This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപൂരിത അമീനുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അപൂരിത അമീനുകള്‍)
വരി 20: വരി 20:
3. ന്യൂറിന്‍ എന്നത് ട്രൈമീഥൈല്‍ വിനൈല്‍ അമോണിയം ഹൈഡ്രോക്സൈഡ് ആണ്. സിറപ്പുരൂപത്തിലുള്ള വിഷാലുവായ ഒരു ദ്രവം. കോളിനും (choline) ബേരിയം ഹൈഡ്രോക്സൈഡും കൂടി തിളപ്പിച്ചും ട്രൈമീഥൈല്‍ അമീനും എഥിലീന്‍ ബ്രോമൈഡും തമ്മില്‍ പ്രവര്‍ത്തിപ്പിച്ചു കിട്ടിയ ഉത്പന്നത്തെ ജലവും സില്‍വര്‍ ഓക്സൈഡും ചേര്‍ത്തു തപിപ്പിച്ചും ന്യൂറിന്‍ നിര്‍മിക്കാം. ജലസാന്നിധ്യത്തില്‍ 60°C-ല്‍ അസറ്റിലീനും ട്രൈമീഥൈല്‍ അമീനും ഉച്ചമര്‍ദത്തില്‍ അന്യോന്യം പ്രവര്‍ത്തിപ്പിച്ച് ഈ യൌഗികം സംശ്ളേഷണം ചെയ്യാവുന്നതുമാണ്. നോ: അമീനുകള്‍

 +
[[Category:രസതന്ത്രം‍‍]]

09:53, 8 ഏപ്രില്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

അപൂരിത അമീനുകള്‍

Unsaturated Amines

അമോണിയ(NH3)യിലുള്ള ഹൈഡ്രജനെ അപൂരിത-ആല്‍ക്കൈല്‍ ഗ്രൂപ്പു കൊണ്ടു പ്രതിസ്ഥാപിച്ചുകിട്ടുന്ന കാര്‍ബണികയൌഗികങ്ങള്‍. ഉദാ. വിനൈല്‍ അമീന്‍, അല്ലൈല്‍ അമീന്‍, ന്യൂറിന്‍.

1. ഏറ്റവും സരളമായ അപൂരിത അമീന്‍ ആണ് വിനൈല്‍ അമീന്‍. ഫോര്‍മുല CH2CHNH2. സിറപ്പുരൂപത്തിലുള്ള ദ്രവം; തിളനില 56°C ഇതിന് അമോണിയയുടേതുപോലുള്ള രൂക്ഷമായ ഗന്ധമുണ്ട്. ജലവുമായി കലരും. പ്രബല-ബേസ് (base) ആയ ഇതു സള്‍ഫ്യൂറസ് അമ്ളവുമായി പ്രതിപ്രവര്‍ത്തിച്ച് ടൌറീന്‍ (taurine) എന്ന യൌഗികം ലഭ്യമാക്കുന്നു. മനുഷ്യന്റെ പിത്തരസത്തിലുള്ള ഒരു പദാര്‍ഥമാണ് ടൌറിന്‍. എഥിലീന്‍ ബ്രോമൈഡും അമോണിയയും തമ്മിലുള്ള പ്രതിപ്രവര്‍ത്തനത്തിന്റെ ഫലമായി ലഭിക്കുന്ന ഉത്പന്നത്തെ ആല്‍ക്കഹോളിക പൊട്ടാസിയം ഹൈഡ്രോക്സൈഡ് ചേര്‍ത്തു തപിപ്പിച്ച് വിനൈല്‍ അമീന്‍ നിര്‍മിക്കാം.

CH2 Br- CH2Br →

വിനൈല്‍ അമീന്‍ ഒരു ചാക്രിക സംയുക്തമായിട്ടാണു സ്ഥിതി ചെയ്യുന്നതെന്ന് അഭ്യൂഹിക്കപ്പെടുന്നു.

2. അല്ലൈല്‍ അമീന്‍ നിറമില്ലാത്ത ഒരു ദ്രവമാണ്. ഫോര്‍മുല, CH2=CH=CH2=NH2 തിളനില 530C.അമോണിയയുടെ ഗന്ധമുണ്ടായിരിക്കും. ജലവുമായി കലരുന്നു. അല്ലൈല്‍ അയഡൈഡില്‍ അമോണിയ ചേര്‍ത്തു ചൂടാക്കിയോ അല്ലെങ്കില്‍ അസോസയനേറ്റില്‍ നേര്‍ത്ത ഹൈഡ്രോക്ളോറിക് അമ്ളം ചേര്‍ത്തു തിളപ്പിച്ചോ ഇതു ലഭ്യമാക്കാം.

CH2 = CH = CH2l + NH2→ CH2.CH.CH2.NH2 + HI

CH2=CH=CH2.NCS+H2O→ CH2.CH.CH2.NH2+COS.

3. ന്യൂറിന്‍ എന്നത് ട്രൈമീഥൈല്‍ വിനൈല്‍ അമോണിയം ഹൈഡ്രോക്സൈഡ് ആണ്. സിറപ്പുരൂപത്തിലുള്ള വിഷാലുവായ ഒരു ദ്രവം. കോളിനും (choline) ബേരിയം ഹൈഡ്രോക്സൈഡും കൂടി തിളപ്പിച്ചും ട്രൈമീഥൈല്‍ അമീനും എഥിലീന്‍ ബ്രോമൈഡും തമ്മില്‍ പ്രവര്‍ത്തിപ്പിച്ചു കിട്ടിയ ഉത്പന്നത്തെ ജലവും സില്‍വര്‍ ഓക്സൈഡും ചേര്‍ത്തു തപിപ്പിച്ചും ന്യൂറിന്‍ നിര്‍മിക്കാം. ജലസാന്നിധ്യത്തില്‍ 60°C-ല്‍ അസറ്റിലീനും ട്രൈമീഥൈല്‍ അമീനും ഉച്ചമര്‍ദത്തില്‍ അന്യോന്യം പ്രവര്‍ത്തിപ്പിച്ച് ഈ യൌഗികം സംശ്ളേഷണം ചെയ്യാവുന്നതുമാണ്. നോ: അമീനുകള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍