This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അന്തപ്പായി, സി.
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 2: | വരി 2: | ||
- | ഒ. ചന്തുമേനോന്റെ അപൂര്ണനോവലായ 'ശാരദ' പൂരിപ്പിക്കാന്‍ ചെയ്ത ശ്രമംകൊണ്ടു പ്രസിദ്ധനായ മലയാള ഗദ്യകാരനും നിരൂപകനും. 1862-ല്‍ കൊച്ചി ശീമയില്‍ ചിറയത്തു വീട്ടില്‍ ജനിച്ചു. എറണാകുളം കോളജില്‍ നിന്ന് ബി.എ. പാസ്സായ ശേഷം (1887) കൊച്ചി വിദ്യാഭ്യാസവകുപ്പില്‍ ഉദ്യോഗത്തില്‍ പ്രവേശിച്ചു. അവിടെനിന്ന് യഥാക്രമം കണ്‍സര്‍വേറ്റര്‍ ആഫീസ് ശിരസ്തദാ[[Image:Anthappayi-C.jpg|thumb|150x200px|right| | + | ഒ. ചന്തുമേനോന്റെ അപൂര്ണനോവലായ 'ശാരദ' പൂരിപ്പിക്കാന്‍ ചെയ്ത ശ്രമംകൊണ്ടു പ്രസിദ്ധനായ മലയാള ഗദ്യകാരനും നിരൂപകനും. 1862-ല്‍ കൊച്ചി ശീമയില്‍ ചിറയത്തു വീട്ടില്‍ ജനിച്ചു. എറണാകുളം കോളജില്‍ നിന്ന് ബി.എ. പാസ്സായ ശേഷം (1887) കൊച്ചി വിദ്യാഭ്യാസവകുപ്പില്‍ ഉദ്യോഗത്തില്‍ പ്രവേശിച്ചു. അവിടെനിന്ന് യഥാക്രമം കണ്‍സര്‍വേറ്റര്‍ ആഫീസ് ശിരസ്തദാ[[Image:Anthappayi-C.jpg|thumb|150x200px|right|സി.അന്തപ്പായി]] |
രായും, സ്റ്റാമ്പുസൂപ്രണ്ടായും സര്‍ക്കാര്‍ അച്ചുകൂടം സൂപ്രണ്ടായും മാറി. 1913-ല്‍ ഉദ്യോഗത്തില്‍നിന്നും വിരമിച്ചു. സരളവും ഫലിതമയവുമായ ശൈലിയില്‍ ഗദ്യം എഴുതാന്‍ സമര്‍ഥനായിരുന്നു അന്തപ്പായി. ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍ നാലുപേരില്‍ ഒരുത്തന് (പ്രഹസനം), സുമാര്ഗപ്രകാശിക (ഗിബ്ബന്റെ ഒരു കൃതിയുടെ തര്‍ജുമ), ധര്മോപദേശിക, ശാരദ (ഉത്തരഭാഗം), ഭാഷാനാടകപരിശോധന (ദേവീവിലാസം, മാലതീമാധവം, സുഭദ്രാര്‍ജുനം എന്നീ നാടകങ്ങളെ അധികരിച്ചുള്ള നിരൂപണങ്ങള്‍) എന്നിവയാണ്. നിരവധി ഉപന്യാസങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. 1936-ല്‍ അന്തപ്പായി നിര്യാതനായി. | രായും, സ്റ്റാമ്പുസൂപ്രണ്ടായും സര്‍ക്കാര്‍ അച്ചുകൂടം സൂപ്രണ്ടായും മാറി. 1913-ല്‍ ഉദ്യോഗത്തില്‍നിന്നും വിരമിച്ചു. സരളവും ഫലിതമയവുമായ ശൈലിയില്‍ ഗദ്യം എഴുതാന്‍ സമര്‍ഥനായിരുന്നു അന്തപ്പായി. ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍ നാലുപേരില്‍ ഒരുത്തന് (പ്രഹസനം), സുമാര്ഗപ്രകാശിക (ഗിബ്ബന്റെ ഒരു കൃതിയുടെ തര്‍ജുമ), ധര്മോപദേശിക, ശാരദ (ഉത്തരഭാഗം), ഭാഷാനാടകപരിശോധന (ദേവീവിലാസം, മാലതീമാധവം, സുഭദ്രാര്‍ജുനം എന്നീ നാടകങ്ങളെ അധികരിച്ചുള്ള നിരൂപണങ്ങള്‍) എന്നിവയാണ്. നിരവധി ഉപന്യാസങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. 1936-ല്‍ അന്തപ്പായി നിര്യാതനായി. | ||
+ | [[Category:ജീവചരിത്രം]] |
Current revision as of 10:34, 8 ഏപ്രില്‍ 2008
അന്തപ്പായി, സി. (1862 - 1936)
ഒ. ചന്തുമേനോന്റെ അപൂര്ണനോവലായ 'ശാരദ' പൂരിപ്പിക്കാന്‍ ചെയ്ത ശ്രമംകൊണ്ടു പ്രസിദ്ധനായ മലയാള ഗദ്യകാരനും നിരൂപകനും. 1862-ല്‍ കൊച്ചി ശീമയില്‍ ചിറയത്തു വീട്ടില്‍ ജനിച്ചു. എറണാകുളം കോളജില്‍ നിന്ന് ബി.എ. പാസ്സായ ശേഷം (1887) കൊച്ചി വിദ്യാഭ്യാസവകുപ്പില്‍ ഉദ്യോഗത്തില്‍ പ്രവേശിച്ചു. അവിടെനിന്ന് യഥാക്രമം കണ്‍സര്‍വേറ്റര്‍ ആഫീസ് ശിരസ്തദാരായും, സ്റ്റാമ്പുസൂപ്രണ്ടായും സര്‍ക്കാര്‍ അച്ചുകൂടം സൂപ്രണ്ടായും മാറി. 1913-ല്‍ ഉദ്യോഗത്തില്‍നിന്നും വിരമിച്ചു. സരളവും ഫലിതമയവുമായ ശൈലിയില്‍ ഗദ്യം എഴുതാന്‍ സമര്‍ഥനായിരുന്നു അന്തപ്പായി. ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍ നാലുപേരില്‍ ഒരുത്തന് (പ്രഹസനം), സുമാര്ഗപ്രകാശിക (ഗിബ്ബന്റെ ഒരു കൃതിയുടെ തര്‍ജുമ), ധര്മോപദേശിക, ശാരദ (ഉത്തരഭാഗം), ഭാഷാനാടകപരിശോധന (ദേവീവിലാസം, മാലതീമാധവം, സുഭദ്രാര്‍ജുനം എന്നീ നാടകങ്ങളെ അധികരിച്ചുള്ള നിരൂപണങ്ങള്‍) എന്നിവയാണ്. നിരവധി ഉപന്യാസങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. 1936-ല്‍ അന്തപ്പായി നിര്യാതനായി.