This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഭേദാനന്ദ സ്വാമികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
(ഇടക്കുള്ള 3 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
= അഭേദാനന്ദ സ്വാമികള്‍ (1866 - 1939) =
= അഭേദാനന്ദ സ്വാമികള്‍ (1866 - 1939) =
 +
[[Image:abhethanantha swamikal.jpg|thumb|150x200px|right|അഭേദാനന്ദ സ്വാമികള്‍]]
ശ്രീരാമകൃഷ്ണപരമഹംസരുടെ ശിഷ്യനും സ്വാമി വിവേകാനന്ദന്റെ ആത്മീയ സോദരനും ആയിരുന്ന പ്രശസ്തനായ ആധ്യാത്മിക നേതാവ്. 1866 ഒ. 2-ന് രാസിക്ലാല്‍ ചന്ദ്രയുടെയും നയന്‍താരയുടെയും പുത്രനായി ജനിച്ചു. ജന്മസ്ഥലമായ കല്‍ക്കത്തയില്‍തന്നെ സര്‍വകലാശാലാ വിദ്യാഭ്യാസം നടത്തി. 1886-ല്‍ ഇദ്ദേഹം സന്ന്യാസം സ്വീകരിച്ചു. വേദാന്തത്തെക്കുറിച്ച് പ്രസംഗിക്കുന്നതിന് 1896-ല്‍ ലണ്ടന്‍ സന്ദര്‍ശിച്ചു. 1897-ല്‍ ഇദ്ദേഹം ന്യൂയോര്‍ക്കില്‍ ഒരു വേദാന്ത സൊസൈറ്റി സ്ഥാപിച്ചു. ഇംഗ്ളണ്ട്, യു.എസ്., കാനഡ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രസംഗപരമ്പരകള്‍ നടത്തിയിട്ടുണ്ട്. 1921-ല്‍ കല്‍ക്കത്തയില്‍ മടങ്ങിയെത്തിയശേഷം രാമകൃഷ്ണവേദാന്തസൊസൈറ്റി സ്ഥാപിച്ചു. മരണം വരെ ഇതിന്റെ പ്രസിഡന്റുപദം ഇദ്ദേഹം അലങ്കരിച്ചിരുന്നു. കൂടാതെ ഡാര്‍ജീലിങ്ങിലും സാല്‍ക്കിയിലും ഉള്ള രാമകൃഷ്ണവേദാന്താശ്രമങ്ങളുടെ പ്രസിഡന്റും ആയിരുന്നു ഇദ്ദേഹം. മുസഫര്‍ പൂരിലെ രാമകൃഷ്ണവിവേകാനന്ദാശ്രമത്തിന്റെ പ്രസിഡന്റു പദവും ഇദ്ദേഹത്തിനായിരുന്നു. ബേലൂര്‍ മഠം, രാമകൃഷ്ണാമിഷന്‍ എന്നിവയുടെ ട്രസ്റ്റി എന്ന നിലയില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.  

പുനര്‍ജന്മം, യോഗിയാകുന്നതെങ്ങിനെ?, മനുഷ്യന്റെ ദൈവികപാരമ്പര്യം തുടങ്ങി നിരവധി കൃതികളും ബംഗാളിയിലും ഇംഗ്ളീഷിലും വളരെയേറെ ലഘുലേഖകളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. രാമകൃഷ്ണവേദാന്തസൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രസിദ്ധപ്പെടുത്തുന്ന 'വിശ്വവാണി' (Biswa-bani) എന്ന സചിത്രബംഗാളിമാസികയുടെ സ്ഥാപകനും പത്രാധിപരും അഭേദാനന്ദസ്വാമികളായിരുന്നു. 1939 സെപ്. 8-ന് സ്വാമികള്‍ സമാധിയടഞ്ഞു.

[[Category:ജീവചരിത്രം]]

Current revision as of 07:14, 9 ഏപ്രില്‍ 2008

അഭേദാനന്ദ സ്വാമികള്‍ (1866 - 1939)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍