This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അന്യാതിയാന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
വരി 4: | വരി 4: | ||
പ്രാചീന ശിലായുഗത്തിന്റെ ആരംഭദശയില്‍ മനുഷ്യന് ഉപയോഗിച്ചിരുന്ന ഒരു ശിലാ ആയുധം. മിനുസപ്പെടുത്താത്ത പരുക്കന്‍ കല്ച്ചീളുകളാണ് ഈ ആയുധത്തിന് ഉപയോഗിച്ചിരുന്നത്. ഇവയ്ക്ക് കൈപിടി ഉണ്ടായിരുന്നില്ലെന്നതാണ് പ്രധാനമായി ചൂണ്ടിക്കാണിക്കപ്പെടുന്ന പ്രത്യേകത. ചെത്തുന്നതിനും ചീകുന്നതിനും ഉപയോഗിച്ചിരുന്ന ഈ ശിലായുധങ്ങള്‍ അധികവും ഉ. മ്യാന്മറിലെ താഴ്വരകളില്‍ ഐരാവതി നദീതടത്തില്‍ കണ്ടെടുത്ത പുരാവസ്തു നിക്ഷേപങ്ങളില്‍നിന്നാണ് ലഭ്യമായിട്ടുള്ളത്. തത്ഫലമായി മ്യാന്മറിലെ പ്രാചീന ശിലായുഗ സംസ്കാരത്തിനുതന്നെ അന്യാതിയാന്‍ സംസ്കാരം എന്ന പേരു ലഭിച്ചു. ഈ സംസ്കാരത്തിന്റെ പ്രത്യേകത അതു നിലനിന്ന കാലഘട്ടത്തിലുടനീളം ഇത്തരം ആയുധങ്ങളെ സംബന്ധിച്ച് ഐകരൂപ്യം പുലര്‍ത്തിയിരുന്നു എന്നതാണ്. ആ കാലഘട്ടത്തിലെങ്ങും തന്നെ കൈപിടിയുള്ള ആയുധങ്ങള്‍ ഉണ്ടായിരുന്നതായി കാണുവാന്‍ കഴിഞ്ഞിട്ടില്ല. മണ്ണും ശിലീഭവിച്ച മരവും ചേര്‍ന്നുളള ഒരു പദാര്‍ഥമാണ് ഈ ശിലായുധങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നത്. ഒരു വായ്ത്തല മാത്രമുള്ള ഈ ആയുധം വെട്ടുന്നതിനും ചെത്തുന്നതിനും പറ്റിയവയായിരുന്നു. അന്യാതിയാന്‍ കാലഘട്ടത്തിന്റെ ഉത്തരാര്‍ധത്തില്‍ ഇത്തരം ആയുധങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നിട്ടുള്ളതായി കാണാന്‍ കഴിയും. ഇതിന്റെ പരിണാമമായിട്ടാണ് കൈക്കോടാലിയുടെ ആകൃതിയിലുള്ള അഡ്സേ രൂപംകൊണ്ടത് എന്ന് കരുതപ്പെടുന്നു. അഡ്സേയുടെ ആഗമം അന്യാതിയാന്‍ കാലഘട്ടത്തിന്റെ അന്ത്യം കുറിച്ചു. | പ്രാചീന ശിലായുഗത്തിന്റെ ആരംഭദശയില്‍ മനുഷ്യന് ഉപയോഗിച്ചിരുന്ന ഒരു ശിലാ ആയുധം. മിനുസപ്പെടുത്താത്ത പരുക്കന്‍ കല്ച്ചീളുകളാണ് ഈ ആയുധത്തിന് ഉപയോഗിച്ചിരുന്നത്. ഇവയ്ക്ക് കൈപിടി ഉണ്ടായിരുന്നില്ലെന്നതാണ് പ്രധാനമായി ചൂണ്ടിക്കാണിക്കപ്പെടുന്ന പ്രത്യേകത. ചെത്തുന്നതിനും ചീകുന്നതിനും ഉപയോഗിച്ചിരുന്ന ഈ ശിലായുധങ്ങള്‍ അധികവും ഉ. മ്യാന്മറിലെ താഴ്വരകളില്‍ ഐരാവതി നദീതടത്തില്‍ കണ്ടെടുത്ത പുരാവസ്തു നിക്ഷേപങ്ങളില്‍നിന്നാണ് ലഭ്യമായിട്ടുള്ളത്. തത്ഫലമായി മ്യാന്മറിലെ പ്രാചീന ശിലായുഗ സംസ്കാരത്തിനുതന്നെ അന്യാതിയാന്‍ സംസ്കാരം എന്ന പേരു ലഭിച്ചു. ഈ സംസ്കാരത്തിന്റെ പ്രത്യേകത അതു നിലനിന്ന കാലഘട്ടത്തിലുടനീളം ഇത്തരം ആയുധങ്ങളെ സംബന്ധിച്ച് ഐകരൂപ്യം പുലര്‍ത്തിയിരുന്നു എന്നതാണ്. ആ കാലഘട്ടത്തിലെങ്ങും തന്നെ കൈപിടിയുള്ള ആയുധങ്ങള്‍ ഉണ്ടായിരുന്നതായി കാണുവാന്‍ കഴിഞ്ഞിട്ടില്ല. മണ്ണും ശിലീഭവിച്ച മരവും ചേര്‍ന്നുളള ഒരു പദാര്‍ഥമാണ് ഈ ശിലായുധങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നത്. ഒരു വായ്ത്തല മാത്രമുള്ള ഈ ആയുധം വെട്ടുന്നതിനും ചെത്തുന്നതിനും പറ്റിയവയായിരുന്നു. അന്യാതിയാന്‍ കാലഘട്ടത്തിന്റെ ഉത്തരാര്‍ധത്തില്‍ ഇത്തരം ആയുധങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നിട്ടുള്ളതായി കാണാന്‍ കഴിയും. ഇതിന്റെ പരിണാമമായിട്ടാണ് കൈക്കോടാലിയുടെ ആകൃതിയിലുള്ള അഡ്സേ രൂപംകൊണ്ടത് എന്ന് കരുതപ്പെടുന്നു. അഡ്സേയുടെ ആഗമം അന്യാതിയാന്‍ കാലഘട്ടത്തിന്റെ അന്ത്യം കുറിച്ചു. | ||
+ | [[category:പുരാവസ്തു]] |
Current revision as of 11:08, 8 ഏപ്രില്‍ 2008
അന്യാതിയാന്‍
Anyathian
പ്രാചീന ശിലായുഗത്തിന്റെ ആരംഭദശയില്‍ മനുഷ്യന് ഉപയോഗിച്ചിരുന്ന ഒരു ശിലാ ആയുധം. മിനുസപ്പെടുത്താത്ത പരുക്കന്‍ കല്ച്ചീളുകളാണ് ഈ ആയുധത്തിന് ഉപയോഗിച്ചിരുന്നത്. ഇവയ്ക്ക് കൈപിടി ഉണ്ടായിരുന്നില്ലെന്നതാണ് പ്രധാനമായി ചൂണ്ടിക്കാണിക്കപ്പെടുന്ന പ്രത്യേകത. ചെത്തുന്നതിനും ചീകുന്നതിനും ഉപയോഗിച്ചിരുന്ന ഈ ശിലായുധങ്ങള്‍ അധികവും ഉ. മ്യാന്മറിലെ താഴ്വരകളില്‍ ഐരാവതി നദീതടത്തില്‍ കണ്ടെടുത്ത പുരാവസ്തു നിക്ഷേപങ്ങളില്‍നിന്നാണ് ലഭ്യമായിട്ടുള്ളത്. തത്ഫലമായി മ്യാന്മറിലെ പ്രാചീന ശിലായുഗ സംസ്കാരത്തിനുതന്നെ അന്യാതിയാന്‍ സംസ്കാരം എന്ന പേരു ലഭിച്ചു. ഈ സംസ്കാരത്തിന്റെ പ്രത്യേകത അതു നിലനിന്ന കാലഘട്ടത്തിലുടനീളം ഇത്തരം ആയുധങ്ങളെ സംബന്ധിച്ച് ഐകരൂപ്യം പുലര്‍ത്തിയിരുന്നു എന്നതാണ്. ആ കാലഘട്ടത്തിലെങ്ങും തന്നെ കൈപിടിയുള്ള ആയുധങ്ങള്‍ ഉണ്ടായിരുന്നതായി കാണുവാന്‍ കഴിഞ്ഞിട്ടില്ല. മണ്ണും ശിലീഭവിച്ച മരവും ചേര്‍ന്നുളള ഒരു പദാര്‍ഥമാണ് ഈ ശിലായുധങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നത്. ഒരു വായ്ത്തല മാത്രമുള്ള ഈ ആയുധം വെട്ടുന്നതിനും ചെത്തുന്നതിനും പറ്റിയവയായിരുന്നു. അന്യാതിയാന്‍ കാലഘട്ടത്തിന്റെ ഉത്തരാര്‍ധത്തില്‍ ഇത്തരം ആയുധങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നിട്ടുള്ളതായി കാണാന്‍ കഴിയും. ഇതിന്റെ പരിണാമമായിട്ടാണ് കൈക്കോടാലിയുടെ ആകൃതിയിലുള്ള അഡ്സേ രൂപംകൊണ്ടത് എന്ന് കരുതപ്പെടുന്നു. അഡ്സേയുടെ ആഗമം അന്യാതിയാന്‍ കാലഘട്ടത്തിന്റെ അന്ത്യം കുറിച്ചു.