This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അബുല്‍ ഹസന് താനാഷാ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = അബുല്‍ ഹസന് താനാഷാ (1639 - 1704) = ഉര്‍ദു കവി. ഇദ്ദേഹം ഗോല്‍ക്കൊണ്ടയിലെ അവസാ...) |
|||
വരി 9: | വരി 9: | ||
(കെ.പി. സിംഗ്) | (കെ.പി. സിംഗ്) | ||
+ | [[Category:ജീവചരിത്രം]] |
Current revision as of 08:44, 8 ഏപ്രില്‍ 2008
അബുല്‍ ഹസന് താനാഷാ (1639 - 1704)
ഉര്‍ദു കവി. ഇദ്ദേഹം ഗോല്‍ക്കൊണ്ടയിലെ അവസാനത്തെ പാദുഷയായിരുന്നു. പേര്‍ഷ്യന്‍, അറബി, ഉര്‍ദു എന്നീ ഭാഷകളില്‍ അഗാധപാണ്ഡിത്യം നേടിയിരുന്ന താനാഷാ തന്റെ ഡര്‍ബാറില്‍ നിരവധി കവികള്‍ക്കും പണ്ഡിതന്മാര്ക്കും സ്ഥാനം നല്കി. അബ്ദുല്ല കുത്ബ് ഷാ എന്ന ചക്രവര്‍ത്തി മരിച്ചപ്പോള്‍ താനാഷാ ഗോല്‍ക്കൊണ്ടയിലെ പാദുഷയായിത്തീര്ന്നു. ഭരണകാര്യങ്ങളെക്കാള് സാഹിത്യാദികലകളോടായിരുന്നു ഇദ്ദേഹത്തിന് കൂടുതല്‍ താത്പര്യം.
ശക്തമായ ശൈലിയില്‍ വര്‍ണനാത്മകമായ കവിതകളെഴുന്നതില് താനാഷാ സമര്‍ഥനായിരുന്നു. ദേശീയോത്സവങ്ങള്‍, മതസംസ്കാരങ്ങള്‍ എന്നിവയെപ്പറ്റി ഇദ്ദേഹം രചിച്ചിട്ടുള്ള കവിതകളില്‍ സമകാലീനസാംസ്കാരിക കാര്യങ്ങള്‍ പ്രതിബിംബിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ 'ഗസലു'കള്‍ ശൃംഗാരരസസമ്പൂര്ണമാണ്. പ്രേമവിഹ്വലകളായ നായികമാരെ അവതരിപ്പിക്കുകയും അവരുടെ പ്രേമവിലാസങ്ങളെ വര്‍ണിക്കുകയും ചെയ്യുക ഇദ്ദേഹത്തിന്റെ കാവ്യവിനോദമായിരുന്നു. സംസ്കൃതത്തിലെ ക്ളാസിക് രീതിയുടെ സ്വാധീനത താനാഷായുടെ കവിതകളില്‍ പ്രകടമായി കാണാം.ഏത് വിഷയത്തെപ്പറ്റി എഴുതിയാലും, ഇദ്ദേഹത്തിന്റെ ആത്മാവ് ഭാരതീയമായിരിക്കും. ഉര്‍ദു കവിതയില്‍ ആധുനിക രൂപഭാവങ്ങള്‍ ഉരുത്തിരിയാന്‍ തുടങ്ങിയ അന്തരാളഘട്ടത്തിലെ പ്രമുഖകവി എന്ന നിലയില്‍ താനാഷാ പ്രത്യേകം പ്രാധാന്യം അര്‍ഹിക്കുന്നു. 1704-ല്‍ ഇദ്ദേഹം നിര്യാതനായി.
(കെ.പി. സിംഗ്)