This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്തരീക്ഷവിക്ഷോഭം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
വരി 17: വരി 17:
   
കടല്‍ക്കാറ്റിനും കരക്കാറ്റിനും സ്വാധീനതയുള്ള തീരപ്രദേശങ്ങളില്‍ അന്തരീക്ഷവിക്ഷോഭം മൂലമുള്ള സംവഹനം ഇടിമഴയുണ്ടാക്കുന്നു. സൂക്ഷ്മ അന്തരീക്ഷവിജ്ഞാന(Micro meteorology)ത്തില്‍ അന്തരീക്ഷവിക്ഷോഭങ്ങള്‍ക്ക് ഗണ്യമായ പ്രാധാന്യമുണ്ട്. താഴത്തെ വിതാനങ്ങളില്‍ വായുവിന്റെ വിവിധ സ്വഭാവങ്ങള്‍ കൈമാറുന്നതില്‍ വിക്ഷോഭങ്ങള്‍ക്കാണ് മുഖ്യപങ്ക്.

 +
[[Category:അന്തരീക്ഷവിജ്ഞാനീയം]]

Current revision as of 10:49, 8 ഏപ്രില്‍ 2008

അന്തരീക്ഷവിക്ഷോഭം

Turbulence

വായുവിന്റെ പ്രവാഹഗതിയിലെ അനിയതമായ ചുഴലികള്‍. ഭിന്നസ്വഭാവത്തിലുള്ള വായുപിണ്ഡങ്ങള്‍ അന്യോന്യം കൂടിക്കലരുന്നതാണ് ഇത്തരം വിക്ഷോഭത്തിനു കാരണം. അന്തരീക്ഷത്തിലെ ഏറ്റവും താഴത്തെ വിതാനങ്ങളില്‍ വിക്ഷോഭം ഒരു സാധാരണ പ്രക്രിയയാണ്. ഉയര്‍ന്ന വിതാനങ്ങളില്‍ സംവഹനത്തിനു വിധേയമായ വായുപിണ്ഡങ്ങളുടെ മണ്ഡലം ഒഴിച്ചാല്‍ പൊതുവേ വിക്ഷോഭം അനുഭവപ്പെടുന്നില്ലെന്നു പറയാം. ഇടിമഴയ്ക്കു നിദാനമായ കാര്‍മേഘങ്ങള്‍, സാരമായ വിക്ഷോഭങ്ങളുടെ ഫലമായി രൂപം കൊള്ളുന്നവയാണ്. ജെറ്റ് സ്ട്രീമു (Jet stream)കളില്‍ വിക്ഷോഭരഹിതവും ക്രമപ്രവൃദ്ധവുമായ പ്രവാഹമാണുള്ളത്.

അന്തരീക്ഷത്തിലെ ഒരു വിതാനത്തില്‍നിന്നും മറ്റൊരു വിതാനത്തിലേക്ക് താപം, ആര്‍ദ്രത തുടങ്ങിയവ പകരുന്നതിന് വിക്ഷോഭം കാരണമാകുന്നു. തിരശ്ചീനമായ വിസരണം (diffusion) മാത്രമുള്ള ഒരന്തരീക്ഷത്തില്‍ ഇന്നുള്ള കാലാവസ്ഥാപ്രകാരങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. ഏറ്റവും താഴത്തെ ഏതാനും മീറ്റര്‍ ഉയരംവരെ ഭൂമിയില്‍നിന്നും താപം സംക്രമിച്ച് അത്യുഷ്ണമായിരിക്കും; അതിനുപരി ശൈത്യാവസ്ഥയും. ജലാശയങ്ങള്‍ക്കുയരെ നീരാവി സംപൂര്‍ണമായ വായു തങ്ങിനിന്ന് തുടര്‍ന്നുള്ള ബാഷ്പീകരണം തടയുന്നതുമൂലം അന്തരീക്ഷമലിനീകരണം വര്‍ധിക്കും. ചുരുക്കത്തില്‍, അന്തരീക്ഷവിക്ഷോഭങ്ങള്‍ ജീവന്റെ നിലനില്പിനുതന്നെ അത്യന്താപേക്ഷിതമാണ്.

സാധാരണയായി അന്തരീക്ഷവിക്ഷോഭം സൂര്യന്റെ ചായ്വ് അനുസരിച്ചുള്ള ദൈനികവ്യത്യാസം പ്രകടമാക്കുന്നു. ഭൂതലത്തിലെ ചെറിയ തോതിലുള്ള നിമ്നോന്നതികള്‍പോലും സാമാന്യമായ വിക്ഷോഭങ്ങള്‍ക്കു പ്രേരകങ്ങളാണ്. എന്നാല്‍ അവ ഒരു നിശ്ചിത ഉയരത്തിനുമീതെ (ഏതാണ്ട് 500 മീ.) വ്യാപിച്ചു കാണുന്നില്ല.

അന്തരീക്ഷവിക്ഷോഭങ്ങള്‍മൂലം കാറ്റിന്റെ ഗതിയില്‍ കീഴ്മേലുള്ള വലിവുകള്‍ ഉണ്ടായെന്നുവരാം. ഈ മേഖലകളിലൂടെ സഞ്ചരിക്കുന്ന വിമാനങ്ങളെ പ്രസ്തുത ഗതിമാറ്റം അല്പമായി ബാധിക്കുമെങ്കിലും അത് അപകടകരമല്ല. കാലാവസ്ഥാ പ്രവചനങ്ങള്‍ക്കായി അന്തരീക്ഷസ്ഥിതിയെ വിശകലനം ചെയ്യുമ്പോള്‍ വ്യോമയാനത്തെ സ്വാധീനിക്കുന്ന വലിയ വിക്ഷോഭങ്ങളെ മാത്രമേ പരിഗണിക്കാറുള്ളു.

കടല്‍ക്കാറ്റിനും കരക്കാറ്റിനും സ്വാധീനതയുള്ള തീരപ്രദേശങ്ങളില്‍ അന്തരീക്ഷവിക്ഷോഭം മൂലമുള്ള സംവഹനം ഇടിമഴയുണ്ടാക്കുന്നു. സൂക്ഷ്മ അന്തരീക്ഷവിജ്ഞാന(Micro meteorology)ത്തില്‍ അന്തരീക്ഷവിക്ഷോഭങ്ങള്‍ക്ക് ഗണ്യമായ പ്രാധാന്യമുണ്ട്. താഴത്തെ വിതാനങ്ങളില്‍ വായുവിന്റെ വിവിധ സ്വഭാവങ്ങള്‍ കൈമാറുന്നതില്‍ വിക്ഷോഭങ്ങള്‍ക്കാണ് മുഖ്യപങ്ക്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍