This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അബ്കാരി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = അബ്കാരി = ലഹരിപദാര്‍ഥങ്ങളില്‍ ചുമത്തപ്പെടുന്ന നികുതി. 'അബ്കാരി' ഒരു ...) |
|||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 5: | വരി 5: | ||
- | ഓരോ സംസ്ഥാനത്തിനും പ്രത്യേകം അബ്കാരി നിയമങ്ങളുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം തിരുവിതാംകൂര്‍ പ്രദേശത്ത് 1898-ലെ തിരുവിതാംകൂര്‍ അബ്കാരി നിയമവും കൊച്ചിയില്‍ 1902-ലെ കൊച്ചി അബ്കാരി നിയമവും നിലവിലുണ്ടായിരുന്നു. മലബാര്‍പ്രദേശത്ത് 1886-ലെ മദ്രാസ് അബ്കാരി നിയമം ബാധകമാക്കിയിരുന്നു. മദ്യനിരോധനം നിലവിലിരുന്ന ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം 1967-ല്‍ കേരളത്തില്‍ മദ്യനിരോധനം പിന്‍വലിക്കപ്പെട്ടതോടെ ഈ അബ്കാരി നിയമങ്ങള്‍ വീണ്ടും പ്രാബല്യത്തില്‍ വന്നു. കേരളമൊട്ടാകെ ഒരേ നിയമം പ്രാബല്യത്തില്‍ വരുത്തേണ്ടത് ആവശ്യമായതിനാല്‍ തിരുവിതാംകൂര്‍ അബ്കാരി നിയമത്തെയും മദ്രാസ് അബ്കാരി നിയമത്തെയും റദ്ദാക്കുകയും കൊച്ചി അബ്കാരി നിയമം ചില ഭേദഗതികളോടുകൂടി കേരളത്തില്‍ മുഴുവന്‍ വ്യാപിപ്പിക്കുകയും ചെയ്തു ( | + | ഓരോ സംസ്ഥാനത്തിനും പ്രത്യേകം അബ്കാരി നിയമങ്ങളുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം തിരുവിതാംകൂര്‍ പ്രദേശത്ത് 1898-ലെ തിരുവിതാംകൂര്‍ അബ്കാരി നിയമവും കൊച്ചിയില്‍ 1902-ലെ കൊച്ചി അബ്കാരി നിയമവും നിലവിലുണ്ടായിരുന്നു. മലബാര്‍പ്രദേശത്ത് 1886-ലെ മദ്രാസ് അബ്കാരി നിയമം ബാധകമാക്കിയിരുന്നു. മദ്യനിരോധനം നിലവിലിരുന്ന ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം 1967-ല്‍ കേരളത്തില്‍ മദ്യനിരോധനം പിന്‍വലിക്കപ്പെട്ടതോടെ ഈ അബ്കാരി നിയമങ്ങള്‍ വീണ്ടും പ്രാബല്യത്തില്‍ വന്നു. കേരളമൊട്ടാകെ ഒരേ നിയമം പ്രാബല്യത്തില്‍ വരുത്തേണ്ടത് ആവശ്യമായതിനാല്‍ തിരുവിതാംകൂര്‍ അബ്കാരി നിയമത്തെയും മദ്രാസ് അബ്കാരി നിയമത്തെയും റദ്ദാക്കുകയും കൊച്ചി അബ്കാരി നിയമം ചില ഭേദഗതികളോടുകൂടി കേരളത്തില്‍ മുഴുവന്‍ വ്യാപിപ്പിക്കുകയും ചെയ്തു (The Cochin Abkari Extention and Amendment Act, 1967). അങ്ങനെ കേരളം മുഴുവന്‍, ഭേദഗതി ചെയ്യപ്പെട്ട 1902-ലെ കൊച്ചി അബ്കാരിനിയമം നിലവിലിരിക്കുന്നു. |
വരി 12: | വരി 12: | ||
(കെ. ശ്രീകണ്ഠന്) | (കെ. ശ്രീകണ്ഠന്) | ||
+ | [[Category:വാണിജ്യം]] |
Current revision as of 08:39, 8 ഏപ്രില്‍ 2008
അബ്കാരി
ലഹരിപദാര്‍ഥങ്ങളില്‍ ചുമത്തപ്പെടുന്ന നികുതി. 'അബ്കാരി' ഒരു പേഴ്ഷ്യന്‍ പദമാണ്. കള്ള്, ചാരായം, വിദേശമദ്യങ്ങള്‍ മുതലായ ലഹരിപാനീയങ്ങള്‍, ഗഞ്ചാ, അവീന്‍ തുടങ്ങിയ സാധനങ്ങള്‍ എന്നിവയുടെ നിര്‍മാണം, കൈവശംവയ്പ്, വില്പന, ഇറക്കുമതി, കയറ്റുമതി എന്നിവയില്‍നിന്നുള്ള വരുമാനം എന്നാണ് ഇതിനര്‍ഥം. അബ്കാരി നിയമങ്ങള്‍ ഉണ്ടാക്കാനുള്ള അധികാരം ഇന്ത്യന്‍ ഭരണഘടന പ്രകാരം സംസ്ഥാനനിയമസഭകളില്‍ നിക്ഷിപ്തമായിരിക്കുന്നു.
ഓരോ സംസ്ഥാനത്തിനും പ്രത്യേകം അബ്കാരി നിയമങ്ങളുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം തിരുവിതാംകൂര്‍ പ്രദേശത്ത് 1898-ലെ തിരുവിതാംകൂര്‍ അബ്കാരി നിയമവും കൊച്ചിയില്‍ 1902-ലെ കൊച്ചി അബ്കാരി നിയമവും നിലവിലുണ്ടായിരുന്നു. മലബാര്‍പ്രദേശത്ത് 1886-ലെ മദ്രാസ് അബ്കാരി നിയമം ബാധകമാക്കിയിരുന്നു. മദ്യനിരോധനം നിലവിലിരുന്ന ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം 1967-ല്‍ കേരളത്തില്‍ മദ്യനിരോധനം പിന്‍വലിക്കപ്പെട്ടതോടെ ഈ അബ്കാരി നിയമങ്ങള്‍ വീണ്ടും പ്രാബല്യത്തില്‍ വന്നു. കേരളമൊട്ടാകെ ഒരേ നിയമം പ്രാബല്യത്തില്‍ വരുത്തേണ്ടത് ആവശ്യമായതിനാല്‍ തിരുവിതാംകൂര്‍ അബ്കാരി നിയമത്തെയും മദ്രാസ് അബ്കാരി നിയമത്തെയും റദ്ദാക്കുകയും കൊച്ചി അബ്കാരി നിയമം ചില ഭേദഗതികളോടുകൂടി കേരളത്തില്‍ മുഴുവന്‍ വ്യാപിപ്പിക്കുകയും ചെയ്തു (The Cochin Abkari Extention and Amendment Act, 1967). അങ്ങനെ കേരളം മുഴുവന്‍, ഭേദഗതി ചെയ്യപ്പെട്ട 1902-ലെ കൊച്ചി അബ്കാരിനിയമം നിലവിലിരിക്കുന്നു.
അബ്കാരി നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് ലഹരിപദാര്‍ഥങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനും ഇറക്കുമതി ചെയ്യുന്നതിനും ഗവണ്മെന്റിന്റെ അനുമതി വാങ്ങുകയും നിശ്ചിതനികുതികള് കെട്ടിവയ്ക്കുകയും ചെയ്തിരിക്കണം. ലഹരിസാധനങ്ങള്‍ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്കു കൊണ്ടുപോകുന്നതിനെ നിരോധിക്കാന്‍ ഗവണ്മെന്റിന് അധികാരമുണ്ട്. നിശ്ചിത അളവില്‍ കൂടുതല്‍ ലഹരിപദാര്‍ഥങ്ങള്‍ ഒരു സ്ഥലത്തുനിന്നും വേറൊരു സ്ഥലത്തേക്കു കൊണ്ടുപോകുന്നതിന്, അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥനില്‍നിന്നും 'പെര്മിറ്റു'കള്‍ വാങ്ങേണ്ടതാണ്. ലഹരിസാധനങ്ങളുടെ ഉത്പാദനം, കൈവശം സൂക്ഷിപ്പ്, വില്പന എന്നിവ ഗവണ്മെന്റില്നിന്നും ചട്ടപ്രകാരം വാങ്ങിയിട്ടുള്ള ലൈസന്‍സിലെ നിബന്ധനകള്‍ക്കു വിധേയമായി മാത്രമേ ചെയ്യാന്‍ പാടുള്ളു. മേല്പറഞ്ഞ പ്രവൃത്തികള്‍ ഗവണ്മെന്റിന്റെ അനുമതികൂടാതെ ചെയ്യുന്നത് കുറ്റകരമാണ്. വില്പനയ്ക്കല്ലാതെ സ്വന്തം ആവശ്യത്തിന് ഒരു വ്യക്തിക്ക് മദ്യം കൈവശം വയ്ക്കുവാന്‍ ലൈസന്‍സ് ആവശ്യമില്ല. പക്ഷേ, ഇപ്രകാരം കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവ് നിയന്ത്രിക്കാനുള്ള അധികാരം ഗവണ്മെന്റിനുണ്ട്. മദ്യം ചേര്‍ത്തു നിര്‍മ്മിക്കുന്ന ഏതെങ്കിലും പദാര്‍ഥങ്ങള്‍ എക്സൈസ് കമ്മിഷണര്‍ നിര്‍ദേശിക്കുന്ന അളവില്‍ കൂടുതല്‍ നിര്‍മിക്കാന്‍ പാടില്ല. ഔഷധങ്ങളില്‍ മദ്യം ചേര്‍ക്കുന്നതും നിയന്ത്രണവിധേയമാണ്. 18 വയസ്സിനു താഴെയുള്ളവര്‍ മദ്യം ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു. മദ്യവില്പനക്കാര് 18 വയസ്സിനു താഴെയുള്ളവര്‍ക്ക് മദ്യം വില്ക്കുന്നതിനെയും നിരോധിച്ചിട്ടുണ്ട്. പൊതുസ്ഥലത്തു വച്ച് മദ്യം ഉപയോഗിക്കുന്നതിന് എക്സൈസ് കമ്മിഷണറുടെ അനുമതി ആവശ്യമാണ്. പൊതുജനങ്ങളുടെ സമാധാന ജീവിതം ഉറപ്പു വരുത്തുന്നതിനുവേണ്ടി ലഹരി പദാര്‍ഥങ്ങള്‍ വില്‍ക്കുന്ന കടകള്‍ അടച്ചുപൂട്ടാന്‍ ജില്ലാ മജിസ്ട്രട്ടുമാര്ക്ക് അധികാരം നല്കുന്ന വ്യവസ്ഥകള്‍ അബ്കാരി നിയമത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. നോ: എക്സൈസ്
(കെ. ശ്രീകണ്ഠന്)