This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

താലീസം (താലീസപത്രം)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: =താലീസം (താലീസപത്രം)= ഒശാമഹമ്യമി ശെഹ്ലൃ ളശൃ ഔഷധസസ്യം. പൈനേസീ (ജശിമരലമല)...)
അടുത്ത വ്യത്യാസം →

07:25, 4 ജൂണ്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

താലീസം (താലീസപത്രം)

ഒശാമഹമ്യമി ശെഹ്ലൃ ളശൃ

ഔഷധസസ്യം. പൈനേസീ (ജശിമരലമല) സസ്യകുടുംബത്തില്‍ പ്പെടുന്നു. ശാ.നാ. ഏബീസ് വെബ്ബിയാന (അയശല ംലയയശമിമ). ടാക്സേസീ (ഠമഃമലരലമല) കുടുംബത്തില്‍പ്പെടുന്ന ടാക്സസ് ബക്കേറ്റ(ഠമൌഃ യമരരമമേ രീാാീി ്യലം)യും താലീസപത്രം എന്ന പേരില്‍ ഔഷധമായി ഉപയോഗിച്ചുവരുന്നു. കേരളത്തില്‍ ഏബീസിന്റെ ഇലയാണ് പ്രധാനമായും താലീസപത്രമായി ഉപയോഗിക്കുന്നത്. താലീസം, ധാത്രീപത്രം എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. സംസ്കൃതത്തില്‍ താലീശം, താലീസം, താലീപത്രം, ധാത്രീപത്രം, ശുകോദനം, ശുകോദരഃ എന്നീ പേരുകളുണ്ട്. ഫ്ളക്കോര്‍ഷിയ കാറ്റഫറാക്റ്റ (എഹമരീൌൃശേമ രമമുേവമൃമരമേ), റോഡോഡെന്‍ഡ്രോണ്‍ ആന്‍ഥോപോഗോണ്‍ (ഞവീറീറലിറൃീി മിവീുീേഴീി) എന്നീ സസ്യങ്ങളുടെ ഇലകളും വിവിധ സ്ഥലങ്ങളില്‍ താലീസപത്രമായി ഉപയോഗിച്ചുവരുന്നു.

ഹിമാചല്‍ പ്രദേശ്, ഉത്തര്‍പ്രദേശിന്റെ വടക്കന്‍ ഭാഗങ്ങള്‍, സിക്കിം, ഭൂട്ടാന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ 1800-3900 മീ. വരെ ഉയരമുള്ള സ്ഥലങ്ങളിലാണ് എബീസ് വളരുന്നത്. 30-50 മീ. ഉയരത്തില്‍ വളരുന്ന നിത്യഹരിത വൃക്ഷമാണിത്. ശാഖകള്‍ക്ക് 8 മീ. വരെ നീളം വരും. ഇളം തണ്ടുകള്‍ രോമിലമാണ്. ഇലകള്‍ക്ക് 2.5-5 സെ.മീ. നീളവും 1-2 മി.മീ. വീതിയും കാണും; കട്ടിയുള്ള മധ്യസിരയുണ്ട്; ഉപപത്രങ്ങളുമുണ്ട്. പുഷ്പങ്ങള്‍ ഒറ്റയായോ കുലകളായോ ഉണ്ടാകുന്നു. കായകള്‍ ദീര്‍ഘവൃത്താകൃതിയിലുള്ള കോണു(രീില)കളാണ്. കോണുകള്‍ക്ക് 4-8 സെ.മീ. നീളവും 6 സെ.മീ. വരെ വ്യാസവുമുണ്ടായിരിക്കും. പാകമായ കായകള്‍ക്ക് നീലലോഹിതവര്‍ണമാണ്. 1-2 സെ.മീറ്ററോളം നീളമുള്ള വിത്തിന് അണ്ഡാകൃതിയോ ആയതാകൃതിയോ ആയിരിക്കും.

ടാക്സസ് ബക്കേറ്റ എന്നയിനം ഹിമാലയ പ്രാന്തപ്രദേശങ്ങളി ലാണ് കാണപ്പെടുന്നത്. 5-10 മീ. ഉയരത്തില്‍ വളരുന്ന ഈ ഇട ത്തരം നിത്യഹരിത വൃക്ഷത്തിന്റെ പ്രധാന ശാഖകളെല്ലാം ഭൂമിക്കു സമാന്തരമായിട്ടാണു വളരുന്നത്. ശാഖകളില്‍ സൂചിപോലെ നേര്‍ത്ത അനേകം ഇലകളുള്ള ചെറുശിഖരങ്ങളുണ്ടായിരിക്കും. 2.5-4 സെ.മീ. നീളമുള്ള ഇലകളുടെ ഉപരിതലത്തിന് കടുംപച്ച നിറവും അടിവശത്തിന് മങ്ങിയ പച്ചനിറവുമാണ്. ആണ്‍ പെണ്‍ പുഷ്പങ്ങള്‍ വെവ്വേറെ വൃക്ഷങ്ങളിലാണുണ്ടാവുക. പത്ര കക്ഷ്യങ്ങളിലാണ് പുഷ്പങ്ങളുണ്ടാകുന്നത്. ആണ്‍പുഷ്പങ്ങള്‍ ചെറുതും നിരവധി കേസരങ്ങളോടു കൂടിയതുമാണ്. പെണ്‍പുഷ്പങ്ങള്‍ക്ക് ബീജാണ്ഡം മാത്രമേയുള്ളൂ. ബീജാണ്ഡം സ്രവിക്കുന്ന പരാഗബിന്ദുവിലാണ് പരാഗം പതിക്കുന്നത്. 7.5 മി.മീറ്ററോളം നീളമുള്ള മാംസളമായ കായകള്‍ക്ക് ഇളംചുവപ്പുനിറമാണ്, വിത്തിന് ഇളംപച്ച നിറവും.

താലീസപത്രത്തില്‍ നിന്നും സിയാഡോതിസിന്‍, സൊതിത്സു ഫ്ളാവോണ്‍ (ീലേൌളഹമ്ീില) എന്നീ സുഗന്ധതൈല ഘടകങ്ങള്‍ വേര്‍തിരിച്ചെടുത്തിട്ടുണ്ട്.

ഉഷ്ണവീര്യവും ലഘുതീക്ഷ്ണഗുണവും ഉള്ള താലീസപത്രം കഫ-വാത പ്രധാനമായിട്ടുള്ള ചുമ, ഇക്കിള്‍, ശ്വാസവൈഷമ്യം, ഛര്‍ദി തുടങ്ങിയ രോഗങ്ങള്‍ക്ക് ഔഷധമായുപയോഗിക്കുന്നു. രുചി വര്‍ധിപ്പിക്കാനും ഗുല്മം, അഗ്നിമാന്ദ്യം, ആമദോഷം, ക്ഷയം തുടങ്ങിയവ ശമിപ്പിക്കാനും ഇത് ഉതകുന്നു.

ഇലയാണ് ഔഷധയോഗ്യഭാഗം. ഇല ഉണക്കിപ്പൊടിച്ച് രണ്ടോ മൂന്നോ ഗ്രാം പൊടി തേനില്‍ കുഴച്ചോ പഞ്ചസാര ചേര്‍ത്തോ കഴിച്ചാല്‍ ചുമ, ഇക്കിള്‍, ശ്വാസകോശരോഗങ്ങള്‍ തുടങ്ങിയവ ശമിക്കും. പച്ചയില ഇടിച്ചുപിഴിഞ്ഞ ചാറ് 5-10 തുള്ളി പാലിലോ വെള്ളത്തിലോ ചേര്‍ത്ത് മൂന്ന് നേരം രണ്ടോ മൂന്നോ ദിവസം കൊടുത്താല്‍ കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന ചുമയും പനിയും ശ്വാസതടസ്സവും കുറയും.

 'താലീസപത്രം തിക്തോഷ്ണം മധുരം കഫവാതനുത്
 കാസഹിക്കാ ക്ഷയശ്വാസച്ഛര്‍ദി ദോഷവിനാശകൃത്'’

എന്നാണ് രാജ നിഘണ്ടുവില്‍ താലീസപത്രത്തെ വിശേഷിപ്പി ച്ചിരിക്കുന്നത്.

താലീസപത്രചൂര്‍ണം, താലീസപത്രവടകം എന്നിവയാണ് ഇതു ചേര്‍ത്തുണ്ടാക്കുന്ന പ്രധാന ഔഷധങ്ങള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍