This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അന്താരാഷ്ട്ര വെതര്കോഡ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
വരി 7: | വരി 7: | ||
അന്തരീക്ഷ നിരീക്ഷണരംഗത്തു നിലവിലുള്ള അന്താരാഷ്ട്ര സഹകരണം കൂടുതല്‍ ഫലവത്താക്കുവാന്‍ ഏകീകൃതമായ സംജ്ഞാസംഹിത വളരെയധികം സഹായകമായിരിക്കുന്നു. നോ: ഇന്ത്യന്‍ അന്തരീക്ഷ നിരീക്ഷണ വകുപ്പ് | അന്തരീക്ഷ നിരീക്ഷണരംഗത്തു നിലവിലുള്ള അന്താരാഷ്ട്ര സഹകരണം കൂടുതല്‍ ഫലവത്താക്കുവാന്‍ ഏകീകൃതമായ സംജ്ഞാസംഹിത വളരെയധികം സഹായകമായിരിക്കുന്നു. നോ: ഇന്ത്യന്‍ അന്തരീക്ഷ നിരീക്ഷണ വകുപ്പ് | ||
+ | [[Category:അന്തരീക്ഷവിജ്ഞാനീയം]] |
Current revision as of 03:59, 9 ഏപ്രില്‍ 2008
അന്താരാഷ്ട്ര വെതര്കോഡ്
International Weather Code
കാലാവസ്ഥാ സൂചനയ്ക്കുതകുന്ന അന്തരീക്ഷ സ്ഥിതിവിവരം രാജ്യാന്തരതലത്തില്‍ വിനിമയം ചെയ്യുവാന്‍ ഉപയോഗിച്ചുവരുന്ന ചുരുക്കെഴുത്തുകളുടെ (codes) സംഹിത. അന്താരാഷ്ട്ര അംഗീകാരം സിദ്ധിച്ചിട്ടുള്ള 'വെതര്കോഡ്' അന്തരീക്ഷനിരീക്ഷണ ലോകസംഘടന(WMO)യുടെ ഔദ്യോഗിക പ്രസിദ്ധീകരണം കത-ല്‍ A മുതല്‍ D വരെ വാല്യങ്ങളായി ചേര്‍ത്തിരിക്കുന്നു.
ആര്ദ്രോഷ്ണസ്ഥിതിയെ സൂചിപ്പിക്കുന്ന സന്ദേശങ്ങള്‍ അഞ്ച് അക്കങ്ങള്‍ അടങ്ങിയ ഗ്രൂപ്പുകളായാണ് നല്‍കിവരുന്നത്. ചിലപ്പോള്‍ നാലക്കം മാത്രമുള്ള ഗ്രൂപ്പുകളും ഉണ്ടാകാറുണ്ട്. താഴെപ്പറയുന്നവയില്‍ ഏതെങ്കിലും ഒന്നിനെ പ്രതിനിധാനം ചെയ്യുന്ന അക്കങ്ങളാണ് ഉണ്ടായിരിക്കുക. (1) ഏതെങ്കിലും ഒരു ആര്ദ്രോഷ്ണമൂലകത്തിന്റെ (weather element) പ്രതീകമായ അക്കം. (2) പ്രസക്തമൂലകത്തിന്റെ തോത്, തീവ്രത തുടങ്ങിയവയില്‍ ഏതെങ്കിലും ഒന്നിനെ ദ്യോതിപ്പിക്കുന്ന അക്കം. (3) ഗ്രൂപ്പിലെ മറ്റക്കങ്ങളെ വിശകലനം ചെയ്യുന്നതിനു സഹായകമായ വിവരം നല്കുന്ന അക്കം. (4) ഏതു പ്രത്യേക കേന്ദ്രത്തില്‍ നിന്നാണ് സന്ദേശം അയയ്ക്കപ്പെടുന്നത് എന്നു സൂചിപ്പിക്കുന്ന അക്കം. (5) പ്രസക്ത കേന്ദ്രം (station) ഏതു രാജ്യത്തേതാണ്, കരയാണോ കടലാണോ എന്നൊക്കെയുള്ള വിവരം നല്കുന്ന സൂചക അക്കം. ഈ അക്കങ്ങള്‍ പ്രത്യേക ക്രമവത്കരണത്തോടെ ഗ്രൂപ്പു ചെയ്ത്, മുറയനുസരിച്ചു വിനിമയം ചെയ്യപ്പെടുന്നു. ഇവയുടെ വിശദരൂപം ലോകത്തിന്റെ ഏതു കോണിലുമുള്ള നിരീക്ഷകര്‍ക്ക് സുഗ്രഹമാണ്.
അന്തരീക്ഷ നിരീക്ഷണരംഗത്തു നിലവിലുള്ള അന്താരാഷ്ട്ര സഹകരണം കൂടുതല്‍ ഫലവത്താക്കുവാന്‍ ഏകീകൃതമായ സംജ്ഞാസംഹിത വളരെയധികം സഹായകമായിരിക്കുന്നു. നോ: ഇന്ത്യന്‍ അന്തരീക്ഷ നിരീക്ഷണ വകുപ്പ്