This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അധര്‍മം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അധര്‍മം = ശ്രുതിസ്മൃതികളാല്‍ നിഷേധിക്കപ്പെട്ട കര്‍മം. ഭാരതീയ പാരമ്പ...)
വരി 10: വരി 10:
(വി.എസ്. ഗുരുസ്വാമിശാസ്ത്രികള്‍)
(വി.എസ്. ഗുരുസ്വാമിശാസ്ത്രികള്‍)
 +
[[Category:തത്തവശാസ്ത്രം]]

09:50, 8 ഏപ്രില്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

അധര്‍മം

ശ്രുതിസ്മൃതികളാല്‍ നിഷേധിക്കപ്പെട്ട കര്‍മം. ഭാരതീയ പാരമ്പര്യം അനുസരിച്ചുള്ള ധര്‍മാധര്‍മങ്ങളെപ്പറ്റി വേദങ്ങളിലും അതിനെ ആധാരമാക്കിയെഴുതിയിട്ടുള്ള സ്മൃതിഗ്രന്ഥങ്ങളിലും വിശദീകരിച്ചിട്ടുണ്ട്. ജൈമിനീയസൂത്രങ്ങളുടെ (കര്‍മകാണ്ഡം) വ്യാഖ്യാതാവായ കുമാരിലഭട്ടന്‍ പറയുന്നു: ധര്‍മാധര്‍മസ്വരൂപങ്ങളെ കണ്ണ് തുടങ്ങിയ ബാഹ്യേന്ദ്രിയങ്ങള്‍കൊണ്ട് ഗ്രഹിക്കുവാന്‍ സാധ്യമല്ല. ആകയാല്‍ അവ പ്രത്യക്ഷപ്രമാണവിഷയങ്ങളല്ല; പ്രത്യക്ഷത്തെ ഉപജീവിക്കുന്ന അനുമാനപ്രമാണത്തിനും വിഷയങ്ങളല്ല. ധര്‍മാധര്‍മങ്ങള്‍ക്ക് സദൃശങ്ങളായ വേറെ വസ്തുക്കള്‍ ഇല്ലാത്തതുകൊണ്ട് ഉപമാനം എന്ന പ്രമാണത്തിനും വിധേയമല്ല. അതിനാല്‍ ധര്‍മത്തെയോ അധര്‍മത്തെയോ ഗ്രഹിക്കുവാന്‍ വിധിനിഷേധാത്മകമായ വേദങ്ങളെ പ്രമാണമാക്കുക മാത്രമേ സാധ്യമാകുകയുള്ളു. യാതൊരുവനെ ഉദ്ദേശിച്ച് ഏതുസമയത്ത് എന്തുകാര്യം ചെയ്യരുതെന്ന് വേദത്തില്‍ നിഷേധിച്ചിട്ടുണ്ടോ അതു ആ വ്യക്തിക്ക് അധര്‍മമാണ്. യാതൊരുവന് ഏതുസമയത്ത് എന്തുകാര്യം വിധിക്കപ്പെട്ടിട്ടുണ്ടോ അത് അവന് ധര്‍മവുമാണ്.


വേദവ്യാസനും ശങ്കരാചാര്യരും അധര്‍മം, ധര്‍മം എന്നിവയെ നിശ്ചയിക്കുവാന്‍ വേദവചനങ്ങളെത്തന്നെയാണ് പ്രമാണമായി സ്വീകരിച്ചിട്ടുള്ളത്. ധര്‍മത്തിന്റെ തത്ത്വം അത്യന്തം സൂക്ഷ്മമാകയാല്‍ അധര്‍മത്തെ വിവേചനം ചെയ്ത് അറിയുന്നതിന് സാധാരണ ജനങ്ങള്‍ക്ക് ഉല്‍കൃഷ്ടാചാരങ്ങളെ ആശ്രയിക്കുക മാത്രമേ നിര്‍വാഹമുള്ളു. വ്യക്തികള്‍ക്കും സമൂഹത്തിനും രാജ്യത്തിനും അധഃപതനം ഉണ്ടാകാതിരിക്കുന്നതിനും അഭിവൃദ്ധിയുണ്ടാകുന്നതിനും പറ്റിയവിധത്തില്‍ അലിഖിതനിയമങ്ങളെപ്പോലെ ആചരിച്ചുവന്നിട്ടുള്ള കാര്യങ്ങളെ ധര്‍മമെന്നും ആ ആചാരങ്ങള്‍ക്ക് വിരുദ്ധങ്ങളായ കാര്യങ്ങളെ അധര്‍മമെന്നും പറയാം. കാലത്തിനനുസരിച്ച് ധര്‍മാധര്‍മങ്ങളുടെ സ്വരൂപം മാറുമെങ്കിലും അടിസ്ഥാനപരമായി ദീക്ഷിക്കേണ്ട തത്ത്വത്തിന് മാറ്റം വരാനവകാശമില്ല.


സാംഖ്യമതം അനുസരിച്ച് അധര്‍മം ബുദ്ധിധര്‍മമാണ്. ധര്‍മം, അധര്‍മം, ജ്ഞാനം, അജ്ഞാനം, വൈരാഗ്യം, അവൈരാഗ്യം, ഐശ്വര്യം, അനൈശ്വര്യം എന്നീ എട്ടെണ്ണം ബുദ്ധിയിലുള്ള സത്വതമോഗുണങ്ങളുടെ വികാരമാകുന്നു. വൈശേഷികസിദ്ധാന്തപ്രകാരം അധര്‍മം ആത്മഗുണമാണ്. അനവധാനത, ദുഷ്ടചിന്ത മുതലായവയാല്‍ ആത്മാവ് മനസ്സുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുമ്പോള്‍ അധര്‍മം ഉദ്ഭവിക്കുന്നു. നൈയായികന്മാരുടെ അഭിപ്രായത്തില്‍ ജീവാത്മനിഷ്ഠമായ ഒരു ഗുണമാണ് അധര്‍മം; നിഷിദ്ധകര്‍മത്തില്‍ നിന്നുണ്ടാകുന്ന അത് നരകാനുഭവങ്ങള്‍ക്ക് കാരണവുമാണ്. അക്രമം, പാപം, പുണ്യരാഹിത്യം, കൃത്യവിലോപം, മതവിരോധം എന്നീ അര്‍ഥങ്ങളിലും അധര്‍മശബ്ദം സാഹിത്യത്തില്‍ പ്രയോഗിച്ചുകാണുന്നുണ്ട്.

(വി.എസ്. ഗുരുസ്വാമിശാസ്ത്രികള്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%A7%E0%B4%B0%E0%B5%8D%E2%80%8D%E0%B4%AE%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍