This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനുമന്ദ്രസ്ഥായി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അനുമന്ദ്രസ്ഥായി = വാദ്യസംഗീതത്തിലെ സ്ഥായികളില്‍ ഒന്ന്. മന്ദ്രസ്ഥായ...)
 
വരി 4: വരി 4:
(വി.എസ്. നമ്പൂതിരിപ്പാട്)
(വി.എസ്. നമ്പൂതിരിപ്പാട്)
 +
[[Category:സംഗീതം]]

Current revision as of 09:53, 8 ഏപ്രില്‍ 2008

അനുമന്ദ്രസ്ഥായി

വാദ്യസംഗീതത്തിലെ സ്ഥായികളില്‍ ഒന്ന്. മന്ദ്രസ്ഥായിക്കുതാഴെയുള്ളത്. സ്വരശൃംഖല എന്നു പറഞ്ഞാല്‍ സപ്തസ്വരങ്ങളുടെ ശൃംഖലയെന്നാണ് സംഗീതശാസ്ത്രത്തില്‍ അര്‍ഥം. ഒരു ഷഡ്ജം തുടങ്ങി അടുത്ത ഷഡ്ജം വരെയുള്ള സ്വരപദ്ധതിയാണ് സ്വരശൃംഖല. അതിന് സ്ഥായി എന്നു പറയും. സ്ഥായികള്‍, മന്ദ്രം, മധ്യം, താരം എന്നിങ്ങനെ മൂന്നാണ്. ഈ വിഭജനം സ്വരങ്ങളുടെ ആരോഹണാവരോഹണങ്ങളെ അടിസ്ഥാനമാക്കിയാണ് നടത്തിയിട്ടുള്ളത്. വായ്പ്പാട്ടിന്റെ കാര്യത്തില്‍ മാത്രമാണ് ഇങ്ങനെ മൂന്നു സ്ഥായികള്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ വാദ്യസംഗീതത്തില്‍ മൂന്നിലധികം സ്ഥായികള്‍ ഉണ്ടാകാം. അതായത് മന്ദ്രസ്ഥായിക്കുതാഴെ മറ്റൊരു സ്വരശൃംഖലകൂടി ഉണ്ടായെന്നുവരും. ഇങ്ങനെ ഉണ്ടാകുന്ന സ്ഥായിക്ക് 'അനുമന്ദ്രസ്ഥായി' എന്നു പറയുന്നു.

(വി.എസ്. നമ്പൂതിരിപ്പാട്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍