This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗഡോളിനിയം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→Gadolinium) |
(→Gadolinium) |
||
വരി 1: | വരി 1: | ||
==ഗഡോളിനിയം== | ==ഗഡോളിനിയം== | ||
- | ==Gadolinium== | + | ===Gadolinium=== |
ഒരു അപൂര്‍വ ഖനിജം. ഭൂമിയില്‍ ഏറ്റവുമധികം കാണപ്പെടുന്ന 40 ലോഹങ്ങളില്‍ ഒന്നാണ് ഗഡോളിനിയം. ആവര്‍ത്തനപ്പട്ടികയിലെ III A ഗ്രൂപ്പിലുള്പ്പെടുന്നു. സിംമ്പല്‍ Gd. അറ്റോമിക സംഖ്യ 64, അറ്റോമിക ഭാരം 157.25, ഉരുകല്‍നില 1312°C, തിളനില 3000°C. ഇതിന്റെ പ്രധാന വാലന്‍സി + 3 ആണ്. പ്രകൃതിയില്‍ ഇതിന്റെ 7 ഐസോടോപ്പുകളുണ്ട്. ആവര്‍ത്തനപ്പട്ടികയിലെ എഫ്-ബ്ലോക്കില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 14 ലാന്തനൈഡ് മൂലകങ്ങളിലൊന്നാണിത്. ഉയര്‍ന്ന ഫെറോകാന്തികത പ്രദര്‍ശിപ്പിക്കുന്ന ഈ ലോഹത്തിന്റെ ലവണങ്ങള്‍ നിറമില്ലാത്തവയാണ്. ഇതു വായുവില്‍ കത്തി ഓക്സൈഡായി മാറുന്നു. അതിചാലകത പ്രദര്‍ശിപ്പിക്കുന്നൊരു ലോഹമൂലകമാണിത്. ഇരുമ്പിന്റെയും മറ്റു ലോഹങ്ങളുടെയും താപചാലകത, വൈദ്യുതചാലകത, കനം, ടെന്‍സൈല്‍ ബലം എന്നിവ വര്‍ധിപ്പിക്കാന്‍ അല്പമായ തോതില്‍ ഗഡോളിനിയം ചേര്‍ക്കുന്നു. ഗഡോളിനിയം ഓര്തോവനഡേറ്റില് യൂറോപ്പിയം ചേര്‍ത്ത് ഫോസ്ഫറുകളില് ആക്റ്റിവേറ്ററായി ഉപയോഗിക്കുന്നു. ഗാര്‍നെറ്റ് (garnet) രൂപത്തിലുള്ള ഗഡോളിനിയം മൈക്രോവേവ് ഫില്‍റ്ററുകളില്‍ ഉപയോഗപ്പെടുത്തുന്നു. ടൈറ്റാനിയം നിര്‍മാണത്തില്‍ ഓക്സിജന്‍ നീക്കിക്കളയാനും രാസപ്രവര്‍ത്തനങ്ങളില്‍ രാസത്വരകമായും ഈ ലോഹം ഉപയോഗിക്കുന്നു. | ഒരു അപൂര്‍വ ഖനിജം. ഭൂമിയില്‍ ഏറ്റവുമധികം കാണപ്പെടുന്ന 40 ലോഹങ്ങളില്‍ ഒന്നാണ് ഗഡോളിനിയം. ആവര്‍ത്തനപ്പട്ടികയിലെ III A ഗ്രൂപ്പിലുള്പ്പെടുന്നു. സിംമ്പല്‍ Gd. അറ്റോമിക സംഖ്യ 64, അറ്റോമിക ഭാരം 157.25, ഉരുകല്‍നില 1312°C, തിളനില 3000°C. ഇതിന്റെ പ്രധാന വാലന്‍സി + 3 ആണ്. പ്രകൃതിയില്‍ ഇതിന്റെ 7 ഐസോടോപ്പുകളുണ്ട്. ആവര്‍ത്തനപ്പട്ടികയിലെ എഫ്-ബ്ലോക്കില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 14 ലാന്തനൈഡ് മൂലകങ്ങളിലൊന്നാണിത്. ഉയര്‍ന്ന ഫെറോകാന്തികത പ്രദര്‍ശിപ്പിക്കുന്ന ഈ ലോഹത്തിന്റെ ലവണങ്ങള്‍ നിറമില്ലാത്തവയാണ്. ഇതു വായുവില്‍ കത്തി ഓക്സൈഡായി മാറുന്നു. അതിചാലകത പ്രദര്‍ശിപ്പിക്കുന്നൊരു ലോഹമൂലകമാണിത്. ഇരുമ്പിന്റെയും മറ്റു ലോഹങ്ങളുടെയും താപചാലകത, വൈദ്യുതചാലകത, കനം, ടെന്‍സൈല്‍ ബലം എന്നിവ വര്‍ധിപ്പിക്കാന്‍ അല്പമായ തോതില്‍ ഗഡോളിനിയം ചേര്‍ക്കുന്നു. ഗഡോളിനിയം ഓര്തോവനഡേറ്റില് യൂറോപ്പിയം ചേര്‍ത്ത് ഫോസ്ഫറുകളില് ആക്റ്റിവേറ്ററായി ഉപയോഗിക്കുന്നു. ഗാര്‍നെറ്റ് (garnet) രൂപത്തിലുള്ള ഗഡോളിനിയം മൈക്രോവേവ് ഫില്‍റ്ററുകളില്‍ ഉപയോഗപ്പെടുത്തുന്നു. ടൈറ്റാനിയം നിര്‍മാണത്തില്‍ ഓക്സിജന്‍ നീക്കിക്കളയാനും രാസപ്രവര്‍ത്തനങ്ങളില്‍ രാസത്വരകമായും ഈ ലോഹം ഉപയോഗിക്കുന്നു. | ||
1886-ല്‍ ഫ്രാന്‍സുകാരനായ ചാള്‍സ് മരിഗ്നാക് എന്ന രസതന്ത്രജ്ഞനാണ് ഗഡോളിനിയം കണ്ടുപിടിച്ചത്. ഫിന്‍ലന്‍ഡിലെ രസതന്ത്രജ്ഞനായ ഗഡോളിന്‍ യൊഹാന്റെ ഓര്‍മയ്ക്കായാണ് ഈ ലോഹത്തിന് ഗഡോളിനിയം എന്ന പേര് നല്‍കിയത്. മറ്റ് അപൂര്‍വ ഖനിജങ്ങളുമായി കലര്ന്നുമാത്രമേ ഇത് ഭൂമിയില്‍ കാണപ്പെടുന്നുള്ളൂ. അപൂര്‍വ മൃത്ത് ലോഹ അയിരുകളില്‍ നിന്ന് ക്ലോറൈഡിന്റെയോ ഫ്ളൂറൈഡിന്റെയോ രൂപത്തില്‍ ഗഡോളിനിയം വേര്‍തിരിച്ചെടുക്കപ്പെടുന്നു. ഗഡോളിനിയം ഫ്ളൂറൈഡിനെ കാത്സ്യം ഉപയോഗിച്ച് നിരോക്സീകരിച്ചോ ഗഡോളിനിയം ക്ലോറൈഡ്-സോഡിയം ക്ലോറൈഡ് മിശ്രിതത്തെ സ്വയം ആനോഡായി പ്രവര്‍ത്തിക്കുന്ന ഒരു ഇരുമ്പുപാത്രത്തില്‍ ഗ്രാഫൈറ്റ് കാഥോഡുപയോഗിച്ച് വിശ്ലേഷണം നടത്തിയോ ലോഹം വേര്‍തിരിച്ചെടുക്കാം. | 1886-ല്‍ ഫ്രാന്‍സുകാരനായ ചാള്‍സ് മരിഗ്നാക് എന്ന രസതന്ത്രജ്ഞനാണ് ഗഡോളിനിയം കണ്ടുപിടിച്ചത്. ഫിന്‍ലന്‍ഡിലെ രസതന്ത്രജ്ഞനായ ഗഡോളിന്‍ യൊഹാന്റെ ഓര്‍മയ്ക്കായാണ് ഈ ലോഹത്തിന് ഗഡോളിനിയം എന്ന പേര് നല്‍കിയത്. മറ്റ് അപൂര്‍വ ഖനിജങ്ങളുമായി കലര്ന്നുമാത്രമേ ഇത് ഭൂമിയില്‍ കാണപ്പെടുന്നുള്ളൂ. അപൂര്‍വ മൃത്ത് ലോഹ അയിരുകളില്‍ നിന്ന് ക്ലോറൈഡിന്റെയോ ഫ്ളൂറൈഡിന്റെയോ രൂപത്തില്‍ ഗഡോളിനിയം വേര്‍തിരിച്ചെടുക്കപ്പെടുന്നു. ഗഡോളിനിയം ഫ്ളൂറൈഡിനെ കാത്സ്യം ഉപയോഗിച്ച് നിരോക്സീകരിച്ചോ ഗഡോളിനിയം ക്ലോറൈഡ്-സോഡിയം ക്ലോറൈഡ് മിശ്രിതത്തെ സ്വയം ആനോഡായി പ്രവര്‍ത്തിക്കുന്ന ഒരു ഇരുമ്പുപാത്രത്തില്‍ ഗ്രാഫൈറ്റ് കാഥോഡുപയോഗിച്ച് വിശ്ലേഷണം നടത്തിയോ ലോഹം വേര്‍തിരിച്ചെടുക്കാം. |
Current revision as of 05:11, 21 ഏപ്രില്‍ 2016
ഗഡോളിനിയം
Gadolinium
ഒരു അപൂര്‍വ ഖനിജം. ഭൂമിയില്‍ ഏറ്റവുമധികം കാണപ്പെടുന്ന 40 ലോഹങ്ങളില്‍ ഒന്നാണ് ഗഡോളിനിയം. ആവര്‍ത്തനപ്പട്ടികയിലെ III A ഗ്രൂപ്പിലുള്പ്പെടുന്നു. സിംമ്പല്‍ Gd. അറ്റോമിക സംഖ്യ 64, അറ്റോമിക ഭാരം 157.25, ഉരുകല്‍നില 1312°C, തിളനില 3000°C. ഇതിന്റെ പ്രധാന വാലന്‍സി + 3 ആണ്. പ്രകൃതിയില്‍ ഇതിന്റെ 7 ഐസോടോപ്പുകളുണ്ട്. ആവര്‍ത്തനപ്പട്ടികയിലെ എഫ്-ബ്ലോക്കില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 14 ലാന്തനൈഡ് മൂലകങ്ങളിലൊന്നാണിത്. ഉയര്‍ന്ന ഫെറോകാന്തികത പ്രദര്‍ശിപ്പിക്കുന്ന ഈ ലോഹത്തിന്റെ ലവണങ്ങള്‍ നിറമില്ലാത്തവയാണ്. ഇതു വായുവില്‍ കത്തി ഓക്സൈഡായി മാറുന്നു. അതിചാലകത പ്രദര്‍ശിപ്പിക്കുന്നൊരു ലോഹമൂലകമാണിത്. ഇരുമ്പിന്റെയും മറ്റു ലോഹങ്ങളുടെയും താപചാലകത, വൈദ്യുതചാലകത, കനം, ടെന്‍സൈല്‍ ബലം എന്നിവ വര്‍ധിപ്പിക്കാന്‍ അല്പമായ തോതില്‍ ഗഡോളിനിയം ചേര്‍ക്കുന്നു. ഗഡോളിനിയം ഓര്തോവനഡേറ്റില് യൂറോപ്പിയം ചേര്‍ത്ത് ഫോസ്ഫറുകളില് ആക്റ്റിവേറ്ററായി ഉപയോഗിക്കുന്നു. ഗാര്‍നെറ്റ് (garnet) രൂപത്തിലുള്ള ഗഡോളിനിയം മൈക്രോവേവ് ഫില്‍റ്ററുകളില്‍ ഉപയോഗപ്പെടുത്തുന്നു. ടൈറ്റാനിയം നിര്‍മാണത്തില്‍ ഓക്സിജന്‍ നീക്കിക്കളയാനും രാസപ്രവര്‍ത്തനങ്ങളില്‍ രാസത്വരകമായും ഈ ലോഹം ഉപയോഗിക്കുന്നു.
1886-ല്‍ ഫ്രാന്‍സുകാരനായ ചാള്‍സ് മരിഗ്നാക് എന്ന രസതന്ത്രജ്ഞനാണ് ഗഡോളിനിയം കണ്ടുപിടിച്ചത്. ഫിന്‍ലന്‍ഡിലെ രസതന്ത്രജ്ഞനായ ഗഡോളിന്‍ യൊഹാന്റെ ഓര്‍മയ്ക്കായാണ് ഈ ലോഹത്തിന് ഗഡോളിനിയം എന്ന പേര് നല്‍കിയത്. മറ്റ് അപൂര്‍വ ഖനിജങ്ങളുമായി കലര്ന്നുമാത്രമേ ഇത് ഭൂമിയില്‍ കാണപ്പെടുന്നുള്ളൂ. അപൂര്‍വ മൃത്ത് ലോഹ അയിരുകളില്‍ നിന്ന് ക്ലോറൈഡിന്റെയോ ഫ്ളൂറൈഡിന്റെയോ രൂപത്തില്‍ ഗഡോളിനിയം വേര്‍തിരിച്ചെടുക്കപ്പെടുന്നു. ഗഡോളിനിയം ഫ്ളൂറൈഡിനെ കാത്സ്യം ഉപയോഗിച്ച് നിരോക്സീകരിച്ചോ ഗഡോളിനിയം ക്ലോറൈഡ്-സോഡിയം ക്ലോറൈഡ് മിശ്രിതത്തെ സ്വയം ആനോഡായി പ്രവര്‍ത്തിക്കുന്ന ഒരു ഇരുമ്പുപാത്രത്തില്‍ ഗ്രാഫൈറ്റ് കാഥോഡുപയോഗിച്ച് വിശ്ലേഷണം നടത്തിയോ ലോഹം വേര്‍തിരിച്ചെടുക്കാം.