This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോസ്റ്റാ റീകാ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്: ==കോസ്റ്റാ റീകാ== Costa Rica മധ്യ-അമേരിക്കയിലെ ഒരു സ്വതന്ത്രജനാധിപത...) |
(→ഭൂപ്രകൃതി) |
||
(ഇടക്കുള്ള 12 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
==കോസ്റ്റാ റീകാ== | ==കോസ്റ്റാ റീകാ== | ||
- | |||
Costa Rica | Costa Rica | ||
മധ്യ-അമേരിക്കയിലെ ഒരു സ്വതന്ത്രജനാധിപത്യരാഷ്ട്രം. 'സമ്പന്നതീരം' എന്നര്‍ഥം വരുന്ന റിച്ച് കോസ്റ്റിന്റെ (Rich coast) സ്പാനിഷ് രൂപമാണ് കോസ്റ്റാ റീകാ. തെക്കു കിഴക്കുള്ള പനാമയ്ക്കും വടക്കുള്ള നിക്കരാഗ്വയ്ക്കും ഇടയില്‍ കിടക്കുന്ന ഈ രാഷ്ട്രത്തിന്റെ കിഴക്കുവശത്ത് കരീബിയന്‍ കടലും തെക്കും പടിഞ്ഞാറും വശങ്ങളില് പസിഫിക് സമുദ്രവും സ്ഥിതിചെയ്യുന്നു. 51,100 ച.കി.മീ. മൊത്തം വിസ്തൃതിയുള്ള കോസ്റ്റാ റിക്കായ്ക്ക് വെര്‍ജിനിയയുടെ പകുതിയോളം വലുപ്പം വരും. മധ്യ-അമേരിക്കയില്‍ എല്‍ സാല്‍വഡോര്‍ കഴിഞ്ഞാല്‍ ഏറ്റവും ചെറിയ റിപ്പബ്ലിക്കായ കോസ്റ്റാ റീകാ 1949-ല്‍ ഭരണഘടനാപരമായി തന്നെ രാജ്യത്തില്‍ സൈന്യം വേണ്ടെന്ന തീരുമാനമെടുത്തു. പാരിസ്ഥിതിക സുസ്ഥിരതയില്‍ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട അഞ്ച് മാനദണ്ഡങ്ങളും നടപ്പിലാക്കിയ ഏക രാജ്യം കോസ്റ്റാ റീകായാണ്. ജനസംഖ്യ: 43,01,712 (2011); തലസ്ഥാനം: സാന്‍ ജോസ്. | മധ്യ-അമേരിക്കയിലെ ഒരു സ്വതന്ത്രജനാധിപത്യരാഷ്ട്രം. 'സമ്പന്നതീരം' എന്നര്‍ഥം വരുന്ന റിച്ച് കോസ്റ്റിന്റെ (Rich coast) സ്പാനിഷ് രൂപമാണ് കോസ്റ്റാ റീകാ. തെക്കു കിഴക്കുള്ള പനാമയ്ക്കും വടക്കുള്ള നിക്കരാഗ്വയ്ക്കും ഇടയില്‍ കിടക്കുന്ന ഈ രാഷ്ട്രത്തിന്റെ കിഴക്കുവശത്ത് കരീബിയന്‍ കടലും തെക്കും പടിഞ്ഞാറും വശങ്ങളില് പസിഫിക് സമുദ്രവും സ്ഥിതിചെയ്യുന്നു. 51,100 ച.കി.മീ. മൊത്തം വിസ്തൃതിയുള്ള കോസ്റ്റാ റിക്കായ്ക്ക് വെര്‍ജിനിയയുടെ പകുതിയോളം വലുപ്പം വരും. മധ്യ-അമേരിക്കയില്‍ എല്‍ സാല്‍വഡോര്‍ കഴിഞ്ഞാല്‍ ഏറ്റവും ചെറിയ റിപ്പബ്ലിക്കായ കോസ്റ്റാ റീകാ 1949-ല്‍ ഭരണഘടനാപരമായി തന്നെ രാജ്യത്തില്‍ സൈന്യം വേണ്ടെന്ന തീരുമാനമെടുത്തു. പാരിസ്ഥിതിക സുസ്ഥിരതയില്‍ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട അഞ്ച് മാനദണ്ഡങ്ങളും നടപ്പിലാക്കിയ ഏക രാജ്യം കോസ്റ്റാ റീകായാണ്. ജനസംഖ്യ: 43,01,712 (2011); തലസ്ഥാനം: സാന്‍ ജോസ്. | ||
- | [[ചിത്രം: | + | |
+ | |||
+ | [[ചിത്രം:Costarica.png|500px]] | ||
===ഭൂപ്രകൃതി=== | ===ഭൂപ്രകൃതി=== | ||
- | [[ചിത്രം: | + | [[ചിത്രം:Costan rekhschithram.png|400px|right]] |
+ | |||
താരതമ്യേന വിസ്തൃതമായ സമതലമാണ് കരീബിയന്‍ തീരം; ഇതിനെക്കാള്‍ വീതി കുറഞ്ഞ പസിഫിക് തീരവും. ഇവയ്ക്കു രണ്ടിനുമിടയിലായി മൂന്നു പര്‍വതനിരകളും അനേകം അഗ്നിപര്‍വതങ്ങളും ചേര്‍ന്ന ഒരു പര്‍വതശൃംഖലയുമുണ്ട്. പര്‍വതനിരയുടെ വടക്കുപടിഞ്ഞാറ് ഭാഗത്തെ കോര്‍ഡിലറ ദെ ഗ്വാനകാസ്തെ എന്നും മധ്യഭാഗത്തെ കോര്‍ഡിലറ സെന്ത്രാള് എന്നും തെക്കുകിഴക്കു ഭാഗത്തെ കോര്‍ഡിലറ ദെ താലമാങ്ക എന്നും വിശേഷിപ്പിക്കുന്നു. പര്‍വതങ്ങള്‍ക്ക്, വടക്കുഭാഗത്ത് ഉയരം കുറവാണെങ്കിലും മധ്യ-ദക്ഷിണ ഭാഗങ്ങളിലെത്തുമ്പോഴേക്കും 3,670-ലേറെ മീറ്റര്‍ ഉയരമായിത്തീരുന്നു. ഏറ്റവും ഉയരം കൂടിയ ശൃംഗമായ ചിറിപോയ്ക്ക് 4,100 മീ. പൊക്കമുണ്ട്. പര്‍വതങ്ങള്‍ക്കിടയിലായി, രാഷ്ട്രത്തിന്റെ ഏതാണ്ട് മധ്യഭാഗത്തുതന്നെ വിസ്തൃതമായ ഒരു താഴ്വര കാണാം. മീസെത്താ സെന്ത്രാള് എന്നാണ് ഇതിന്റെ പേര്. രാജ്യത്തെ പ്രധാന ജനജീവിതവും സാമ്പത്തികനടപടികളും ഈ താഴ്വരയെച്ചുറ്റി നിലകൊള്ളുന്നു. അഗ്നിപര്‍വതങ്ങളില്‍ ഭൂരിഭാഗവും നിര്‍ജീവമാണെങ്കിലും ചിലത് ഇപ്പോഴും സജീവമാണ്. | താരതമ്യേന വിസ്തൃതമായ സമതലമാണ് കരീബിയന്‍ തീരം; ഇതിനെക്കാള്‍ വീതി കുറഞ്ഞ പസിഫിക് തീരവും. ഇവയ്ക്കു രണ്ടിനുമിടയിലായി മൂന്നു പര്‍വതനിരകളും അനേകം അഗ്നിപര്‍വതങ്ങളും ചേര്‍ന്ന ഒരു പര്‍വതശൃംഖലയുമുണ്ട്. പര്‍വതനിരയുടെ വടക്കുപടിഞ്ഞാറ് ഭാഗത്തെ കോര്‍ഡിലറ ദെ ഗ്വാനകാസ്തെ എന്നും മധ്യഭാഗത്തെ കോര്‍ഡിലറ സെന്ത്രാള് എന്നും തെക്കുകിഴക്കു ഭാഗത്തെ കോര്‍ഡിലറ ദെ താലമാങ്ക എന്നും വിശേഷിപ്പിക്കുന്നു. പര്‍വതങ്ങള്‍ക്ക്, വടക്കുഭാഗത്ത് ഉയരം കുറവാണെങ്കിലും മധ്യ-ദക്ഷിണ ഭാഗങ്ങളിലെത്തുമ്പോഴേക്കും 3,670-ലേറെ മീറ്റര്‍ ഉയരമായിത്തീരുന്നു. ഏറ്റവും ഉയരം കൂടിയ ശൃംഗമായ ചിറിപോയ്ക്ക് 4,100 മീ. പൊക്കമുണ്ട്. പര്‍വതങ്ങള്‍ക്കിടയിലായി, രാഷ്ട്രത്തിന്റെ ഏതാണ്ട് മധ്യഭാഗത്തുതന്നെ വിസ്തൃതമായ ഒരു താഴ്വര കാണാം. മീസെത്താ സെന്ത്രാള് എന്നാണ് ഇതിന്റെ പേര്. രാജ്യത്തെ പ്രധാന ജനജീവിതവും സാമ്പത്തികനടപടികളും ഈ താഴ്വരയെച്ചുറ്റി നിലകൊള്ളുന്നു. അഗ്നിപര്‍വതങ്ങളില്‍ ഭൂരിഭാഗവും നിര്‍ജീവമാണെങ്കിലും ചിലത് ഇപ്പോഴും സജീവമാണ്. | ||
+ | |||
+ | ===കാലാവസ്ഥ=== | ||
+ | [[ചിത്രം:Chirippo_Mountains.png|200px|right|thumb|ഏറ്റവും ഉയരം കൂടിയ ശൃംഗമായ ചിറിപോ]] | ||
+ | ഉഷ്ണമേഖലാപ്രദേശത്തു സ്ഥിതിചെയ്യുന്നതിനാല്‍ കാലാവസ്ഥ തദനുസൃതമായി കാണപ്പെടുന്നു. ഉഷ്ണമേഖലയിലെ സ്ഥാനംപോലെതന്നെ കാലാവസ്ഥയെ സ്വാധീനിക്കുന്ന മറ്റു രണ്ടു ഘടകങ്ങളാണ് തൊട്ടടുത്തുള്ള ഉഷ്ണജലപ്രവാഹങ്ങളും സമുദ്രനിരപ്പില്‍നിന്നുള്ള ഉയരവും. താഴ്ന്ന പ്രദേശങ്ങളില്‍ താപനില ഉദ്ദേശം 27° ആയിരിക്കുമ്പോള്‍ പര്‍വത പ്രദേശങ്ങളില്‍ ഇത് 10° വരെയെത്താറുണ്ട്. താപനിലയില്‍ ദൈനംദിന വ്യതിയാനങ്ങളോ കാലികവ്യതിയാനമോ സാധാരണമല്ല. മഴയുടെ തോത് വളരെ കൂടുതലാണ്. മേയ് മുതല്‍ നവംബര്‍ വരെയാണ് മഴക്കാലം. ഇക്കാലത്ത് കനത്ത മഴ ലഭിക്കുന്നു. മറ്റു സമയങ്ങള്‍ പൊതുവേ വരണ്ടതായിരിക്കും. വാര്‍ഷികവര്‍ഷപാതം 5,000 മില്ലിമീറ്റര്‍ | ||
+ | |||
+ | ===ജൈവവൈവിധ്യം=== | ||
+ | |||
+ | ലോകത്തിന്റെ 0.25 ശതമാനം മാത്രം കരഭാഗമായുള്ള കോസ്റ്റാ റീകാ ലോകജൈവവൈവിധ്യത്തിലെ 5 ശതമാനത്തെ ഉള്‍ക്കൊള്ളുന്നു. രാജ്യത്തെ 25 ശതമാനം പ്രദേശങ്ങളും സംരക്ഷിതദേശീയ ഉദ്യാനങ്ങളോ സംരക്ഷിതപ്രദേശങ്ങളോ ആണ്. | ||
+ | [[ചിത്രം:Corcovado.png|200px|right|thumb|കോര്‍കോവാഡോ ദേശീയോദ്യാനത്തിലെ വര്‍ണത്തത്തകള്‍]] | ||
+ | വിശാലപത്രിത നിത്യഹരിതവനങ്ങള്ക്കാണ് കോസ്റ്റാ റീകായില്‍ പ്രാമുഖ്യം. രാജ്യത്തിന്റെ പകുതിയോളം ഭാഗത്തു കാണപ്പെടുന്ന കാടുകളില്‍ മഹാഗണി, അകില് തുടങ്ങിയ വൃക്ഷങ്ങള്‍ ഇടതൂര്‍ന്നു വളരുന്നു. ഉന്നതതടങ്ങളിലും ഉയര്‍ന്ന മലഞ്ചരിവുകളിലും ഓക് വൃക്ഷങ്ങള്‍ക്കാണ് പ്രാമുഖ്യം. പര്‍വതപ്രദേശങ്ങളില്‍ ഉയരെയായി കുറ്റിക്കാടുകളും പുല്‍മേടുകളും കാണാം. കരീബിയന്തീരത്ത് തെങ്ങ്, പന തുടങ്ങിയ ഒറ്റത്തടി വൃക്ഷങ്ങള്‍ സമൃദ്ധമായി വളരുന്നു. പസിഫിക് തീരത്ത് സമൃദ്ധമായ കണ്ടല്‍വനങ്ങള്‍ കാണാം. ചതുപ്പുപ്രദേശങ്ങളില്‍ കണ്ടലിനോടൊപ്പം ഒറ്റത്തടി വൃക്ഷങ്ങളും ഇടകലര്‍ന്നു വളരുന്നു. | ||
+ | |||
+ | വടക്കും തെക്കും അമേരിക്കയില്‍ സഹജമായ എല്ലാ ജീവികളെയും കോസ്റ്റാ റീകായിലും കാണാന്‍ കഴിയും. വിവിധ വാനരവര്‍ഗങ്ങള്‍, എറുമ്പുതീനി, മരപ്പട്ടി, ഹരിണവര്‍ഗങ്ങള്‍, കാട്ടുപൂച്ച, ഓട്ടര്‍, കയോട്ട് (ഒരിനം ചെറിയ ചെന്നായ്), കുറുനരി തുടങ്ങിയ ജന്തുക്കള്‍ കോസ്റ്റാ റീകായില്‍ ധാരാളമായി കാണാം. കോര്‍കോവാഡോ, ടോര്ട്ടുഗുയീറോ എന്നിവ രാജ്യത്തെ പ്രമുഖ ദേശീയോദ്യാനങ്ങളാണ്. മോണ്ട്വേര്ഡേ കൗഡ് ഫോറസ്റ്റ് റിസര്‍വില്‍ 2,000-ത്തിലേറെ സസ്യജാലങ്ങളും 400-ല്‍പ്പരം പക്ഷികളും 100-ലേറെ വിവിധയിനം സസ്തനികളും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. രാജ്യത്താകെയായി 700-ല്‍പ്പരം വിവിധയിനം പക്ഷികള്‍ ഉള്ളതായി കണക്കാക്കപ്പെടുന്നു. ലോകത്തിലേറ്റവും വേഗതയുള്ള ഒരിനം പുലികള്‍ (Ctenosaura similis) കോസ്റ്റാ റീക്കന്‍ വനങ്ങളുടെ ആകര്‍ഷണീയതയ്ക്ക് മാറ്റുകൂട്ടുന്നു. | ||
+ | |||
+ | ===ജനങ്ങള്‍=== | ||
+ | |||
+ | 94 ശതമാനം ആളുകളും യൂറോപ്യന്‍ വംശജരാണ്. കറുത്ത വര്‍ഗക്കാരുമായോ ഇന്ത്യാക്കാരുമായോ രക്തബന്ധത്തിലേര്പ്പെടാന് അവര്‍ താത്പര്യം കാട്ടാറില്ല. ഏതാണ്ട് 15,000-ത്തോളം വരുന്ന വെസ്റ്റിന്ത്യന്സില് ഭൂരിഭാഗവും ലീമോണ്‍ പ്രവിശ്യയിലാണ് കഴിയുന്നത്. ഇന്ത്യക്കാരുടെ എണ്ണം കുറഞ്ഞുവരികയാണ്. നിക്കരാഗ്വയില്‍ നിന്നുള്ളതുള്‍പ്പെടെ 4,89,200 അഭയാര്‍ഥികളും ഇവിടെയുണ്ടായിരുന്നതായാണ് കണക്ക് (2011). 1,25,306 പേര് പ്രവാസികളായി വിവിധ രാജ്യങ്ങളില്‍ കഴിയുന്നു. | ||
+ | |||
+ | ===മതം=== | ||
+ | |||
+ | ക്രിസ്തുമതമാണ് കോസ്റ്റാ റീകായിലെ പ്രമുഖ മതവിഭാഗം. ഭൂരിപക്ഷം ജനങ്ങളും റോമന്‍ കത്തോലിക്കരാണ്. എന്നിരുന്നാലും 1949-ലെ ഭരണഘടനപ്രകാരം പൂര്‍ണമായ മതസ്വാതന്ത്ര്യം ഇവിടത്തെ ഓരോ പൌരനും അനുവദിച്ചിരിക്കുന്നു. കോസ്റ്റാ റീകാ സര്‍വകലാശാല 2007-ല്‍ നടത്തിയ പഠനപ്രകാരം രാജ്യത്തെ 70.5 ശതമാനം ജനങ്ങളും റോമന്‍ കത്തോലിക്കരാണ്. 44.9 ശതമാനം പേര് കത്തോലിക്കരും 13.8 ശതമാനം പേര് പ്രൊട്ടസ്റ്റന്റുകളുമാണ്. 11.3 ശതമാനം പേര് മതമില്ലാത്തവരും 4.3 ശതമാനം പേര് ഇതര വിഭാഗങ്ങളില്‍പ്പെട്ടവരുമാണ്. | ||
+ | |||
+ | ===ഭാഷ, സംസ്കാരം, വിദ്യാഭ്യാസം=== | ||
+ | |||
+ | രാജ്യത്തിലെ ഔദ്യോഗികഭാഷ സ്പാനിഷ് ആണ്; മധ്യ-അമേരിക്കയില്‍ ഏറ്റവുമുയര്‍ന്ന സാക്ഷരതാതോതാണ് കോസ്റ്റാ റീകായ്ക്കുള്ളത്. പ്രാഥമിക വിദ്യാഭ്യാസം സൗജന്യവും നിര്‍ബന്ധിതവുമാണ്. സെക്കന്‍ഡറി വിദ്യാഭ്യാസവും സൗജന്യംതന്നെ. | ||
+ | |||
+ | മധ്യ അമേരിക്കന്‍-തെക്കേ അമേരിക്കന്‍ സംസ്കാരങ്ങളുടെ സംഗമ കേന്ദ്രത്താണ് കോസ്റ്റാ റീകായുടെ ഇടം എന്നതുകൊണ്ട് രാജ്യത്തെ ഉത്തരമേഖലയില്‍ മായന്‍ സംസ്കാരത്തിന്റെയും ദക്ഷിണ മേഖലയില്‍ ചിബ്ച (Chibcha) സംസ്കാരത്തിന്റെയും സ്വാധീനം ദൃശ്യമാണ്. സ്പാനിഷ് അധിനിവേശത്തിന്റെ ഫലമായി ചില മാറ്റങ്ങളും ഇടകലര്‍ന്നതായി കാണാം. | ||
+ | |||
+ | സാന്‍ ഹോസെയില്‍ സ്ഥിതിചെയ്യുന്ന കോസ്റ്റാ റീക്കന്‍ സര്‍വകലാശാല, ഐക്യരാഷ്ട്രസഭയുടെ സമാധാന സര്‍വകലാശാല തുടങ്ങിയവയാണ് രാജ്യത്തെ പ്രമുഖ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങള്‍. സാക്ഷരതാശതമാനം 96 (2011). | ||
+ | |||
+ | ===വിനോദസഞ്ചാരം=== | ||
+ | [[ചിത്രം:Lake_arenal.png|200px|right|thumb|അറീനല് തടാകം]] | ||
+ | അപൂര്‍വ സസ്യങ്ങളുടെയും ജന്തുക്കളുടെയും ആവാസസ്ഥാനമായ കൊര്ക്കോവാഡോ നാഷണല്‍ പാര്‍ക്ക്, രാജ്യത്തെ ഏറ്റവും വലിയ ദേശീയോദ്യാനമായ കൊക്കോസ് ദ്വീപ്, അറീനല് തടാകം, ചിറ ദ്വീപ് (Chirra Island), നാഷണല്‍ തിയെറ്റര്‍, കാര്തേഗാ നഗരത്തിലെ കന്യാമറിയത്തിന്റെ കല്പ്രതിമയുള്ള കത്തീഡ്രല്‍ തുടങ്ങിയവയാണ് രാജ്യത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങള്‍. | ||
+ | |||
+ | ===ഗതാഗതം=== | ||
+ | [[ചിത്രം:San_jose_costa_rica_airport.png|200px|right|thumb|സാന്‍ ജോസിലെ രാജ്യാന്തര വിമാനത്താവളം]] | ||
+ | മധ്യ-അമേരിക്കയിലെവിടെയുമെന്നപോലെ കോസ്റ്റാ റീകായിലും ഗതാഗതം പൊതുവേ അപര്യാപ്തമാണ്. ആകെ 1,056 കി.മീ. നീളമുള്ള റെയില്‍വേ കോസ്റ്റാ റീക്കന്‍ ഗവണ്മെന്റിന്റെയും, ബ്രിട്ടീഷ്-അമേരിക്കന്‍ ഉടമസ്ഥതയുടെയും കീഴിലാണ്. ജനങ്ങളുടെ ഗതാഗതാവശ്യങ്ങളുടെയും ചരക്ക് കയറ്റിറക്കുമതികളുടെയും സിംഹഭാഗവും റെയില്‍മാര്‍ഗമാണ് നടക്കുന്നത്. പാന്‍ അമേരിക്കന്‍ സിസ്റ്റത്തിന്റെ ഒരു ഭാഗമായ ഇന്റര്‍-അമേരിക്കന്‍ ഹൈവേ ഉള്‍പ്പെടെ 14,400 കി.മീ. ദൈര്‍ഘ്യമുള്ള റോഡുകള്‍ ഇവിടെയുണ്ട്. | ||
+ | |||
+ | കരീബിയന്‍ തീരത്തെ ലീമോണും പസിഫിക് തീരത്തെ പുന്ററേനാസുമാണ് പ്രധാന തുറമുഖങ്ങള്‍. തലസ്ഥാനമായ സാന്‍ ജോസിലെ രാജ്യാന്തര വിമാനത്താവളമാണ് രാജ്യത്തെ ഏറ്റവും വലുപ്പമേറിയ വിമാനത്താവളം. ലാക്സാ (LACSA) എന്നറിയപ്പെടുന്ന പ്രാദേശിക വിമാനക്കമ്പനിയാണ് ആഭ്യന്തര വിമാന സര്‍വീസിനു നേതൃത്വം നല്‍കുന്നത്. | ||
+ | |||
+ | ===സമ്പദ്ഘടന=== | ||
+ | |||
+ | അടിസ്ഥാനപരമായി ഒരു കാര്‍ഷികരാജ്യമായിരുന്ന കോസ്റ്റാ റീകായുടെ നിലവിലെ സമ്പദ്ഘടനയുടെ അടിസ്ഥാനം സേവന മേഖലയില്‍നിന്നുള്ള വരുമാനമാണ് (61.8%). ഇലക്ട്രോണിക്സ്, ഔഷധനിര്‍മാണം, സാമ്പത്തിക ക്രയവിക്രയം, സോഫ്ട് വെയര്‍ വ്യവസായം, ഇക്കോടൂറിസം തുടങ്ങിയ മേഖലകള്‍ മികച്ച പുരോഗതി നേടിയിട്ടുണ്ട്. ഉദാരവത്കരണത്തിന്റെ ഭാഗമായി 2003 മുതല്‍ രാജ്യത്ത് നേരിട്ടുള്ള വിദേശനിക്ഷേപത്തിനു വഴിതുറക്കുകയും ഇന്റെല്‍, പ്രോക്ടര്‍ ആന്‍ഡ് ഗാംബിള്‍ തുടങ്ങി ഒട്ടേറെ ആഗോള കമ്പനികള്‍ക്ക് വ്യവസായങ്ങളാരംഭിക്കാന്‍ സാഹചര്യമൊരുക്കുകയും ചെയ്തു. കൂടാതെ മൂലധന നിക്ഷേപം, ഹൈടെക് തുടങ്ങിയ രംഗത്ത് നികുതിയിളവുകള്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ കൈക്കൊണ്ടതിലൂടെ അനുകൂല അന്തരീക്ഷം സൃഷ്ടിക്കുവാന്‍ കോസ്റ്റാ റീക്കന്‍ ഭരണകൂടത്തിനായി. 2007-ല്‍ രാജ്യത്തൊട്ടാകെ നടത്തിയ ജനഹിതപരിശോധനയിലൂടെ സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പിടാനുള്ള പൊതുജനസമ്മതി കോസ്റ്റാ റീക്കന്‍ സര്‍ക്കാര്‍ നേടുകയുണ്ടായി. നിലവില്‍ (2011) ലാറ്റിനമേരിക്കയിലെ രണ്ടാമത്തെ ഉയര്‍ന്ന ആഭ്യന്തര ഉത്പാദനം (GDP) കൈവരിച്ച രാജ്യമായി കോസ്റ്റാ റീകാ വളര്‍ന്നു. 2007-ല്‍ ഏഷ്യാ-പസിഫിക് ഇക്കണോമിക് കോപ്പറേഷന് ഫോറ(APEC)ത്തില്‍ അംഗത്വം നേടിയ കോസ്റ്റാ റീകാ ഏഷ്യന്‍ രാജ്യങ്ങളുമായുള്ള വ്യാപാരബന്ധങ്ങള്‍ ശക്തമാക്കി. | ||
+ | |||
+ | കാപ്പി, കൈതച്ചക്ക, നേന്ത്രപ്പഴം എന്നിവയാണ് രാജ്യത്തെ പ്രധാന കാര്‍ഷികോത്പന്നങ്ങള്‍. മീസെത്താ സെന്ത്രാള് താഴ്വരയിലെ ചെറു കാപ്പിത്തോട്ടങ്ങളാണ് കാപ്പിക്കൃഷിയുടെ പ്രാഥമിക കേന്ദ്രം. വിദേശ ഉടമസ്ഥതയിലുള്ള വന്തോട്ടങ്ങളിലാണ് വാഴക്കൃഷി നടക്കുന്നത്. 2006 മുതല്‍ കയറ്റുമതി ചെയ്യപ്പെടുന്ന നാണ്യവിളകളില്‍ മൂന്നാം സ്ഥാനം കാപ്പിക്കാണ്. കന്നുകാലി, മാട്ടിറച്ചി, പഞ്ചസാര, കൊക്കോ എന്നിവയാണ് മറ്റ് പ്രധാന കയറ്റുമതി ഉത്പന്നങ്ങള്‍. | ||
+ | |||
+ | മധ്യ അമേരിക്കന്‍ മേഖലയില്‍ വിനോദസഞ്ചാരം ഏറ്റവുമധികം വളര്‍ച്ച നേടിയിട്ടുള്ളത് കോസ്റ്റാ റീകായിലാണ്. ദേശീയോദ്യാനങ്ങള്‍, സംരക്ഷിത വനങ്ങള്‍ എന്നിവ ഇക്കോടൂറിസം രംഗത്തേക്ക് വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിച്ചുവരുന്നു. ഫലഭൂയിഷ്ഠമായ മണ്ണും അനുകൂലമായ കാലാവസ്ഥയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും വിദ്യാസമ്പന്നരായ ജനസമൂഹവും അവരുടെ അധ്വാനശേഷിയുമാണ് കോസ്റ്റാ റീക്കന്‍ സമ്പദ്ഘടനയെ പുരോഗതിയിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങള്‍. | ||
+ | |||
+ | ===ചരിത്രം=== | ||
+ | |||
+ | അമേരിന്ത്യന്‍ പൗരാണിക സംസ്കാരത്തിന്റെ ഗതിവിഗതികള്‍ക്കു സാക്ഷ്യംവഹിച്ചിട്ടുള്ള കോസ്റ്റാ റീകായുടെ ആധുനിക ചരിത്രം ആരംഭിക്കുന്നത് യൂറോപ്യന്മാരുടെ ആഗമനത്തോടെയാണ്. 1502-ല്‍ ക്രിസ്റ്റഫര്‍ കൊളംബസ് ആണ് കോസ്റ്റാ റീകാ കണ്ടെത്തിയത്. അദ്ദേഹം ഇവിടെയെത്തുമ്പോള്‍ അങ്ങിങ്ങായി ചിതറിക്കഴിഞ്ഞിരുന്ന ഏതാനും റെഡ്ഇന്ത്യന്മാര് മാത്രമേ ഇവിടെ പാര്പ്പുറപ്പിച്ചിരുന്നുള്ളൂ. 16-ാം ശതകത്തിന്റെ മധ്യത്തോടെ കോസ്റ്റാ റീകായെ അവര്‍ ഗ്വാട്ടെമാലയുടെ ഭരണത്തിന് കീഴിലാക്കി. സ്പാനിഷ് കുടിയേറ്റം ആരംഭിക്കുകയും 1564-ല്‍ പ്രഥമ സ്പാനിഷ് പാര്‍പ്പിടകേന്ദ്രമായ കാര്‍ട്ടാഗോ നിലവില്‍ വരികയും ചെയ്തു. എണ്ണത്തില്‍ കുറവായിരുന്ന ആദ്യകാല കുടിയേറ്റക്കാര്‍ മുഖ്യമായും മധ്യതടങ്ങളില് താവളമുറപ്പിച്ചു. സ്പാനിഷ് ശക്തികളുടെ ആക്രമണത്തില്‍ അമേരിന്ത്യന്‍ വംശജര്‍ ക്രമേണ ഇല്ലാതെയായി. സ്വര്‍ണഖനിയുടെ കേന്ദ്രമാവും കോസ്റ്റാ റീകാ എന്ന പ്രതീക്ഷയിലാണ് സ്പെയിന്‍കാര്‍ ഇവിടേക്ക് കുടിയേറിയത്. അതിനാല്‍ അവര്‍ ഈ ഭൂപ്രദേശത്തിന് സമ്പന്നതീരം എന്നര്‍ഥമുള്ള 'കോസ്റ്റ് റീകാ' എന്ന പേര് നല്കി. പ്രതീക്ഷ അസ്ഥാനത്തായ സ്പെയിന്‍കാര്‍ ഫലഭൂയിഷ്ഠമായ മണ്ണില്‍ കൃഷിയാരംഭിച്ചു. 18-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇവിടെയാരംഭിച്ച കാപ്പിക്കൃഷി കുടിയേറ്റക്കാരെ ഇങ്ങോട്ടാകര്‍ഷിക്കാന്‍ കാരണമായി. 19-ാം നൂറ്റാണ്ടോടെ ഇവിടം വന്‍കിട കൃഷിത്തോട്ടങ്ങള്‍ക്കും കാപ്പിത്തോട്ടങ്ങള്‍ക്കും വഴിമാറി. ലാറ്റിനമേരിക്കയിലെ സ്പാനിഷ് കോളനികളിലെല്ലാം സ്വാതന്ത്ര്യപ്രസ്ഥാനങ്ങള്‍ രൂപംകൊണ്ടതോടെ ഇതര രാജ്യങ്ങള്‍ക്കൊപ്പം 1821 സെപ്. 15-ന് കോസ്റ്റാ റീകായും സ്പെയിനില്‍നിന്നുള്ള തങ്ങളുടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. 1823-ല്‍ മധ്യ അമേരിക്കന്‍ രാഷ്ട്രങ്ങളെല്ലാം ചേര്‍ന്ന് 'യുണൈറ്റഡ് പ്രോവിന്‍സസ് ഒഫ് സെന്‍ട്രല്‍ അമേരിക്ക' (UPCA) എന്ന സംഘടനയ്ക്ക് രൂപം നല്കി. രാജ്യതലസ്ഥാനം സാന്‍ജോസി(San Jose)ലേക്കു മാറ്റി. എന്നാല്‍ സംഘടന (UPCA) അധികനാള്‍ നിലനിന്നില്ല. ആഭ്യന്തരമത്സരങ്ങളും പ്രശ്നങ്ങളും സംഘടനയെ പ്രതിസന്ധിയിലാക്കി. 1838-ല്‍ കോസ്റ്റാ റീകാ യുണൈറ്റഡ് പ്രോവിന്‍സ് ഒഫ് സെന്‍ട്രല്‍ അമേരിക്കയിലെ അംഗത്വം പിന്‍വലിക്കുകയും 1848-ല്‍ രാഷ്ട്രം സ്വതന്ത്ര റിപ്പബ്ലിക്കായി പ്രഖ്യാപിക്കുകയും ചെയ്തു. ജുവാന്‍ റാഫേല്‍ മാറയായിരുന്നു രാജ്യത്തെ പ്രഥമ പ്രസിഡന്റ്. 1856-ല്‍ നിക്കരാഗ്വന്‍ സൈന്യം കോസ്റ്റ് റീകയെ ആക്രമിക്കുവാന്‍ ഒരുമ്പെടുകയുണ്ടായി. ഒരു ടെനസീസാഹസികനായ വില്യം വാക്കറായിരുന്നു ആക്രമണത്തിനു നേതൃത്വം നല്‍കിയത്. എന്നാല്‍ മോറയുടെ സൈന്യം വാക്കറെ പരാജയപ്പെടുത്തി. കോസ്റ്റാ റീക്കന്‍ ചരിത്രത്തിലെ വിജയദിനമായ ഏപ്രില്‍ 11-ന് രാജ്യത്ത് ദേശീയ അവധിയാണ്. 1870-ഓടെ രാജ്യത്ത് ഏകാധിപത്യം നാമ്പെടുത്തെങ്കിലും റെയില്‍ ഗതാഗതത്തിനും വന്‍കിട കൃഷിക്കും തുടക്കമിട്ടത് ഇക്കാലത്തായിരുന്നു. 1889-ഓടെ സ്വതന്ത്ര തിരഞ്ഞെടുപ്പുകളും ജനാധിപത്യവും പുനഃസ്ഥാപിക്കപ്പെട്ടു. 1917-ല്‍ ഫെദറിക്കോതിനോക്കോ ഗ്രഗദോസിന്റെ നേതൃത്വത്തില്‍ പട്ടാളം ഭരണം പിടിച്ചെടുത്തെങ്കിലും 1919-ഓടെ അധികാരത്തില്‍നിന്നും പുറത്താക്കപ്പെട്ടു. 1932-ലും 48-ലും തുടര്‍ന്നും പട്ടാള അട്ടിമറി ശ്രമങ്ങള്‍ നടക്കുകയുണ്ടായി. | ||
+ | [[ചിത്രം:COSTA_RICA_HISTORY_POST.png|200px|right|thumb|റെയ്ല ഗതാഗതത്തിന്റെ തുടക്കം 1870-ല്‍]] | ||
+ | അഴിമതി നിറഞ്ഞ ഭരണകൂടത്തെ താഴെയിറക്കാന്‍ ഹോസെ ഫിഗറെസ് ഫെറലിന്റെ നേതൃത്വത്തില്‍ 1948-ല്‍ 44 ദിവസം നീണ്ടുനിന്ന സായുധസമരം അരങ്ങേറുകയും സമരത്തിന്റെ വിജയത്തോടെ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ താത്കാലിക ഭരണകൂടം അധികാരത്തിലെത്തുകയും ചെയ്തു. തുടര്‍ന്ന്, 1949-ല്‍ ഭരണഘടനാപരമായിത്തന്നെ പട്ടാളത്തെ നിയമവിരുദ്ധമാക്കി. ആഭ്യന്തര സുരക്ഷയ്ക്കായി പൊലീസ് മാത്രമാണ് കോസ്റ്റാ റീകായില്‍ ഉള്ളത്. | ||
+ | |||
+ | 1948-49-ല്‍ ഒരു താത്കാലിക ഗവണ്മെന്റിന്റെ തലവനും 1953-58-ലും 1970-74-ലും പ്രസിഡന്റുമായിരുന്ന ജോസെഫിഗേറസ് ഫെറേര്‍ ദീര്‍ഘനാള്‍ കോസ്റ്റാ റീകായുടെ ഭരണാധിപനായിരുന്നു. എല്ലാവര്ക്കും വോട്ടവകാശവും ജനാധിപത്യ അവകാശങ്ങളും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള നാഷണല്‍ ലിബറേഷന്‍ പാര്‍ട്ടി(PLN)യുടെ ഭരണകൂടം പ്രദാനം ചെയ്തു. ഫെറേറുടെ പിന്‍ഗാമിയായി 1986-ല്‍ അധികാരത്തിലെത്തിയ ഓസ്കര് അറിയാസ് സാഞ്ചെസ് മധ്യഅമേരിക്കയിലെ ആഭ്യന്തര യുദ്ധങ്ങള്‍ക്ക് അറുതി വരുത്തിക്കൊണ്ടുള്ള സമാധാനക്കരാര്‍ (Esquipulas II Accords) വിഭാവനം ചെയ്യുകയും ഇതു പ്രാവര്‍ത്തികമാക്കുന്നതിന് നേതൃത്വം നല്‍കുകയും ചെയ്തു. പ്രസ്തുത ഉദ്യമങ്ങളാണ് ഇദ്ദേഹത്തിന് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിക്കൊടുത്തത് (1987). പ്രസിഡന്റായി ഒരാള്‍ ഒന്നിലധികം തവണ തിഞ്ഞെടുക്കപ്പെടാന് പാടില്ല എന്ന ഭരണഘടനാഭേദഗതി കോടതി റദ്ദാക്കിയതോടെ 2006-ല്‍ അറിയാസ് ഭരണകൂടം അധികാരത്തിലെത്തി. | ||
+ | |||
+ | ===ഭരണസംവിധാനം=== | ||
+ | |||
+ | ഒരു ജനാധിപത്യ രാഷ്ട്രമാണ് കോസ്റ്റാ റീകാ. 1871-ല്‍ രൂപംകൊണ്ട ഭരണഘടനയനുസരിച്ചാണ് ഇവിടത്തെ ഭരണം നടക്കുന്നത്. 1949-ല്‍ ഇതിനൊരു ഭേദഗതി കൊണ്ടുവന്നു. ഒരു സൈന്യത്തിന്റെ രൂപീകരണവും പരിരക്ഷയും ഈ ഭരണഘടനപ്രകാരം നിയമവിരുദ്ധമാണ് (പകരമുള്ളത് 'സിവില്‍ ഗാര്‍ഡ്' എന്നറിയപ്പെടുന്നു). ലെജിസ്ളേറ്റിവ്-അധികാരങ്ങള്‍ ഒറ്റ ചേംബറുള്ള ഒരു ലെജിസ്ലേറ്റിവ് അസംബ്ലിയില്‍ നിക്ഷിപ്തമായിരിക്കുന്നു. 1962 മുതല്‍ ഈ അസംബ്ലിയില്‍ തിരഞ്ഞെടുക്കപ്പെട്ട 57 ഡെപ്യൂട്ടികളാണുള്ളത്. ഇവരുടെ കാലാവധി 4 വര്‍ഷമാണ്. ഒരു പ്രസിഡന്റും രണ്ട് വൈസ് പ്രസിഡന്റുമാരും ഉണ്ട്. ഇവരും 4 വര്‍ഷത്തേക്കാണ് തിരഞ്ഞെടുക്കപ്പെടുന്നത്. സാമ്പത്തിക-ലിംഗ-വര്ഗവ്യത്യാസങ്ങളൊന്നുമില്ലാതെ, സാര്‍വത്രിക വോട്ടവകാശമാണ് ഇവിടത്തെ പതിവ്. 18 വയസ്സോടെ വോട്ടവകാശം ലഭ്യമാകുന്നു. രഹസ്യബാലറ്റിലൂടെയാണ് വോട്ടിങ്. 70 വയസ്സില്‍ത്താഴെ പ്രായമുള്ള എല്ലാ പുരുഷന്മാരും വോട്ട് ചെയ്തിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. സ്വതന്ത്രസ്ഥാനാര്‍ഥികള്‍ ഇവിടെ നിരോധിക്കപ്പെട്ടിരിക്കുന്നു. | ||
+ | |||
+ | ഭരണസൗകര്യാര്‍ഥം രാജ്യത്തെ 7 പ്രവിശ്യകളായി വേര്‍തിരിച്ചിരിക്കുന്നു-അലാഹുവേല, കാര്‍ട്ടാഗോ, ഗുവാനാകാസ്റ്റേ, ഹെരേദിയ, ലീമോണ്‍, പുന്ററേനോസ്, സാന്‍ജോസ്. പ്രവിശ്യകളെ മേയര്മാരാല് ഭരിക്കപ്പെടുന്ന 81 കാന്റോണുകളായും കാന്റോണുകളെ 241 ജില്ലകളായും വിഭജിച്ചിട്ടുണ്ട്. |
Current revision as of 08:31, 20 ഏപ്രില്‍ 2016
ഉള്ളടക്കം |
കോസ്റ്റാ റീകാ
Costa Rica
മധ്യ-അമേരിക്കയിലെ ഒരു സ്വതന്ത്രജനാധിപത്യരാഷ്ട്രം. 'സമ്പന്നതീരം' എന്നര്‍ഥം വരുന്ന റിച്ച് കോസ്റ്റിന്റെ (Rich coast) സ്പാനിഷ് രൂപമാണ് കോസ്റ്റാ റീകാ. തെക്കു കിഴക്കുള്ള പനാമയ്ക്കും വടക്കുള്ള നിക്കരാഗ്വയ്ക്കും ഇടയില്‍ കിടക്കുന്ന ഈ രാഷ്ട്രത്തിന്റെ കിഴക്കുവശത്ത് കരീബിയന്‍ കടലും തെക്കും പടിഞ്ഞാറും വശങ്ങളില് പസിഫിക് സമുദ്രവും സ്ഥിതിചെയ്യുന്നു. 51,100 ച.കി.മീ. മൊത്തം വിസ്തൃതിയുള്ള കോസ്റ്റാ റിക്കായ്ക്ക് വെര്‍ജിനിയയുടെ പകുതിയോളം വലുപ്പം വരും. മധ്യ-അമേരിക്കയില്‍ എല്‍ സാല്‍വഡോര്‍ കഴിഞ്ഞാല്‍ ഏറ്റവും ചെറിയ റിപ്പബ്ലിക്കായ കോസ്റ്റാ റീകാ 1949-ല്‍ ഭരണഘടനാപരമായി തന്നെ രാജ്യത്തില്‍ സൈന്യം വേണ്ടെന്ന തീരുമാനമെടുത്തു. പാരിസ്ഥിതിക സുസ്ഥിരതയില്‍ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട അഞ്ച് മാനദണ്ഡങ്ങളും നടപ്പിലാക്കിയ ഏക രാജ്യം കോസ്റ്റാ റീകായാണ്. ജനസംഖ്യ: 43,01,712 (2011); തലസ്ഥാനം: സാന്‍ ജോസ്.
ഭൂപ്രകൃതി
താരതമ്യേന വിസ്തൃതമായ സമതലമാണ് കരീബിയന്‍ തീരം; ഇതിനെക്കാള്‍ വീതി കുറഞ്ഞ പസിഫിക് തീരവും. ഇവയ്ക്കു രണ്ടിനുമിടയിലായി മൂന്നു പര്‍വതനിരകളും അനേകം അഗ്നിപര്‍വതങ്ങളും ചേര്‍ന്ന ഒരു പര്‍വതശൃംഖലയുമുണ്ട്. പര്‍വതനിരയുടെ വടക്കുപടിഞ്ഞാറ് ഭാഗത്തെ കോര്‍ഡിലറ ദെ ഗ്വാനകാസ്തെ എന്നും മധ്യഭാഗത്തെ കോര്‍ഡിലറ സെന്ത്രാള് എന്നും തെക്കുകിഴക്കു ഭാഗത്തെ കോര്‍ഡിലറ ദെ താലമാങ്ക എന്നും വിശേഷിപ്പിക്കുന്നു. പര്‍വതങ്ങള്‍ക്ക്, വടക്കുഭാഗത്ത് ഉയരം കുറവാണെങ്കിലും മധ്യ-ദക്ഷിണ ഭാഗങ്ങളിലെത്തുമ്പോഴേക്കും 3,670-ലേറെ മീറ്റര്‍ ഉയരമായിത്തീരുന്നു. ഏറ്റവും ഉയരം കൂടിയ ശൃംഗമായ ചിറിപോയ്ക്ക് 4,100 മീ. പൊക്കമുണ്ട്. പര്‍വതങ്ങള്‍ക്കിടയിലായി, രാഷ്ട്രത്തിന്റെ ഏതാണ്ട് മധ്യഭാഗത്തുതന്നെ വിസ്തൃതമായ ഒരു താഴ്വര കാണാം. മീസെത്താ സെന്ത്രാള് എന്നാണ് ഇതിന്റെ പേര്. രാജ്യത്തെ പ്രധാന ജനജീവിതവും സാമ്പത്തികനടപടികളും ഈ താഴ്വരയെച്ചുറ്റി നിലകൊള്ളുന്നു. അഗ്നിപര്‍വതങ്ങളില്‍ ഭൂരിഭാഗവും നിര്‍ജീവമാണെങ്കിലും ചിലത് ഇപ്പോഴും സജീവമാണ്.
കാലാവസ്ഥ
ഉഷ്ണമേഖലാപ്രദേശത്തു സ്ഥിതിചെയ്യുന്നതിനാല്‍ കാലാവസ്ഥ തദനുസൃതമായി കാണപ്പെടുന്നു. ഉഷ്ണമേഖലയിലെ സ്ഥാനംപോലെതന്നെ കാലാവസ്ഥയെ സ്വാധീനിക്കുന്ന മറ്റു രണ്ടു ഘടകങ്ങളാണ് തൊട്ടടുത്തുള്ള ഉഷ്ണജലപ്രവാഹങ്ങളും സമുദ്രനിരപ്പില്‍നിന്നുള്ള ഉയരവും. താഴ്ന്ന പ്രദേശങ്ങളില്‍ താപനില ഉദ്ദേശം 27° ആയിരിക്കുമ്പോള്‍ പര്‍വത പ്രദേശങ്ങളില്‍ ഇത് 10° വരെയെത്താറുണ്ട്. താപനിലയില്‍ ദൈനംദിന വ്യതിയാനങ്ങളോ കാലികവ്യതിയാനമോ സാധാരണമല്ല. മഴയുടെ തോത് വളരെ കൂടുതലാണ്. മേയ് മുതല്‍ നവംബര്‍ വരെയാണ് മഴക്കാലം. ഇക്കാലത്ത് കനത്ത മഴ ലഭിക്കുന്നു. മറ്റു സമയങ്ങള്‍ പൊതുവേ വരണ്ടതായിരിക്കും. വാര്‍ഷികവര്‍ഷപാതം 5,000 മില്ലിമീറ്റര്‍
ജൈവവൈവിധ്യം
ലോകത്തിന്റെ 0.25 ശതമാനം മാത്രം കരഭാഗമായുള്ള കോസ്റ്റാ റീകാ ലോകജൈവവൈവിധ്യത്തിലെ 5 ശതമാനത്തെ ഉള്‍ക്കൊള്ളുന്നു. രാജ്യത്തെ 25 ശതമാനം പ്രദേശങ്ങളും സംരക്ഷിതദേശീയ ഉദ്യാനങ്ങളോ സംരക്ഷിതപ്രദേശങ്ങളോ ആണ്.
വിശാലപത്രിത നിത്യഹരിതവനങ്ങള്ക്കാണ് കോസ്റ്റാ റീകായില്‍ പ്രാമുഖ്യം. രാജ്യത്തിന്റെ പകുതിയോളം ഭാഗത്തു കാണപ്പെടുന്ന കാടുകളില്‍ മഹാഗണി, അകില് തുടങ്ങിയ വൃക്ഷങ്ങള്‍ ഇടതൂര്‍ന്നു വളരുന്നു. ഉന്നതതടങ്ങളിലും ഉയര്‍ന്ന മലഞ്ചരിവുകളിലും ഓക് വൃക്ഷങ്ങള്‍ക്കാണ് പ്രാമുഖ്യം. പര്‍വതപ്രദേശങ്ങളില്‍ ഉയരെയായി കുറ്റിക്കാടുകളും പുല്‍മേടുകളും കാണാം. കരീബിയന്തീരത്ത് തെങ്ങ്, പന തുടങ്ങിയ ഒറ്റത്തടി വൃക്ഷങ്ങള്‍ സമൃദ്ധമായി വളരുന്നു. പസിഫിക് തീരത്ത് സമൃദ്ധമായ കണ്ടല്‍വനങ്ങള്‍ കാണാം. ചതുപ്പുപ്രദേശങ്ങളില്‍ കണ്ടലിനോടൊപ്പം ഒറ്റത്തടി വൃക്ഷങ്ങളും ഇടകലര്‍ന്നു വളരുന്നു.
വടക്കും തെക്കും അമേരിക്കയില്‍ സഹജമായ എല്ലാ ജീവികളെയും കോസ്റ്റാ റീകായിലും കാണാന്‍ കഴിയും. വിവിധ വാനരവര്‍ഗങ്ങള്‍, എറുമ്പുതീനി, മരപ്പട്ടി, ഹരിണവര്‍ഗങ്ങള്‍, കാട്ടുപൂച്ച, ഓട്ടര്‍, കയോട്ട് (ഒരിനം ചെറിയ ചെന്നായ്), കുറുനരി തുടങ്ങിയ ജന്തുക്കള്‍ കോസ്റ്റാ റീകായില്‍ ധാരാളമായി കാണാം. കോര്‍കോവാഡോ, ടോര്ട്ടുഗുയീറോ എന്നിവ രാജ്യത്തെ പ്രമുഖ ദേശീയോദ്യാനങ്ങളാണ്. മോണ്ട്വേര്ഡേ കൗഡ് ഫോറസ്റ്റ് റിസര്‍വില്‍ 2,000-ത്തിലേറെ സസ്യജാലങ്ങളും 400-ല്‍പ്പരം പക്ഷികളും 100-ലേറെ വിവിധയിനം സസ്തനികളും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. രാജ്യത്താകെയായി 700-ല്‍പ്പരം വിവിധയിനം പക്ഷികള്‍ ഉള്ളതായി കണക്കാക്കപ്പെടുന്നു. ലോകത്തിലേറ്റവും വേഗതയുള്ള ഒരിനം പുലികള്‍ (Ctenosaura similis) കോസ്റ്റാ റീക്കന്‍ വനങ്ങളുടെ ആകര്‍ഷണീയതയ്ക്ക് മാറ്റുകൂട്ടുന്നു.
ജനങ്ങള്‍
94 ശതമാനം ആളുകളും യൂറോപ്യന്‍ വംശജരാണ്. കറുത്ത വര്‍ഗക്കാരുമായോ ഇന്ത്യാക്കാരുമായോ രക്തബന്ധത്തിലേര്പ്പെടാന് അവര്‍ താത്പര്യം കാട്ടാറില്ല. ഏതാണ്ട് 15,000-ത്തോളം വരുന്ന വെസ്റ്റിന്ത്യന്സില് ഭൂരിഭാഗവും ലീമോണ്‍ പ്രവിശ്യയിലാണ് കഴിയുന്നത്. ഇന്ത്യക്കാരുടെ എണ്ണം കുറഞ്ഞുവരികയാണ്. നിക്കരാഗ്വയില്‍ നിന്നുള്ളതുള്‍പ്പെടെ 4,89,200 അഭയാര്‍ഥികളും ഇവിടെയുണ്ടായിരുന്നതായാണ് കണക്ക് (2011). 1,25,306 പേര് പ്രവാസികളായി വിവിധ രാജ്യങ്ങളില്‍ കഴിയുന്നു.
മതം
ക്രിസ്തുമതമാണ് കോസ്റ്റാ റീകായിലെ പ്രമുഖ മതവിഭാഗം. ഭൂരിപക്ഷം ജനങ്ങളും റോമന്‍ കത്തോലിക്കരാണ്. എന്നിരുന്നാലും 1949-ലെ ഭരണഘടനപ്രകാരം പൂര്‍ണമായ മതസ്വാതന്ത്ര്യം ഇവിടത്തെ ഓരോ പൌരനും അനുവദിച്ചിരിക്കുന്നു. കോസ്റ്റാ റീകാ സര്‍വകലാശാല 2007-ല്‍ നടത്തിയ പഠനപ്രകാരം രാജ്യത്തെ 70.5 ശതമാനം ജനങ്ങളും റോമന്‍ കത്തോലിക്കരാണ്. 44.9 ശതമാനം പേര് കത്തോലിക്കരും 13.8 ശതമാനം പേര് പ്രൊട്ടസ്റ്റന്റുകളുമാണ്. 11.3 ശതമാനം പേര് മതമില്ലാത്തവരും 4.3 ശതമാനം പേര് ഇതര വിഭാഗങ്ങളില്‍പ്പെട്ടവരുമാണ്.
ഭാഷ, സംസ്കാരം, വിദ്യാഭ്യാസം
രാജ്യത്തിലെ ഔദ്യോഗികഭാഷ സ്പാനിഷ് ആണ്; മധ്യ-അമേരിക്കയില്‍ ഏറ്റവുമുയര്‍ന്ന സാക്ഷരതാതോതാണ് കോസ്റ്റാ റീകായ്ക്കുള്ളത്. പ്രാഥമിക വിദ്യാഭ്യാസം സൗജന്യവും നിര്‍ബന്ധിതവുമാണ്. സെക്കന്‍ഡറി വിദ്യാഭ്യാസവും സൗജന്യംതന്നെ.
മധ്യ അമേരിക്കന്‍-തെക്കേ അമേരിക്കന്‍ സംസ്കാരങ്ങളുടെ സംഗമ കേന്ദ്രത്താണ് കോസ്റ്റാ റീകായുടെ ഇടം എന്നതുകൊണ്ട് രാജ്യത്തെ ഉത്തരമേഖലയില്‍ മായന്‍ സംസ്കാരത്തിന്റെയും ദക്ഷിണ മേഖലയില്‍ ചിബ്ച (Chibcha) സംസ്കാരത്തിന്റെയും സ്വാധീനം ദൃശ്യമാണ്. സ്പാനിഷ് അധിനിവേശത്തിന്റെ ഫലമായി ചില മാറ്റങ്ങളും ഇടകലര്‍ന്നതായി കാണാം.
സാന്‍ ഹോസെയില്‍ സ്ഥിതിചെയ്യുന്ന കോസ്റ്റാ റീക്കന്‍ സര്‍വകലാശാല, ഐക്യരാഷ്ട്രസഭയുടെ സമാധാന സര്‍വകലാശാല തുടങ്ങിയവയാണ് രാജ്യത്തെ പ്രമുഖ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങള്‍. സാക്ഷരതാശതമാനം 96 (2011).
വിനോദസഞ്ചാരം
അപൂര്‍വ സസ്യങ്ങളുടെയും ജന്തുക്കളുടെയും ആവാസസ്ഥാനമായ കൊര്ക്കോവാഡോ നാഷണല്‍ പാര്‍ക്ക്, രാജ്യത്തെ ഏറ്റവും വലിയ ദേശീയോദ്യാനമായ കൊക്കോസ് ദ്വീപ്, അറീനല് തടാകം, ചിറ ദ്വീപ് (Chirra Island), നാഷണല്‍ തിയെറ്റര്‍, കാര്തേഗാ നഗരത്തിലെ കന്യാമറിയത്തിന്റെ കല്പ്രതിമയുള്ള കത്തീഡ്രല്‍ തുടങ്ങിയവയാണ് രാജ്യത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങള്‍.
ഗതാഗതം
മധ്യ-അമേരിക്കയിലെവിടെയുമെന്നപോലെ കോസ്റ്റാ റീകായിലും ഗതാഗതം പൊതുവേ അപര്യാപ്തമാണ്. ആകെ 1,056 കി.മീ. നീളമുള്ള റെയില്‍വേ കോസ്റ്റാ റീക്കന്‍ ഗവണ്മെന്റിന്റെയും, ബ്രിട്ടീഷ്-അമേരിക്കന്‍ ഉടമസ്ഥതയുടെയും കീഴിലാണ്. ജനങ്ങളുടെ ഗതാഗതാവശ്യങ്ങളുടെയും ചരക്ക് കയറ്റിറക്കുമതികളുടെയും സിംഹഭാഗവും റെയില്‍മാര്‍ഗമാണ് നടക്കുന്നത്. പാന്‍ അമേരിക്കന്‍ സിസ്റ്റത്തിന്റെ ഒരു ഭാഗമായ ഇന്റര്‍-അമേരിക്കന്‍ ഹൈവേ ഉള്‍പ്പെടെ 14,400 കി.മീ. ദൈര്‍ഘ്യമുള്ള റോഡുകള്‍ ഇവിടെയുണ്ട്.
കരീബിയന്‍ തീരത്തെ ലീമോണും പസിഫിക് തീരത്തെ പുന്ററേനാസുമാണ് പ്രധാന തുറമുഖങ്ങള്‍. തലസ്ഥാനമായ സാന്‍ ജോസിലെ രാജ്യാന്തര വിമാനത്താവളമാണ് രാജ്യത്തെ ഏറ്റവും വലുപ്പമേറിയ വിമാനത്താവളം. ലാക്സാ (LACSA) എന്നറിയപ്പെടുന്ന പ്രാദേശിക വിമാനക്കമ്പനിയാണ് ആഭ്യന്തര വിമാന സര്‍വീസിനു നേതൃത്വം നല്‍കുന്നത്.
സമ്പദ്ഘടന
അടിസ്ഥാനപരമായി ഒരു കാര്‍ഷികരാജ്യമായിരുന്ന കോസ്റ്റാ റീകായുടെ നിലവിലെ സമ്പദ്ഘടനയുടെ അടിസ്ഥാനം സേവന മേഖലയില്‍നിന്നുള്ള വരുമാനമാണ് (61.8%). ഇലക്ട്രോണിക്സ്, ഔഷധനിര്‍മാണം, സാമ്പത്തിക ക്രയവിക്രയം, സോഫ്ട് വെയര്‍ വ്യവസായം, ഇക്കോടൂറിസം തുടങ്ങിയ മേഖലകള്‍ മികച്ച പുരോഗതി നേടിയിട്ടുണ്ട്. ഉദാരവത്കരണത്തിന്റെ ഭാഗമായി 2003 മുതല്‍ രാജ്യത്ത് നേരിട്ടുള്ള വിദേശനിക്ഷേപത്തിനു വഴിതുറക്കുകയും ഇന്റെല്‍, പ്രോക്ടര്‍ ആന്‍ഡ് ഗാംബിള്‍ തുടങ്ങി ഒട്ടേറെ ആഗോള കമ്പനികള്‍ക്ക് വ്യവസായങ്ങളാരംഭിക്കാന്‍ സാഹചര്യമൊരുക്കുകയും ചെയ്തു. കൂടാതെ മൂലധന നിക്ഷേപം, ഹൈടെക് തുടങ്ങിയ രംഗത്ത് നികുതിയിളവുകള്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ കൈക്കൊണ്ടതിലൂടെ അനുകൂല അന്തരീക്ഷം സൃഷ്ടിക്കുവാന്‍ കോസ്റ്റാ റീക്കന്‍ ഭരണകൂടത്തിനായി. 2007-ല്‍ രാജ്യത്തൊട്ടാകെ നടത്തിയ ജനഹിതപരിശോധനയിലൂടെ സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പിടാനുള്ള പൊതുജനസമ്മതി കോസ്റ്റാ റീക്കന്‍ സര്‍ക്കാര്‍ നേടുകയുണ്ടായി. നിലവില്‍ (2011) ലാറ്റിനമേരിക്കയിലെ രണ്ടാമത്തെ ഉയര്‍ന്ന ആഭ്യന്തര ഉത്പാദനം (GDP) കൈവരിച്ച രാജ്യമായി കോസ്റ്റാ റീകാ വളര്‍ന്നു. 2007-ല്‍ ഏഷ്യാ-പസിഫിക് ഇക്കണോമിക് കോപ്പറേഷന് ഫോറ(APEC)ത്തില്‍ അംഗത്വം നേടിയ കോസ്റ്റാ റീകാ ഏഷ്യന്‍ രാജ്യങ്ങളുമായുള്ള വ്യാപാരബന്ധങ്ങള്‍ ശക്തമാക്കി.
കാപ്പി, കൈതച്ചക്ക, നേന്ത്രപ്പഴം എന്നിവയാണ് രാജ്യത്തെ പ്രധാന കാര്‍ഷികോത്പന്നങ്ങള്‍. മീസെത്താ സെന്ത്രാള് താഴ്വരയിലെ ചെറു കാപ്പിത്തോട്ടങ്ങളാണ് കാപ്പിക്കൃഷിയുടെ പ്രാഥമിക കേന്ദ്രം. വിദേശ ഉടമസ്ഥതയിലുള്ള വന്തോട്ടങ്ങളിലാണ് വാഴക്കൃഷി നടക്കുന്നത്. 2006 മുതല്‍ കയറ്റുമതി ചെയ്യപ്പെടുന്ന നാണ്യവിളകളില്‍ മൂന്നാം സ്ഥാനം കാപ്പിക്കാണ്. കന്നുകാലി, മാട്ടിറച്ചി, പഞ്ചസാര, കൊക്കോ എന്നിവയാണ് മറ്റ് പ്രധാന കയറ്റുമതി ഉത്പന്നങ്ങള്‍.
മധ്യ അമേരിക്കന്‍ മേഖലയില്‍ വിനോദസഞ്ചാരം ഏറ്റവുമധികം വളര്‍ച്ച നേടിയിട്ടുള്ളത് കോസ്റ്റാ റീകായിലാണ്. ദേശീയോദ്യാനങ്ങള്‍, സംരക്ഷിത വനങ്ങള്‍ എന്നിവ ഇക്കോടൂറിസം രംഗത്തേക്ക് വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിച്ചുവരുന്നു. ഫലഭൂയിഷ്ഠമായ മണ്ണും അനുകൂലമായ കാലാവസ്ഥയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും വിദ്യാസമ്പന്നരായ ജനസമൂഹവും അവരുടെ അധ്വാനശേഷിയുമാണ് കോസ്റ്റാ റീക്കന്‍ സമ്പദ്ഘടനയെ പുരോഗതിയിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങള്‍.
ചരിത്രം
അമേരിന്ത്യന്‍ പൗരാണിക സംസ്കാരത്തിന്റെ ഗതിവിഗതികള്‍ക്കു സാക്ഷ്യംവഹിച്ചിട്ടുള്ള കോസ്റ്റാ റീകായുടെ ആധുനിക ചരിത്രം ആരംഭിക്കുന്നത് യൂറോപ്യന്മാരുടെ ആഗമനത്തോടെയാണ്. 1502-ല്‍ ക്രിസ്റ്റഫര്‍ കൊളംബസ് ആണ് കോസ്റ്റാ റീകാ കണ്ടെത്തിയത്. അദ്ദേഹം ഇവിടെയെത്തുമ്പോള്‍ അങ്ങിങ്ങായി ചിതറിക്കഴിഞ്ഞിരുന്ന ഏതാനും റെഡ്ഇന്ത്യന്മാര് മാത്രമേ ഇവിടെ പാര്പ്പുറപ്പിച്ചിരുന്നുള്ളൂ. 16-ാം ശതകത്തിന്റെ മധ്യത്തോടെ കോസ്റ്റാ റീകായെ അവര്‍ ഗ്വാട്ടെമാലയുടെ ഭരണത്തിന് കീഴിലാക്കി. സ്പാനിഷ് കുടിയേറ്റം ആരംഭിക്കുകയും 1564-ല്‍ പ്രഥമ സ്പാനിഷ് പാര്‍പ്പിടകേന്ദ്രമായ കാര്‍ട്ടാഗോ നിലവില്‍ വരികയും ചെയ്തു. എണ്ണത്തില്‍ കുറവായിരുന്ന ആദ്യകാല കുടിയേറ്റക്കാര്‍ മുഖ്യമായും മധ്യതടങ്ങളില് താവളമുറപ്പിച്ചു. സ്പാനിഷ് ശക്തികളുടെ ആക്രമണത്തില്‍ അമേരിന്ത്യന്‍ വംശജര്‍ ക്രമേണ ഇല്ലാതെയായി. സ്വര്‍ണഖനിയുടെ കേന്ദ്രമാവും കോസ്റ്റാ റീകാ എന്ന പ്രതീക്ഷയിലാണ് സ്പെയിന്‍കാര്‍ ഇവിടേക്ക് കുടിയേറിയത്. അതിനാല്‍ അവര്‍ ഈ ഭൂപ്രദേശത്തിന് സമ്പന്നതീരം എന്നര്‍ഥമുള്ള 'കോസ്റ്റ് റീകാ' എന്ന പേര് നല്കി. പ്രതീക്ഷ അസ്ഥാനത്തായ സ്പെയിന്‍കാര്‍ ഫലഭൂയിഷ്ഠമായ മണ്ണില്‍ കൃഷിയാരംഭിച്ചു. 18-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇവിടെയാരംഭിച്ച കാപ്പിക്കൃഷി കുടിയേറ്റക്കാരെ ഇങ്ങോട്ടാകര്‍ഷിക്കാന്‍ കാരണമായി. 19-ാം നൂറ്റാണ്ടോടെ ഇവിടം വന്‍കിട കൃഷിത്തോട്ടങ്ങള്‍ക്കും കാപ്പിത്തോട്ടങ്ങള്‍ക്കും വഴിമാറി. ലാറ്റിനമേരിക്കയിലെ സ്പാനിഷ് കോളനികളിലെല്ലാം സ്വാതന്ത്ര്യപ്രസ്ഥാനങ്ങള്‍ രൂപംകൊണ്ടതോടെ ഇതര രാജ്യങ്ങള്‍ക്കൊപ്പം 1821 സെപ്. 15-ന് കോസ്റ്റാ റീകായും സ്പെയിനില്‍നിന്നുള്ള തങ്ങളുടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. 1823-ല്‍ മധ്യ അമേരിക്കന്‍ രാഷ്ട്രങ്ങളെല്ലാം ചേര്‍ന്ന് 'യുണൈറ്റഡ് പ്രോവിന്‍സസ് ഒഫ് സെന്‍ട്രല്‍ അമേരിക്ക' (UPCA) എന്ന സംഘടനയ്ക്ക് രൂപം നല്കി. രാജ്യതലസ്ഥാനം സാന്‍ജോസി(San Jose)ലേക്കു മാറ്റി. എന്നാല്‍ സംഘടന (UPCA) അധികനാള്‍ നിലനിന്നില്ല. ആഭ്യന്തരമത്സരങ്ങളും പ്രശ്നങ്ങളും സംഘടനയെ പ്രതിസന്ധിയിലാക്കി. 1838-ല്‍ കോസ്റ്റാ റീകാ യുണൈറ്റഡ് പ്രോവിന്‍സ് ഒഫ് സെന്‍ട്രല്‍ അമേരിക്കയിലെ അംഗത്വം പിന്‍വലിക്കുകയും 1848-ല്‍ രാഷ്ട്രം സ്വതന്ത്ര റിപ്പബ്ലിക്കായി പ്രഖ്യാപിക്കുകയും ചെയ്തു. ജുവാന്‍ റാഫേല്‍ മാറയായിരുന്നു രാജ്യത്തെ പ്രഥമ പ്രസിഡന്റ്. 1856-ല്‍ നിക്കരാഗ്വന്‍ സൈന്യം കോസ്റ്റ് റീകയെ ആക്രമിക്കുവാന്‍ ഒരുമ്പെടുകയുണ്ടായി. ഒരു ടെനസീസാഹസികനായ വില്യം വാക്കറായിരുന്നു ആക്രമണത്തിനു നേതൃത്വം നല്‍കിയത്. എന്നാല്‍ മോറയുടെ സൈന്യം വാക്കറെ പരാജയപ്പെടുത്തി. കോസ്റ്റാ റീക്കന്‍ ചരിത്രത്തിലെ വിജയദിനമായ ഏപ്രില്‍ 11-ന് രാജ്യത്ത് ദേശീയ അവധിയാണ്. 1870-ഓടെ രാജ്യത്ത് ഏകാധിപത്യം നാമ്പെടുത്തെങ്കിലും റെയില്‍ ഗതാഗതത്തിനും വന്‍കിട കൃഷിക്കും തുടക്കമിട്ടത് ഇക്കാലത്തായിരുന്നു. 1889-ഓടെ സ്വതന്ത്ര തിരഞ്ഞെടുപ്പുകളും ജനാധിപത്യവും പുനഃസ്ഥാപിക്കപ്പെട്ടു. 1917-ല്‍ ഫെദറിക്കോതിനോക്കോ ഗ്രഗദോസിന്റെ നേതൃത്വത്തില്‍ പട്ടാളം ഭരണം പിടിച്ചെടുത്തെങ്കിലും 1919-ഓടെ അധികാരത്തില്‍നിന്നും പുറത്താക്കപ്പെട്ടു. 1932-ലും 48-ലും തുടര്‍ന്നും പട്ടാള അട്ടിമറി ശ്രമങ്ങള്‍ നടക്കുകയുണ്ടായി.
അഴിമതി നിറഞ്ഞ ഭരണകൂടത്തെ താഴെയിറക്കാന്‍ ഹോസെ ഫിഗറെസ് ഫെറലിന്റെ നേതൃത്വത്തില്‍ 1948-ല്‍ 44 ദിവസം നീണ്ടുനിന്ന സായുധസമരം അരങ്ങേറുകയും സമരത്തിന്റെ വിജയത്തോടെ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ താത്കാലിക ഭരണകൂടം അധികാരത്തിലെത്തുകയും ചെയ്തു. തുടര്‍ന്ന്, 1949-ല്‍ ഭരണഘടനാപരമായിത്തന്നെ പട്ടാളത്തെ നിയമവിരുദ്ധമാക്കി. ആഭ്യന്തര സുരക്ഷയ്ക്കായി പൊലീസ് മാത്രമാണ് കോസ്റ്റാ റീകായില്‍ ഉള്ളത്.
1948-49-ല്‍ ഒരു താത്കാലിക ഗവണ്മെന്റിന്റെ തലവനും 1953-58-ലും 1970-74-ലും പ്രസിഡന്റുമായിരുന്ന ജോസെഫിഗേറസ് ഫെറേര്‍ ദീര്‍ഘനാള്‍ കോസ്റ്റാ റീകായുടെ ഭരണാധിപനായിരുന്നു. എല്ലാവര്ക്കും വോട്ടവകാശവും ജനാധിപത്യ അവകാശങ്ങളും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള നാഷണല്‍ ലിബറേഷന്‍ പാര്‍ട്ടി(PLN)യുടെ ഭരണകൂടം പ്രദാനം ചെയ്തു. ഫെറേറുടെ പിന്‍ഗാമിയായി 1986-ല്‍ അധികാരത്തിലെത്തിയ ഓസ്കര് അറിയാസ് സാഞ്ചെസ് മധ്യഅമേരിക്കയിലെ ആഭ്യന്തര യുദ്ധങ്ങള്‍ക്ക് അറുതി വരുത്തിക്കൊണ്ടുള്ള സമാധാനക്കരാര്‍ (Esquipulas II Accords) വിഭാവനം ചെയ്യുകയും ഇതു പ്രാവര്‍ത്തികമാക്കുന്നതിന് നേതൃത്വം നല്‍കുകയും ചെയ്തു. പ്രസ്തുത ഉദ്യമങ്ങളാണ് ഇദ്ദേഹത്തിന് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിക്കൊടുത്തത് (1987). പ്രസിഡന്റായി ഒരാള്‍ ഒന്നിലധികം തവണ തിഞ്ഞെടുക്കപ്പെടാന് പാടില്ല എന്ന ഭരണഘടനാഭേദഗതി കോടതി റദ്ദാക്കിയതോടെ 2006-ല്‍ അറിയാസ് ഭരണകൂടം അധികാരത്തിലെത്തി.
ഭരണസംവിധാനം
ഒരു ജനാധിപത്യ രാഷ്ട്രമാണ് കോസ്റ്റാ റീകാ. 1871-ല്‍ രൂപംകൊണ്ട ഭരണഘടനയനുസരിച്ചാണ് ഇവിടത്തെ ഭരണം നടക്കുന്നത്. 1949-ല്‍ ഇതിനൊരു ഭേദഗതി കൊണ്ടുവന്നു. ഒരു സൈന്യത്തിന്റെ രൂപീകരണവും പരിരക്ഷയും ഈ ഭരണഘടനപ്രകാരം നിയമവിരുദ്ധമാണ് (പകരമുള്ളത് 'സിവില്‍ ഗാര്‍ഡ്' എന്നറിയപ്പെടുന്നു). ലെജിസ്ളേറ്റിവ്-അധികാരങ്ങള്‍ ഒറ്റ ചേംബറുള്ള ഒരു ലെജിസ്ലേറ്റിവ് അസംബ്ലിയില്‍ നിക്ഷിപ്തമായിരിക്കുന്നു. 1962 മുതല്‍ ഈ അസംബ്ലിയില്‍ തിരഞ്ഞെടുക്കപ്പെട്ട 57 ഡെപ്യൂട്ടികളാണുള്ളത്. ഇവരുടെ കാലാവധി 4 വര്‍ഷമാണ്. ഒരു പ്രസിഡന്റും രണ്ട് വൈസ് പ്രസിഡന്റുമാരും ഉണ്ട്. ഇവരും 4 വര്‍ഷത്തേക്കാണ് തിരഞ്ഞെടുക്കപ്പെടുന്നത്. സാമ്പത്തിക-ലിംഗ-വര്ഗവ്യത്യാസങ്ങളൊന്നുമില്ലാതെ, സാര്‍വത്രിക വോട്ടവകാശമാണ് ഇവിടത്തെ പതിവ്. 18 വയസ്സോടെ വോട്ടവകാശം ലഭ്യമാകുന്നു. രഹസ്യബാലറ്റിലൂടെയാണ് വോട്ടിങ്. 70 വയസ്സില്‍ത്താഴെ പ്രായമുള്ള എല്ലാ പുരുഷന്മാരും വോട്ട് ചെയ്തിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. സ്വതന്ത്രസ്ഥാനാര്‍ഥികള്‍ ഇവിടെ നിരോധിക്കപ്പെട്ടിരിക്കുന്നു.
ഭരണസൗകര്യാര്‍ഥം രാജ്യത്തെ 7 പ്രവിശ്യകളായി വേര്‍തിരിച്ചിരിക്കുന്നു-അലാഹുവേല, കാര്‍ട്ടാഗോ, ഗുവാനാകാസ്റ്റേ, ഹെരേദിയ, ലീമോണ്‍, പുന്ററേനോസ്, സാന്‍ജോസ്. പ്രവിശ്യകളെ മേയര്മാരാല് ഭരിക്കപ്പെടുന്ന 81 കാന്റോണുകളായും കാന്റോണുകളെ 241 ജില്ലകളായും വിഭജിച്ചിട്ടുണ്ട്.