ സംഭരിച്ച് വിതരണം ചെയ്യുന്നു.

2. മത്സ്യസമ്പത്ത്. ജില്ലയുടെ 59 കി.മീ. നീളത്തിലുള്ള കടലോരമേഖല മത്സ്യസമൃദ്ധമാണ്. വര്‍ക്കല, അഞ്ചുതെങ്ങ്, പള്ളിത്തുറ, പൂന്തുറ, വിഴിഞ്ഞം, പൂവാര്‍ എന്നിവിടങ്ങളാണ് പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങള്‍. 42 ഗ്രാമങ്ങളില്‍ 40,000 ഭവനങ്ങളിലായി പാര്‍ക്കുന്ന രണ്ട് ലക്ഷത്തോളം ആളുകളുടെ ഉപജീവനമാര്‍ഗമാണ് മീന്‍പിടിത്തം; പ്രതിവര്‍ഷ ഉത്പാദനം ശരാശരി 32,000 ടണ്‍ ആണ്. ഔട്ട്ബോര്‍ഡ് എന്‍ജിനുകള്‍, യന്ത്രവത്കൃത ബോട്ടുകള്‍ തുടങ്ങിയ ആധുനിക സജ്ജീകരണങ്ങളിലൂടെ സമുദ്രോത്പന്നങ്ങളുടെ അളവ് ഇരട്ടിപ്പിക്കുന്നതിനും വിദേശങ്ങളില്‍ പ്രിയമുള്ള ഇനങ്ങളെ വലയിലാക്കി കയറ്റുമതി വികസനം നേടുന്നതിനുമുള്ള യത്നങ്ങള്‍ പുരോഗതിയാര്‍ജിച്ചിട്ടുണ്ട്. ജില്ലയെമ്പാടുമുള്ള കുളങ്ങളില്‍ മത്സ്യം വളര്‍ത്തി ഉള്‍നാടന്‍ മത്സ്യവികസനം സാധിച്ചെടുക്കുവാനുള്ള പരിശ്രമം പഞ്ചായത്തുതലത്തില്‍ ആരംഭിച്ചു.

വിഴിഞ്ഞം ഇന്നൊരു മത്സ്യബന്ധന തുറമുഖം മാത്രമാണെങ്കിലും അതിനെ വലിയൊരു വാണിജ്യ തുറമുഖ നഗരിയാക്കുവാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു.

3. വനസമ്പത്ത്. കുളത്തൂപ്പുഴ, പാലോട്, പരുത്തിപ്പള്ളി എന്നീ മൂന്ന് റേഞ്ചുകളിലായി 4,95,145 ച.കി.മീ. സംരക്ഷിതവനങ്ങളും 3,534 ച.കി.മീ. നിക്ഷിപ്ത വനഭൂമിയുമാണ് തിരുവനന്തപുരം ജില്ലാ അതിര്‍ത്തിക്കുള്ളില്‍ അവശേഷിച്ചിട്ടുള്ളത്. നിത്യഹരിതം (ല്ലൃഴൃലലി), അര്‍ധഹരിതം (ലൊശ ല്ലൃഴൃലലി) ആര്‍ദ്രപത്രപാതി (ാീശ റലരശറൌീൌ) എന്നീ വിഭാഗങ്ങളില്‍പ്പെടുത്താവുന്ന വനങ്ങളാണുള്ളത്. ഇവയെല്ലാം തന്നെ വ്യാപകമായ വനനശീകരണത്തിന് ഇരയായിട്ടുണ്ട്. അവശേഷിക്കുന്ന സമ്പദ് പ്രധാനമായ വന്‍വൃക്ഷങ്ങളില്‍ കൂടുതലായുള്ളത് ഈട്ടി, തേമ്പാവ്, ആഞ്ഞിലി, അകില്‍, വേങ്ങ, വെന്തേക്ക്, മഞ്ഞക്കടമ്പ്, ഇരുള്‍, പ്ളാവ് എന്നിവയാണ്. വനസംരക്ഷണം ജനപിന്തുണയോടെ പ്രാവര്‍ത്തികമാക്കാനും സാമൂഹിക വനവത്കരണം, ലോകബാങ്കുസഹായം തുടങ്ങിയവയില്‍ ഉള്‍പ്പെടുത്തി വ്യാപകമായി വനവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുവാനുമുള്ള യത്നങ്ങള്‍ സജീവമാണ്.

4. വ്യവസായങ്ങള്‍. ജില്ലയിലെ വന്‍കിട-മധ്യതമ വ്യവസായങ്ങളെ കേന്ദ്ര ഉടമയിലുള്ള രണ്ട്, സംസ്ഥാനതലത്തിലെ 14, സഹകരണ മേഖലയിലെ ഒന്ന്, സ്വകാര്യ ഉടമയിലെ 60, കൂട്ടുടമ (സ്വകാര്യ-പൊതുമേഖല)യിലുള്ള നാല് എന്നിങ്ങനെ സംഗ്രഹിക്കാം. 2002 അന്ത്യം വരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള വ്യവസായ സംരംഭങ്ങളുടെ എണ്ണം 901 ആയിരുന്നു. 9,262 പേര്‍ക്ക് തൊഴിലവസരം ഒരുക്കുന്ന ഇവയില്‍ എണ്ണയാട്ടുമില്ല്, കശുവണ്ടി ഫാക്റ്ററി, തുണിമില്ല്, തടിമില്ല്, അച്ചടിശാല, റബ്ബര്‍ ഉത്പന്ന നിര്‍മാണ ശാല, കെമിക്കല്‍ ഫാക്റ്ററി, തീപ്പെട്ടിക്കമ്പനി, എന്‍ജിനീയറിങ് യൂണിറ്റുകള്‍, ഓട്ടോമൊബൈല്‍ വര്‍ക്ഷോപ്പ് തുടങ്ങിയവ ഉള്‍പ്പെടുന്നു. 2003 അവസാനത്തില്‍ 1,15,597 പേര്‍ക്ക് തൊഴില്‍ നല്കുന്ന 28,918 ചെറുകിട വ്യവസായ യൂണിറ്റുകള്‍ പ്രവര്‍ത്തനത്തിലുണ്ടായിരുന്നു; ഈ സംരംഭങ്ങളില്‍ 1,323 എണ്ണം പട്ടികജാതി/വര്‍ഗ വിഭാഗത്തിന്റേതും 6,065 എണ്ണം വനിതകളുടേതുമായിരുന്നു.

ടെക്നോപാര്‍ക്ക്, കഴക്കൂട്ടം; ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, പാപ്പനംകോട്; ഇന്‍ഡസ്ട്രിയല്‍ ഡവലപ്പ്മെന്റ് സെന്റര്‍, കൊച്ചുവേളി; കിന്‍ഫ്ര (ഗശിളൃമ: കേരള ഇന്‍ഡസ്റ്റ്രിയില്‍ ഇന്‍ഫ്രാസ്റ്റ്രക്ചര്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍), കഴക്കൂട്ടം എന്നിവയാണ് തിരുവനന്തപുരം ജില്ലയിലുള്ള വ്യവസായ സഞ്ചയങ്ങള്‍. ഇവയില്‍ വിവരസാങ്കേതിക വിദ്യാരംഗത്ത് നിലയുറപ്പിച്ചിട്ടുള്ള ടെക്നോപാര്‍ക്ക് ബഹുരാഷ്ട്രകമ്പനികളുടേതുള്‍പ്പെടെ മുന്തിയ സ്ഥാപനങ്ങളുടെ സമുച്ചയമായി മാറിയിരിക്കുന്നു. ഇവിടത്തെ ആധുനിക സജ്ജീകരണങ്ങളുടെ പര്യാപ്തത ഇന്‍ഫോസിസ്, ടാറ്റാഎല്‍ക്സി, ടി സി എസ് തുടങ്ങിയ അതികായന്മാരെപ്പോലും ആകര്‍ഷിച്ചുകഴിഞ്ഞു. ഇപ്പോള്‍ 61 കമ്പനികളിലായി 5,500 വിവര സാങ്കേതികവിദ്യാവിദഗ്ധര്‍ക്ക് തൊഴിലവസരമൊരുക്കിയിട്ടുണ്ട് ഈ സമുച്ചയത്തില്‍.

കേന്ദ്ര ഉടമയിലുള്ള രണ്ട് വ്യവസായസ്ഥാപനങ്ങള്‍ തലസ്ഥാനനഗരിക്കുള്ളിലാണ് സ്ഥാപിതമായിട്ടുള്ളത്. ഇവയില്‍ വിക്രം സാരാഭായി സ്പേസ് സെന്ററും അനുബന്ധസ്ഥാപനങ്ങളും പൂര്‍ണമായും പ്രതിരോധം, ശാസ്ത്രസാങ്കേതികം എന്നീ കേന്ദ്രവകുപ്പുകള്‍ക്കുവേണ്ടിയുള്ള ഉത്പാദന-ഗവേഷണ പ്രക്രിയകളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. (നോ: ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍) രണ്ടാമത്തെ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ലാറ്റെക്സ് പൊതുജനാരോഗ്യവുമായി (വിശിഷ്യ കുടുംബാസൂത്രണവുമായി) ബന്ധപ്പെട്ട ഉത്പന്നങ്ങളാണ് ഉത്പാദിപ്പിക്കുന്നത്. ഇന്ത്യയുടെ ആഭ്യന്തരാവശ്യം പൂര്‍ത്തീകരിച്ച്, കയറ്റുമതിരംഗത്ത് കാലുറപ്പിക്കുവാന്‍ പോന്ന വളര്‍ച്ച ഈ സ്ഥാപനം കൈവരിച്ചിട്ടുണ്ട്. സംസ്ഥാന ഉടമയിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രമുഖങ്ങളായ കെല്‍ട്രോണ്‍, ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്റ്റ്സ് എന്നിവയും തിരുവനന്തപുരം നഗരത്തിലാണ്. ജില്ലയുടെ മറ്റു ഭാഗങ്ങളില്‍ കാര്യമായ വ്യാവസായിക വളര്‍ച്ച ഉണ്ടായിട്ടില്ല. പരമ്പരാഗത വ്യവസായങ്ങളായിരുന്ന കയര്‍, കൈത്തറി തുടങ്ങിയവ ഇപ്പോള്‍ ക്ഷയിച്ചുകൊണ്ടിരുക്കുകയാണ്. വൈദ്യുതി, ഇതര ഊര്‍ജവസ്തുക്കള്‍ എന്നിവയിലെ പര്യാപ്തതയും അസംസ്കൃത വസ്തുക്കളുടെ സുലഭതയും വ്യാവസായിക പുരോഗതിക്ക് നന്നേ അനുകൂലമായ പരിസ്ഥിതി ഈ ജില്ലയില്‍ ഒരുക്കിയിട്ടുണ്ട്; എന്നാല്‍ വ്യവസായവത്ക്കരണത്തിലേക്കു നീങ്ങുവാന്‍ അറച്ചുനില്ക്കുന്ന അവസ്ഥയാണ് തുടരുന്നത്. ബാലരാമപുരം, അമരവിള, കുളത്തൂര്‍, ചിറയിന്‍കീഴ് എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്ന കൈത്തറി വസ്ത്രനിര്‍മാണത്തിന്റെ പ്രോത്സാഹനത്തിനായി 20 നെയ്ത്തു തൊഴിലാളി സഹകരണ സംഘങ്ങളും അഞ്ച് കൈത്തറി വസ്ത്ര പ്രദര്‍ശന ശാലകളും സംഘടിപ്പിക്കപ്പെട്ടിരിക്കുന്നു. അഞ്ചുതെങ്ങ്, മുപ്പിരി തുടങ്ങിയ തീരമേഖലാകേന്ദ്രങ്ങളിലേക്ക് ഒതുങ്ങിയിട്ടുള്ള കയര്‍ വ്യവസായത്തിന് മതിയായ ഉത്തേജനം ലഭിക്കുന്നില്ല. അന്യംനിന്നുവരുന്ന ദാരുശില്പനിര്‍മാണം തുടങ്ങിയവയേയും പുനരുദ്ധരിക്കേണ്ടതുണ്ട്.

കത. ഗ്രാമവികസനം. സാമൂഹ്യക്ഷേമ പദ്ധതികള്‍ ബ്ളോക്കുതലത്തില്‍ നടപ്പിലാക്കുന്ന നയമാണ് നിലവിലുള്ളത്. ഈ ജില്ലയെ പാറശ്ശാല, പെരുങ്കടവിള, അതിയന്നൂര്‍, നേമം, തിരുവനന്തപുരം റൂറല്‍, കഴക്കൂട്ടം, വെള്ളനാട്, നെടുമങ്ങാട്, വാമനപുരം, കിളിമാനൂര്‍, ചിറയിന്‍കീഴ്, വര്‍ക്കല എന്നിങ്ങനെ 12 വികസന ബ്ളോക്കുകളായി വിഭജിച്ചിരിക്കുന്നു. അധഃകൃത വര്‍ഗങ്ങളുടേയും ദരിദ്രരുടേയും വനിതകളുടേയും ഉന്നമനത്തിന് ഊന്നല്‍ നല്കികൊണ്ടുള്ള ക്ഷേമപദ്ധതികള്‍ക്കാണു പ്രാമുഖ്യം. സമ്പൂര്‍ണ ഗ്രാമ റോസ്ഗാര്‍ യോജന (ടഏഞഥ), സമ്പൂര്‍ണ ശുചീകരണ പദ്ധതി (ഠടട), റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്പ്മെന്റ് ഫണ്ട് (ഞകഉഎ), ഇന്ദിരാഭവനപദ്ധതി (കഅഥ) തുടങ്ങിയവ സജീവമായി നടപ്പിലാക്കിവരുന്ന വികസന പദ്ധതികളില്‍പ്പെടുന്നു.

ഭവനനിര്‍മാണരംഗത്ത് പൊതുമേഖലയിലും സ്വകാര്യമേഖലയിലും അഭൂതപൂര്‍വമമായ പുരോഗതിയാണ് ജില്ലയെമ്പാടും ദൃശ്യമാകുന്നത്. ഗവണ്മെന്റുടമയിലുള്ള ഭവനനിര്‍മാണ ബോര്‍ഡിന് നെടുമങ്ങാട്, നെയ്യാറ്റിന്‍കര എന്നിവിടങ്ങളില്‍ മേഖലാ ഓഫീസുകള്‍ ഉണ്ടായിരിന്നിട്ടും ബോര്‍ഡിന്റെ ഭവനപദ്ധതികള്‍ പട്ടണങ്ങള്‍ക്കുള്ളില്‍ ഒതുങ്ങിപ്പോയിരിക്കുന്ന സ്ഥിതിയാണുള്ളത്. പാര്‍പ്പിടപദ്ധതികള്‍ ജില്ലയിലെ ജനബഹുലമായ പിന്നോക്ക മേഖലകളിലേക്ക് വികേന്ദ്രീകരിക്കേണ്ടതുണ്ട്. അസംബ്ളിയും 1957-ല്‍ നിലവില്‍ വന്ന കേരളാ അസംബ്ളിയും തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനനുബന്ധമായുള്ള നിയമസഭാമന്ദിരത്തിലാണ് സമ്മേളിച്ചത്. 1999-ലാണ് കേരള നിയമസഭ തിരുവനന്തപുരത്ത് പാളയത്തുള്ള മന്ദിരത്തിലേക്കു മാറ്റിയത്.

ശശശ. ഭരണകേന്ദ്രം. വികേന്ദ്രീകൃതമായിരുന്ന ഭരണാധികാരങ്ങള്‍ ദിവാനില്‍ കേന്ദ്രീകരിച്ചത് മണ്‍റോയുടെ കാലത്തായിരുന്നു. ഹജൂര്‍ കച്ചേരി എന്ന സ്ഥാപനം നിലവില്‍ വന്നത് അതു മുതലാണ്. തിരുവിതാംകൂറിലെ മൂന്ന് വലിയ സര്‍വാധികാര്യക്കാരും ഒന്നിച്ചിരുന്ന് ദിവാനെ സഹായിക്കുക എന്ന സംവിധാനമായിരുന്നു അത്. 1830 മുതലാണ് അത് തിരുവനന്തപുരത്തു കോട്ടയ്ക്കകത്തു പ്രവര്‍ത്തിച്ചുതുടങ്ങിയത്. എല്ലാ വകുപ്പുകളുടേയും തലവന്മാര്‍ ഹജൂര്‍ കച്ചേരിയിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. വകുപ്പുകള്‍ വര്‍ധിച്ചു വന്നപ്പോള്‍ കോട്ടയ്ക്കകത്തെ കെട്ടിടങ്ങളില്‍ സ്ഥലം തികയാതെ വന്നതുമൂലം ഇപ്പോഴത്തെ സെക്രട്ടേറിയറ്റിന്റെ പ്രധാന കെട്ടിടത്തിന്റെ മുന്‍ഭാഗം 1868-ല്‍ പൂര്‍ത്തിയാക്കി കച്ചേരി അങ്ങോട്ടു മാറ്റി. റാണി പാര്‍വതീഭായിയുടെ കാലത്ത് 1817-ല്‍ സ്ഥാപിച്ച പുത്തന്‍ചന്ത നിലവിലിരുന്ന സ്ഥലത്താണ് പുതിയ കെട്ടിടം നിര്‍മിച്ചത്. 1939-ല്‍ അതിന്റെ വ.കിഴക്കായി നിയമസഭാമന്ദിരം പണിയിച്ചു. 1950-ല്‍ അതുപോലൊരു കൂട്ടിച്ചേര്‍ക്കല്‍ തെ.കിഴക്കു ഭാഗത്തും ഉണ്ടായി. പണ്ട് ക്ളാര്‍ക്ക്, സൂപ്രണ്ട്, സെക്രട്ടറി എന്നിവര്‍ മാത്രം ഉണ്ടായിരുന്നിടത്ത് ക്രമേണ ചീഫ് സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, ഡപ്യൂട്ടി സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി, സ്പെഷ്യല്‍ സെക്രട്ടറി തുടങ്ങിയ തസ്തികകളും ഉണ്ടായി. അതിനൊപ്പം കെട്ടിടങ്ങളുടെ എണ്ണവും പെരുകി.


(എന്‍.ജെ.കെ. നായര്‍, കെ. ശിവശങ്കരന്‍ നായര്‍, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍