This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡൌണ്‍ലോഡിങ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: =ഡൌണ്‍ലോഡിങ്= ഉീംിഹീമറശിഴ വിദൂരസ്ഥ കംപ്യൂട്ടറില്‍ സംഭരിച്ചുവച്ചിട...)
അടുത്ത വ്യത്യാസം →

11:33, 27 മേയ് 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഡൌണ്‍ലോഡിങ്

ഉീംിഹീമറശിഴ


വിദൂരസ്ഥ കംപ്യൂട്ടറില്‍ സംഭരിച്ചുവച്ചിട്ടുള്ള ഫയലുകളുടെ പകര്‍ പ്പുകള്‍ ഉപയോക്താവിന്റെ കംപ്യൂട്ടര്‍ ഡിസ്കിലേക്കു പകര്‍

ത്തുന്ന പ്രക്രിയ. ഓണ്‍ലൈന്‍ ഡേറ്റാബേസുകള്‍, വെബ്പേജുകള്‍ എന്നിവയ്ക്കു പുറമേ ഏതുതരം ഫയലുകളും ഇത്തരത്തില്‍ ഉപയോക്താവിന് തന്റെ കംപ്യൂട്ടറില്‍ സംഭരിച്ചു വയ്ക്കാന്‍ സാധിക്കും. കംപ്യൂട്ടര്‍ ശൃംഖല വഴിയാണ് ഇത്തരം ഡൌണ്‍ലോഡിങ് നടക്കുക. ഒരു കംപ്യൂട്ടറിലെ ഫയലുകളുടെ പകര്‍പ്പ് വിദൂരത്തുള്ള മറ്റൊരു കംപ്യൂട്ടറിലേക്ക് പ്രേഷണം ചെയ്യുന്ന അപ്പ്ലോഡിങ് പ്രക്രിയയ്ക്കു നേര്‍വിപരീത സംവിധാനമാണ് ഡൌണ്‍ലോഡിങ്.


ഓണ്‍ലൈന്‍ ഡേറ്റാബേസുകളിലെ ഫയല്‍ ക്രമീകരണത്തിന് മാനദണ്ഡങ്ങളുണ്ട്. കൂടാതെ, ഇവയിലെ ഫയലുകള്‍ പൊതുവേ ആസ്കി (അമേരിക്കന്‍ സ്റ്റാന്‍ഡേഡ് കോഡ് ഫോര്‍ ഇന്‍ഫര്‍മേഷന്‍ ഇന്റര്‍ചെയ്ഞ്ച്) രൂപത്തിലായിരിക്കും. തന്മൂലം ഇത്തരം ഡേറ്റാബേസ് ഫയലുകളുടെ ഡൌണ്‍ലോഡിങ് വളരെ എളുപ്പത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയും. ഓണ്‍ലൈന്‍ ഡേറ്റാബേസ് ഫയലുകളില്‍ നിന്നു തികച്ചും വിഭിന്നമാണ് വെബ്പേജ് ഫയലുകള്‍. ഇവയ്ക്കായി പൊതു മാനദണ്ഡങ്ങള്‍ ലഭ്യമല്ല. പേജിലെ വിവരം മിക്കപ്പോഴും ഒന്നിലേറെ ഫോര്‍മാറ്റിങ് സംവിധാനത്തില്‍ ക്രമീകരിക്കപ്പെട്ടവയായിരിക്കും. ഉദാഹരണത്തിന് ആസ്കി രീതിയില്‍ ടെക്സ്റ്റ് (ലേഃ) ചിട്ടപ്പെടുത്തുമ്പോള്‍, ചിത്രങ്ങള്‍ക്കും പ്രതിബിംബങ്ങള്‍ക്കും ഖജഋഏ, ഏകഎ, ജചഏ പോലുള്ള ഫോര്‍മാറ്റിങ് രീതി സ്വീകരിക്കാം. ഫ്ളാഷ്, ഡൈനാമിക് എച്ച്റ്റിഎംഎല്‍ എന്നിവയിലൂടെ ആനിമേഷന്‍ പ്രാവര്‍ത്തികമാക്കുമ്പോള്‍, ശബ്ദ, ചലച്ചിത്ര ഡേറ്റകളെ യഥാക്രമം ങജ3, ങജഋഏ ഫയല്‍ രൂപത്തിലാണ് ക്രമീകരിക്കുന്നത്. അതുപോലെ പേജിലെ ഹൈപ്പര്‍ലിങ്കുകള്‍ പലപ്പോഴും വ്യത്യസ്ത വെബ്സൈറ്റുകളുമായി ബന്ധമുള്ളവയായിരിക്കും; തന്മൂലം വിവിധ ഫോര്‍മാറ്റുകളില്‍ പല കംപ്യൂട്ടറുകളിലായി സംഭരിക്കപ്പെട്ടിട്ടുള്ള വിവര ഡേറ്റയാണ് പേജില്‍ തെളിയുന്നത്. ഇത്തരം വ്യത്യസ്ത ഫയലുകളെ മുഴുവനായി പകര്‍ത്തിയാല്‍ മാത്രമേ വെബ്പേജിലെ വിവരം ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കുകയുള്ളൂ.


വ്യത്യസ്ത തരത്തില്‍ വെബ്പേജിലെ ഡേറ്റ ഡൌണ്‍ലോഡ് ചെയ്യാനാകും. പേജിലെ വിവരം മൊത്തമായി പ്രിന്റു ചെയ്യുക യാണ് ഒരു മാര്‍ഗം. പേജിലെ ലേഔട്ടില്‍ വ്യത്യാസം വരാത്ത തരത്തില്‍ വിവരം പകര്‍ത്തുന്ന രീതിയാണിത്. ചില വെബ്സൈറ്റുകള്‍ ഈ രീതി മാത്രമേ അനുവദിക്കാറുള്ളൂ. വെബ്പേജ് ഫോര്‍മാറ്റിലുള്ള ഒരു ഫയല്‍ രൂപത്തില്‍ വിവരം സംഭരിക്കുന്നതാണ് രണ്ടാമത്തെ രീതി. പേജിലെ വിവരം മറ്റൊരു ഉപയോക്താവിന്റെ മെയില്‍ ബോക്സിലേക്ക് ഇ-മെയില്‍ വഴി പ്രേഷണം ചെയ്യുന്നതാണ് മൂന്നാമത്തെ സംവിധാനം. പേജിലെ നിശ്ചിത വിവരത്തെ മാത്രം തിരഞ്ഞെടുത്ത് 'കോപ്പി ആന്‍ഡ് പേയ്സ്റ്റ്' രീതിയില്‍ പകര്‍ത്തുന്നതാണ് നാലാമത്തെ മാര്‍ഗം; ആവശ്യമുള്ള ഡേറ്റ മാത്രം ഡൌണ്‍ലോഡ് ചെയ്യാനാകും എന്നതാണ് ഇതിന്റെ ഗുണമേന്മ.


ഫയല്‍ ഡൌണ്‍ലോഡ് ചെയ്യുമ്പോള്‍ അതിനെ സംബന്ധിച്ച വിവരങ്ങള്‍ സൂചിപ്പിക്കുന്ന ഡയലോഗ് ബോക്സ് ഉപയോക്താവി ന്റെ ഡെസ്ക്റ്റോപ്പില്‍ പ്രത്യക്ഷപ്പെടാറുണ്ട്. തന്റെ ഡിസ്കിലെ ഏതു ഡിറെക്ട്രി/ഫോള്‍ഡറിലേക്കാണ് ഡൌണ്‍ലോഡ് ചെയ്ത ഫയല്‍ സംഭരിച്ചുവയ്ക്കേണ്ടത് എന്നു നിശ്ചയിക്കുന്നത് ഉപയോക്താവു തന്നെയാണ്. ഡൌണ്‍ലോഡ് ചെയ്യുന്ന ഫയലിന്റെ വലുപ്പം, ഡേറ്റാ പ്രേഷണ നിരക്ക്, പ്രസ്തുത നിരക്കില്‍ ഡൌണ്‍ലോഡിങ് നടത്താന്‍ വേണ്ടി വരുന്ന മൊത്തം സമയം, പകര്‍ത്തപ്പെട്ട ഡേറ്റയുടെ അളവ് തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങളും മിക്കപ്പോഴും തത്സമയ രീതിയില്‍ ഡയലോഗ് ബോക്സില്‍ സൂചിപ്പിക്കപ്പെടാറുണ്ട്. ആവശ്യമെങ്കില്‍ എപ്പോള്‍ വേണമെങ്കിലും ഡൌണ്‍ലോഡിങ് പ്രക്രിയയ്ക്കു വിരാമമിടാനും ഉപയോക്താവിന് സൌകര്യം ലഭിക്കുന്നുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍