This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനുശാസനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അനുശാസനം = ഇന്നതു ശരി എന്ന് യാതൊന്നുകൊണ്ട് ബോധിപ്പിക്കുന്നുവോ അത് അ...)
 
വരി 9: വരി 9:
(എം.എച്ച്. ശാസ്ത്രികള്‍)
(എം.എച്ച്. ശാസ്ത്രികള്‍)
 +
[[Category:തത്ത്വശാസ്ത്രം]]

Current revision as of 10:05, 8 ഏപ്രില്‍ 2008

അനുശാസനം

ഇന്നതു ശരി എന്ന് യാതൊന്നുകൊണ്ട് ബോധിപ്പിക്കുന്നുവോ അത് അനുശാസനം. വ്യാകരണശാസ്ത്രത്തിന് 'ശബ്ദാനുശാസനം' എന്നും യോഗശാസ്ത്രത്തിന് 'യോഗാനുശാസനം' എന്നും അമരകോശത്തിന് 'നാമലിംഗാനുശാസനം' എന്നും ഗ്രന്ഥകര്‍ത്താക്കള്‍ തങ്ങളുടെ കൃതികള്‍ക്ക് പേരു നിര്‍ദേശിച്ചിട്ടുള്ളതില്‍നിന്ന് ശാസ്ത്രം എന്ന അര്‍ഥത്തില്‍ അനുശാസനപദം ആചാര്യന്‍മാര്‍ പ്രയോഗിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാം. തത്ത്വത്തെ അതത്ത്വങ്ങളില്‍നിന്ന് വേര്‍തിരിച്ചു കാണിക്കുകയാണ് ശാസ്ത്രങ്ങളുടെ ലക്ഷ്യം. ഉദാഹരണമായി പശുവിന് ഗാവി, ഗോണി, ഗോത, ഗോപോതലിക എന്നിങ്ങനെ പല ശബ്ദങ്ങളും ജനമധ്യത്തില്‍ പ്രയോഗത്തിലിരിക്കെ അവയൊന്നുമല്ല 'ഗൌഃ' എന്നതാണ് ശരിയായ ശബ്ദമെന്ന് പ്രകൃതിപ്രത്യയവിവേചനത്തിലൂടെ വ്യാകരണം അനുശാസിക്കുന്നു. അനുശാസനങ്ങള്‍ സ്മൃതിസ്ഥാനീയങ്ങളായ ശാസ്ത്രങ്ങളോ സ്മൃതികള്‍ തന്നെയോ ആണ്.


നിരൂപണം, നിര്‍ദേശം, ഉപദേശം, ശിക്ഷിക്കല്‍ എന്നീ അര്‍ഥങ്ങളിലും അനുശാസനം എന്ന പദം പ്രയോഗിച്ചുവരുന്നു.


(എം.എച്ച്. ശാസ്ത്രികള്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍