This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനാസാസി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അനാസാസി)
വരി 3: വരി 3:
വ. അമേരിക്കയിലെ അരിസോണ, ന്യൂമെക്സിക്കോ, കോളറാഡോ, യൂട്ടാ എന്നീ സ്റ്റേറ്റുകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍, രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് നിലവിലിരുന്ന സംസ്കാരത്തിന് പുരാവസ്തുശാസ്ത്രജ്ഞര്‍ നല്കുന്ന സംജ്ഞ. അനാസാസി എന്ന വാക്കിന്റെ അര്‍ഥം പ്രാചീനര്‍ എന്നാണ്. ഈ സംസ്കാരത്തിന്റെ അവശിഷ്ടങ്ങള്‍ അരിസോണ, ന്യൂമെക്സിക്കോ, നെവാഡ, കോളറാഡോ, യൂട്ടാ എന്നിവിടങ്ങളില്‍നിന്നും പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തിട്ടുണ്ട്. കളിമണ്‍പാത്രങ്ങള്‍, പ്യൂബ്ളോസ് എന്നറിയപ്പെടുന്ന പരന്ന മേല്‍ക്കൂരയുള്ള വസതികള്‍ എന്നിവയുടെ അവശിഷ്ടങ്ങള്‍ അക്കൂട്ടത്തില്‍പ്പെടുന്നു. സാങ്കേതിക രീതിയില്‍ ജലസംഭരണവും വിതരണവും നടത്തിയിരുന്നുവെന്നുള്ളതിന് മതിയായ തെളിവുകളും കിട്ടിയിട്ടുണ്ട്. അന്നത്തെ ജനങ്ങള്‍ ഉപയോഗിച്ചിരുന്ന കുട്ടകള്‍, വസ്ത്രങ്ങള്‍, തൂവലുകള്‍, രോമക്കുപ്പായങ്ങള്‍ മുതലായവ കണ്ടുകിട്ടിയവയില്‍പ്പെടുന്നു.

-
[[Image:Anasazi.jpg|thumb|300x200px|centre|അനാസാസി അവശിഷ്ടങ്ങള്‍]]
+
[[Image:Anasazi.jpg|thumb|300x200px|left|അനാസാസി അവശിഷ്ടങ്ങള്‍]]
ഈ പ്രദേശങ്ങളില്‍ ഭൂഗര്‍ഭഗവേഷകര്‍ ഉത്ഖനനം ചെയ്തപ്പോള്‍ വളരെയധികം കുട്ടകള്‍ ആദ്യം കണ്ടെത്തി. പിന്നീടു കളിമണ്‍പാത്രങ്ങളും കണ്ടെടുക്കുകയുണ്ടായി. തന്‍മൂലം അനാസാസിസംസ്കാരത്തിലെ ആദ്യഘട്ടത്തിലെ ജനങ്ങളെ കുട്ട നിര്‍മാതാക്കള്‍ (Basket makers) എന്നും കല്ലുകൊണ്ട് ബലവത്തായ വസതികള്‍ നിര്‍മിച്ചവരെ ശൈലശൃംഗവാസികള്‍ (cliff dwellers) എന്നും പറഞ്ഞുവന്നു. ഇവര്‍ രണ്ടു വ്യത്യസ്ത ജനവിഭാഗങ്ങളാണെന്നായിരുന്നു, ആദ്യം വിശ്വസിച്ചിരുന്നത്. എന്നാല്‍ നരവംശശാസ്ത്രജ്ഞനായ സി.സി. സെല്ട്സര്‍ (C.C.Seltzer) കുട്ടനിര്‍മാതാക്കളും ശൈലശൃംഗവാസികളും ഒരേ വര്‍ഗത്തില്‍പ്പെട്ടവരാണെന്നു സമര്‍ഥിച്ചു. ഇവരുടെ സംസ്കാരവും വര്‍ഗവും ഒന്നാണെന്ന അഭിപ്രായത്തിന് പരക്കെ അംഗീകാരം ലഭിച്ചിട്ടുണ്ട്.

09:30, 8 ഏപ്രില്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

അനാസാസി

Anasazi

വ. അമേരിക്കയിലെ അരിസോണ, ന്യൂമെക്സിക്കോ, കോളറാഡോ, യൂട്ടാ എന്നീ സ്റ്റേറ്റുകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍, രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് നിലവിലിരുന്ന സംസ്കാരത്തിന് പുരാവസ്തുശാസ്ത്രജ്ഞര്‍ നല്കുന്ന സംജ്ഞ. അനാസാസി എന്ന വാക്കിന്റെ അര്‍ഥം പ്രാചീനര്‍ എന്നാണ്. ഈ സംസ്കാരത്തിന്റെ അവശിഷ്ടങ്ങള്‍ അരിസോണ, ന്യൂമെക്സിക്കോ, നെവാഡ, കോളറാഡോ, യൂട്ടാ എന്നിവിടങ്ങളില്‍നിന്നും പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തിട്ടുണ്ട്. കളിമണ്‍പാത്രങ്ങള്‍, പ്യൂബ്ളോസ് എന്നറിയപ്പെടുന്ന പരന്ന മേല്‍ക്കൂരയുള്ള വസതികള്‍ എന്നിവയുടെ അവശിഷ്ടങ്ങള്‍ അക്കൂട്ടത്തില്‍പ്പെടുന്നു. സാങ്കേതിക രീതിയില്‍ ജലസംഭരണവും വിതരണവും നടത്തിയിരുന്നുവെന്നുള്ളതിന് മതിയായ തെളിവുകളും കിട്ടിയിട്ടുണ്ട്. അന്നത്തെ ജനങ്ങള്‍ ഉപയോഗിച്ചിരുന്ന കുട്ടകള്‍, വസ്ത്രങ്ങള്‍, തൂവലുകള്‍, രോമക്കുപ്പായങ്ങള്‍ മുതലായവ കണ്ടുകിട്ടിയവയില്‍പ്പെടുന്നു.

അനാസാസി അവശിഷ്ടങ്ങള്‍

ഈ പ്രദേശങ്ങളില്‍ ഭൂഗര്‍ഭഗവേഷകര്‍ ഉത്ഖനനം ചെയ്തപ്പോള്‍ വളരെയധികം കുട്ടകള്‍ ആദ്യം കണ്ടെത്തി. പിന്നീടു കളിമണ്‍പാത്രങ്ങളും കണ്ടെടുക്കുകയുണ്ടായി. തന്‍മൂലം അനാസാസിസംസ്കാരത്തിലെ ആദ്യഘട്ടത്തിലെ ജനങ്ങളെ കുട്ട നിര്‍മാതാക്കള്‍ (Basket makers) എന്നും കല്ലുകൊണ്ട് ബലവത്തായ വസതികള്‍ നിര്‍മിച്ചവരെ ശൈലശൃംഗവാസികള്‍ (cliff dwellers) എന്നും പറഞ്ഞുവന്നു. ഇവര്‍ രണ്ടു വ്യത്യസ്ത ജനവിഭാഗങ്ങളാണെന്നായിരുന്നു, ആദ്യം വിശ്വസിച്ചിരുന്നത്. എന്നാല്‍ നരവംശശാസ്ത്രജ്ഞനായ സി.സി. സെല്ട്സര്‍ (C.C.Seltzer) കുട്ടനിര്‍മാതാക്കളും ശൈലശൃംഗവാസികളും ഒരേ വര്‍ഗത്തില്‍പ്പെട്ടവരാണെന്നു സമര്‍ഥിച്ചു. ഇവരുടെ സംസ്കാരവും വര്‍ഗവും ഒന്നാണെന്ന അഭിപ്രായത്തിന് പരക്കെ അംഗീകാരം ലഭിച്ചിട്ടുണ്ട്.

700 മുതല്‍ 1100 വരെയുള്ള കാലഘട്ടത്തില്‍ ഈ സംസ്കാരം പ്യൂബ്ളോ സംസ്കാരമായി മാറി. ഗൃഹനിര്‍മാണരീതി വളരെ വ്യത്യാസപ്പെട്ടു. കുട്ടികളുടെ ശിരസ്സിന്റെ രൂപം കൃത്രിമമായി ഭേദപ്പെടുത്തുക, കളിമണ്‍പാത്രങ്ങള്‍ നിര്‍മിക്കുക, പരുത്തിവസ്ത്രങ്ങള്‍ നെയ്യുക തുടങ്ങിയവ ഈ കാലഘട്ടത്തിലെ സവിശേഷതകളാണ്. അടുത്ത രണ്ടു ശ.-ങ്ങളില്‍ (1100-1300) അനാസാസിസംസ്കാരം അത്യുന്നതി പ്രാപിച്ചു. 'മഹത്തായ പ്യൂബ്ളോ കാലഘട്ട'മെന്ന് ഈ കാലയളവിനെ വിശേഷിപ്പിക്കുന്നു. ഈ കാലത്ത് പല നിലകളിലുള്ള ഗൃഹങ്ങള്‍ നിലവില്‍ വന്നു. പരുത്തിവസ്ത്രനിര്‍മാണം അഭിവൃദ്ധിപ്പെട്ടു. കളിമണ്‍പാത്രങ്ങളില്‍ ചായപ്പണി നടത്തുന്ന സമ്പ്രദായം പ്രചരിച്ചു. ഈ സംസ്കാരാവശിഷ്ടങ്ങള്‍ യു.എസ്സിലെ ദേശീയസ്മാരക മന്ദിരങ്ങളില്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. വിവിധ സംസ്കാരങ്ങളുമായി സമ്പര്‍ക്കത്തിലായതോടെ അനാസാസി സംസ്കാരത്തിന് കോട്ടം തട്ടി.

കാലാന്തരത്തില്‍ ഈ ജനത അവരുടെ വാസസ്ഥാനങ്ങള്‍ വിട്ട് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ കുടിയേറിപ്പാര്‍ത്തു. വിവിധ സ്ഥലങ്ങളിലേക്കുള്ള കുടിയേറ്റക്കാല(1400-1501)ത്താണ് ആദ്യകാല സ്പെയിന്‍കാര്‍ ഈ ജനവിഭാഗക്കാരെ കണ്ടുമുട്ടിയത്. മറ്റു പ്രദേശങ്ങളില്‍ നിന്നുള്ള റെഡ് ഇന്ത്യന്‍മാര്‍ അനാസാസിസംസ്കാരകേന്ദ്രങ്ങളിലേക്കു കടന്നുവന്നതോടുകൂടി, ഇവരുടെ കുടിയേറ്റത്തിന്റെ ആക്കം വര്‍ധിച്ചു. തന്‍മൂലം അനാസാസിസംസ്കാരത്തില്‍പ്പെട്ട പ്യൂബ്ളോ ഗ്രാമങ്ങളുടെ എണ്ണം കുറഞ്ഞു. പ്യൂബ്ളോകളുടെ ജീവിതരീതിയുടെ അവശിഷ്ടങ്ങള്‍ ഹോപ്പി, സൂനി, അക്കോമ തുടങ്ങിയ റെഡ് ഇന്ത്യന്‍ ഗ്രാമങ്ങളില്‍ കാണാം. നോ: പ്യൂബ്ളോ സംസ്കാരം, റെഡ് ഇന്ത്യന്‍സ്

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%A8%E0%B4%BE%E0%B4%B8%E0%B4%BE%E0%B4%B8%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍