This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഭിനവ പമ്പ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 28: | വരി 28: | ||
(റ്റി. ഉബൈദ്) | (റ്റി. ഉബൈദ്) | ||
+ | |||
+ | [[Category:ജീവചരിത്രം]] |
Current revision as of 07:13, 9 ഏപ്രില്‍ 2008
അഭിനവ പമ്പ
കന്നട ഭക്തകവി. എ.ഡി. 12-ാം ശ.-ത്തില്‍ ജീവിച്ചിരുന്നതായി കരുതപ്പെടുന്നു. ഇദ്ദേഹത്തിന്റെ യഥാര്‍ഥ നാമം നാഗചന്ദ്രന്‍ എന്നായിരുന്നു. കന്നടത്തിലെ ആദ്യകവിയായ പമ്പന്റെ ശിഷ്യത്വം മനസ്സാ സ്വീകരിച്ചുകൊണ്ട് ഇദ്ദേഹത്തിന്റെ കാവ്യരീതിയെ അനുകരിച്ച് കവിതാനിര്‍മാണം നടത്തിയതുമൂലം നാഗചന്ദ്രന്‍ 'അഭിനവപമ്പ' എന്ന പേരില്‍ വിഖ്യാതനായിത്തീര്‍ന്നു. ഇദ്ദേഹം എ.ഡി. 1110-നും 40-നും ഇടയ്ക്കു ജീവിച്ചിരുന്നിരിക്കാമെന്ന് സാഹിത്യചരിത്രകാരന്മാര്‍ കരുതുന്നു; കാലത്തെപ്പറ്റിയുള്ള സ്പഷ്ടമായ തെളിവുകള്‍ കിട്ടിയിട്ടില്ല. ഈ കവിയുടെ ജന്മസ്ഥലം ഒരു വിജയപുരമാണെന്ന് പരാമര്‍ശങ്ങള്‍ കാണുന്നുണ്ടെങ്കിലും വിജയപുരം എന്ന പേരില്‍ കര്‍ണാടകപ്രദേശത്ത് രണ്ടു സ്ഥലങ്ങളുള്ളവയില്‍ ഏതാണെന്നു വ്യക്തമല്ല.
അഭിനവപമ്പ 12-ാം ശ.-ത്തിലെ അംഗീകരിക്കപ്പെട്ട ഒരു മഹാകവിയായിരുന്നുവെന്ന്, രാജാക്കന്മാരില്‍നിന്നും ഇദ്ദേഹത്തിനു ലഭിച്ചിട്ടുള്ള 'ഭാരതീകര്‍ണപൂരം', 'കവിതാമനോഹരന്‍', 'സാഹിത്യവിദ്യാധരന്‍', 'സാഹിത്യസര്‍വജ്ഞന്‍' എന്നീ ബിരുദങ്ങളില്‍ നിന്നും തെളിയുന്നുണ്ട്. ഈ ബിരുദങ്ങള്‍ തനിക്കു ലഭിച്ച സന്ദര്‍ഭങ്ങളെക്കുറിച്ച് അഭിമാനപൂര്‍വം കവി തന്റെ കവിതകളില്‍ സ്മരിച്ചിട്ടുമുണ്ട്.
ജൈനമതാനുയായി ആയിരുന്ന അഭിനവപമ്പ ആ മതത്തിന്റെ സിദ്ധാന്തങ്ങള്‍ കവിതയിലൂടെ കലാത്മകമായി അവതരിപ്പിച്ചിരിക്കുന്നു. പമ്പരാമായണം, രാമചന്ദ്രചരിത്രപുരാണം എന്നീ ഇതിഹാസകാവ്യങ്ങളില്‍പോലും ജൈനമതതത്ത്വങ്ങള്‍ കടത്തിവിടാന്‍ ഈ കവി പ്രത്യേകം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.
അര്‍ഥപുഷ്ടിയും പദസൌകുമാര്യവും മാധുര്യവുമാണ് അഭിനവപമ്പയുടെ കാവ്യസവിശേഷതകള്‍. വിരഹവിഹ്വലനായ രാമന്‍, കാട്ടില്‍ക്കണ്ട സകലതിനോടും സീതയെപ്പറ്റി അന്വേഷിക്കുന്നത് കവി ഇപ്രകാരം അവതരിപ്പിച്ചിരിക്കുന്നു:
'കളഹംസാലസയാനേ, മൃഗമദ-
സൌരഭ്യനിശ്വാസയേ,
തളിരേ, താമരയേ, മദാളികുലമേ,
പുന്തെന്നലേ, മത്തകോ-
കിലമേ, കണ്ടിതോ പല്ലവാധരയെ,
അംഭോജാസ്യയെ, ഭൃംഗകു-
ന്തളയെ, കൈരവനേത്രയെ, പികരവ-
പ്രഖ്യാതയെ, സീതയെ.'
മല്ലീനാഥപുരാണം അഭിനവപമ്പയുടെ പ്രകൃഷ്ടകൃതിയായി കരുതപ്പെടുന്നു.
(റ്റി. ഉബൈദ്)