This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഭിനവബാണന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അഭിനവബാണന്‍ = ദക്ഷിണേന്ത്യന്‍ സംസ്കൃതകവി. എ.ഡി. 15-ാം ശ.-ത്തിന്റെ ആദ്യപാ...)
 
(ഇടക്കുള്ള 3 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 7: വരി 7:
വേമഭൂപാലചരിതം ബാണഭട്ടന്റെ ഹര്‍ഷചരിതത്തെ അനുകരിച്ച് വാമനന്‍ എഴുതിയ ഒരു ഗദ്യകാവ്യമാണ്. താന്‍ ആശ്രയിച്ച രാജാവിന്റെ പ്രശസ്തിയെ ശാശ്വതീകരിക്കുകയായിരുന്നു ഇതില്‍ ഗ്രന്ഥകാരന്റെ ലക്ഷ്യം.

-
  'ബാണാദന്യേ കവയഃ
+
'ബാണാദന്യേ കവയഃ
-
കാണാഃ ഖലു സരസഗദ്യസരണീഷു
+
കാണാഃ ഖലു സരസഗദ്യസരണീഷു
-
ഇതി ജഗതി രുഢമയശോ
+
ഇതി ജഗതി രുഢമയശോ
-
വത്സകുലോ വാമനോƒധുനാ മാര്‍ഷ്ടി'
+
വത്സകുലോ വാമനോ ധുനാ മാര്‍ഷ്ടി'
(ബാണനൊഴിച്ച് മറ്റുള്ള കവികള്‍ ഗദ്യമെഴുതുന്നതിന് കഴിവില്ലാത്തവരാണ് എന്നൊരു അപകീര്‍ത്തി ലോകത്തില്‍ ഉണ്ടായിരിക്കുന്നു. വത്സകുലജാതനായ വാമനന്‍ ഇപ്പോള്‍ അതു തുടച്ചുനീക്കുവാന്‍ പോകയാണ്) എന്നിങ്ങനെ ഒരു വീരവാദത്തോടുകൂടി ഇദ്ദേഹം വേമഭൂപാലചരിതം ആരംഭിച്ചു. പക്ഷേ, ബാണഭട്ടനെ അനുകരിക്കുന്നതില്‍ വാമനനു പ്രതീക്ഷിച്ചത്ര വിജയമുണ്ടായില്ല. എങ്കിലും അപ്രകാരം ഒരു ധീരോദ്യമം നടത്തിയതിന് 'വാമനബാണന്‍', 'അഭിനവബാണന്‍' എന്നെല്ലാം ബിരുദങ്ങള്‍ ഇദ്ദേഹത്തിനു ലഭിച്ചു.

[[Category:ജീവചരിത്രം]]

Current revision as of 07:14, 9 ഏപ്രില്‍ 2008

അഭിനവബാണന്‍

ദക്ഷിണേന്ത്യന്‍ സംസ്കൃതകവി. എ.ഡി. 15-ാം ശ.-ത്തിന്റെ ആദ്യപാദത്തില്‍ (1403-20) ത്രിലിംഗരാജ്യം (ഇപ്പോഴത്തെ ആന്ധ്ര സംസ്ഥാനത്തില്‍പ്പെട്ട ഒരു പ്രദേശം) വാണിരുന്ന റെഡ്ഡി വംശത്തിലെ വേമന്‍ എന്ന രാജാവിന്റെ സദസ്യനായിരുന്നു ഇദ്ദേഹം (വേമന് വീരനാരായണന്‍ എന്നും പേരുണ്ടായിരുന്നു. പണ്ഡിതനായിരുന്ന ഇദ്ദേഹം ശൃംഗാരദീപിക, സംഗീതചിന്താമണി എന്നിങ്ങനെ രണ്ടു ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ളതായി അറിവുണ്ട്). അഭിനവബാണന്റെ യഥാര്‍ഥനാമം വാമനന്‍ എന്നായിരുന്നു. പ്രസിദ്ധഗദ്യകാവ്യരചയിതാവായ ബാണഭട്ടനെ അനുകരിച്ച് വേമഭൂപാലചരിതം എന്ന ഗദ്യകാവ്യം എഴുതിയതുകൊണ്ട് വാമനബാണഭട്ടന്‍ എന്നും ഇദ്ദേഹത്തെ വിളിക്കാറുണ്ട്. ഇതുകൊണ്ടു തന്നെയാണ് അഭിനവബാണന്‍ എന്ന പേരും വാമനകവിക്കു ലഭിച്ചത്.

അഭിനവബാണന്റെ മുഖ്യകൃതികള്‍ നളാഭ്യുദയം, പാര്‍വതീപരിണയം, ശൃംഗാരഭൂഷണം, വേമഭൂപാലചരിതം എന്നിവയാണ്. എട്ടു സര്‍ഗങ്ങളുള്ള ഒരു മഹാകാവ്യമാണ് നളാഭ്യുദയം. അക്ളിഷ്ടരമണീയമായ ശൈലികൊണ്ടു മധുരമാണ് ഈ കൃതി. കഥ, മഹാഭാരതപ്രസിദ്ധമായ നളന്റേതുതന്നെ. പാര്‍വതീപരിണയം ഒരു രൂപകമാണ്. കാളിദാസന്റെ കുമാരസംഭവം മഹാകാവ്യമാണ് ഈ നാടകത്തിന്റെ അടിസ്ഥാനം. നാടകം എന്ന നിലയില്‍ ഇത് മെച്ചപ്പെട്ടതല്ല. കാദംബരീകാരനായ ബാണഭട്ടന്റേതാണ് ഇതെന്ന് വളരെക്കാലം തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. ശൃംഗാരഭൂഷണം എന്ന കൃതി, ശൃംഗാരരസം കണക്കിലധികം നിവേശിപ്പിച്ചിട്ടുള്ള ഒരു ചെറിയ ഭാണം (ദശരൂപകങ്ങളില്‍ ഒന്ന്) ആണ്.

വേമഭൂപാലചരിതം ബാണഭട്ടന്റെ ഹര്‍ഷചരിതത്തെ അനുകരിച്ച് വാമനന്‍ എഴുതിയ ഒരു ഗദ്യകാവ്യമാണ്. താന്‍ ആശ്രയിച്ച രാജാവിന്റെ പ്രശസ്തിയെ ശാശ്വതീകരിക്കുകയായിരുന്നു ഇതില്‍ ഗ്രന്ഥകാരന്റെ ലക്ഷ്യം.

'ബാണാദന്യേ കവയഃ

കാണാഃ ഖലു സരസഗദ്യസരണീഷു

ഇതി ജഗതി രുഢമയശോ

വത്സകുലോ വാമനോ ധുനാ മാര്‍ഷ്ടി'

(ബാണനൊഴിച്ച് മറ്റുള്ള കവികള്‍ ഗദ്യമെഴുതുന്നതിന് കഴിവില്ലാത്തവരാണ് എന്നൊരു അപകീര്‍ത്തി ലോകത്തില്‍ ഉണ്ടായിരിക്കുന്നു. വത്സകുലജാതനായ വാമനന്‍ ഇപ്പോള്‍ അതു തുടച്ചുനീക്കുവാന്‍ പോകയാണ്) എന്നിങ്ങനെ ഒരു വീരവാദത്തോടുകൂടി ഇദ്ദേഹം വേമഭൂപാലചരിതം ആരംഭിച്ചു. പക്ഷേ, ബാണഭട്ടനെ അനുകരിക്കുന്നതില്‍ വാമനനു പ്രതീക്ഷിച്ചത്ര വിജയമുണ്ടായില്ല. എങ്കിലും അപ്രകാരം ഒരു ധീരോദ്യമം നടത്തിയതിന് 'വാമനബാണന്‍', 'അഭിനവബാണന്‍' എന്നെല്ലാം ബിരുദങ്ങള്‍ ഇദ്ദേഹത്തിനു ലഭിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍