This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗജേന്ദ്രഗാഡ്കര്‍, പി.ബി.

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Gajendra Gadkar, P.B. (1901 - 81))
(Gajendra Gadkar, P.B. (1901 - 81))
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
==ഗജേന്ദ്രഗാഡ്കര്‍, പി.ബി. ==
==ഗജേന്ദ്രഗാഡ്കര്‍, പി.ബി. ==
-
==Gajendra Gadkar, P.B. (1901 - 81)==
+
===Gajendra Gadkar, P.B. (1901 - 81)===
-
മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. 1901 മാ. 16-ന് മഹാരാഷ്ട്രയിലെ സത്താറയില്‍ ജനിച്ചു. പ്രഹ്ളാദ് ബാലാചാര്യ ഗജേന്ദ്രഗാഡ്കര്‍ എന്നാണ് മുഴുവന്‍ പേര്. കര്‍ണാടക കോളജ് (ധാര്‍വാര്‍), ഡെക്കാണ്‍ കോളജ് (പൂണെ), ലാ കോളജ് (പൂണെ), മുംബൈ യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നടത്തി. 1926-ല്‍ മുംബൈയില്‍ അഭിഭാഷകനായി. 1945 മുതല്‍ 57 വരെ മുംബൈ ഹൈക്കോടതി ജഡ്ജിയായിരുന്നു. 1957-ല്‍ സുപ്രീം കോടതി ജഡ്ജിയായി നിയമിതനായ ഇദ്ദേഹം 1964-ല്‍ ചീഫ് ജസ്റ്റിസ് ആയി. 1966  വരെ ആ പദവിയില്‍ സേവനമനുഷ്ഠിച്ചു. ബാങ്ക് അവാര്‍ഡ് കമ്മിഷന്‍ അധ്യക്ഷന്‍ (1955), ഹിന്ദു ലാ ക്വാര്‍ട്ടര്‍ലി എഡിറ്റര്‍, ബോംബെ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ (1966-71), ലാ കമ്മിഷന്റെ ഓണററി പ്രസിഡന്റ് (1971-) യു.എസ്.എസ്.ആറും ആസ്റ്റ്രേലിയയും സന്ദര്‍ശിച്ച ഇന്ത്യന്‍ നിയമജ്ഞസംഘനേതാവ് (1965), കേന്ദ്ര ക്ഷാമബത്താക്കമ്മിഷന്‍ അധ്യക്ഷന്‍ (1967-69), ജമ്മു-കാശ്മീര്‍ അന്വേഷണകമ്മിഷന്‍ അധ്യക്ഷന്‍ (1967-68), എഷ്യാറ്റിക് സൊസൈറ്റി ഒഫ് ബോംബെ പ്രസിഡന്റ്, യു.ജി.സി. അംഗം, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി അന്വേഷണക്കമ്മിറ്റി അധ്യക്ഷന്‍, രാമകൃഷ്ണമിഷന്‍ (മുംബൈ) പ്രസിഡന്റ്, സെന്റര്‍ ഒഫ് അപ്ലൈഡ് പൊളിറ്റിക്സ് ഉപാധ്യക്ഷന്‍, ഇന്ത്യാ ഇന്റര്‍നാഷണല്‍ സെന്റര്‍ (ന്യൂഡല്‍ഹി) ട്രസ്റ്റി, ശ്രീറാം സെന്റര്‍ ഫോര്‍ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് (ന്യൂഡല്‍ഹി) ഭരണസമിതി അംഗം തുടങ്ങി വിവിധ സ്ഥാനങ്ങള്‍ ഇദ്ദേഹം അലങ്കരിച്ചു. സര്‍ ലല്ലുഭായ്ഷാ ലെക്ചേഴ്സ് (1950), പട്ടേല്‍ സ്മാരക പ്രസംഗങ്ങള്‍ (1966), നാഗ്പൂര്‍ യൂണിവേഴ്സിറ്റി എക്സ്റ്റെന്‍ഷന്‍ ലെക്ചേഴ്സ് (1967), നാലാം ജെ.എന്‍. ടാറ്റാ ലെക്ചര്‍ (1968), ഗാന്ധിസ്മാരക പ്രസംഗം (നയ്റോബി-1968) തുടങ്ങി നിരവധി സ്മാരക പ്രസംഗങ്ങള്‍ ഇദ്ദേഹം നടത്തിയിട്ടുണ്ട്. 1971 മുതല്‍ ലാ റിഫോംസ് കമ്മിഷന്‍ ഓണററി ചെയര്‍മാനായിരുന്നു. കര്‍ണാടക യൂണിവേഴ്സിറ്റി എല്‍.എല്‍.ഡി. ബിരുദവും ഇന്ത്യാഗവണ്‍മെന്റ് പദ്മവിഭൂഷണ്‍ (1972) ബഹുമതിയും നല്കി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ഇദ്ദേഹം രചിച്ച ഗ്രന്ഥങ്ങളില്‍പ്പെട്ടതാണ് ദത്തക മീമാംസ (ഇംഗ്ലീഷ് പരിഭാഷ), ലാ, ലിബര്‍ട്ടി ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ്, കാശ്മീര്‍-റിട്രോസ്പെക്റ്റ് ആന്‍ഡ് പ്രോസ്പെക്റ്റക്, ജവഹര്‍ലാല്‍ നെഹ്റു-എ ഗ്ളിംപ്സ് ഒഫ് ദ് മാന്‍ ആന്‍ഡ് ഹിസ് ടീച്ചിങ്സ്, ദ് കോണ്‍സ്റ്റിറ്റ്യൂഷന്‍ ഒഫ് ഇന്ത്യ: ഇറ്റ്സ് ഫിലോസഫി ആന്‍ഡ് ബേസിക് പോസ്റ്റുലേറ്റ്സ്, സെകുലറിസം ആന്‍ഡ് ദ് കോണ്‍സ്റ്റിറ്റ്യൂഷന്‍ ഒഫ് ഇന്ത്യ എന്നിവ. 1981 ജൂണ്‍ 12-ന് ഇദ്ദേഹം അന്തരിച്ചു.
+
മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. 1901 മാ. 16-ന് മഹാരാഷ്ട്രയിലെ സത്താറയില്‍ ജനിച്ചു. പ്രഹ്ളാദ് ബാലാചാര്യ ഗജേന്ദ്രഗാഡ്കര്‍ എന്നാണ് മുഴുവന്‍ പേര്. കര്‍ണാടക കോളജ് (ധാര്‍വാര്‍), ഡെക്കാണ്‍ കോളജ് (പൂണെ), ലാ കോളജ് (പൂണെ), മുംബൈ യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നടത്തി. 1926-ല്‍ മുംബൈയില്‍ അഭിഭാഷകനായി. 1945 മുതല്‍ 57 വരെ മുംബൈ ഹൈക്കോടതി ജഡ്ജിയായിരുന്നു. 1957-ല്‍ സുപ്രീം കോടതി ജഡ്ജിയായി നിയമിതനായ ഇദ്ദേഹം 1964-ല്‍ ചീഫ് ജസ്റ്റിസ് ആയി. 1966  വരെ ആ പദവിയില്‍ സേവനമനുഷ്ഠിച്ചു. ബാങ്ക് അവാര്‍ഡ് കമ്മിഷന്‍ അധ്യക്ഷന്‍ (1955), ഹിന്ദു ലാ ക്വാര്‍ട്ടര്‍ലി എഡിറ്റര്‍, ബോംബെ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ (1966-71), ലാ കമ്മിഷന്റെ ഓണററി പ്രസിഡന്റ് (1971-) യു.എസ്.എസ്.ആറും ആസ്റ്റ്രേലിയയും സന്ദര്‍ശിച്ച ഇന്ത്യന്‍ നിയമജ്ഞസംഘനേതാവ് (1965), കേന്ദ്ര ക്ഷാമബത്താക്കമ്മിഷന്‍ അധ്യക്ഷന്‍ (1967-69), ജമ്മു-കാശ്മീര്‍ അന്വേഷണകമ്മിഷന്‍ അധ്യക്ഷന്‍ (1967-68), എഷ്യാറ്റിക് സൊസൈറ്റി ഒഫ് ബോംബെ പ്രസിഡന്റ്, യു.ജി.സി. അംഗം, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി അന്വേഷണക്കമ്മിറ്റി അധ്യക്ഷന്‍, രാമകൃഷ്ണമിഷന്‍ (മുംബൈ) പ്രസിഡന്റ്, സെന്റര്‍ ഒഫ് അപ്ലൈഡ് പൊളിറ്റിക്സ് ഉപാധ്യക്ഷന്‍, ഇന്ത്യാ ഇന്റര്‍നാഷണല്‍ സെന്റര്‍ (ന്യൂഡല്‍ഹി) ട്രസ്റ്റി, ശ്രീറാം സെന്റര്‍ ഫോര്‍ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് (ന്യൂഡല്‍ഹി) ഭരണസമിതി അംഗം തുടങ്ങി വിവിധ സ്ഥാനങ്ങള്‍ ഇദ്ദേഹം അലങ്കരിച്ചു. സര്‍ ലല്ലുഭായ്ഷാ ലെക്ചേഴ്സ് (1950), പട്ടേല്‍ സ്മാരക പ്രസംഗങ്ങള്‍ (1966), നാഗ്പൂര്‍ യൂണിവേഴ്സിറ്റി എക്സ്റ്റെന്‍ഷന്‍ ലെക്ചേഴ്സ് (1967), നാലാം ജെ.എന്‍. ടാറ്റാ ലെക്ചര്‍ (1968), ഗാന്ധിസ്മാരക പ്രസംഗം (നയ്റോബി-1968) തുടങ്ങി നിരവധി സ്മാരക പ്രസംഗങ്ങള്‍ ഇദ്ദേഹം നടത്തിയിട്ടുണ്ട്. 1971 മുതല്‍ ലാ റിഫോംസ് കമ്മിഷന്‍ ഓണററി ചെയര്‍മാനായിരുന്നു. കര്‍ണാടക യൂണിവേഴ്സിറ്റി എല്‍.എല്‍.ഡി. ബിരുദവും ഇന്ത്യാഗവണ്‍മെന്റ് പദ്മവിഭൂഷണ്‍ (1972) ബഹുമതിയും നല്കി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ഇദ്ദേഹം രചിച്ച ഗ്രന്ഥങ്ങളില്‍പ്പെട്ടതാണ് ''ദത്തക മീമാംസ (ഇംഗ്ലീഷ് പരിഭാഷ), ലാ, ലിബര്‍ട്ടി ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ്, കാശ്മീര്‍-റിട്രോസ്പെക്റ്റ് ആന്‍ഡ് പ്രോസ്പെക്റ്റക്, ജവഹര്‍ലാല്‍ നെഹ്റു-എ ഗ്ളിംപ്സ് ഒഫ് ദ് മാന്‍ ആന്‍ഡ് ഹിസ് ടീച്ചിങ്സ്, ദ് കോണ്‍സ്റ്റിറ്റ്യൂഷന്‍ ഒഫ് ഇന്ത്യ: ഇറ്റ്സ് ഫിലോസഫി ആന്‍ഡ് ബേസിക് പോസ്റ്റുലേറ്റ്സ്, സെകുലറിസം ആന്‍ഡ് ദ് കോണ്‍സ്റ്റിറ്റ്യൂഷന്‍ ഒഫ് ഇന്ത്യ'' എന്നിവ. 1981 ജൂണ്‍ 12-ന് ഇദ്ദേഹം അന്തരിച്ചു.

Current revision as of 05:04, 21 ഏപ്രില്‍ 2016

ഗജേന്ദ്രഗാഡ്കര്‍, പി.ബി.

Gajendra Gadkar, P.B. (1901 - 81)

മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. 1901 മാ. 16-ന് മഹാരാഷ്ട്രയിലെ സത്താറയില്‍ ജനിച്ചു. പ്രഹ്ളാദ് ബാലാചാര്യ ഗജേന്ദ്രഗാഡ്കര്‍ എന്നാണ് മുഴുവന്‍ പേര്. കര്‍ണാടക കോളജ് (ധാര്‍വാര്‍), ഡെക്കാണ്‍ കോളജ് (പൂണെ), ലാ കോളജ് (പൂണെ), മുംബൈ യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നടത്തി. 1926-ല്‍ മുംബൈയില്‍ അഭിഭാഷകനായി. 1945 മുതല്‍ 57 വരെ മുംബൈ ഹൈക്കോടതി ജഡ്ജിയായിരുന്നു. 1957-ല്‍ സുപ്രീം കോടതി ജഡ്ജിയായി നിയമിതനായ ഇദ്ദേഹം 1964-ല്‍ ചീഫ് ജസ്റ്റിസ് ആയി. 1966 വരെ ആ പദവിയില്‍ സേവനമനുഷ്ഠിച്ചു. ബാങ്ക് അവാര്‍ഡ് കമ്മിഷന്‍ അധ്യക്ഷന്‍ (1955), ഹിന്ദു ലാ ക്വാര്‍ട്ടര്‍ലി എഡിറ്റര്‍, ബോംബെ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ (1966-71), ലാ കമ്മിഷന്റെ ഓണററി പ്രസിഡന്റ് (1971-) യു.എസ്.എസ്.ആറും ആസ്റ്റ്രേലിയയും സന്ദര്‍ശിച്ച ഇന്ത്യന്‍ നിയമജ്ഞസംഘനേതാവ് (1965), കേന്ദ്ര ക്ഷാമബത്താക്കമ്മിഷന്‍ അധ്യക്ഷന്‍ (1967-69), ജമ്മു-കാശ്മീര്‍ അന്വേഷണകമ്മിഷന്‍ അധ്യക്ഷന്‍ (1967-68), എഷ്യാറ്റിക് സൊസൈറ്റി ഒഫ് ബോംബെ പ്രസിഡന്റ്, യു.ജി.സി. അംഗം, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി അന്വേഷണക്കമ്മിറ്റി അധ്യക്ഷന്‍, രാമകൃഷ്ണമിഷന്‍ (മുംബൈ) പ്രസിഡന്റ്, സെന്റര്‍ ഒഫ് അപ്ലൈഡ് പൊളിറ്റിക്സ് ഉപാധ്യക്ഷന്‍, ഇന്ത്യാ ഇന്റര്‍നാഷണല്‍ സെന്റര്‍ (ന്യൂഡല്‍ഹി) ട്രസ്റ്റി, ശ്രീറാം സെന്റര്‍ ഫോര്‍ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് (ന്യൂഡല്‍ഹി) ഭരണസമിതി അംഗം തുടങ്ങി വിവിധ സ്ഥാനങ്ങള്‍ ഇദ്ദേഹം അലങ്കരിച്ചു. സര്‍ ലല്ലുഭായ്ഷാ ലെക്ചേഴ്സ് (1950), പട്ടേല്‍ സ്മാരക പ്രസംഗങ്ങള്‍ (1966), നാഗ്പൂര്‍ യൂണിവേഴ്സിറ്റി എക്സ്റ്റെന്‍ഷന്‍ ലെക്ചേഴ്സ് (1967), നാലാം ജെ.എന്‍. ടാറ്റാ ലെക്ചര്‍ (1968), ഗാന്ധിസ്മാരക പ്രസംഗം (നയ്റോബി-1968) തുടങ്ങി നിരവധി സ്മാരക പ്രസംഗങ്ങള്‍ ഇദ്ദേഹം നടത്തിയിട്ടുണ്ട്. 1971 മുതല്‍ ലാ റിഫോംസ് കമ്മിഷന്‍ ഓണററി ചെയര്‍മാനായിരുന്നു. കര്‍ണാടക യൂണിവേഴ്സിറ്റി എല്‍.എല്‍.ഡി. ബിരുദവും ഇന്ത്യാഗവണ്‍മെന്റ് പദ്മവിഭൂഷണ്‍ (1972) ബഹുമതിയും നല്കി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ഇദ്ദേഹം രചിച്ച ഗ്രന്ഥങ്ങളില്‍പ്പെട്ടതാണ് ദത്തക മീമാംസ (ഇംഗ്ലീഷ് പരിഭാഷ), ലാ, ലിബര്‍ട്ടി ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ്, കാശ്മീര്‍-റിട്രോസ്പെക്റ്റ് ആന്‍ഡ് പ്രോസ്പെക്റ്റക്, ജവഹര്‍ലാല്‍ നെഹ്റു-എ ഗ്ളിംപ്സ് ഒഫ് ദ് മാന്‍ ആന്‍ഡ് ഹിസ് ടീച്ചിങ്സ്, ദ് കോണ്‍സ്റ്റിറ്റ്യൂഷന്‍ ഒഫ് ഇന്ത്യ: ഇറ്റ്സ് ഫിലോസഫി ആന്‍ഡ് ബേസിക് പോസ്റ്റുലേറ്റ്സ്, സെകുലറിസം ആന്‍ഡ് ദ് കോണ്‍സ്റ്റിറ്റ്യൂഷന്‍ ഒഫ് ഇന്ത്യ എന്നിവ. 1981 ജൂണ്‍ 12-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍