This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അനന്തഭാരതി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = അനന്തഭാരതി (1845 - 1905) = ഭാഗവതം ദശമസ്കന്ധത്തെ ഉപജീവിച്ച് രചിക്കപ്പെട്ട ഭാ...) |
|||
വരി 9: | വരി 9: | ||
(വി.എസ്. നമ്പൂതിരിപ്പാട്) | (വി.എസ്. നമ്പൂതിരിപ്പാട്) | ||
+ | [[Category:ജീവചരിത്രം]] |
Current revision as of 11:47, 8 ഏപ്രില്‍ 2008
അനന്തഭാരതി (1845 - 1905)
ഭാഗവതം ദശമസ്കന്ധത്തെ ഉപജീവിച്ച് രചിക്കപ്പെട്ട ഭാഗവതദശമസ്കന്ധ കീര്‍ത്തനങ്ങളുടെ രചയിതാവ്. 1845-ല്‍ ഉമയാള്‍പുരം ജില്ലയിലുള്ള ഒരു വൈഷ്ണവബ്രാഹ്മണകുലത്തില്‍ ജനിച്ച ഇദ്ദേഹം ഒരു സാമവേദിയായിരുന്നു. പിതാവ് ശ്രീനിവാസ അയ്യങ്കാരും മാതാവ് ലക്ഷ്മി അമ്മാളുമാണ്. 1883-ല്‍ ഭാഗവതദശമസ്കന്ധ കീര്‍ത്തനങ്ങള്‍ രചിക്കാന്‍ തുടങ്ങുകയും 1889-ല്‍ ആ യത്നം പൂര്‍ണമാക്കുകയും ചെയ്തു.
അരുണാചലകവിരായര്‍ രചിച്ച രാമനാടകത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് അനന്തഭാരതി രാമായണം ഉത്തരകാണ്ഡത്തിലെ പ്രതിപാദ്യം കീര്‍ത്തനരൂപത്തില്‍ രചിച്ചു. കവിരായര്‍ ഉത്തരകാണ്ഡത്തിലേക്കു കടക്കാതെ ശ്രീരാമപട്ടാഭിഷേകത്തോടെ രാമനാടകം അവസാനിപ്പിക്കയായിരുന്നു ചെയ്തത്. ദേശികപ്രഭാവപ്രകാശിക കീര്‍ത്തനങ്ങള്‍ എന്ന ഒരു ഗ്രന്ഥവും ഇദ്ദേഹം രചിച്ചിട്ടുണ്ട്. 1905-ല്‍ അനന്തഭാരതി നിര്യാതനായി.
(വി.എസ്. നമ്പൂതിരിപ്പാട്)