This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡോള്‍ഫിന്‍ മത്സ്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: = ഡോള്‍ഫിന്‍ മത്സ്യം = ഉീഹുവശി ളശവെ പെര്‍സിഫോമിസ് (ജലൃരശളീൃാല) മത്സ്യ...)
അടുത്ത വ്യത്യാസം →

11:01, 26 മേയ് 2008-നു നിലവിലുണ്ടായിരുന്ന രൂപം

= ഡോള്‍ഫിന്‍ മത്സ്യം

=

ഉീഹുവശി ളശവെ


പെര്‍സിഫോമിസ് (ജലൃരശളീൃാല) മത്സ്യഗോത്രത്തില്‍പ്പെടുന്ന കൊറിഫേനിഡേ (ഇീൃ്യുവമലിശറമല) കുടുംബത്തിലെ മത്സ്യം. ശാ.നാ. കൊറിഫേന ഹിപ്യൂറസ് (ഇീൃ്യുവമലിമ വശുുൌൃൌ). ഡൊ റാഡോ (ഉീൃമറീ) എന്ന പൊതുനാമത്തിലാണ് ഇത് അറിയപ്പെടു ന്നത്. തെക്കേ ഇന്ത്യയില്‍ വണ്ണ, വണ്ണവ, ധീയവണ്ണവ എന്നീ പ്രാദേശിക നാമങ്ങളില്‍ ഡോള്‍ഫിന്‍ മത്സ്യങ്ങള്‍ അറിയപ്പെടുന്നു. ഹവായ് ദ്വീപുകളില്‍ ഇത് മഹിമഹി(ങമവശാമവശ)യാണ്. ഹവായ് ദ്വീപു നിവാസികളുടെ ഇഷ്ടഭോജ്യമെന്ന നിലയിലും മഹിമഹി സാര്‍വത്രികമായി അറിയപ്പെടുന്നു. മറ്റു രാജ്യങ്ങളിലൊന്നും ഭക്ഷ്യസാധനമായി ഇത് ഉപയോഗിച്ചു കാണുന്നില്ല. എല്ലാ ഉഷ്ണജലസമുദ്രങ്ങളിലും ഡോള്‍ഫിന്‍ മത്സ്യങ്ങളെ കണ്ടുവരുന്നു. സമുദ്രസിറ്റേസിയനുകളായ ഡോള്‍ഫിനുകള്‍ സസ്തനികളും അന്തരീക്ഷവായു ശ്വസിക്കുന്നവയുമാണ്; ഡോള്‍ഫിനുകള്‍ ഡോള്‍ഫിന്‍ മത്സ്യങ്ങളില്‍ നിന്നു തികച്ചും വ്യത്യസ്തമാണ്.


1758-ല്‍ ലിനേയസ് എന്ന ശാസ്ത്രകാരനാണ് ഇവയ്ക്ക് കൊറിഫേന ഹിപ്യൂറസ് ലിനേയസ് എന്ന ശാസ്ത്രനാമം നല്കിയത്. കൊറിഫേന ഹിപ്യൂറസ് ഹിപ്യൂറസ്, കൊറിഫേന ഹിപ്യൂറസ് ഇക്വിസെറ്റിസ് എന്നീ പേരുകളിലും ഇവ അറിയപ്പെട്ടിരുന്നു. 1937-ല്‍ വാന്‍ഫോര്‍ഡ് എന്ന ശാസ്ത്രകാരന്‍ ഇത്തരം മത്സ്യങ്ങളെ ശാന്തസമുദ്രത്തില്‍ കണ്ടെത്തുകയുണ്ടായി.


ഡോള്‍ഫിന്‍ മത്സ്യങ്ങളുടെ പാര്‍ശ്വങ്ങള്‍ പരന്നു നീണ്ട ശരീര ത്തില്‍ ചെറിയ ചെതുമ്പലുകളുണ്ടായിരിക്കും. ആണ്‍മത്സ്യങ്ങളുടെ തല ഏതാണ്ട് ചതുരാകൃതിയിലും പെണ്‍മത്സ്യങ്ങളുടേത് വൃത്താകൃതിയിലുമായിരിക്കും. പൂര്‍ണവളര്‍ച്ചയെത്തിയ ആണ്‍മത്സ്യങ്ങള്‍ 1.8 മീറ്ററോളം നീളത്തില്‍ വളരുന്നു. ഇതിന് 30.5 കി.ഗ്രാമോളം തൂക്കവുമുണ്ടായിരിക്കും. 16 കി.ഗ്രാമിലധികം തൂക്കമുള്ള പെണ്‍മത്സ്യങ്ങളെ അപൂര്‍വമായേ കാണാറുള്ളൂ. വിസ്തൃതമായ ചരിഞ്ഞ വായും താടിയെല്ലുകളിലും മേലണ്ണാക്കിലും നിരയായി കാണുന്ന പല്ലുകളും തല മുതല്‍ വാല്‍ വരെയെത്തുന്ന മുതുച്ചിറകും (റീൃമെഹ ളശി) ഇതിന്റെ സവിശേഷതയാണ്. മുതുച്ചിറകില്‍ 55-65 മുള്ളുകള്‍ (ൃമ്യ) കാണപ്പെടുന്നു. വാല്‍ച്ചിറക് രണ്ടു പാളികളായി വിഭജിക്കപ്പെട്ടിരിക്കുന്നു.


ഡോള്‍ഫിന്‍ മത്സ്യങ്ങളുടെ മുതുകുഭാഗം പൊതുവേ നീല നിറമായിരിക്കും. പച്ച, സ്വര്‍ണം, നീലലോഹിതം തുടങ്ങിയ പകി ട്ടുള്ള നിറങ്ങള്‍ കലര്‍ന്ന നീലനിറമുള്ള മത്സ്യങ്ങളുമുണ്ട്. മുതു കിലെ നീലനിറം മിക്കപ്പോഴും മത്സ്യത്തിന്റെ മധ്യച്ചിറകുകളിലേ ക്കും വ്യാപിച്ചിരിക്കും. മറ്റു ചിറകുകള്‍ക്ക് മഞ്ഞയോ ഓറഞ്ചോ നിറമായിരിക്കും. മത്സ്യത്തിന്റെ അടിവശത്തിന് മങ്ങിയ സ്വര്‍ണ നിറമാണുള്ളത്. മത്സ്യം ചത്തു കഴിഞ്ഞാല്‍ തിളക്കമുള്ള നിറങ്ങ ളെല്ലാം അപ്രത്യക്ഷമാകും.


ഡോള്‍ഫിന്‍ മത്സ്യങ്ങള്‍ ഒറ്റയായോ കൂട്ടമായോ കാണപ്പെ ടുന്നു. ഇവയ്ക്ക് മണിക്കൂറില്‍ 60 കി.മീ. വരെ വേഗത്തില്‍ നീന്താന്‍ കഴിയുന്നു. വളരെവേഗം വളരുന്ന ഇത്തരം മത്സ്യങ്ങള്‍ക്ക് ധാരാളം ഭക്ഷണം അനിവാര്യമാണ്. ഏതാണ്ട് 30 സ്പീഷീസിലധികം മത്സ്യങ്ങളെ ഇവ ഇരയാക്കാറുണ്ട്. ഇക്സോസിറ്റിഡേ (ഋഃീരീലശേറമല) മത്സ്യകുടുംബത്തില്‍പ്പെടുന്ന പറക്കും മത്സ്യങ്ങളെ (ളഹ്യശിഴ ളശവെല) പിടിച്ചു ഭക്ഷിക്കാനായി ഡോള്‍ഫിന്‍ മത്സ്യങ്ങള്‍ അതിവേഗത്തില്‍ നീന്താറുണ്ട്.


ഒഴുകി നടക്കുന്ന കടല്‍പ്പായലുകള്‍ക്കിടയിലാണ് ഡോള്‍ഫിന്‍ മത്സ്യക്കുഞ്ഞുങ്ങളെ സാധാരണയായി കാണാറുള്ളത്. മത്സ്യക്കുഞ്ഞുങ്ങള്‍ക്ക് മെലിഞ്ഞുനീണ്ട ശരീരപ്രകൃതിയാണെങ്കിലും വളരുംതോറും പാര്‍ശ്വങ്ങള്‍ വിസ്തൃതമാവുന്നു. മത്സ്യക്കുഞ്ഞു ങ്ങള്‍ പല നിറങ്ങളുള്ളവയാണ്. ഇവയുടെ ശരീരത്തിനു കുറുകേ യായി ലംബവും വിസ്തൃതവുമായ മധ്യച്ചിറകുകള്‍ വരെ നീളുന്ന നിരവധി വരകളും കാണപ്പെടുന്നുണ്ട്.

(ഡോ. പി. മധുസൂദനന്‍ പിള്ള, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍