This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോളിന്‍സ്, ജോണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==കോളിന്‍സ്, ജോണ്‍== ==Collins, John(1625  83)== ബ്രിട്ടീഷ് ഗണിതശാസ്ത്രസാഹിത്യ...)
(Collins, John(1625  83))
വരി 1: വരി 1:
==കോളിന്‍സ്, ജോണ്‍==
==കോളിന്‍സ്, ജോണ്‍==
-
==Collins, John(1625  83)==
+
===Collins, John(1625 - 83)===
ബ്രിട്ടീഷ് ഗണിതശാസ്ത്രസാഹിത്യകാരന്‍. 1625 മാ. 5-ന് ഇംഗ്ളണ്ടിലെ വൂഡ് ഈറ്റനില്‍ ജനിച്ചു. വിദ്യാഭ്യാസകാലത്ത് പിതാവു മരിച്ചതോടെ അനാഥനായ കോളിന്‍സ് 13-ാം വയസ്സില്‍ ഓക്സ്ഫഡിലെ ഒരു പുസ്തകക്കച്ചവടക്കാരന്റെ കൂടെ തൊഴിലഭ്യസിക്കാന്‍ ചേര്‍ന്നു. മൂന്നുവര്‍ഷം ഒരു അടുക്കളക്കണക്കെഴുത്തുകാരനായും കഴിച്ചുകൂട്ടി. 'സിവില്‍ വാര്‍' തുടങ്ങിയതോടെ 1642 മുതല്‍ ഇദ്ദേഹം മെഡിറ്ററേനിയന്‍ പ്രദേശത്ത് ഏഴു വര്‍ഷത്തോളം ഒരു കപ്പല്‍ത്തൊഴിലാളി (Seaman) ആയും ജോലി ചെയ്തു. ലണ്ടനില്‍ തിരിച്ചെത്തിയ കോളിന്‍സ് ഒരു ഗണിതശാസ്ത്രാധ്യാപകനായി ജോലി ആരംഭിച്ചു. 1660-നുശേഷം ഇദ്ദേഹം എക്സൈസ് ഓഫീസ്, മത്സ്യക്കമ്പനി എന്നിവിടങ്ങളില്‍ ഏറെക്കാലം കണക്കെഴുത്ത് മുതലായ ചില്ലറജോലികളിലേര്‍പ്പെട്ടു.  

കോളിന്‍സിനു സര്‍വകലാശാലാ വിദ്യാഭ്യാസമുണ്ടായിരുന്നില്ല. കച്ചവടം നടത്താനുള്ള മൂലധനവുമില്ലായിരുന്നു. ഗണിതശാസ്ത്രത്തില്‍ സ്വന്തം കുറവിനെപ്പറ്റി കോളിന്‍സിനു ബോധ്യമുണ്ടായിരുന്നു എന്നാല്‍, ഗണിതശാസ്ത്രഗ്രന്ഥങ്ങളുടെ ഒരു പട്ടിക തയ്യാറാക്കാനും അമൂല്യമായ കൃതികള്‍ റോയല്‍ സൊസൈറ്റിയുടെ ആവശ്യത്തിനും സ്വന്തം ആഹ്ളാദത്തിനുമായി ശേഖരിക്കാനും കോളിന്‍സ് നിരന്തരം ശ്രമിച്ചു. മെര്‍ച്ചന്റ്സ് അക്കോംപ്റ്റ്സ് (Merchants Accompts), ഡസിമല്‍ അരിത്മെറ്റിക് (Decimal Arithmetic), ജ്യോമട്രിക്കല്‍ ഡയലിങ് (Geometricall Dyalling), മാരിനേഴ്സ് (Mariners) എന്നിവ ഇദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്. പലമേഖലകളിലുമുള്ള ഇദ്ദേഹത്തിന്റെ പ്രായോഗിക പരിജ്ഞാനത്തെ ഈ ഗ്രന്ഥങ്ങള്‍ തെളിയിക്കുന്നു. ഒരു ഗണിതശാസ്ത്രജ്ഞനാകണമെന്ന ഉത്ക്കടമായ ആഗ്രഹം ഇദ്ദേഹത്തെ സ്വാധീനിച്ചിരുന്നു. ലൈബ്നിസ്, ന്യൂട്ടന്‍, ബ്രിഗ്സ്, ഹൈഗന്‍സ് തുടങ്ങിയ മഹാന്മാരായ ഗണിതശാസ്ത്രജ്ഞന്മാരുമായും മറ്റു ശാസ്ത്രജ്ഞരുമായും ഇദ്ദേഹം കത്തിടപാടുകള്‍ നടത്തിയിരുന്നു. പുസ്തകക്കച്ചവടത്തിലൂടെയാണ് പല പ്രാമാണിക ഗ്രന്ഥങ്ങളുമായി സമ്പര്‍ക്കം ലഭിച്ചത്. തോമസ് സാലസ്ബറിയുടെ മാത്തമാറ്റിക്കല്‍ കളക്ഷന്‍സ്, വാലിയുടെ മെക്കാനിക്സ് ആന്‍ഡ് ആള്‍ജിബ്ര എന്നിവ ഇക്കൂട്ടത്തില്‍പ്പെടുന്നു. 2000-ത്തോളം ഗ്രന്ഥങ്ങളും അനവധി പ്രബന്ധങ്ങളും ഇദ്ദേഹം ശേഖരിക്കുകയുണ്ടായി. 1683 ന. 10-ന് കോളിന്‍സ് നിര്യാതനായി.

08:35, 31 മാര്‍ച്ച് 2016-നു നിലവിലുണ്ടായിരുന്ന രൂപം

കോളിന്‍സ്, ജോണ്‍

Collins, John(1625 - 83)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍